For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിസേറിയന്‍ ശേഷം ഉടനടി വ്യായാമം അരുത്

|

Stomach
സിസേറിയന്‍ കഴിഞ്ഞവരില്‍ വയര്‍ ചാടുന്നത് ഒരു പ്രധാന പ്രശ്‌നമാണ്. സാധാരണ പ്രസവശേഷവും വയറില്‍ കൊഴുപ്പുണ്ടാകുമെങ്കിലും ഇത് പെട്ടെന്ന് പോകും. എന്നാല്‍ സിസേറിയന്‍ വഴി അരയ്ക്കു ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പ് പോയിക്കിട്ടാന്‍ അല്‍പം ബുദ്ധിമുട്ടാണ്.

സിസേറിയന്‍ ചെയ്യുമ്പോള്‍ വയര്‍ മുറിയ്ക്കുന്നതു വഴി ചര്‍മത്തിനടിയിലെ കൊഴുപ്പ് പുറത്തോട്ടു വരുന്നു. ശസ്ത്രക്രിയ കഴിഞ്ഞാലും വയറിന് ചുറ്റും ഈ കൊഴുപ്പോ പോകാതെ നില്‍ക്കും.

ഇത്തരം വയറ് കുറയ്ക്കുവാന്‍ ഭക്ഷണക്രമവും വ്യയാമവും പ്രധാനമാണ്. എന്നാല്‍ സിസേറിയന്‍ കഴിഞ്ഞ ഉടന്‍ ഭക്ഷണക്രമീകരണം വരുത്തുന്നത് നന്നായിരിക്കില്ല. കുഞ്ഞിന് മുലയൂട്ടുമ്പോഴും സിസേറിയന്‍ വഴിയും ആരോഗ്യം കുറയുകയാണ് ചെയ്യുന്നത്. ആവശ്യത്തിനുള്ള ഭക്ഷണവും വിശ്രമവും കൊണ്ട് സാധാരണ രീതിയിലേക്ക് തിരിച്ചെത്തിയ ശേഷം ഡയറ്റിംഗ് ചെയ്യുകയാണ് ഉത്തമം. പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ ധാരാളം കഴിക്കണം.

സിസേറിയന് ശേഷം ഉടന്‍ തന്നെ വ്യായാമം ചെയ്യാന്‍ പറ്റിയ ശാരീരിക അവസ്ഥയായിരിക്കില്ല. സിസേറിയന്‍ കഴിഞ്ഞ് ചുരുങ്ങിയത് രണ്ടു മാസമെങ്കിലും കഴിഞ്ഞേ വ്യായാമം ചെയ്യാവൂ. കഠിനമായ വ്യായാമമുറകള്‍ ആദ്യം ചെയ്യരുത്. ശ്വസനക്രിയകള്‍ ആദ്യം ചെയ്ത് പിന്നീട് ദേഹമിളകുന്ന വിധത്തിലുള്ള വ്യായാമത്തിലേക്ക് കടക്കണം. വയറിലെ മസിലുകള്‍ക്ക് അധികം ആയാസം കൊടുക്കുന്ന വിധത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യരുത്. യോഗ, ചെറിയ രീതിയിലുള്ള ഏറോബിക്‌സ് എന്നിവയും നല്ലതാണ്.

സിസേറിയന്‍ കഴിഞ്ഞവര്‍ക്ക് വയര്‍ കുറയ്ക്കുവാന്‍ സഹായിക്കുന്ന ബെല്‍റ്റ് ലഭിക്കും. ഇത് വയറിലെ മാംസപേശികള്‍ താഴോട്ട് തൂങ്ങുന്നത് തടയും.

English summary

Caesarian, Belly, Fat, Diet, Exercise, Yoga, Delivery, പ്രസവം, സിസേറിയന്‍, ശസ്ത്രക്രിയ, വ്യായാമം, ഭക്ഷണം, കൊഴുപ്പ്, വയര്‍, ശ്വസനക്രിയ, യോഗ

Post C section your belly becomes a pouch that you are wearing around like an apron. To lose weight after pregnancy is one thing if you have had a vaginal birth; it is quite another if you have had an caesarian delivery. The bad news is that the C section fat that has accumulated around your waist will not go away anytime soon. You may see mothers with flat bellies right after birth but they are plain lucky. In most cases women put on extra fat during the prenatal period and have the baby bump as an after pregnancy belly. In many cases it is not even evident that the baby has come out!
Story first published: Monday, November 28, 2011, 16:29 [IST]
X
Desktop Bottom Promotion