കുഞ്ഞിനെ മുലയൂട്ടേണ്ടത് ഇങ്ങനെയോ,അതിന് പിന്നില്‍

Posted By:
Subscribe to Boldsky

സോഷ്യല്‍ മീഡിയയില്‍ ഇന്ന് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഗൃഹലക്ഷ്മിയുടെ കവര്‍ ഇമേജ്. പല വിധത്തിലുള്ള വിമര്‍ശനങ്ങളും പിന്തുണയും ഇതിന് ലഭിക്കുന്നുണ്ട്. ലോക വനിതാ ദിനത്തോട് അനുബന്ധിച്ചാണ മാതൃഭൂമി ഇത്തരമൊരു കാര്യത്തിന് മുതിര്‍ന്നത്. ഞങ്ങള്‍ക്ക് മുലയൂട്ടണം തുറിച്ച് നോക്കരുത് എന്നതാണ് ഇതിന് പിന്നിലെ ആശയം പോലും. സിനിമാ നടി കസ്തൂരിയും കായിക താരം സെറീന വില്യംസ് ഉള്‍പ്പടെയുള്ളവരുടെ മുലയൂട്ടുന്ന ചിത്രങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. മുലയൂട്ടുക എന്നത് ഒരു അമ്മയുടെ ധര്‍മ്മമാണ്. അതുകൊണ്ട് തന്നെ മുലയൂട്ടുന്ന കാര്യത്തില്‍ ആരൊക്കെ നിഷേധിച്ചാലും അത് കുഞ്ഞിന്റെ അവകാശം തന്നെയാണ്. കുഞ്ഞിനെ മുലയൂട്ടുന്ന നിരവധി അമ്മമാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലും മറ്റ് മാധ്യമങ്ങളിലും ധാരാളമുണ്ട്.

മുലയൂട്ടുന്നത് ഒരിക്കലും നഗ്നതയെന്ന് പറയാന്‍ കഴിയില്ല. ഒരു കുഞ്ഞിന്റെ ജന്മാവകാശമാണ് മുലയൂട്ടുന്നത്. വെറും നഗ്നതയെന്ന് പറഞ്ഞ് അതിനെ വിമര്‍ശിക്കുമ്പോഴും തുറിച്ച് നോക്കുമ്പോഴും ഒരിക്കലെങ്കിലും അതില്ലായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതിലെല്ലാമുപരി ഇന്നത്തെ കാലത്ത് മുലയൂട്ടുന്നതിന്റെ പ്രസക്തിയോ ശരിയായ രീതിയില്‍ മുലയൂട്ടുന്നത് എങ്ങനെയെന്നോ അതിന്റെ ആരോഗ്യഗുണങ്ങള്‍ അമ്മക്കും കുഞ്ഞിനും എങ്ങനെയെല്ലാം ലഭിക്കുന്നുവെന്നോ പലര്‍ക്കും അറിയില്ല. ഒരു കുഞ്ഞ് വളര്‍ന്ന് വലുതായി അതിന്റെ ജീവിതാവസാനം വരെയുള്ള ആരോഗ്യത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ് അമ്മിഞ്ഞപ്പാല്‍.

കുഞ്ഞിന് പാല്‍ കൊടുക്കുമ്പോള്‍ അതൊരിക്കലും ഒരു പരസ്യ ചിത്രീകരണം പോലെ എളുപ്പമുള്ള കാര്യമല്ല. പല തരത്തിലുള്ള വിഷമതകളും കഷ്ടപ്പാടുകളും പല അമ്മമാരും അനുഭവിക്കുന്നുണ്ട്. പലപ്പോഴും അമ്മമാര്‍ക്ക് ഇതിനെക്കുറിച്ച് അറിയാത്തതാണ് കുഞ്ഞിന്റേയും അമ്മയുടേയും അനാരോഗ്യത്തിന് വരെ കാരണമാകുന്നത്. എന്തൊക്കെയാണ് ഒരു അമ്മ കുഞ്ഞിന് പാല്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. അതിലുപരി ഇത് അമ്മക്കും കുഞ്ഞിനും എന്തൊക്കെ തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നല്‍കുന്നത് എന്ന് നോക്കാം.

