For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലയൂട്ടൽ ഹൃദ്രോഗം തടയുമോ ?

മുലയൂട്ടൽ ഹൃദ്രോഗം തടയുമോ ?

|

മുലയൂട്ടൽ അമ്മമാരുടെ ഹൃദ്രോഗവും പക്ഷാഘാതം വരാനുള്ള സാധ്യതയെ കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു.അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പുറത്തിറക്കിയ പഠനം പറയുന്നത് കുട്ടികളെ മുലയൂട്ടുന്ന സ്ത്രീകൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത 10 ശതമാനം കുറവാണെന്നാണ് .

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ സാന്നി പീറ്റേഴ്സ് വിശദീകരിക്കുന്നത് ,മുലയൂട്ടുന്നതിനാൽ പ്രസവശേഷം അമ്മയുടെ ഉപാപചയപ്രവർത്തനം ത്വരിതപ്പെടുകയും സാധാരണഗതിയിലേക്ക് വേഗത്തിൽ തിരിച്ചുവരാൻ കഴിയുകയും ചെയ്യും എന്നാണ് .

breast feeding

ഗർഭം സ്ത്രീയുടെ ഉപാപചയത്തെ മാറ്റുന്നു .കുഞ്ഞിന്റെ വളർച്ചയ്ക്കായി ധാരാളം കൊഴുപ്പ് സൂക്ഷിക്കേണ്ടി വരുന്നു .മുലപ്പാൽ കൊടുക്കുന്നതുവഴി ഈ കൊഴുപ്പ് വേഗത്തിൽ മാറുന്നുവെന്ന് പീറ്റേഴ്‌സ് പറയുന്നു .

ചൈനയിലെ കഡൂറി ബയോബാങ്ക് പഠനത്തിൽ പങ്കെടുത്ത 289,573 ചൈനീസ് വനിതകളിൽ നിന്നുള്ള പഠനങ്ങളിൽ നിന്നാണ് ഇവർ ഗവേഷണം നടത്തിയത്. അവരുടെ പ്രത്യുല്പാദന ചരിത്രവും മറ്റ് ജീവിതശൈലി ഘടകങ്ങളും പഠനത്തിനാവശ്യമായ വിശദമായ വിവരങ്ങൾ നൽകി.

breast feeding 2

ഗർഭകാലത്തെ ഭാരം കുറയ്ക്കാനും താഴ്ന്ന കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഗ്ലൂക്കോസ് എന്നീ അളവിലുള്ള വ്യത്യാസം മെച്ചപ്പെടുത്താനുമുള്ള ആരോഗ്യഗുണങ്ങൾ മുലയൂട്ടുന്നതുവഴി അമ്മയ്ക്ക് ലഭിക്കുമെന്ന് പഠനങ്ങൾ പറയുന്നു .

breast feeding 4

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ എപ്പിഡെമിയോളജി പ്രൊഫസ്സർ സെംഗ്മിംഗ് ചാൻ പറയുന്നത് അമ്മയ്ക്കും കുഞ്ഞിനും കൂടുതൽ ഗുണം കിട്ടുന്ന മുലയൂട്ടലിനെ ഈ കണ്ടെത്തലുകൾ പ്രോത്സാഹിപ്പിക്കും എന്നാണ് .

English summary

Does Breast Feeding Cut Heart Attack Riks

Does Breast Feeding Cut Heart Attack Riks
X
Desktop Bottom Promotion