Just In
- 1 hr ago
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്‍ണമി ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും
- 2 hrs ago
Budh Gochar 2023: അപ്രതീക്ഷിത വഴിയിലൂടെ സമ്പത്ത്; ബുധന്റെ രാശിമാറ്റം ഈ രാശിക്കാരുടെ ജാതകം തിരുത്തും
- 7 hrs ago
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്നത്തെ ദിനം കഠിനം; രാശിഫലം
- 15 hrs ago
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
Don't Miss
- News
കേരള ബജറ്റ്: ടിക്കറ്റ് നിരക്ക് കുറയുമോ? പ്രവാസികള്‍ക്ക് ആശ്വാസമാവുന്ന പ്രഖ്യാപനവുമായി ബജറ്റ്
- Sports
Odi World Cup 2023: കീപ്പറായി രാഹുല്‍ മതി!അപ്പോള്‍ സഞ്ജുവിന് ചാന്‍സില്ലേ?ഉത്തപ്പ പറയുന്നു
- Movies
ആര്യയെ മോഷ്ടിച്ച് നേരെ കോടതിയിലേക്ക് പോയി; കല്യാണം അവിടെ വച്ചായിരുന്നു, മിശ്ര വിവാഹത്തെ കുറിച്ച് നോബി മർക്കോസ്
- Automobiles
മറ്റൊരു മാരുതി ഹിറ്റ് ജോഡി; 20,000 ബുക്കിംഗ് പിന്നിട്ട് ഫ്രോങ്ക് & ജിംനി എസ്യുവികൾ
- Finance
2 വര്‍ഷത്തേക്ക് ബാങ്കിനേക്കാള്‍ പലിശ വേണോ? സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ നിക്ഷേപിക്കാന്‍ ഈ പദ്ധതി നോക്കാം
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
കുട്ടികളില്‍ പല്ലിന്റെ ആരോഗ്യം വേരോടെ നശിപ്പിക്കും ഭക്ഷണം
കുട്ടികളില്‍ പലപ്പോഴും പല്ലിന്റെ ആരോഗ്യം ഒരു പ്രശ്നം തന്നെയാണ്. പല്ലിന് കേടു വരുന്നതും ചീത്തയാവുന്നതും നാം പലപ്പോഴും കണ്ടിട്ടുള്ളതാണ്. എന്നാല്‍ പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മാതാപിതാക്കളാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. കുഞ്ഞിന് എന്ത് നല്‍കണം, എന്ത് നല്‍കരുത് എന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. വാശിപിടിച്ച് കരയുമ്പോള്‍ ചോക്ലേറ്റ് നല്കുന്ന അച്ഛനമ്മമാര്‍ കുഞ്ഞിന്റെ പല്ലിന്റെ ആരോഗ്യത്തെക്കുറിച്ച് കൂടി ബോധവാന്മാരായിരിക്കണം. ചില ഭക്ഷണങ്ങള്‍ നമ്മുടെ പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നവയെങ്കിലും ചില ഭക്ഷണങ്ങള്‍ അനാരോഗ്യത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.
കുഞ്ഞിന്റെ പല്ലിന്റെ ആരോഗ്യം പ്രതിസന്ധിയില്‍ ആക്കുന്ന ചില പ്രശ്നങ്ങള്‍ ഉണ്ട്. ശരിയായ ഭക്ഷണക്രമം, പല്ല് ശരിയായി തേക്കാനും ഫ്ലോസ് ചെയ്യാനും അറിയാത്തത് എല്ലാം കുട്ടികളുടെ പല്ലിനെ നശിപ്പിക്കുന്നു. ഇവരില്‍ അതുകൊണ്ട് തന്നെ ദന്തസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കൂടുതലാണ്. കുട്ടികളുടെ പല്ലുകള്‍ക്ക് ഏറ്റവും മോശമായ ചില ഭക്ഷണങ്ങളില്‍ നിന്ന് അവരെ അകറ്റി നിര്‍ത്തുകയാണ് ആകെയുള്ള പോംവഴി എന്ന് പറയുന്നത്. വായിലെ പല ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കാനും നിയന്ത്രിക്കാനും വേണ്ടി എന്തൊക്കെ ഭക്ഷണങ്ങള്‍ കുഞ്ഞിന് നല്കാതിരിക്കണം എന്നുള്ളതിനെക്കുറിച്ച് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

