For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലപ്പാൽ നിർത്തുന്നത് അമ്മക്ക് ദോഷമോ, കൂടുതലറിയാം

|

പ്രസവ ശേഷം സ്ത്രീകൾക്ക് ശാരീരികമായും മാനസികമായും പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാൽ പലപ്പോഴും ഇത്തരം മാറ്റങ്ങൾ പ്രതികൂലമായി ബാധിക്കുന്ന ചിലരും ഉണ്ട്. കുഞ്ഞിനെ പാലൂട്ടാൻ ശ്രമിക്കുന്നത് മുതല്‍ അത് നിർത്തുന്നത് വരെ കുഞ്ഞിന് പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നുണ്ട്.എന്നാൽ കുഞ്ഞിന്റെ ഏത് പ്രായത്തിലാണ് മുലയൂട്ടൽ നിർത്തേണ്ടത് എന്നത് ശ്രദ്ധിക്കേണ്ട ഒന്നാണ്. കുഞ്ഞിന്റെ ആരോഗ്യത്തിനും വളര്‍ച്ചക്കും മുലപ്പാല്‍ വളരെയധികം അത്യാവശ്യമായ ഒന്നാണ്. എന്നാൽ ഒരു പ്രായമെത്തുന്നതോടെ അത് കുഞ്ഞിന് നിർത്തേണ്ട അവസ്ഥ അമ്മമാർക്ക് ഉണ്ടാവുന്നുണ്ട്.

Most read:അയേൺ ആവശ്യം ഗര്‍ഭിണിയേക്കാള്‍ കുഞ്ഞിനാണ്Most read:അയേൺ ആവശ്യം ഗര്‍ഭിണിയേക്കാള്‍ കുഞ്ഞിനാണ്

ആരോഗ്യത്തിന്റെ കാര്യത്തില്‍ കുഞ്ഞിന് വളരെയധികം അനിവാര്യമായ ഒന്നാണ് മുലപ്പാല്‍. എന്നാല്‍ കുഞ്ഞിന് മുലപ്പാൽ നിര്‍ത്തേണ്ട പ്രായമായാൽ അത് അമ്മയെ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കണം.എന്തൊക്കെയാണ് അമ്മക്ക് സംഭവിക്കുന്ന മാറ്റങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും മാനസികാരോഗ്യത്തേയും എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം.

മാനസികമായ മാറ്റങ്ങൾ

മാനസികമായ മാറ്റങ്ങൾ

കുഞ്ഞിന് മുലയൂട്ടൽ നിർത്തിയാൽ അമ്മമാര്‍ക്ക് പല വിധത്തിലുള്ള മാനസികമായ മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. മൂഡ് മാറ്റം ഉണ്ടാവുന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. പിരിയഡ് സമയത്തും ഗര്‍ഭകാലത്തും മൂഡ് മാറ്റം ഉണ്ടാവുന്നു. ചില അമ്മമാര്‍ വളരെയധികം അസ്വസ്ഥരായി കാണപ്പെടും. മുലയൂട്ടുന്ന സമയത്ത് സന്തോഷ ഹോര്‍മോണായ ഓക്സിടോസിന്‍ ഉണ്ടാവുന്നു. എന്നാൽ മുലയൂട്ടലിന് ശേഷം ഈ ഹോർമോണിൻറെ അളവ് കുറഞ്ഞ് വരുന്നു. ഇത് അമ്മമാരിൽ പല വിധത്തിലുള്ള മാനസിക മാറ്റങ്ങൾക്കും കാരണമാകുന്നുണ്ട്.