തുറിച്ച് നോക്കരുത്

തുറിച്ച് നോക്കരുത്

തുറിച്ച് നോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം എന്ന ക്യാംപയിനിന്റെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ ഒരു കവര്‍ ഇമേജ് ഗൃഹലക്ഷ്മിയില്‍ വരാന്‍ കാരണം. എന്നാല്‍ ഒരു അമ്മ മുലയൂട്ടുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്തൊക്കെ ആരോഗ്യഗുണങ്ങള്‍ ഇതിലൂടെ ഉണ്ടാവുന്നു എന്നും അറിയേണ്ടത് അത്യാവശ്യമാണ്.

കുഞ്ഞിന് പ്രധാനപ്പെട്ട ന്യൂട്രീഷന്‍

കുഞ്ഞിന് പ്രധാനപ്പെട്ട ന്യൂട്രീഷന്‍

ഒരു കുഞ്ഞ് ജനിച്ച് കഴിഞ്ഞാല്‍ ആ കുഞ്ഞിന് ഏറ്റവും ആദ്യം നല്‍കുന്നത് മുലപ്പാലാണ്. ആദ്യമായി നല്‍കുന്ന മുലപ്പാലില്‍ കൊളസ്ട്രം അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷിക്കും മുന്നോട്ടുള്ള ജീവിതത്തിനും വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ആറ് മാസം വരെ മുലപ്പാലല്ലാതെ മറ്റൊന്നും കൊടുക്കരുത് എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. അത്രക്കധികം കുഞ്ഞിന്റെ ആരോഗ്യത്തിന് മുലപ്പാല്‍ നല്‍കുന്ന പ്രാധാന്യം വളരെ കൂടുതലാണ്.

 ആന്റിബോഡീസ് ധാരാളം

ആന്റിബോഡീസ് ധാരാളം

മുലപ്പാലില്‍ ധാരാളം ആന്റിബോഡീസ് അടങ്ങിയിട്ടുണ്ട്. ഇത് വൈറസ്, ബാക്ടീരിയ എന്നിവയുടെ ആക്രമണത്തില്‍ നിന്ന് കുഞ്ഞിനെ സംരക്ഷിക്കുന്നു. പ്രത്യേകിച്ച് കൊളസ്ട്രത്തില്‍ ധാരാളം ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇത് അമ്മയുടേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അമ്മയുടെ പാലില്‍ അടങ്ങിയിട്ടുള്ള ഇത്തരത്തിലുള്ള ആന്റി ബോഡികള്‍ അത് കുഞ്ഞിലേക്ക് നല്‍കുന്നതിന് കാരണമാകുന്നു.ഇത് കുഞ്ഞിന്റെ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

രോഗസാധ്യത കുറക്കുന്നു

രോഗസാധ്യത കുറക്കുന്നു

ചെറിയ കുട്ടികള്‍ക്ക് രോഗസാധ്യത വളരെയധികം കൂടുതലാണ്. ഇതിനെയെല്ലാം പ്രതിരോധിക്കാനുള്ള കഴിവ് ലഭിക്കുന്നത് കുഞ്ഞിന് മുലപ്പാലില്‍ നിന്ന് മാത്രമാണ്. കര്‍ണസംബന്ധമായ പ്രശ്‌നങ്ങള്‍, ചുമ പനി പോലുള്ള പ്രശ്‌നങ്ങള്‍, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണാനും ഇത്തരത്തിലുള്ള രോഗങ്ങള്‍ വരാതിരിക്കാനും ഉള്ള കഴിവ് മുലപ്പാലിലുണ്ട്. കുട്ടികളില്‍ കാണുന്ന അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ മുലപ്പാല്‍ കൊടുക്കുന്നതിലൂടെ സാധിക്കുന്നു.

