For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

3 വയസ്സുകാരിക്ക് കൊറോണ; കുട്ടികളിൽ ലക്ഷണങ്ങള്‍

|

കൊച്ചിയിൽ മൂന്ന് വയസ്സുള്ള കുട്ടിക്ക് കൊറോണവൈറസാ ബാധ സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്ന് മാതാപിതാക്കളോടൊപ്പം കൊച്ചിയിൽ എത്തിയ മൂന്ന് വയസ്സുകാരിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ഇതോടെ കേരളത്തിൽ കൊറോണ ബാധിച്ചവരുടെ എണ്ണം ആറായി. ശനിയാഴ്ചയാണ് കുട്ടിയുൾപ്പെടുന്ന കുടുംബം കൊച്ചിയിൽ എത്തിയ്. ഇപ്പോള്‍ ഐസൊലേഷനിലാണ് കുട്ടിയുള്ളത്.

കൊറോണ വാർത്തകൾ നമ്മളെയാകെ ഭീതിപ്പെടുത്തുമ്പോൾ അതിനെ ഭയക്കാതെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നമ്മള്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്. കുഞ്ഞുങ്ങളേക്കാള്‍ പ്രായമായവരേയും മറ്റ് രോഗങ്ങൾ ഉള്ളവരേയും രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയുമാണ് കൊറോണവൈറസ് ബാധിക്കുന്നത്.

കൊറോണ ശരീരത്തെ ആക്രമിക്കുന്നത് ഇങ്ങനെയാണ്കൊറോണ ശരീരത്തെ ആക്രമിക്കുന്നത് ഇങ്ങനെയാണ്

കൊറോണ വൈറസ് ബാധ ലോകമാകെ പടര്‍ന്ന് പിടിക്കുമ്പോൾ നമ്മളെല്ലാവരും തന്നെ നമ്മുടെ ആരോഗ്യത്തേക്കാൾ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചാണ് ഉത്കണ്ഠാകുലരാവുന്നത്. കുട്ടികളിൽ സാധാരണ ഗതിയിൽ പ്രതിരോധ ശേഷി കുറവാണ് എന്നുള്ളത് തന്നെയാണ് അതിന്‍റെ പ്രധാന കാരണം ഇതിനാൽ തന്നെ അണുബാധക്കുള്ള സാധ്യതയും വളരെ കൂടുതലാണ്. എന്നാൽ കുട്ടികൾക്ക് തന്നെ സ്വയം പ്രതിരോധത്തിനുള്ള മാർഗ്ഗങ്ങൾ മാതാപിതാക്കൾ പറഞ്ഞ് കൊടുക്കണം.

അതിലുപരി രോഗം പിടിപെട്ടാൽ അതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളതും പ്രതിരോധം എങ്ങനെ വേണം എന്നുള്ളതും ഓരോ അച്ഛനമ്മമാരും കൂടെ നിൽക്കുന്നവരും അറിയേണ്ടതാണ്. എന്തൊക്കെയാണ് ഇത്തരത്തിൽ കൊറോണ വൈറസ് ബാധ പടർന്ന് പിടിക്കുമ്പോൾ കുഞ്ഞിന്‍റെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങൾ എന്ന് നമുക്ക് നോക്കാം.

 കുട്ടികളിലെ രോഗപ്രതിരോധം

കുട്ടികളിലെ രോഗപ്രതിരോധം

മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ രോഗപ്രതിരോധ ശേഷി വളരെ കുറവാണ്. ഇത് കുട്ടികളിൽ രോഗം പെട്ടെന്ന് ബാധിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി കുഞ്ഞിൽ ഒരു രോഗപ്രതിരോധ സംവിധാനം വളര്‍ത്തിയെടുക്കുകയാണ് ചെയ്യേണ്ടത്. ഇത് നിങ്ങളുടെ കുഞ്ഞിൻറെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. അതിന് വേണ്ടി കുഞ്ഞിന് വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ നൽകുക. ഇത് നിങ്ങളുടെ കുഞ്ഞിന്‍റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. കുഞ്ഞിന് നല്ല ഭക്ഷണങ്ങള്‍ നല്‍കുക ഇതിലൂടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ചതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കുക.

 ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുട്ടികളാണ് എന്ന് കരുതി അവരെ അവഗണിക്കാതെ ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടി നല്ല ഭക്ഷണങ്ങൾ നൽകുന്നതോടൊപ്പം തന്നെ ഇടക്കിടക്ക് സാനിറ്റൈസർ ഉപയോഗിക്കുന്നതിനും ഇടക്ക് കൈകഴുകുന്നതിനും പഠിപ്പിക്കണം. വീട്ടിലാണെങ്കിലും സ്കൂളിലാണെങ്കിലും ഇടക്കിടക്ക് കൈകഴുകാൻ ശ്രദ്ധിക്കുക. ഇത് കൂടാതെ ബാത്ത്റൂമിൽ പോയി വന്നാൽ സോപ്പിട്ട് കൈകഴുകുന്നതിനും ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ കുഞ്ഞിന്‍റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുണ്ട്. വൈറസ് ബാധയേൽക്കാതിരിക്കുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങൾ എല്ലാം കുഞ്ഞിന് ഭയപ്പെടുത്താതെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാവുന്നതാണ്.

കൊറോണ വൈറസ്; ലക്ഷണത്തിന് മുൻപേ പ്രതിരോധം വേണംകൊറോണ വൈറസ്; ലക്ഷണത്തിന് മുൻപേ പ്രതിരോധം വേണം

രോഗങ്ങൾ ഉണ്ടെങ്കില്‍

രോഗങ്ങൾ ഉണ്ടെങ്കില്‍

നിങ്ങളുടെ കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള രോഗങ്ങൾ ഉണ്ടെങ്കിൽ അൽപം ശ്രദ്ധിക്കണം. ചുമക്കുമ്പോഴോ തുമ്മുമ്പോഴോ കുഞ്ഞിന് തൂവാല കൊണ്ട് പൊത്തിപ്പിടിക്കുന്നതിന് ശ്രദ്ധിക്കുക. കൈകഴുകാതെ അനാവശ്യമായി മൂക്കും കണ്ണും വായയും തൊടരുത്. കുഞ്ഞിന്‍റെ തൂവാല ചൂടുവെള്ളത്തിൽ എടുത്ത് കഴുകി വൃത്തിയാക്കാവുന്നതാണ്. മറ്റുള്ളവരെ ആലിംഗനം ചെയ്യുന്നതിനും കുഞ്ഞിനെ പുറത്ത് നിന്ന് ഉമ്മ വെക്കുന്നതും ഒരു പരിധി വരെ ഒഴിവാക്കാൻ ശ്രദ്ധിക്കാവുന്നതാണ്. കൈകൾ കഴുകുന്നതിന് വേണ്ടിയാണ് കുഞ്ഞിനെ ആദ്യം പഠിപ്പിക്കേണ്ടത്.

കുട്ടികളെ ഒഴിച്ച് നിർത്തുക

കുട്ടികളെ ഒഴിച്ച് നിർത്തുക

കുട്ടികളെ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയം തന്നെയാണ് ഇപ്പോഴുള്ളത്. കുട്ടിക്ക് എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങളും മറ്റും ഉണ്ട് എന്നുണ്ടെങ്കിൽ കുഞ്ഞിനെ പൊതു സ്ഥലത്തേക്ക് വിടാതിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. മാത്രമല്ല കുഞ്ഞിനെ സ്കൂളിലേക്കോ മറ്റോ വിടാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ കുഞ്ഞിന് അസുഖമില്ലെങ്കിൽ പോലും രോഗബാധിത പ്രദേശങ്ങളില്‍ കുഞ്ഞിനെ ആള്‍ക്കൂട്ടങ്ങള്‍ കൂടുന്ന സ്ഥലത്തേക്ക് വിടാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കുട്ടികൾ കളിക്കാൻ പോയാല്‍ പോലും അല്‍പം ശ്രദ്ധയോടെ കുഞ്ഞിന് മുൻകരുതലുകള്‍ എല്ലാം എടുക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. വൃത്തി തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്.

