Just In
Don't Miss
- Movies
മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് മാർച്ച് 4 ന് എത്തില്ല, ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റി, കാരണം...
- News
'കോൺഗ്രസിനകത്ത് ജിഹാദി കോൺഗ്രസ് പിടിമുറുക്കുന്നു', ആരോപണവുമായി കെ സുരേന്ദ്രൻ
- Automobiles
ചെറുതും താങ്ങാനാവുന്നതുമായ എസ്യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം
- Finance
കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ വർധനവ്
- Sports
ഇന്ത്യ vs ഇംഗ്ലണ്ട് നാലാം ടെസ്റ്റ്: എട്ട് വിക്കറ്റ് അകലെ അശ്വിനെ കാത്ത് ചരിത്ര നേട്ടം
- Travel
മാര്‍ച്ച് മാസത്തില്‍ 'ചില്' ആകാം.. അടിപൊളി യാത്രകള്‍ക്കായി ഈ ഇടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മുലയൂട്ടല്‍ കൊണ്ടുള്ള ഗുണങ്ങള്‍ !
കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും നല്ല ആഹാരം മുലപ്പാലാണ്. എന്നാല്‍ അടിസ്ഥാനപരമായ പോഷകാഹാരം എന്നതിലുപരി മുലപ്പാലിന് ഏറെ പ്രാധാന്യമുണ്ട്. കുഞ്ഞിന് ആദ്യ ആറുമാസത്തില്‍ വേണ്ടുന്ന എല്ലാ വിറ്റാമിനുകളും, പോഷക ഘടകങ്ങളും മുലപ്പാലിലടങ്ങിയിരിക്കുന്നു. അതോടൊപ്പം കുഞ്ഞിന് രോഗപ്രതിരോധ ശേഷി നല്കുന്ന ഘടകങ്ങളും മുലപ്പാലിലടങ്ങിയിട്ടുണ്ട്.
കുഞ്ഞിനും, അമ്മക്കും മുലയൂട്ടല്‍ എങ്ങനെ ഗുണം ചെയ്യുന്നു എന്നാണ് ഇനി പറയുന്നത്.

മാനസികപ്രശ്നങ്ങളില്‍ നിന്ന് മുക്തി
ഗര്‍ഭകാലത്തുണ്ടായിരുന്ന മാനസികപ്രശ്നങ്ങളില്‍ നിന്ന് അമ്മക്ക് മുക്തി ലഭിക്കുന്നത് മുലയൂട്ടലിലൂടെയാണ്. ഗര്‍ഭകാലത്തും, പ്രസവസമയത്തും അനുഭവിച്ച വേദനകളെ അമ്മ മറക്കുന്നത് മുലയൂട്ടലിലൂടെയാണ്.

ഗര്‍ഭപാത്രം ചുരുങ്ങുന്നതിന്
പ്രസവാനന്തരം ഗര്‍ഭപാത്രം പഴയ അവസ്ഥയിലേക്ക് വേഗത്തില്‍ ചുരുങ്ങുന്നതിന് മുലയൂട്ടല്‍ സഹായിക്കും.

രക്തസ്രാവത്തിനുള്ള സാധ്യത
പ്രസവശേഷമുണ്ടാകാറുള്ള രക്തസ്രാവത്തിനുള്ള സാധ്യത കുറയ്ക്കാന്‍ മുലയൂട്ടല്‍ വഴി സാധിക്കും.

അണ്ഡോദ്പാദനം
പ്രസവശേഷമുള്ള അണ്ഡോദ്പാദനം വേഗത്തിലാക്കാന്‍ മുലയൂട്ടല്‍ സഹായിക്കും. അതായത് പ്രസവശേഷം സാധാരണയായി ആര്‍ത്തവം നടക്കുന്നതിന് കാലതാമസം നേരിടാറുണ്ട്. മുലയൂട്ടല്‍ ഈ കാലദൈര്‍ഘ്യം കുറയ്ക്കും.

മാനസിക ബന്ധം
കുഞ്ഞും അമ്മയും തമ്മിലുളള മാനസിക ബന്ധം ദൃഡമാകുന്നതിന് മുലയൂട്ടല്‍ സഹായകരമാണ്. മറ്റ് പ്രശ്നങ്ങളൊന്നുമില്ലാതെ, എളുപ്പത്തില്‍ അമ്മയും കുഞ്ഞും തമ്മില്‍ ബന്ധം വളരാന്‍ ഇത് സഹായിക്കും.

മതിപ്പ് വര്‍ദ്ധിക്കാന്‍
അമ്മമാര്‍ക്ക് അവരവരോട് തന്നെ മതിപ്പ് വര്‍ദ്ധിക്കാന്‍ മുലയൂട്ടല്‍ സഹായിക്കും.

മറ്റ് ആഹാരങ്ങള്‍
മറ്റ് ആഹാരങ്ങള്‍ തയ്യാറാക്കി ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രയാസങ്ങള്‍ മുലയൂട്ടല്‍ വഴി ഇല്ലാതാകുന്നു.

സാമ്പത്തികം
മുലപ്പാല്‍ നല്‍കുന്നത് വഴി സാമ്പത്തിക ലാഭവുമുണ്ട്. വന്‍ വിലയുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള ആഹാരസാധനങ്ങള്‍ ഒഴിവാക്കാന്‍ ഇതു വഴി സാധിക്കും. അല്ലാത്ത പക്ഷം ഒരു കുടുംബത്തിന്റെ മൂന്നിലൊന്ന് വരുമാനം കുട്ടിയുടെ ചെലവിന് വേണ്ടി വരുമെന്നാണ് കണക്ക്.

സ്തനാര്‍ബുദം
മുലയൂട്ടുന്നത് വഴി സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനാവുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

ശരീരഭാരം കുറയ്ക്കാന്‍
പ്രസവശേഷം അമ്മയുടെ ശരീരഭാരം കുറയ്ക്കാന്‍ മുലയൂട്ടല്‍ സഹായിക്കും.