For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവ സമയത്ത് വജൈനയിലെ അദ്ഭുതമാറ്റം ഇതാണ്‌

പ്രസവ സമയത്ത് വജൈനയിലെ അദ്ഭുതമാറ്റം ഇതാണ്‌

|

പ്രസവം പ്രകൃതിയുടെ തന്നെ ഏറ്റവും വിസ്മയം നിറഞ്ഞ ഒരു പ്രക്രിയയാണെന്നു പറഞ്ഞാല്‍ തെറ്റില്ല. ഏറെ സങ്കീര്‍ണമായ പ്രക്രിയകള്‍ക്കൊടുവിലാണ് ഒരു കുഞ്ഞു ജീവന്‍ കരച്ചിലോടെ ഭൂമിയിലേയ്ക്കു പിറന്നു വീഴുന്നത്.

സ്ത്രീയെ സംബന്ധിച്ചിടത്തോളം ഗര്‍ഭകാലവും തുടര്‍ന്നുള്ള ശാരീരികമാറ്റങ്ങളും അവസാനം പ്രസവം വരെയുള്ള പ്രക്രിയകളും ഏറെ പ്രാധാന്യം നിറഞ്ഞ ഒന്നാണ്. ഇതില്‍ തന്നെ പ്രസവമാണ് ഏറ്റവും പ്രധാനം എന്നു പറയാം.

പ്രസവം അതായത് സ്വാഭാവിക പ്രസവം അദ്ഭുതമാകുന്നത് വജൈനയിലെ ചെറു ദ്വാരത്തിലൂടെ ഒരു കുഞ്ഞു പുറത്തു വരുന്നതു തന്നെയാണ്. പ്രസവ സമയത്തും ശേഷവും പല മാറ്റങ്ങളും വജൈനയില്‍ സംഭവിയ്ക്കുന്നുണ്ട്. ഇതെക്കുറിച്ചറിയൂ,

 ഭയപ്പെടുത്തുന്ന ഒന്നാണ്

ഭയപ്പെടുത്തുന്ന ഒന്നാണ്

പല സ്ത്രീകളേയും ഭയപ്പെടുത്തുന്ന ഒന്നാണ് പ്രസവ സമയത്ത് ചെറിയൊരു യോനീദ്വാരത്തിലൂടെ കുഞ്ഞെങ്ങനെ പുറത്തു വരുമെന്നത്. മുറിവുണ്ടാകും, കട്ടു ചെയ്യേണ്ടി വരും തുടങ്ങിയ പല കഥകളും കേട്ടാണ് ചില സ്ത്രീകളെങ്കിലും സ്വഭാവിക പ്രസവത്തോട് മുഖം തിരിയ്ക്കുന്നത്. എന്നാല്‍ ഇത്തരം ഭയാശങ്കകള്‍ക്ക് ന്യായമില്ലെന്നതാണ് വാസ്തവം.

പല സ്ത്രീകളേയും ഭയപ്പെടുത്തുന്ന ഒന്നാണ്

പല സ്ത്രീകളേയും ഭയപ്പെടുത്തുന്ന ഒന്നാണ്

പല സ്ത്രീകളേയും ഭയപ്പെടുത്തുന്ന ഒന്നാണ് പ്രസവ സമയത്ത് ചെറിയൊരു യോനീദ്വാരത്തിലൂടെ കുഞ്ഞെങ്ങനെ പുറത്തു വരുമെന്നത്. മുറിവുണ്ടാകും, കട്ടു ചെയ്യേണ്ടി വരും തുടങ്ങിയ പല കഥകളും കേട്ടാണ് ചില സ്ത്രീകളെങ്കിലും സ്വഭാവിക പ്രസവത്തോട് മുഖം തിരിയ്ക്കുന്നത്. എന്നാല്‍ ഇത്തരം ഭയാശങ്കകള്‍ക്ക് ന്യായമില്ലെന്നതാണ് വാസ്തവം.

ഒരു കുഞ്ഞിന്റെ തലയുടെ ആവറേജ് വലിപ്പം

ഒരു കുഞ്ഞിന്റെ തലയുടെ ആവറേജ് വലിപ്പം

ഒരു കുഞ്ഞിന്റെ തലയുടെ ആവറേജ് വലിപ്പം 11.4 സെന്റീമീറ്ററാണ്. സ്ത്രീയുടെ വജൈനയുടേത് 2.1-3.5 സെന്റീമീറ്റര്‍ വരെ. അപ്പോള്‍ സ്വാഭാവികമായും ഇതിലൂടെ കുഞ്ഞെങ്ങനെ വരുമെന്ന ഭയവും തോന്നലുകളുമുണ്ടാകുന്നത് സാധാരണയാണ്.

യോനിയെന്ന ഭാഗം

യോനിയെന്ന ഭാഗം

സ്ത്രീകളുടെ യോനിയെന്ന ഭാഗം പ്രസവം എന്ന സങ്കീര്‍ണമായ കാര്യത്തിനായി സ്വാഭാവികമായി നിര്‍മിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒന്നാണ്. മസിലുകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. അതായത് ഇലാസ്റ്റിസിറ്റിയുള്ള മസിലുകള്‍. ഈ മസിലുകളാണ് വലിഞ്ഞാണ് സ്വാഭാവിക പ്രസവത്തിന് വഴിയൊരുക്കുന്നത്.

