മുലയൂട്ടുമ്പോള്‍ സ്തനങ്ങള്‍ക്കു സംഭവിയ്ക്കുന്നത്..

Posted By: Lekhaka
Subscribe to Boldsky

ഗര്‍ഭിണിയായിരിക്കുമ്പോഴും പാലൂട്ടുമ്പോഴും സ്ത്രീകളുടെ സ്തനങ്ങളുടെ വലുപ്പത്തില്‍ വലിയ വ്യത്യാസം വരാറുണ്ട് എന്ന കാര്യം നിങ്ങള്‍ക്ക് അറിയാമായിരിക്കും.

എന്നാല്‍ അതുമാത്രമല്ല മറ്റ് പല മാറ്റങ്ങളും മുലയൂട്ടുന്ന കാലത്ത് സ്ത്രീകളുടെ സ്തനങ്ങളില്‍ കാണപ്പെടും.

മൂലയൂട്ടന്ന കാലയളവില്‍ സ്തനങ്ങള്‍ക്ക് മാറ്റം ഉണ്ടാകുന്നത് എങ്ങനെ?

മുലയൂട്ടുമ്പോള്‍ സ്തനങ്ങള്‍ക്കു സംഭവിയ്ക്കുന്നത്..

മുലയൂട്ടുമ്പോള്‍ സ്തനങ്ങള്‍ക്കു സംഭവിയ്ക്കുന്നത്..

ഗര്‍ഭം ധരിക്കുന്നതോടെ സ്തനങ്ങള്‍ കുഞ്ഞിനെ പാലൂട്ടുന്നതിനായി സജ്ജമാകാന്‍ തുടങ്ങും. മുലക്കണ്ണിന് ചുറ്റുമുള്ള ചര്‍മ്മത്തില്‍ ചെറിയ വീക്കം ഉണ്ടാവുകയും കൂടുതല്‍ ഇരുണ്ട നിറമാവാന്‍ തുടങ്ങുകയും ചെയ്യും. കുഞ്ഞിനെ പാലൂട്ടുന്നതിലേക്ക് നയിക്കുന്ന സ്വാഭാവിക വഴികളാണിത്.

മുലയൂട്ടുമ്പോള്‍ സ്തനങ്ങള്‍ക്കു സംഭവിയ്ക്കുന്നത്..

മുലയൂട്ടുമ്പോള്‍ സ്തനങ്ങള്‍ക്കു സംഭവിയ്ക്കുന്നത്..

മുലക്കണ്ണിന് ചുറ്റും ചെറുതായി വീങ്ങിയിരിക്കുന്ന ചര്‍മ്മം എണ്ണ പോലൊരു പദാര്‍ത്ഥം പുറന്തള്ളും , ഇത് മുലയൂട്ടുന്ന കാലയളവില്‍ മുലക്കണ്ണിന് അയവ് വരുത്തി, വൃത്തിയാക്കി അണുബാധയില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും. സ്തനങ്ങള്‍ക്ക് അംനിയോട്ടിക് ദ്രവത്തിന്റെ ഗന്ധം വരും, അതിനാല്‍ കുഞ്ഞ് ജനിച്ചാല്‍ ഉടന്‍ പരിചയമുള്ള ഗന്ധം തിരിച്ചറിഞ്ഞ് ഇതിലേക്കെത്തും.

മുലയൂട്ടുമ്പോള്‍ സ്തനങ്ങള്‍ക്കു സംഭവിയ്ക്കുന്നത്..

മുലയൂട്ടുമ്പോള്‍ സ്തനങ്ങള്‍ക്കു സംഭവിയ്ക്കുന്നത്..

