Just In
Don't Miss
- Movies
മാനഭംഗപ്പെടുന്ന കഥാപാത്രമായി അഭിനയിച്ചു! പിന്നെ തനിക്ക് കിട്ടിയ കഥാപാത്രങ്ങളെ കുറിച്ച് രാധിക ആപ്തെ
- News
പൗരത്വ ബില്ല് ബിജെപിക്ക് പാരയാകും; ബംഗാളില്‍ 120 സീറ്റ് കിട്ടില്ലെന്ന് ഉറപ്പ്, മമത ആയുധമാക്കുന്നു
- Finance
ആധാർ കാർഡിന് അപേക്ഷിക്കാൻ ഇനി തിരിച്ചറിയൽ രേഖകളോ വിലാസ തെളിവോ വേണ്ട, പകരം ചെയ്യേണ്ടതെന്ത്?
- Automobiles
ഇന്ത്യ ബൈക്ക് വീക്കിൽ അറങ്ങേറ്റം കുറിച്ച് മാന്റിസ് ഇലക്ട്രിക്
- Sports
ക്യാച്ചുകള്‍ നിരവധി നഷ്ടപ്പെടുത്തി ഇന്ത്യ, കാരണമിതെന്ന് കെഎല്‍ രാഹുല്‍
- Technology
എയർടെല്ലിലും വോഡാഫോണിലും ഇനി നിയന്ത്രണങ്ങളില്ലാതെ സൗജന്യകോളുകൾ
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
കുട്ടിക്കുറുമ്പന്മാരെ അടക്കിനിര്‍ത്താം
'അവനെപ്പോഴും പിടിവാശിയാ ഒരു വക പറഞ്ഞാല്‍ കേള്‍ക്കില്ല', മിക്ക അമ്മമാരും മക്കളെക്കുറിച്ച് ഇങ്ങനെ പറയുന്നത് നിങ്ങള്‍ ഒരിക്കലെങ്കിലും കേട്ടു കാണും. വാശിയും വഴക്കും ഒക്കെ കുട്ടികളില്‍ സഹജമാണ്. എന്നാല്‍ ഒരു പരിധി വിട്ടാല്‍ ഭാവിയില്‍ ആപത്തായും വരാം. രക്ഷിതാക്കളിലേക്ക് മാത്രമല്ല, വളര്‍ന്നു വരുന്നതോടെ അധ്യാപകരിലേക്കും കൂട്ടുകാരിലേക്കുമായി ആ വാശി വളര്‍ന്നു വന്നേക്കാം. ഇത്തരത്തിലുള്ള കുട്ടികള്‍ മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കുന്നതില്‍ പരാജയപ്പെടുകയും വളര്‍ന്നു വരുമ്പോള്‍ മാനസിക പ്രശ്നങ്ങളിലേക്കു തന്നെ വഴിവച്ചേക്കാം.
Most read: ജിംനേഷ്യം ഇനി വീട്ടില്‍ തന്നെ
അമിത വാശിയെ ചെറുപ്പത്തിലേ തന്നെ വേണ്ടവിധം നിയന്ത്രിച്ചില്ലെങ്കില്‍ ഇത്തരം കുട്ടികളില്‍ മുന്‍കോപം, അസഹിഷ്ണുത, അക്ഷമ തുടങ്ങിയ സകല കുഴപ്പങ്ങളും ഉടലെടുത്തേക്കാം. ദുശ്ശാഠ്യവും വാശിയുമൊക്കെ മിക്ക കുട്ടികളിലും കണ്ടുവരുന്നത് അവരുടെ ഒന്നര വയസ്സിനും മൂന്നു വയസ്സിനും ഇടയിലാണ്. കൗമാര പ്രായം എത്തിയാല്‍ എന്തിനെയും എതിര്‍ക്കുകയും ചോദ്യം ചെയ്യുകയും തര്‍ക്കിക്കുന്നതായും കാണാം. മിണ്ടാതിരിക്കുക, പിണങ്ങി മുറിയില്‍ കയറി കതകടച്ച് കുറ്റിയിടുക, ഭക്ഷണം കഴിക്കാതിരിക്കുക, പഠിക്കാതിരിക്കുക എന്നിവയൊക്കെ കാണാം. ഇത്തരം ദുസ്വഭാവങ്ങള്‍ അതിരു കടക്കുകയാണെങ്കില്‍ ചികിത്സയും പരിഹാരവും തേടേണ്ടതായുണ്ട്. അമിത വാശി അല്ലെങ്കില്‍ ദുശ്ശാഠ്യത്തെ ഫലപ്രദമായി നേരിടാന്‍ പല മാര്‍ഗങ്ങളുമുണ്ട്.