 ആരോഗ്യവും തൂക്കവും

ആരോഗ്യവും തൂക്കവും

ആരോഗ്യവും തൂക്കവും കുഞ്ഞിന്റെ വളര്‍ച്ചയുടെ പ്രധാന ഘട്ടങ്ങളാണ്. കുഞ്ഞിന്റെ വളര്‍ച്ചയനുസരിച്ച് വേണം കുഞ്ഞിന് തൂക്കവും ആരോഗ്യവും കണക്കാക്കാന്‍. ഓരോ മാസത്തിലും കുഞ്ഞ് ഇത്ര തൂക്കം കൂടിയിരിക്കണം. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. കാരണം മുലപ്പാല്‍ നല്‍കുന്നത് കുഞ്ഞിന് ആരോഗ്യകരമായ തൂക്കവും വളര്‍ച്ചയും നല്‍കാന്‍ സഹായിക്കുന്നു. മുലപ്പാല്‍ കുറവ് കൊടുക്കുന്ന അല്ലെങ്കില്‍ കൊടുക്കാത്ത കുഞ്ഞുങ്ങളില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഒബേസിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഭാവിയില്‍ കാരണമാകുന്നു.

കുഞ്ഞിനെ സ്മാര്‍ട്ടാകുന്നു

കുഞ്ഞിനെ സ്മാര്‍ട്ടാകുന്നു

കുഞ്ഞിനെ സ്മാര്‍ട്ടാക്കുന്നതിനും മുലപ്പാല്‍ സഹായിക്കുന്നു. കുഞ്ഞ് മുല കുടിക്കുമ്പോള്‍ ഏറ്റവും അധികം അടുത്ത് വരുന്ന അവയവങ്ങളാണ് കൈ, കണ്ണ്, കാല്‍ എന്നിവയെല്ലാം. മാത്രമല്ല മുലപ്പാല്‍ കൃത്യമായി കുടിക്കുന്ന കുട്ടികളില്‍ ബുദ്ധിസാമര്‍ത്ഥ്യം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടികള്‍ വളരെയധികം സ്മാര്‍ട്ടാവുകയും ചെയ്യുന്നു. മാസം തികയും മുന്‍പ് ജനിച്ച കുഞ്ഞുങ്ങള്‍ക്ക് വരെ മുലപ്പാല്‍ അമൃതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

രണ്ടു വയസ്സുവരെ

രണ്ടു വയസ്സുവരെ

കുട്ടികള്‍ക്ക് രണ്ട് വയസ്സുവരെയെങ്കിലും മുലപ്പാല്‍ നല്‍കണം. എന്നാല്‍ മാത്രമേ അത് കുഞ്ഞിന്റെ ആരോഗ്യത്തിനും ബുദ്ധിക്കും വേണ്ട വിധത്തില്‍ ആരോഗ്യം നല്‍കുകയുള്ളൂ. രണ്ട് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് മുലപ്പാലാണ് പൂര്‍ണ ആഹാരം. മറ്റ് ഭക്ഷണങ്ങള്‍ നല്‍കുന്നതിനേക്കാള്‍ മുലപ്പാല്‍ നല്‍കുന്നതിന്റെ പ്രാധാന്യം എല്ലാ അമ്മമാരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നതിനും വളര്‍ച്ചക്ക് സഹായിക്കുന്നതിനും മുലപ്പാല്‍ അത്യാവശ്യമാണ്.

ആത്മബന്ധം

ആത്മബന്ധം

പല അമ്മമാരിലും പ്രസവശേഷമുണ്ടാകുന്ന ആരോഗ്യ ശാരീരിക അവശതകള്‍ ചെറിയ തോതിലെങ്കിലും കുഞ്ഞിലേക്ക് വ്യാപിക്കുന്നു. എന്നാല്‍ അമ്മ മുലയൂട്ടല്‍ ആരംഭിക്കുന്നതോടെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാവുന്നു. അമ്മക്കും കുഞ്ഞിനും ആത്മബന്ധം വര്‍ദ്ധിപ്പിക്കാനുള്ള ഒന്നാണ് മുലയൂട്ടല്‍. കുഞ്ഞിന്റെ വിശപ്പിന് പരിഹാരം കാണാന്‍ വേണ്ടി മാത്രമല്ല മുലയൂട്ടേണ്ടത്. അമ്മയും കുഞ്ഞും തമ്മിലുള്ള അടുപ്പമാണ് ഇതിലൂടെ വര്‍ദ്ധിക്കുന്നത്.