പുറത്ത് പോവുമ്പോൾ

പുറത്ത് പോവുമ്പോൾ

കുഞ്ഞ് പുറത്ത് പോവുമ്പോൾ പ്രത്യേകിച്ച് രോഗബാധിത പ്രദേശങ്ങളിൽ ഉള്ളവരില്‍ പോവുമ്പോള്‍ കുഞ്ഞിനെ മാസ്ക് ധരിപ്പിച്ച് വിടാൻ ശ്രദ്ധിക്കണം. ഇത് ഒരു പരിധി വരെ രോഗത്തില്‍ നിന്നും വൈറസ് ബാധയില്‍ നിന്നും കുഞ്ഞിനെ രക്ഷിക്കും. ഇതുപോലെ ഭക്ഷണ കാര്യത്തിലും ശ്രദ്ധിക്കാവുന്നതാണ്. പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കുന്നതും വൃത്തിഹീനമായ സാഹചര്യത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും കുഞ്ഞിന് നല്‍കുന്നതും ഒഴിവാക്കാൻ ശ്രദ്ധിക്കണം. തിളപ്പിച്ച വെള്ളം മാത്രം കുഞ്ഞിന് നൽകുക. നിർബന്ധമായും വീട്ടില്‍ നിന്ന് തന്നെ ഭക്ഷണം കഴിക്കാനും കൊടുക്കാനും ശ്രദ്ധിക്കുക.

കൊറോണ വൈറസ്; ലോകം മുഴുവൻ ജാഗ്രതയിൽ പ്രതിരോധം ശക്തംകൊറോണ വൈറസ്; ലോകം മുഴുവൻ ജാഗ്രതയിൽ പ്രതിരോധം ശക്തം

വ്യക്തിശുചിത്വം പാലിക്കുക

വ്യക്തിശുചിത്വം പാലിക്കുക

വ്യക്തി ശുചിത്വം പാലിക്കേണ്ടതിനെക്കുറിച്ച് കുഞ്ഞിനെ പറഞ്ഞ് മനസ്സിലാക്കുന്നതിന് ശ്രദ്ധിക്കുക. സ്കൂളിൽ പോയി വന്നാൽ വസ്ത്രം മാറ്റേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് കുഞ്ഞിനെ മനസ്സിലാക്കണം. സാനിറ്റൈസർ ഉപയോഗിക്കുന്നതിനേക്കാൾ കുഞ്ഞിനെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിന് പരിശീലിപ്പിക്കണം. ഇത് കൂടാതെ കുഞ്ഞിനെ കൊറോണ ബാധിച്ചാൽ എന്തൊക്കെ ലക്ഷണങ്ങൾ പ്രകടമാവുന്നുണ്ട് എന്ന് നമുക്ക് നോക്കാം. ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

കുട്ടികളിലെ ലക്ഷണങ്ങള്‍

കുട്ടികളിലെ ലക്ഷണങ്ങള്‍

കുട്ടികളിൽ കൊറോണ ബാധിച്ചാലുള്ള ലക്ഷണങ്ങൾ മുതിർന്നവരില്‍ നിന്ന് എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് നോക്കാവുന്നതാണ്. എന്തൊക്കെയാണ് കുഞ്ഞിലെ ലക്ഷണങ്ങൾ എന്നുള്ളത് എല്ലാ മാതാപിതാക്കളും അറിയേണ്ടതാണ്. ചുമ, ശ്വാസോച്ഛ്വാസത്തിലെ ബുദ്ധിമുട്ട്, തലവേദന, ഡയറിയ, ജലദോഷം എന്നിവയാണ് ലക്ഷണങ്ങൾ. ചില കുട്ടികളിൽ പനിയും ഉണ്ടാവുന്നുണ്ട്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ സാധാരണ അവസ്ഥയിൽ കുഞ്ഞിനെ കൊറോണവൈറസ് ബാധിക്കുന്നതിനുള്ള സാധ്യത വളരെയധികം കുറവാണ്. മുകളിൽ പറഞ്ഞ കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

English summary

Tips to Protect Your Childrens Against Coronavirus

Here in this article we are discussing about the tips and ways to protect your children against coronavirus infection.
X
Desktop Bottom Promotion