പാൽ കുറയുന്നില്ല

പാൽ കുറയുന്നില്ല

പാല്‍ കുറയുന്നത് പല വിധത്തിൽ നിങ്ങളില്‍ ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. ചില അമ്മമാരില്‍ കുഞ്ഞുങ്ങള്‍ പാല്‍ കുടിച്ചാലും ഇല്ലെങ്കിലും കുറച്ച് ദിവസത്തേക്കെങ്കിലും ഇത് തുടര്‍ന്ന് കൊണ്ടിരിക്കും. പെട്ടെന്ന് തന്നെ സ്ത്രീകളിൽ പാലുൽപ്പാദനം കുറയുന്ന അവസ്ഥ സ്ത്രീകളിൽ ഉണ്ടാവുന്നില്ല. ആരോഗ്യ പ്രതിസന്ധികള്‍ ഒന്നും തന്നെ ഇത് കൊണ്ട് സംഭവിക്കുന്നില്ല.

സ്തനങ്ങളില്‍ വേദന

സ്തനങ്ങളില്‍ വേദന

സ്തനങ്ങളിൽ പാൽ കെട്ടി നിൽക്കുന്നതിന്റെ ഫലമായി ചില അമ്മമാരില്‍ ചെറിയ വേദന ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതും കുഞ്ഞിന്റെ പാലുകുടി നിര്‍ത്തുന്നതിന്റെ ഫലമായി ഉണ്ടാവുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ അൽപം ജാഗ്രത അമ്മമാർ തന്നെ എടുത്താൽ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവില്ല എന്നതാണ് സത്യം.

 പാലുല്‍പ്പാദനമെന്ന പ്രതിസന്ധി

പാലുല്‍പ്പാദനമെന്ന പ്രതിസന്ധി

പലപ്പോഴും പാലുല്‍പ്പാദനം എന്ന പ്രതിസന്ധിയെ നിര്‍ത്താന്‍ പലര്‍ക്കും കഴിയില്ല. മുന്‍പ് ഉണ്ടായിരുന്ന അതേ അളവില്‍ തന്നെ കുറച്ച് ദിവസത്തേക്ക് പാല്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇതും സ്ത്രീകളില്‍ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. ഇത്തരം കാര്യങ്ങൾ പല പുതിയ അമ്മമാർക്കും തിരിച്ചറിയാൻ സാധിക്കുന്നില്ല. ഇതെല്ലാം ഓർമ്മയിൽ വെക്കേണ്ട ഒരു കാര്യം തന്നെയാണ്.

ആര്‍ത്തവം വീണ്ടും

ആര്‍ത്തവം വീണ്ടും

പ്രസവത്തിനു ശേഷം കുറച്ച് ദിവസത്തേക്ക് ആര്‍ത്തവം നിലക്കുന്നു. എന്നാല്‍ മുലയൂട്ടല്‍ നിർത്തുമ്പോൾ വീണ്ടും ആര്‍ത്തവത്തിലേക്ക് പല സ്ത്രീകളും കടക്കുന്നു. ആര്‍ത്തവ ക്രമക്കേടുകൾ ചെറിയ രീതിയിൽ ഉണ്ടാവുമെങ്കിലും യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും ഉണ്ടാവുന്നില്ല. പിന്നീട് കുറച്ച് മാസങ്ങൾക്ക് ശേഷം ആർത്തവവും കൃത്യമാവുന്നു.

 സ്തനങ്ങള്‍ക്ക് ആകൃതി

സ്തനങ്ങള്‍ക്ക് ആകൃതി

സ്തനങ്ങള്‍ക്ക് കൃത്യമായ ആകൃതി ലഭിക്കുന്നു. മുലയൂട്ടുമ്പോള്‍ പല സ്ത്രീകളിടേയും സ്തനങ്ങള്‍ തൂങ്ങിപ്പോവാനുള്ള സാധ്യതയുണ്ട്. എന്നാല്‍ മുലയൂട്ടല്‍ നിര്‍ത്തിക്കഴിഞ്ഞാല്‍ സ്തനങ്ങള്‍ക്ക് വീണ്ടും ആകൃതിയും ഉറപ്പും ലഭിക്കുന്നു.

English summary

Changes to Expect When You Stop Breastfeeding

These are the things that happen when you STOP breastfeeding, take a look.
Story first published: Friday, October 18, 2019, 16:07 [IST]
X
Desktop Bottom Promotion