പ്രസവശേഷം

പ്രസവശേഷം

പ്രസവശേഷം അരമണിക്കൂറിനുള്ളില്‍ കുഞ്ഞിന് പാലു കൊടുക്കണം. ആദ്യ ഘട്ടങ്ങളില്‍ ്ല്‍പം ശാരീരിക വിഷമതകള്‍ കുഞ്ഞിന് മുല കൊടുക്കുമ്പോള്‍ ഉണ്ടാവുമെങ്കിലും പിന്നീട് അത് എല്ലാ വിധത്തിലും ഇല്ലാതാവുകയും കുഞ്ഞുമായുള്ള അടുപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആദ്യമായി കൊടുക്കുന്ന മുലപ്പാലിലാണ് കൊളസ്ട്രം ഉള്ളത്. ഇത് കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്.

 മുലയൂട്ടുന്നതിനു മുന്‍പ്

മുലയൂട്ടുന്നതിനു മുന്‍പ്

കുഞ്ഞിന് മുലയൂട്ടുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. പെട്ടെന്ന് തന്നെ രോഗം പിടിപെടുന്നവരാണ് കുഞ്ഞുങ്ങള്‍. അതുകൊണ്ട് വൃത്തിയുടെ കാര്യത്തില്‍ ശ്രദ്ധ അത്യാവശ്യമാണ്. കുഞ്ഞിന് മുലയൂട്ടുന്നതിനു മുന്‍പായി സ്തനങ്ങള്‍ വൃത്തിയായി കഴുകണം. അല്ലാത്ത പക്ഷം കുഞ്ഞിന് രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

പാല്‍ കൊടുക്കാതിരുന്നാല്‍

പാല്‍ കൊടുക്കാതിരുന്നാല്‍

ചില അമ്മമാരെങ്കിലും കുഞ്ഞിന് പാല്‍ കൊടുക്കാതിരിക്കാന്‍ വാശിപിടിക്കും. എന്നാല്‍ ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ അമ്മക്കും കുഞ്ഞിനും ഉണ്ടാക്കുന്നു. കുഞ്ഞിന് പാല്‍ കൊടുക്കാതിരുന്നാല്‍ പാല്‍ കെട്ടിക്കിടന്ന് ഇന്‍ഫെക്ഷന്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. സ്തനങ്ങളില്‍കല്ലിപ്പോ മറ്റോ ഉണ്ടാവുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല. ആരോഗ്യ സംബന്ധമായി ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടാല്‍ അത് പല വിധത്തില്‍ കുഞ്ഞിനും പ്രശ്‌നമുണ്ടാക്കും. അതുകൊണ്ട് ഉടന്‍ തന്നെ ചികിത്സ തേടണം.

ഇരുന്ന് പാല്‍ കൊടുക്കുക

ഇരുന്ന് പാല്‍ കൊടുക്കുക

പാല്‍ കൊടുക്കുന്ന രീതിയെക്കുറിച്ച് പല അമമ്മാര്‍ക്കും അറിവില്ല. അതുകൊണ്ട് തന്നെ കുഞ്ഞിന് പാല്‍ കൊടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. എപ്പോഴും കുഞ്ഞിന് കസേരയില്‍ ഇരുന്ന് വേണം പാല്‍ കൊടുക്കേണ്ടത്. മാത്രമല്ല കുഞ്ഞിന് രണ്ട് സ്തനങ്ങളില്‍ നിന്നും ഒരു പോലെ പാല്‍ കൊടുക്കുന്നതിന് ശ്രദ്ധിക്കണം.

അമ്മക്ക് തടി കുറക്കാന്‍

അമ്മക്ക് തടി കുറക്കാന്‍

പ്രസവ ശേഷം പല സ്ത്രീകളും അസാധാരണമായി വണ്ണം വെക്കുന്നു. എന്നാല്‍ ഇതിനെ കുറക്കാനും ആരോഗ്യമുള്ള ശരീരഭാരം നിലനിര്‍ത്താനും മുലപ്പാല്‍ നല്‍കുന്നതിലൂടെ സാധിക്കുന്നു. മുലയൂട്ടുന്ന അമ്മമാരില്‍ കലോറി 500 കുറഞ്ഞ് കൊണ്ടേ ഇരിക്കുന്നു. ഇത് ശരീരത്തിന്റെ ഹോര്‍മോണ്‍ ബാലന്‍സിനെ കൃത്യമാക്കുന്നു. മാത്രമല്ല മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും സഹായിക്കുന്നു അമ്മമാരുടെ മുലയൂട്ടല്‍.