വായുടെ ആരോഗ്യം
കുഞ്ഞിന്റെ വായുടെ ആരോഗ്യം വളരെയധികം പ്രധാനപ്പെട്ടതാണ്. പലപ്പോഴും പ്രിയപ്പെട്ട ഭക്ഷണം കഴിക്കുന്നതിന് കുഞ്ഞ് ആഗ്രഹിക്കുമ്പോള്‍ അത് കുഞ്ഞിന്റെ പല്ലിനേയും വായയേയും എപ്രകാരം ബാധിക്കും എന്നതിനെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതും മധുരവും എല്ലാം പല്ലിന് കേടുപാടുകള്‍ വരുത്തുന്നു. ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്കും പല്ലില്‍ പോട് വരുന്നതിനും കാരണമാകുന്നു. കുഞ്ഞ് കഴിക്കുന്ന ഭക്ഷണം കുഞ്ഞിന്റെ ദന്താരോഗ്യത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാല്‍ ഇതില്‍ തന്നെ കുഞ്ഞിന്റെ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പഞ്ചസാര കൂടുതലുള്ള മിഠായികള്‍
നമ്മുടെ നാട്ടിന് പുറങ്ങളില്‍ ലഭിക്കുന്ന സാധാരണ മിഠായികള്‍ നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. കുരുമുളക് അടങ്ങിയവയും, അധികം മധുരം അടങ്ങിയവയും കഴിക്കുന്നതും നിങ്ങള്‍ കുഞ്ഞിന് കഴിക്കാന്‍ നല്‍കുന്നതിന് അല്പം വിലക്കേര്‍പ്പെടുത്തണം. ഈ മിഠായികളില്‍ പഞ്ചസാര കൂടുതലെങ്കില്‍ പല്ലിന്റെ അറയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് പല്ലിലെ പോട് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത്തരം അവസ്ഥകള്‍ ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ഒട്ടിപ്പിടിക്കുന്ന മധുരം
ചില മിഠായികളും ചില മധുരപലഹാരങ്ങളും പലപ്പോഴും ഒട്ടിപ്പിടിക്കുന്ന മധുരം അടങ്ങിയിട്ടുള്ളതാണ്. ഇത് നിങ്ങളുടെ കുഞ്ഞിന്റെ പല്ലില്‍ പറ്റിപ്പിടിക്കുകയും പല്ലിനെ കേടുപാടിലേക്ക് എത്തിക്കുകയും ചെയ്യുന്നു. മധുരപലഹാരങ്ങളിലും മിഠായിയിലും ഇത് കൂടുതല്‍ പ്രശ്നമുണ്ടാക്കുന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുകളില്‍ പറഞ്ഞത് പോലെ പല്ലിന് പോടുണ്ടാക്കുകയും അവ പല്ലില്‍ തന്നെ തങ്ങിനില്‍ക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു.

അച്ചാറുകള്‍
കുട്ടികള്‍ക്ക് എരിവ് ഇഷ്ടമല്ലെങ്കിലും അച്ചാര്‍ എന്നത് ചിലപ്പോള്‍ അല്പം ഇഷ്ടക്കൂടുതല് ഉള്ളതായിരിക്കും. ഇതിലുള്ള പുളിയും ഉപ്പും എരിവും എല്ലാം കുഞ്ഞിനെ അച്ചാറിലേക്ക് ആകര്‍ഷിക്കുന്നു. എന്നാല്‍ ഇവ കുഞ്ഞിന്റെ പല്ലിനോട് ചെയ്യുന്ന കാര്യം അത്ര നിസ്സാരമല്ല. ഇതിലുള്ള വിനാഗിരിയും അതിന്റെ പുളിയും കുഞ്ഞിന്റെ പല്ല് കൂടുതല്‍ സെന്‍സിറ്റീവ് ആക്കുന്നു. ഇത്തരം അവസ്ഥയില്‍ പല്ലിന്റെ പുറമേയുള്ള ആവരണത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് അച്ചാര്‍ കഴിച്ച് കഴിഞ്ഞാല്‍ ഉടനേ തന്നെ വായ് കഴുകിക്കുന്നതിന് ശ്രദ്ധിക്കണം.