സ്തനങ്ങളില്‍ പാല്‍ ഉത്പാദിപ്പിക്കപ്പെടുന്നത് അല്‍വിയോലില്‍ ആണ്. സ്തനങ്ങളിലെ ചെറു സഞ്ചികളുടെ കൂട്ടുമാണ് ഇത് . ചുറ്റുമുള്ള ചെറു പേശികള്‍ ഡക്റ്റിയൂള്‍ വഴി പുറത്തേക്ക് പാല്‍ തള്ളിവിടും. അല്‍വിയോലിയില്‍ നിന്നും നാളങ്ങളിലേക്ക് പാല്‍ എത്തിക്കുന്ന ചെറു ചാലുകളാണ് ഡകറ്റിയൂള്‍. കുഞ്ഞിന് വേണ്ടി പാല്‍ ഉത്പാദിപ്പിക്കാന്‍ ശരീരത്തിന് സൂചന നല്‍കുന്നത് പ്രോലാക്ടിന്‍ എന്ന ഹോര്‍മോണ്‍ ആണ്.

മുലയൂട്ടുമ്പോള്‍ സ്തനങ്ങള്‍ക്കു സംഭവിയ്ക്കുന്നത്..

മുലയൂട്ടുമ്പോള്‍ സ്തനങ്ങള്‍ക്കു സംഭവിയ്ക്കുന്നത്..

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ക്രീം പോലുള്ള കൊളോസ്ട്രം എന്ന പദാര്‍ത്ഥമാണ് ആദ്യമായി മുലയൂട്ടുമ്പോള്‍ കുഞ്ഞിന് ലഭിക്കുന്നത്.കൊളോസ്ട്രമില്‍ രോഗങ്ങളെ പ്രതിരോധിക്കുന്ന ആന്റിബോഡികള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ദഹനം എളുപ്പത്തിലാക്കാനും ഇവ സഹായിക്കും. പ്രൊലാക്ടിന്‍ ഹോര്‍മോണ്‍ സജീവമാകുന്നതിനനുസരിച്ച് മൂന്ന് ദിവസം കഴിഞ്ഞെ ശരിക്കുള്ള പാല്‍ ലഭ്യമായി തുടങ്ങു.

മുലയൂട്ടുമ്പോള്‍ സ്തനങ്ങള്‍ക്കു സംഭവിയ്ക്കുന്നത്..

മുലയൂട്ടുമ്പോള്‍ സ്തനങ്ങള്‍ക്കു സംഭവിയ്ക്കുന്നത്..

പാലൂട്ടുമ്പോള്‍ സ്തനങ്ങളില്‍ തുടിപ്പും കുത്തലും വേദനയും എരിച്ചിലും അനുഭവപ്പെടും. ഇത് സാധാരണമാണ് കുറച്ച് കഴിയുമ്പോള്‍ ഭേദമാകും . പാല്‍ തുള്ളി തുളുമ്പുന്നതായും ചീറ്റുന്നതായും ചിലപ്പോള്‍ അനുഭവപ്പെടും. ഇടയ്ക്കിടെ കുഞ്ഞിനെ പാലൂട്ടുന്നത് സ്തനങ്ങളുടെ വേദനയും വിങ്ങലും കുറയ്ക്കാന്‍ സഹായിക്കും.

മുലയൂട്ടുമ്പോള്‍ സ്തനങ്ങള്‍ക്കു സംഭവിയ്ക്കുന്നത്..

മുലയൂട്ടുമ്പോള്‍ സ്തനങ്ങള്‍ക്കു സംഭവിയ്ക്കുന്നത്..

തുടക്കത്തില്‍ ഏതാനം ദിവസങ്ങളില്‍ പാലൂട്ടുമ്പോള്‍ വയറില്‍ ചില സങ്കോചങ്ങള്‍ ചിലപ്പോള്‍ അനുഭവപ്പെടാം. ഇത് സാരമില്ല ഓക്‌സിടോസിന്‍ പ്രവര്‍ത്തിക്കുന്നതാണ് വയര്‍ ചുരുങ്ങാന്‍ കാരണം.

English summary

What Happens To Your Breasts During Breast Feeding

What Happens To Your Breasts During Breast Feeding, Read more to know about,
Please Wait while comments are loading...
Subscribe Newsletter