For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ കുട്ടികള്‍ സന്തോഷവാന്‍മാരാണോ ?

|

നിങ്ങളുടെ കുട്ടികള്‍ക്ക് സന്തോഷവും ആരോഗ്യകരവുമായ ബാല്യം നല്‍കുന്നത് ജീവിത വിജയത്തിനായി അവരെ സജ്ജമാക്കുന്നതാണ്. എന്നാല്‍ പല മാതാപിതാക്കളും ആശ്ചര്യപ്പെടുന്ന കാര്യം ഇന്നത്തെ ലോകത്ത് എങ്ങനെ സന്തുഷ്ടരായ കുട്ടികളെ വളര്‍ത്തുന്നു എന്നാണ്. രക്ഷാകര്‍തൃത്വം ഒരിക്കലും എളുപ്പമായ ഒരു കാര്യമല്ല. കാലാകാലമായി അവ കഠിനമായി വരുന്നു, പ്രത്യേകിച്ച് കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട്. സാങ്കേതികവിദ്യയും ഗാഡ്ജെറ്റുകളും അതിപ്രസരമായ ഇന്നത്തെ കാലത്ത് അവരെ പരിപാലിക്കുക അത്ര എളുപ്പമല്ല.

Most read: താരന്‍ തൊടില്ല കുട്ടികളെ; ചികിത്സ വീട്ടില്‍ തന്നെ

ജങ്ക് ഫുഡിന്റെ എളുപ്പത്തിലുള്ള ലഭ്യത, അതിവേഗത്തിലുള്ള ഫാസ്റ്റ് ഫുഡ്, നല്ല പോഷകാഹാര ശീലങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ, സമ്മര്‍ദ്ദം, ദോഷകരമായ പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയെല്ലാം കുട്ടികളെ പൊണ്ണത്തടിയന്‍മാരുമാക്കുന്നു. എല്ലാ മാറ്റങ്ങളും വീട്ടില്‍ തന്നെ ആരംഭിക്കണം. എന്നിരുന്നാലും, മാറ്റങ്ങള്‍ ബുദ്ധിമുട്ടുള്ളതോ ചെലവേറിയതോ സമയമെടുക്കുന്നതോ അസൗകര്യമുള്ളതോ ആകണമെന്നില്ല. ആരോഗ്യകരമായ കുട്ടികളെ വാര്‍ത്തെടുക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില ലളിതമായ കാര്യങ്ങളുണ്ട്. അതിലൂടെ കുട്ടികള്‍ സന്തുഷ്ടരും ആരോഗ്യമുള്ളവരുമായി മാറുന്നു.

പഠനം മാത്രം പോരാ

പഠനം മാത്രം പോരാ

ട്യൂഷന്‍ ക്ലാസ്സിന്റെയോ ഗൃഹപാഠത്തിന്റെയോ ആലസ്യത്തില്‍ നിന്നു മാറി കുട്ടികളെ ദിവസവും ഒരു മണിക്കൂറെങ്കിലും കായികാധ്വാനമുള്ള കളികള്‍ക്കായി വിടുക. നല്ല ആരോഗ്യത്തിന് അടിസ്ഥാനമായ മിനിമം ശാരീരിക പ്രവര്‍ത്തനങ്ങള്‍ പോലും ഇന്നത്തെ കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. കുട്ടികളില്‍ അമിതവണ്ണം, അലര്‍ജികള്‍, പതിവ് രോഗങ്ങള്‍ എന്നിവയുടെ നിരക്ക് വര്‍ദ്ധിക്കുന്നതിന്റെ ഒരു കാരണവും ഇതാണ്. 17 വയസ്സ് വരെ ദിവസവും കുറഞ്ഞത് 60 മിനിറ്റ് കളികള്‍ക്കായി മാറ്റിവയ്ക്കാന്‍ ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നു.

ശാരീരികാധ്വാനം വേണം

ശാരീരികാധ്വാനം വേണം

ആരോഗ്യകരമായ എല്ലുകള്‍, പേശികള്‍, സന്ധികള്‍ എന്നിവയ്ക്കും ആരോഗ്യകരമായ ഹൃദയവും ശ്വാസകോശവും നേടുന്നതിനും ശാരീരികാധ്വാനം കുട്ടികളെ സഹായിക്കും. വീട്ടിലടച്ചിരുത്താതെ മൊബൈല്‍ ഫോണിലോ ടി.വിക്കു മുന്നിലോ ഇരുത്താതെ കുട്ടികളെ അവരുടെ കായികവിനോദങ്ങള്‍ക്കായി വിടുക. അത്തരം കളികള്‍ അവരുടെ നാഢീ ഞരമ്പുകളെ മികച്ചതാക്കി നിര്‍ത്തുന്നു. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും മാനസിക ക്ഷേമം, ആത്മവിശ്വാസം, സാമൂഹിക ഇടപെടല്‍, സംയോജനം എന്നിവ മെച്ചപ്പെടുത്താനും അത്തരം വിനോദങ്ങള്‍ സഹായിക്കും.