കാര്‍ബണേറ്റഡ് പാനീയങ്ങള്‍
കാര്‍ബണേറ്റഡ് പാനീയങ്ങള്‍ പല കുട്ടികള്‍ക്കും പ്രിയപ്പെട്ട പാനീയമാണ്. പലപ്പോഴും ഇന്നത്തെ കാലത്തെ കുട്ടികള്‍ ധാരാളം കഴിക്കാന്‍ ഇഷ്ടപ്പെടുന്നതാണ് ഇത്തരം പാനീയങ്ങള്‍.ഇവ പല്ലിന് ഗുണം ചെയ്യുന്നതല്ല എന്നതാണ് സത്യം. ഇത് കൂടാതെ ഇവ പല്ലിന്റെ ഇനാമല്‍ പാളിയെ നശിപ്പിക്കുന്ന അവസ്ഥയിലേക്കും എത്തിക്കുന്നു. ഇതിലുള്ള ആസിഡ് നിങ്ങളില്‍ കുഞ്ഞിന്റെ പല്ലിനെ നശിപ്പിക്കുന്നു. കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കുടിക്കുമ്പോള്‍ ശീതളപാനീയങ്ങളിലും സോഡകളിലും ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട് എന്നത് ഓര്‍ത്ത് വെക്കേണ്ടതാണ്.

ഡ്രൈഫ്രൂട്സ്
ആരോഗ്യത്തിന് ഡ്രൈഫ്രൂട്സ് വളരെയധികം ഗുണം ചെയ്യുന്നതാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഇത് കുഞ്ഞിന്റെ പല്ലിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഡ്രെ ഫ്രൂട്ട്സില്‍ നല്ല അളവില്‍ പഞ്ചസാര ചേര്‍ത്ത് കൂടുതല്‍ മധുരമുള്ളതാക്കുന്നതിലൂടെ അത് പല്ലിന്റെ അനാരോഗ്യത്തിലേക്ക് എത്തിക്കുന്നു. ഉണക്കമുന്തിരി പോലുള്ള ഉണങ്ങിയ പഴങ്ങളില്‍ കൂടുതല്‍ പഞ്ചസാര ഉള്ളതിനാല്‍ പലപ്പോഴും ഇത് കുഞ്ഞിന്റെ പല്ലിന് ദോഷം ചെയ്യുന്നു.

തക്കാളി സോസ് അല്ലെങ്കില്‍ സോയ സോസ്
സോസ് ഉപയോഗിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം. കാരണം സോസ് ഉപയോഗിക്കുമ്പോള്‍ അത് ഭക്ഷണത്തിന് രുചി കൂട്ടുമെങ്കിലും പല്ലിന്റെ ആരോഗ്യം നശിപ്പിക്കുകയാണ് ചെയ്യുന്നത്. തക്കാളി സോസും സോയ സോസും ധാരാളം രുചികരമായ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഉപയോഗിക്കുന്നു. ഇവ ഇനാമലിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം കുറച്ചില്ലെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ പല്ലിനെ മഞ്ഞയോ തവിട്ടുനിറമോ ആക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. കുഞ്ഞിന്റെ പല്ലിന്റെ നിറം മാറ്റത്തിന് പലപ്പോഴും ഇത് കാരണമാകുന്നു.

ടിന്നിലടച്ച പഴങ്ങള്‍
ടിന്നിലടച്ച പഴങ്ങളെ പുതിയ പഴങ്ങളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. കാരണം ഇവ പലപ്പോഴും കൂടുതല്‍ സമയം പഞ്ചസാര ലായനിയില്‍ ഇടുന്നവയാണ്. പഞ്ചസാര നമ്മുടെ പല്ലിന്റെ ഏറ്റവും വലിയ ശത്രുവാണെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ഇത് പല്ലിന്റെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ തന്നെ ദന്തസംരക്ഷണത്തിനും വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഇത്തരത്തിലുള്ള എല്ലാ ഭക്ഷണങ്ങളും. എന്നാല്‍ കുഞ്ഞിന്റെ പല്ലിന്റേയും വായുടേയും ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി അണ്ടിപ്പരിപ്പ്, ആപ്പിള്‍, കാരറ്റ്, പാല്, തൈര്, ചീസ് മുട്ട, പച്ച ഇലക്കറികള്‍, തണ്ണിമത്തന്, പിയര്‍, സ്ട്രോബെറി എന്നിവ നല്‍കാവുന്നതാണ്.