മുലയൂട്ടലിനു ശേഷം സ്‌തനം തൂങ്ങാതിരിയ്‌ക്കാന്‍

Posted By:
Subscribe to Boldsky

മുലയൂട്ടല്‍ സ്‌തനഭംഗി കെടുത്തുമെന്ന ഭയം പലര്‍ക്കുമുണ്ട്‌. ഇതു കാരണം കുഞ്ഞിന്‌ മുലപ്പാല്‍ നിഷേധിയ്‌ക്കുന്ന അമ്മമാരും ധാരാളം.

എന്നാല്‍ മുലയൂട്ടല്‍ സ്‌തനഭംഗിയെ കെടുത്തില്ലെന്നു മാത്രമല്ല, ആരോഗ്യത്തിനും ഏറെ ഗുണകരമാണ്‌. സ്‌തനാര്‍ബുദം പോലുള്ള രോഗങ്ങള്‍ തടയാന്‍ മുലയൂട്ടല്‍ സഹായകമാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.

മുലയൂട്ടലിലൂടെ സ്‌തനഭംഗി നഷ്ടപ്പെടാതിരിയ്‌ക്കാന്‍ ചെയ്യേണ്ട ചില വഴികളെക്കുറിച്ചറിയൂ,

മുലയൂട്ടലിനു ശേഷം സ്‌തനം തൂങ്ങാതിരിയ്‌ക്കാന്‍

മുലയൂട്ടലിനു ശേഷം സ്‌തനം തൂങ്ങാതിരിയ്‌ക്കാന്‍

പ്രസവശേഷം മാറിടവലിപ്പം വര്‍ദ്ധിയ്‌ക്കുന്നതു സ്വാഭാവികം. പാകത്തിനുള്ള ബ്രാ ധരിയ്‌ക്കുക. ബ്രാ എപ്പോഴും ധരിയ്‌ക്കുകയും വേണം. പ്രസവശേഷം സ്‌തനങ്ങള്‍ക്കു കൂടുതല്‍ താങ്ങു നല്‍കാന്‍ സാധിയ്‌ക്കുന്ന വിധത്തിലുള്ള ബ്രാ ലഭ്യമാണ്‌. ഇവ ധരിയ്‌ക്കുക.

മുലയൂട്ടലിനു ശേഷം സ്‌തനം തൂങ്ങാതിരിയ്‌ക്കാന്‍

മുലയൂട്ടലിനു ശേഷം സ്‌തനം തൂങ്ങാതിരിയ്‌ക്കാന്‍

മാറിടങ്ങള്‍ക്ക്‌ ഉറപ്പു നല്‍കാനുള്ള വ്യായാമങ്ങളുണ്ട്‌. പുഷ്‌ അപ്‌ പോലുള്ള വ്യായാമങ്ങള്‍ ഇതിന്‌ സഹായിക്കും. ഇവ ശീലമാക്കുക.

മുലയൂട്ടലിനു ശേഷം സ്‌തനം തൂങ്ങാതിരിയ്‌ക്കാന്‍

മുലയൂട്ടലിനു ശേഷം സ്‌തനം തൂങ്ങാതിരിയ്‌ക്കാന്‍

മാറിടങ്ങള്‍ മസാജ്‌ ചെയ്യുന്നത്‌ ഇവ ഇടിഞ്ഞു തൂങ്ങാതിരിയ്‌ക്കാന്‍ സഹായിക്കും. താഴെ നിന്നും മുകളിലേയ്‌ക്കായി മസാജ്‌ ചെയ്യുക.

മുലയൂട്ടലിനു ശേഷം സ്‌തനം തൂങ്ങാതിരിയ്‌ക്കാന്‍

മുലയൂട്ടലിനു ശേഷം സ്‌തനം തൂങ്ങാതിരിയ്‌ക്കാന്‍

ചര്‍മത്തിന്‌ ഈര്‍പ്പം നല്‍കാന്‍ സാധ്യതയുള്ള വഴികള്‍ പരീക്ഷിയ്‌ക്കുക. ചര്‍മം വരളുന്നത്‌ ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി കുറയ്‌ക്കും. മാറിടങ്ങള്‍ തൂങ്ങാന്‍ ഇടയാക്കും.

മുലയൂട്ടലിനു ശേഷം സ്‌തനം തൂങ്ങാതിരിയ്‌ക്കാന്‍

മുലയൂട്ടലിനു ശേഷം സ്‌തനം തൂങ്ങാതിരിയ്‌ക്കാന്‍

അമിതവണ്ണം വയ്‌ക്കുന്നത്‌ ഒഴിവാക്കുക. ഗര്‍ഭകാലത്തും പ്രസവശേഷവും ഭാരം കൂടുന്നതു സ്വാഭാവികം. എന്നാല്‍ ഇത്‌ അമിതമാകുന്നത്‌ മാറിടങ്ങള്‍ തൂങ്ങാന്‍ ഇടയാക്കും.

മുലയൂട്ടലിനു ശേഷം സ്‌തനം തൂങ്ങാതിരിയ്‌ക്കാന്‍

മുലയൂട്ടലിനു ശേഷം സ്‌തനം തൂങ്ങാതിരിയ്‌ക്കാന്‍

പ്രസവശേഷം തടി കുറയ്‌ക്കുകയാണെങ്കില്‍ കുറേശെ വീതം കുറയ്‌ക്കുക. പെട്ടെന്നു കുറയ്‌ക്കുന്നത്‌ മാറിടത്തിലെ കൊഴുപ്പു പോകാനും അയഞ്ഞു തൂങ്ങാനും ഇടയാക്കും.

English summary

Tips To Avoid Breast Sagging After Breast Feeding

Here are some of the tips to avoid sagging of breasts after breast feeding.
Story first published: Friday, May 20, 2016, 16:52 [IST]