ഭക്ഷണം കൃത്യമായി

ഭക്ഷണം കൃത്യമായി

ടിവി കണ്ടുകൊണ്ടോ മൊബൈലില്‍ കളിച്ചോ എങ്ങനെയായാലും പ്രശ്‌നമില്ല, കുട്ടികള്‍ ഭക്ഷണം കഴിച്ചാല്‍ മതി എന്ന മനോഭാവം മാറ്റുക. ഇതൊരു മോശം കാര്യമായിട്ടല്ല, എങ്കിലും എല്ലാ ഇന്ദ്രിയങ്ങളോടും കൂടി ഭക്ഷണം കഴിക്കാന്‍ അവരെ പഠിപ്പിക്കേണ്ടത് പ്രധാനമാണ്. ടി.വി കണ്ടോ മൊബൈലില്‍ കളിച്ചോ ഭക്ഷണം കഴിക്കുന്നത് ഉപഭോഗത്തിന്റെ വേഗത, ദഹന പ്രശ്‌നങ്ങള്‍, എന്‍സിഡികളുടെ ഉയര്‍ന്ന അപകടസാധ്യത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ടിവി കണ്ടുകൊണ്ടു ഭക്ഷണം കഴിക്കുമ്പോള്‍ കുട്ടികള്‍ക്ക് ജങ്ക് ഫുഡിനോട് താല്‍പര്യം കൂടുന്നു.

 ഫോണില്‍ അധികനേരം കൈവയ്‌ക്കേണ്ട

ഫോണില്‍ അധികനേരം കൈവയ്‌ക്കേണ്ട

വീഡിയോ ഗെയിമുകള്‍ കളിക്കുന്നത് നിങ്ങളുടെ കുട്ടികളെ സന്തോഷിപ്പിക്കുന്ന ഒന്നായിരിക്കാം. എന്നാല്‍ വളരെയധികം സമയം നിങ്ങളുടെ കുട്ടി ഫോണുമായി ഇടപഴുന്നത് അവരുടെ മാനസികാരോഗ്യത്തിന് മോശമാണ്. കളികള്‍, പഠനം, മറ്റ് വ്യക്തിഗത പ്രവര്‍ത്തനങ്ങള്‍ എന്നിവ പോലുള്ളവയില്‍ നിന്നു മാറി ഡിജിറ്റല്‍ ഉപകരണങ്ങളില്‍ മുഴുകുന്നത് കുട്ടികളെ കൂടുതല്‍ സന്തോഷിപ്പിക്കുന്നുവെന്ന് ഇമോഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ടി.വി കാണാനും കംപ്യൂട്ടര്‍ ഉപയോഗിക്കാനും ഫോണില്‍ കളിക്കാനും കുട്ടികള്‍ക്ക് എത്ര സമയം ചെലവഴിക്കാമെന്നതിനെക്കുറിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക.

ഉയര്‍ന്ന പ്രതീക്ഷകള്‍ വളര്‍ത്തുക

ഉയര്‍ന്ന പ്രതീക്ഷകള്‍ വളര്‍ത്തുക

മണിക്കൂറുകളോളം പഠിക്കുകയോ മറ്റു വിനോദങ്ങള്‍ അഭ്യസിക്കുകയോ ചെയ്യുന്നത് രസകരമല്ലെങ്കിലും കഠിനമായ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്ന കുട്ടികള്‍ സന്തോഷകരമായ ജീവിതം നയിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്. സ്വയം വെല്ലുവിളിക്കാനുള്ള കുട്ടിയുടെ സന്നദ്ധതയില്‍ നിങ്ങളുടെ പ്രതീക്ഷകള്‍ വലിയ സ്വാധീനം ചെലുത്തുന്നു. കുട്ടികളെ വളര്‍ത്തുമ്പോള്‍ ഉയര്‍ന്ന ചിന്താഗതിക്കാരായി വളര്‍ത്തുക. അവരെ കൂടുതല്‍ ഉയരങ്ങള്‍ സ്വപ്‌നം കാണാനും പ്രതീക്ഷകളോടെ ജീവിക്കാനും പഠിപ്പിക്കുക. മാതാപിതാക്കള്‍ക്ക് അവരുടെ മക്കളെക്കുറിച്ച് ഉയര്‍ന്ന അക്കാദമിക് പ്രതീക്ഷകള്‍ ഉള്ളപ്പോള്‍ കുട്ടികള്‍ സ്‌കൂളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും കഠിനാധ്വാനം ചെയ്യുന്നുവെന്നും പഠനങ്ങള്‍ കാണിക്കുന്നു.

ആത്മനിയന്ത്രണം പഠിപ്പിക്കുക

ആത്മനിയന്ത്രണം പഠിപ്പിക്കുക

ചെറുപ്രായത്തില്‍ തന്നെ നിങ്ങളുടെ കുട്ടിയെ സ്വയം അച്ചടക്കം പഠിപ്പിക്കാന്‍ ആരംഭിക്കുക. അതേസമയം, വളരെയധികം പ്രലോഭനങ്ങളാല്‍ സ്വയം കുടുങ്ങരുതെന്ന് അവരെ പഠിപ്പിക്കുക. സന്തുഷ്ടരായ കുട്ടികളെ വളര്‍ത്തുന്നത് അവര്‍ക്ക് താല്‍ക്കാലിക ആനന്ദം അല്ലെങ്കില്‍ ഉടനടി സംതൃപ്തി നല്‍കുന്നതിനല്ല. മികച്ച ആത്മനിയന്ത്രണമുള്ള കുട്ടികളില്‍ കൂടുതല്‍ നല്ല മാനസികാവസ്ഥ കാണിക്കുന്നുവെന്ന് ജേണല്‍ ഓഫ് പേഴ്‌സണാലിറ്റിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.

English summary

Parenting Tips to Help You Raise Healthy & Happy Children

Here we have listed parenting tips to help you raise healthy and happy children. Take a look.
Story first published: Saturday, January 18, 2020, 16:30 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X