അമിത വാശി ആപത്ത്
എല്ലാം തന്റെ ഇഷ്ടപ്രകാരം മാത്രം നടക്കണം എന്ന ചിന്ത. താന്‍ ആഗ്രഹിച്ചത് കിട്ടണം, തനിക്കു തന്നെ എല്ലാം വേണം, തന്റെ ഇഷ്ടങ്ങള്‍ക്ക് ആരും എതിരു നില്‍ക്കരുത്, താനേ ജയിക്കാവൂ എന്നൊക്കെയുള്ള മനോഭാവം ഒന്നു ചിന്തിച്ചു നോക്കൂ. ഇതൊക്കെ കാരണം ബുദ്ധിമുട്ടിലാകുന്നത് മറ്റുള്ളവരാണ്. മിതമായ തോതിലുള്ള വാശിയെ ശുഷ്കാന്തി എന്ന് വിളിക്കാം. ആവശ്യത്തിനുള്ള അളവില്‍ വാശി പ്രചോദനമായി മാറുന്നു. അമിതമായ വാശിയാണ് ആപത്താകുന്നത്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ മാതാപിതാക്കള്‍ക്ക് വലിയ പങ്കുണ്ട്. കുട്ടിയുടെ ഓരോ മാറ്റവും തുടക്കം മുതലേ അറിയുക.

നിയന്ത്രണം അത്യാവശ്യം
ജനനം മുതല്‍ തന്നെ കുഞ്ഞുങ്ങള്‍ എല്ലാം മനസിലാക്കി തുടങ്ങും കരച്ചിലും ചിരിയും ഉറക്കവും ഒക്കെ അതിനുദാഹരണമാണ്. ചുറ്റുപാടുകളില്‍ നിന്ന് കുഞ്ഞുങ്ങള്‍ കാര്യങ്ങള്‍ ശ്രദ്ധിക്കാനും പഠിക്കാനും തുടങ്ങും. അതിനാല്‍ കുഞ്ഞുങ്ങള്‍ വളര്‍ന്നുവരുന്ന അന്തരീക്ഷം സുപ്രധാനമാണ്. വേണ്ടത്ര ശ്രദ്ധയും പരിചരണവും കിട്ടാത്ത കുട്ടികളില്‍ പലവിധ സ്വഭാവ പെരുമാറ്റ ദൂഷ്യങ്ങളും കാണാം. അതിലൊന്ന് മാത്രമാണ് ദുശ്ശാഠ്യം. ചില കുട്ടികള്‍ ദുശ്ശാഠ്യക്കാരായി ജനിക്കുന്നു ചിലര്‍ അത്തരത്തില്‍ വളരുന്നു എന്ന് പറയാം. ഇവരെ നേരെയാക്കിയെടുക്കുക എന്നത് വളരെ ദുഷ്കരമാണ്. നിങ്ങളുടെ കുട്ടി ദുശ്ശാഠ്യക്കാരനാണോ അല്ലെങ്കില്‍ ആയിത്തീരുമോ എന്നറിയുന്നത് അവരെ നിയന്ത്രിക്കുന്നതിന് മുന്‍കൂട്ടി ഒരു കരുതല്‍ സ്വീകരിക്കാന്‍ സഹായിക്കും.

ആരോഗ്യം പ്രധാനം
ആരോഗ്യവും മാനസികനിലയും ഒന്നിനൊന്ന് ഒട്ടിനില്ക്കുന്നു. മുതിര്‍ന്നവരിലേ പോലെ തന്നെയാണ് കുട്ടികളിലും ഇത്തരം ചിന്തകള്‍. കുട്ടികളുടെ ശാരീരികാരോഗ്യം ശരിയാണെന്ന് ഉറപ്പുവരുത്തുക. പോഷകക്കുറവ്, മറ്റ് ശാരീരിക അസുഖങ്ങള്‍ എന്നിവയൊന്നും ഇല്ലെന്ന് ഉറപ്പിക്കുക. സ്ഥിരമായി ഭക്ഷണത്തോടു വിരക്തി കാണിക്കുന്ന കുട്ടികളാണെങ്കില്‍ ഒരു നല്ല ഡോക്ടറെ കണ്ട് ശരിയാംവണ്ണം രോഗനിര്‍ണ്ണയം നടത്തി ആവശ്യമായ ചികിത്സ തേടുക. ഭയം, ഉല്‍ക്കണ്ഠ എന്നിവയുള്ള കുട്ടികളാണെങ്കില്‍ ആവശ്യമായ കൗണ്‍സലിങ് നല്‍കുക. ശരിയായ ആരോഗ്യം മനസുഖം നല്‍കുക വഴി ദുശ്ശാഠ്യം അകറ്റിനിര്‍ത്തും.