ഗര്‍ഭപാത്രത്തിന്റെ അയവിന്

ഗര്‍ഭപാത്രത്തിന്റെ അയവിന്

പ്രസവ ശേഷം സ്ത്രീകളുടെ ഗര്‍ഭപാത്രം അല്‍പം മുറുകിയിരിക്കുന്നു. പ്രത്യേകിച്ച് സിസേറിയന്‍ പോലുള്ള പ്രശ്‌നങ്ങളില്‍. എന്നാല്‍ മുലയൂട്ടുന്നത് ഗര്‍ഭപാത്രത്തിന് അല്‍പം അയവു വരുത്തുന്നു. മാത്രമല്ല പ്രസവ ശേഷമുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു മുലയൂട്ടല്‍. മാത്രമല്ല ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് സഹായിക്കുന്നു.

ഡിപ്രഷന്‍സാധ്യത കുറക്കുന്നു

ഡിപ്രഷന്‍സാധ്യത കുറക്കുന്നു

പ്രസവ ശേഷം പല സ്ത്രീകളിലും ഡിപ്രഷന്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ഡിപ്രഷന്‍ കുറക്കുന്നതിനും മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനും മുലയൂട്ടുന്നത് സഹായിക്കുന്നു. മുലയൂട്ടാത്ത അമ്മമാരെ അപേക്ഷിച്ച് മുലയൂട്ടുന്ന അമ്മമാരില്‍ ഡിപ്രഷനുള്ള സാധ്യത വളരെ കുറവാണ്. എല്ലാ തരത്തിലും ഇത് അമ്മയുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മുലയൂട്ടുമ്പോള്‍ ശരീരത്തില്‍ നിന്നും റിലാക്‌സിംഗ് ഹോര്‍മോണ്‍ ആയ ഓക്‌സിടോസിന്‍ പുറന്തള്ളപ്പെടുന്നു. ഇതാണ് അമ്മമാരില്‍ ഡിപ്രഷന്‍ സാധ്യത കുറക്കുന്നത്.

 അമമ്മാരുടെ രോഗപ്രതിരോധ ശേഷി

അമമ്മാരുടെ രോഗപ്രതിരോധ ശേഷി

അമ്മമാര്‍ക്ക് പ്രസവ ശേഷം ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ പോലും വലിയ ആരോഗ്യ പ്രശ്‌നങ്ങളായി മാറുന്നു. എന്നാല്‍ ഇത് എല്ലാ അര്‍ത്ഥത്തിലും ഇല്ലാതാക്കുന്നതിനും മാനസികമായും ശാരീരികമായും ഉന്‍മേഷം ലഭിക്കുന്നതിനും സഹായിക്കുന്നു മുലയൂട്ടുന്നത്. ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് പോലും ഇത്തരത്തില്‍ മോചനവും ആശ്വാസവും ലഭിക്കാന്‍ കുഞ്ഞിനെ മുലയൂട്ടുന്നത് നല്ലതാണ്.

 ആര്‍ത്തവം കൃത്യമാക്കുന്നു

ആര്‍ത്തവം കൃത്യമാക്കുന്നു

പ്രസവ ശേഷം പല സ്ത്രീകളിലും ആര്‍ത്തവം തുടങ്ങിയാലും അത് കൃത്യമാകാറില്ല. എന്നാല്‍ കുഞ്ഞിന് മുലയൂട്ടുന്നതോടെ ആര്‍ത്തവം കൃത്യമാവുകയും മറ്റ് ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ആര്‍ത്തവത്തിന്റെ വേദന കുറക്കുന്നതിനും കുഞ്ഞിനെ മുലയൂട്ടുന്നത് സഹായിക്കുന്നു.

Image Source: Twitter

English summary

breastfeeding benefits for baby and mother

Breastfeeding for the first six months of the baby's life is mandatory. Check out the benefits of breastfeeding for both the baby and the mother