പ്രസവത്തിനായി

പ്രസവത്തിനായി

പ്രസവത്തിനായി യോനീഭാഗം നല്ലപോലെ അയയുന്നു. വലിയുന്നു. ഏറെ മൃദുവാകുന്നു. കൂടുതല്‍ വിസ്താരം വയ്ക്കുന്നു. ഇതെല്ലാം തന്നെ സ്വാഭാവിക പ്രസവം കൂടുതല്‍ എളുപ്പമാക്കുന്നതിനു വേണ്ടി നടക്കുന്ന പ്രക്രിയയകളാണ്. ശരീരം ആ സമയത്ത് താനേ ഇതിനായി സജ്ജമാകുന്നുവെന്നു പറയാം.

പ്രസവ സമയത്ത്

പ്രസവ സമയത്ത്

പ്രസവ സമയത്ത് ചെറിയ മുറിവുകള്‍, പ്രത്യേകിച്ചും കുഞ്ഞിന് വലിപ്പം കൂടുതലെങ്കില്‍ സ്വാഭാവികമാണ്. യോനീഭാഗം വീര്‍ക്കുകയും ചെയ്യും. യോനീനാളം ഏറെ മൃദുവാകുന്നത് കുഞ്ഞിന്റെ പുറത്തേയ്ക്കുള്ള തള്ളലിനെ എളുപ്പമാക്കുന്നു. കുഞ്ഞിന്റെ തല പുറത്തു വരാന്‍ പാകത്തില്‍ യോനീനാളം വികസിയ്ക്കുന്നു. അതായത് ചെറിയൊരു ദ്വാരത്തിന് ഇത്രയ്ക്കും വികസിയ്ക്കാന്‍ സാധിയ്ക്കുമെന്നര്‍ത്ഥം. പ്രസവത്തോട് അനുബന്ധിച്ചുള്ള മുറിവുകള്‍ പെട്ടെന്നു തന്നെ മാറുകയും ചെയ്യും.

യോനീഭാഗത്തെ മസിലുകള്‍

യോനീഭാഗത്തെ മസിലുകള്‍

യോനീഭാഗത്തെ മസിലുകള്‍ അയയാനും വീണ്ടും ചുരുങ്ങാനും കഴിയുന്നതാണെങ്കിലും പ്രസവ ശേഷം ചിലപ്പോള്‍ പൂര്‍വസ്ഥിതി പ്രാപിച്ചെന്നു വരില്ല. വജൈനല്‍ ഭാഗം അയയുന്നതു പല സ്ത്രീകള്‍ക്കും സംഭവിയ്ക്കുന്നതുമാണ്. പ്രത്യേകിച്ചും വലിപ്പം കൂടിയ കുഞ്ഞാണെങ്കില്‍. എന്നാല്‍ പെല്‍വിക് വ്യായാമങ്ങളും ചില വീട്ടുവൈദ്യങ്ങളുമെല്ലാം ഇതിനു സഹായിക്കും.

 പ്രസവ സമയത്ത്

പ്രസവ സമയത്ത്

ചിലപ്പോള്‍ പ്രസവ സമയത്ത് കുഞ്ഞിന് പുറത്തു വരാന്‍ എളുപ്പത്തില്‍ പെരിനിയല്‍ ഭാഗം, അതായത് വജൈനയ്ക്കും മലദ്വാരത്തിനും ഇടയില്‍ മുറിവുണ്ടാക്കാറുണ്ട്. ഈ ഭാഗത്തു സ്റ്റിച്ചുണ്ടാകും. ഇതു കൊണ്ടു തന്നെ ഈ ഭാഗത്തു പ്രസവശേഷം അണുബാധയില്ലാതിരിയ്ക്കാന്‍ ഏറെ ശ്രദ്ധിയ്ക്കുക.

പ്രസവശേഷം

പ്രസവശേഷം

പ്രസവശേഷം സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനം പൂര്‍വസ്ഥിതിയിലാകാന്‍ സമയം പിടിയ്ക്കും. ഇതു കൊണ്ടു തന്നെ വജൈനല്‍ ഡ്രൈനസ് സാധാരണയാണ്. അതായത് യോനീഭാഗത്തെ വരള്‍ച്ച. പ്രത്യേകിച്ചും മുലയൂട്ടുന്ന അമ്മമാരില്‍. എന്നാല്‍ ആദ്യ ആര്‍ത്തവത്തോടെ ഇത് പിന്നീട് സ്വാഭാവികമാകും. ശരീരത്തിലെ ഹോര്‍മോണ്‍ പ്രക്രിയ സ്വാഭാവിക നില വരിയ്ക്കും.

Read more about: delivery പ്രസവം
English summary

Changes That Happens During Normal Delivery In Vagina

Changes That Happens During Normal Delivery In Vagina, Read more to know about
Story first published: Thursday, December 20, 2018, 13:19 [IST]
X
Desktop Bottom Promotion