കുട്ടികളെ കാര്യങ്ങള്‍ ധരിപ്പിക്കുക
കുട്ടികളെ മനസിലാക്കി അവര്‍ക്ക് എന്തൊക്കെ ഉപദേശങ്ങള്‍ നേരത്തേ നല്കാന് കഴിയും എന്നത് പ്രധാനമാണ്. എന്താണ് സംഭവിക്കുന്നതെന്ന് അറിയാനുള്ള ജിജ്ഞാസ മുതിര്‍ന്നവരെപ്പോലെ തന്നെ കുട്ടികളിലുമുണ്ടാകും. അതുകൊണ്ട് ഓരോയിടത്തും എങ്ങനെ പെരുമാറണമെന്ന് അവരെ തുടക്കത്തിലേ പറഞ്ഞു മനസിലാക്കുക. ഉദാഹരണത്തിന് ഒരു സിനിമാ തീയേറ്ററില്‍ പോകുന്നതിനു മുമ്പ് അവിടുത്തെ അന്തരീക്ഷം എങ്ങനെയെന്ന് അറിയിക്കുക. ഇരുട്ട്, ശബ്ദം, ആളുകള്‍ എന്നിവയെക്കുറിച്ച് ഒരു മുന്‍ധാരണ വരുത്തുക. ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി ധരിപ്പിച്ചാല്‍ കുട്ടികള്‍ വാശിപിടിച്ചു കരയുന്ന സാഹചര്യം ഒഴിവാക്കാനാകും. ആശുപത്രി, ഭക്ഷണശാല, പാര്‍ക്ക്, സ്കൂള്‍, വാഹനങ്ങള്‍.. അങ്ങനെ ഓരോ അന്തരീക്ഷവും മുന്‍കൂട്ടി മനസിലാക്കി കൊടുക്കുക.

ശബ്ദം താഴ്ത്തി സംസാരിക്കാം
നിങ്ങളുടെ കുട്ടി എത്ര ഉച്ഛത്തില്‍ വാശിപിടിച്ചാലും അതിനെ ശാന്തമായ രീതിയില്‍ കൈകാര്യം ചെയ്യുക. അവന്റെ ശബ്ദം താഴ്ത്താനായി നിങ്ങള്‍ ശബ്ദം കൂട്ടിയിട്ട് കാര്യമില്ല. നിങ്ങള്‍ ശാന്തമായി പതുക്കെ സംസാരിക്കുന്നതിനനുസരിച്ച് അവന്റെ ശബ്ദവും താഴ്ന്നു വന്നോളും. പൊതുസ്ഥലത്തുവച്ചാണ് കുട്ടി വാശിപിടിച്ചു കരയുന്നതെങ്കില്‍ അവനെ സമാധാനിപ്പിക്കാനായി ഇരിക്കുന്ന സ്ഥലത്തു നിന്ന് എഴുന്നേറ്റ് കരച്ചില് നിര്‍ത്തുന്നതുവരെ മറ്റു ചെറിയ ചെറിയ കാഴ്ചകള്‍ കാണിക്കുക. കുട്ടിയെ സംസാരത്തിലൂടെ സമാധാനിപ്പിക്കുക.

കളിപ്പാട്ടം കൂടെക്കരുതാം
നിങ്ങള്‍ കുട്ടികളെയും കൊണ്ട് പുറത്തുപോകുന്നുണ്ടെങ്കില്‍ അവരുടെ ദുശ്ശാഠ്യത്തെ നേരിടാന്‍ കളിപ്പാട്ടമോ ഭക്ഷണമോ ഒക്കെ കൂടെ കരുതുക. നമ്മള് ഒരു കാര്യത്തിനിറങ്ങിയതാണെന്ന് നമുക്ക് അറിയാം എന്നാല്‍ കുട്ടികള്‍ക്ക് അങ്ങനെയാകണമെന്നില്ല. ആദ്യം അടങ്ങിയിരിക്കുമെങ്കിലും പതിയെ സംഗതി മാറിയെന്നു വരാം. കുട്ടികള്‍ക്ക് മുഷിപ്പ് അനുഭവപ്പെട്ടാല്‍ തിരിച്ചു പോകാനായി വാശി പിടിച്ചെന്നു വരാം. ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ കൈയില്‍ കരുതുന്ന വസ്തുക്കള്‍ ഉപകാരപ്പെട്ടേക്കാം.

പരിഗണന നല്‍കുക
കുട്ടികള്‍ക്ക് ആവശ്യമായ പരിഗണന നല്‍കുക. നമ്മള് അവരെയും കൂടി കണക്കിലെടുക്കുന്നുണ്ടെന്ന തോന്നല്‍ അവരില്‍ വരുത്തുക. നിങ്ങള്‍ എന്തെങ്കിലും വാങ്ങുകയാണെങ്കില്‍ എങ്ങനെയുണ്ടെന്ന് വെറുതെ ഒന്ന് നിങ്ങളുടെ കുട്ടികളോടു കൂടി ചോദിക്കുക. അവന്റെ ഇഷ്ടങ്ങളെക്കൂടി കണക്കിലെടുക്കുക.