പ്രസവശേഷം പെണ്ണിന് വട്ടായോ??

Posted By: Super
Subscribe to Boldsky

ഒരു കുഞ്ഞ് ജനിച്ച് കഴിഞ്ഞാല്‍ ഏറെ ആഹ്ലാദവും, ആഘോഷങ്ങളും, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമൊക്കെ സന്ദര്‍ശനവും ഉണ്ടാകും.

എന്നാല്‍ നിങ്ങള്‍ തിരികെ വീട്ടിലെത്തുമ്പോള്‍ കഥയാകെ മാറിയിരിക്കും. സന്തോഷം പറന്നകലും.

പ്രസവശേഷം സ്ത്രീയുടെ കാര്യത്തില്‍ സംഭവിക്കുന്ന വിചിത്രമായ ചില കാര്യങ്ങളുണ്ട്. പുറമേ നിന്ന് ഒരാള്‍ നോക്കിയാല്‍ സ്ത്രീക്ക് ബുദ്ധിഭ്രമമുണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള അത്തരം ചില കാര്യങ്ങളിതാ.

ഒരു സോംബിയെപ്പോലെയുള്ള നടപ്പ്

ഒരു സോംബിയെപ്പോലെയുള്ള നടപ്പ്

കുഞ്ഞ് ജനിച്ചയുടനെയുള്ള കാലത്ത് മാതാപിതാക്കള്‍ രാത്രിയില്‍ ഉണര്‍ന്നിരിക്കുകയും പകല്‍ ഉറങ്ങുകയുമാകും മിക്കവാറും ചെയ്യുന്നത്. കുഞ്ഞിനെ മുലയൂട്ടാനായി അമ്മമാര്‍ രാത്രി എഴുന്നേല്‍ക്കുന്നതിനാല്‍ ഉറക്കത്തിന് ഭംഗം വരുന്നത് സാധാരണമാണ്.

ണ്ണിന് ചുറ്റും കറുത്ത വലയങ്ങള്‍

ണ്ണിന് ചുറ്റും കറുത്ത വലയങ്ങള്‍

പുതിയതായി അമ്മയായ സ്ത്രീയില്‍ ഏറെ ശാരീരിക മാറ്റങ്ങള്‍ സംഭവിക്കും. കണ്ണിനുചുറ്റുമുള്ള കറുത്ത വലയങ്ങള്‍ മൂലം സ്ത്രീകള്‍ ക്ഷീ​ണിതയായും വിളറിയും കാണപ്പെടും.

പ്രശ്നക്കാരായ കുഞ്ഞും അമ്മയും

പ്രശ്നക്കാരായ കുഞ്ഞും അമ്മയും

പ്രസവത്തിന് ശേഷം സംഭവിക്കുന്ന വിചിത്രമായ ഒരു കാര്യമാണിത്. കുഞ്ഞ് വഴക്കാണെങ്കില്‍ അമ്മയും അത്തരത്തിലായിരിക്കും. അപൂര്‍വ്വമായി തോന്നാമെങ്കിലും സത്യസന്ധമായ കാര്യമാണിത്.

ലൈംഗികതാല്പര്യം നഷ്ടപ്പെടല്‍

ലൈംഗികതാല്പര്യം നഷ്ടപ്പെടല്‍

പ്രസവശേഷം മിക്ക സ്ത്രീകള്‍ക്കും ലൈംഗികതാല്പര്യത്തില്‍ ഇടിവ് സംഭവിക്കും. വിവാഹബന്ധത്തെ സ്വാധീനിക്കുന്ന നിരവധി കാര്യങ്ങളിലൊന്നാണ് ഇത്.

വിശപ്പ്

വിശപ്പ്

പ്രസവശേഷം സ്ത്രീക്ക് സദാസമയവും വിശപ്പ് അനുഭവപ്പെടാം. മുലയൂട്ടല്‍ വഴി അമ്മയുടെ ശരീരത്തില്‍ നിന്ന് പോഷകങ്ങളും വിറ്റാമിനുകളും വലിച്ചെടുക്കപ്പെടുന്നതാണ് ഇതിന് കാരണം.

സൗന്ദര്യത്തിലുള്ള ഇടിവ്

സൗന്ദര്യത്തിലുള്ള ഇടിവ്

പ്രസവശേഷം സ്ത്രീയില്‍ ഗണ്യമായ ശാരീരിക മാറ്റങ്ങള്‍ പ്രത്യക്ഷമാകും. വയര്‍ ചാടുകയും, നിതംബം വികസിക്കുകയും, സ്തനങ്ങളില്‍ സദാ സംവേദനത്വം അനുഭവപ്പെടുകയും ചെയ്യും. പ്രസവശേഷം സ്ത്രീകളില്‍ സംഭവിക്കാവുന്ന നിരവധി മാറ്റങ്ങളിലൊന്നാണ് ഇത്.

English summary

Strange Things That Happens To Women After Pregnancy

Here are some of the strange things that happen to women after pregnancy.You might want to take a look at these weird changes.