പ്രസവശേഷം മുടി കൊഴിയുന്നുവോ, പരിഹാരമിതാ

Posted By:
Subscribe to Boldsky

പ്രസവശേഷം മുടി കൊഴിയുന്നത് സ്ത്രീകളില്‍ പൊതുവായി കാണപ്പെടുന്ന ഒന്നാണ്. ചിലരില്‍ മുടി കൊഴിയുന്നത് കൂടുതലായിരിക്കും. എല്ലാസ്ത്രീകളിലും മുടി കൊഴിയും. എന്നാല്‍ ചിലരില്‍ കൊഴിയുന്ന മുടിയുടെ എണ്ണം തലയിലുള്ളതിനേക്കാള്‍ കൂടുതലായിരിക്കും. പ്രസവശേഷം മുടി കൊഴിയുന്നതിന് പല കാരണങ്ങളും ഉണ്ട്.

ഉടനെയുള്ള ഗര്‍ഭധാരണത്തിന് ഈ മാര്‍ഗ്ഗങ്ങള്‍

ഗര്‍ഭധാരണ സമയത്ത് തന്നെ ധാരാളം മുടി കൊഴിയുന്നത് പലരിലും കണ്ട് വരുന്ന ഒരു പ്രശ്‌നമാണ്. എന്നാല്‍ പ്രസവശേഷം ഇതിന്റെ അളവ് വര്‍ദ്ധിക്കുന്നത് ആശങ്കയുണര്‍ത്തുന്ന ഒന്നാണ്. എന്തൊക്കെയാണ് പ്രസവശേഷമുള്ള മുടി കൊഴിച്ചിലിന് പരിഹാരം കാണാന്‍ ചെയ്യേണ്ടത് എന്ന് നോക്കാം.

 മുടി സൂക്ഷിച്ച് കൈകാര്യം ചെയ്യുക

മുടി സൂക്ഷിച്ച് കൈകാര്യം ചെയ്യുക

മുടി സൂക്ഷിച്ച് കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക. മുടി കഴുകുമ്പോഴും മുടി തുവര്‍ത്തുമ്പോഴും എല്ലാം മുടി കൊഴിച്ചിലുള്ളവര്‍ വളരെയധികം ശ്രദ്ധിക്കണം. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഷാമ്പൂ ഇട്ട് മുടികഴുകാന്‍ ശ്രദ്ധിക്കുക. മാത്രമല്ല നല്ലതു പോലെ തണുത്ത വെള്ളത്തില്‍ മാത്രം മുടി കഴുകാം.

 മാനസിക സമ്മര്‍ദ്ദം ഇല്ലാതെ ശ്രദ്ധിക്കാം

മാനസിക സമ്മര്‍ദ്ദം ഇല്ലാതെ ശ്രദ്ധിക്കാം

മാനസിക സമ്മര്‍ദ്ദം ഇല്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീകളില്‍ പ്രസവശേഷം സമ്മര്‍ദ്ദത്തിനുള്ള സാഹചര്യം വളരെ കൂടുതലായിരിക്കും. സമ്മര്‍ദ്ദമില്ലാതെ ഇരിക്കാന് പരമാവധി ശ്രദ്ധിക്കുക.

ആരോഗ്യകരമായ ഭക്ഷണ ശീലം

ആരോഗ്യകരമായ ഭക്ഷണ ശീലം

ആരോഗ്യകരമായ ഭക്ഷണ ശീലം പാലിക്കുക. മുടിയുടെ ആരോഗ്യത്തിന് ഭക്ഷണത്തിലുള്ള പ്രാധാന്യം ചില്ലറയല്ല. പ്രോട്ടീന്‍, വിറ്റാമിന്‍, മിനറല്‍സ് എന്നിവയെല്ലാം ആരോഗ്യകരമായ ഭക്ഷണശീലത്തില്‍ പെടുന്നതാണ്. ഇത് മുടി കൊഴിച്ചിലിനെ നിയന്ത്രിക്കുകയും ആരോഗ്യകരമായ മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു.

ദിവസവും ഓയില്‍ മസ്സാജ്

ദിവസവും ഓയില്‍ മസ്സാജ്

ദിവസവും ഓയില്‍ മസ്സാജ് ചെയ്യുക. പ്രസവശേഷം സ്ത്രീകള്‍ക്ക് പ്രത്യേക ചിട്ടവട്ടങ്ങളാണ് കുളിക്കാനും മറ്റും ഉണ്ടാവുക. അതുകൊണ്ട് തന്നെ മുടിയുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കാം. മിനിമം 15 മിനിട്ടെങ്കിലും മസ്സാജ് ചെയ്യണം. ഇത് മുടിയിഴകള്‍ക്കിടയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

തേങ്ങാപ്പാലാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. പ്രസവശേഷമുള്ള മുടി കൊഴിച്ചിലിന് ഏറ്റവും ഉത്തമമായ ഒന്നാണ് തേങ്ങാപ്പാല്‍. വിറ്റാമിനും മിനറലും കൊണ്ട് സമ്പുഷ്ടമാകയാല്‍ ഇത് തലയോട്ടിയുടെ ആരോഗ്യത്തെ വീണ്ടെടുക്കുന്നു. തേങ്ങാപ്പാല്‍ തലയില്‍ തേച്ച് കുളിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

 മുട്ട

മുട്ട

പ്രസവശേഷം മുട്ട ആരോഗ്യത്തിന് വേണ്ടി മാത്രമല്ല മുടി സംരക്ഷണത്തിനും നല്ലതാണ്. പ്രോട്ടീന്‍, മിനറല്‍സ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് മുട്ടയിലും. ഇത് മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മുടി കൊഴിച്ചിലിനെ ഒരു പരിധി വരെ ഇല്ലാതാക്കുകയും ചെയ്യുന്നു.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്കപ്പൊടിയും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് ചെറുതായി ചൂടാക്കി വേണം തലയില്‍ തേച്ച് പിടിപ്പിക്കാന്‍. ഇത് മുടി കൊഴിച്ചില്‍ പൂര്‍ണമായും മാറ്റുന്നു. മാത്രമല്ല മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നു.

ഉലുവ

ഉലുവ

ഉലുവയാണ് മറ്റൊരു പരിഹാരം. ഉലുവയിലുള്ള ആന്റിസ്ഡന്റ്‌സ് മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. മാത്രമല്ല ഇത് ഫോളിക്കിളുകള്‍ക്ക് കരുത്ത് നല്‍കുകയും ചെയ്യുന്നു. രണ്ട് ടേബിള്‍ സ്പൂണ്‍ ഉലുവ രാത്രി വെള്ളത്തിലിട്ട് വെച്ച് ആ ഉലുവ അരച്ച് അത് തലയില്‍ തേച്ച് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്നു

English summary

How to Deal with Postpartum Hair Loss

How to Deal with Postpartum Hair Loss. Here are the top ways to deal with postpartum hair loss.
Story first published: Monday, July 10, 2017, 13:36 [IST]
Subscribe Newsletter