For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലയൂട്ടൂ, കുഞ്ഞുങ്ങളിലെ അണുബാധ തടയാം!

By Super
|

മുലയൂട്ടുന്നതും, കൃത്യമായ സമയങ്ങളില്‍ വാക്സിനുകള്‍ നല്‍കുന്നതും ശിശുക്കളില്‍ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നാണ് പുതിയ പഠനങ്ങള്‍ കാണിക്കുന്നത്. മുലയൂട്ടല്‍ വഴി ജലദോഷം പോലുള്ള സാധാരണമായ പ്രശ്നങ്ങള്‍ തടയാനാവും. വാക്സിനേഷനുകളും അണുബാധ തടയാന്‍ സഹായിക്കും.

Does Breastfeeding Lower Infection Risks

ചെവിയില്‍ അണുബാധ ഉള്ള കുഞ്ഞുങ്ങള്‍ക്ക് പിന്നീടും ഈ പ്രശ്നം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചെവിയിലുണ്ടാകുന്ന അണുബാധ 40 ശതമാനത്തോളം കുറയ്ക്കാന്‍ മുലയൂട്ടലും വാക്സിനേഷനും സഹായിക്കുമെന്നാണ് ഈ പഠനം കാണിക്കുന്നത്.

Does Breastfeeding Lower Infection Risks

ഏകേദേശം ഒരു മാസം പ്രായമുള്ള 350 ഓളം കുട്ടികളിലാ​ണ് ഈ പഠനം നടത്തിയത്. കഫത്തിന്‍റെ സാംപിള്‍ പഠനത്തിനായി ശേഖരിച്ചു. കുടുംബചരിത്രവും പഠനവിധേയമാക്കി.
Does Breastfeeding Lower Infection Risks

മൂക്കിലെ ബാക്ടീരിയയുടെ സാന്നിധ്യം പോലുള്ള കാരണങ്ങള്‍ക്കൊപ്പം മുലപ്പാലിന്‍റെ കുറവും കുഞ്ഞുങ്ങളുടെ ചെവിയിലെ അണുബാധക്ക് കാരണമാകാം. ഇക്കാരണത്താല്‍ ഗവേഷകര്‍ അണുബാധ ചെറുക്കുന്നതിനൊപ്പം മറ്റു പല ഗുണങ്ങളുമുള്ളതിനാല്‍ മുലയൂട്ടല‍ും ശുപാര്‍ശ ചെയ്യുന്നു.

English summary

Does Breastfeeding Lower Infection Risks

A new study claims that breast feeding and timely vaccinations could lower the chances of ear infections in infants.
Story first published: Wednesday, May 25, 2016, 16:04 [IST]
X
Desktop Bottom Promotion