For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണക്കാലം: രക്ഷിതാക്കളോട് യുനിസെഫിന് പറയാനുള്ളത്

|

കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചതോടെ, ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളും ലോക്ക്ഡൗണിലേക്ക് നീങ്ങുകയാണ്. കൊവിഡ് 19 വൈറസിനെ ചെറുക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല തീരുമാനമായാണ് ഇത്തരമൊരു സാഹചര്യത്തില്‍ ക്വാറന്റൈനും ലോക്ക്ഡൗണുമെല്ലാം കണക്കാക്കപ്പെടുന്നത്.

Most read: കുട്ടികളിലെ അസുഖങ്ങളും കൊറോണ ഭീതിയുംMost read: കുട്ടികളിലെ അസുഖങ്ങളും കൊറോണ ഭീതിയും

കുടുംബവുമൊത്തുള്ള വീട്ടില്‍ ക്വാറന്റൈസ് ചെയ്യപ്പെടുന്നതിന് അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. അതിനാല്‍ കൊറോണ വൈറസ് കാലത്ത് മാതാപിതാക്കള്‍ക്കായി ചില നുറുങ്ങുകള്‍ പുറത്തിറക്കിയിരിക്കുകയാണ് യുനിസെഫ്. ഈ നുറുങ്ങുകള്‍ എന്താണെന്ന് നമുക്ക് നോക്കാം, അവ കൂടുതല്‍ മനസിലാക്കാം.

കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാം

കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാം

നിങ്ങള്‍ എത്ര തിരക്കിലാണെങ്കിലും, നിങ്ങളുടെ കുട്ടികള്‍ക്കായി കുറച്ച് സമയം നീക്കിവയ്ക്കുക. നിങ്ങള്‍ക്ക് പിഞ്ചുകുഞ്ഞുങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അവര്‍ക്കായി ഒരു ഗാനം ആലപിക്കാം അല്ലെങ്കില്‍ ഒരു കഥ വായിച്ചു നല്‍കാം. ചെറിയ കുട്ടികളെ സംബന്ധിച്ചിടത്തോളം, അവരുടെ പഠനങ്ങളില്‍ സഹായിക്കുക, ഒരുമിച്ച് ഒരു ജോലി ചെയ്യുക അല്ലെങ്കില്‍ നടക്കാന്‍ പോകുക എന്നിവ അവര്‍ക്ക് താല്‍പ്പര്യമുണ്ടാക്കാം. നിങ്ങളുടെ കൗമാരക്കാരായ കുട്ടികള്‍ക്കൊപ്പം നിങ്ങള്‍ക്ക് ഒരുമിച്ച് വ്യായാമം ചെയ്യാനും സ്‌പോര്‍ട്‌സ്, സംഗീതം അല്ലെങ്കില്‍ സിനിമകള്‍ പോലുള്ള വിവിധ മേഖലകളില്‍ അവരുടെ താല്‍പ്പര്യങ്ങളെക്കുറിച്ച് സംസാരിക്കുക. ഈ വിനോദങ്ങള്‍ നിങ്ങളുടെ സമ്മര്‍ദ്ദം കുറക്കുമെന്നു മാത്രമല്ല നിങ്ങളുടെ കുട്ടികളുമായി മികച്ച ബന്ധം പുലര്‍ത്താനും സഹായിക്കും.

പോസിറ്റീവായി കയ്യിലെടുക്കുക

പോസിറ്റീവായി കയ്യിലെടുക്കുക

ജോലി, കുട്ടികള്‍, കുടുംബം എന്നിങ്ങനെ വരുമ്പോള്‍ എല്ലായ്‌പ്പോഴും പോസിറ്റീവ് മാനസികാവസ്ഥ നിലനിര്‍ത്തുന്നത് ബുദ്ധിമുട്ടായിരിക്കും. എന്തുചെയ്യണമെന്ന് നിങ്ങളുടെ കുട്ടികളോട് പറയുമ്പോള്‍ പോസിറ്റീവ് വാക്കുകള്‍ ഉപയോഗിക്കാന്‍ മാതാപിതാക്കളെ യൂനിസെഫ് നിര്‍ദേശിക്കുന്നു. നിങ്ങളുടെ കുട്ടി നന്നായി പെരുമാറുമ്പോള്‍ അവരെ പ്രശംസിക്കുക, ശാന്തമായ ശബ്ദത്തില്‍ സംസാരിക്കുക. നിങ്ങളുടെ വീട്ടില്‍ നല്ല അന്തരീക്ഷം നിലനിര്‍ത്താന്‍ സഹായിക്കുന്ന കുറച്ച് ടിപ്പുകള്‍ ഇവയാണ്.

Most read:കൊറോണ: ഭക്ഷണക്കാര്യത്തില്‍ അല്‍പം ശ്രദ്ധ നല്‍കാംMost read:കൊറോണ: ഭക്ഷണക്കാര്യത്തില്‍ അല്‍പം ശ്രദ്ധ നല്‍കാം

ഒരു ദിനചര്യ ഒരുക്കുക

ഒരു ദിനചര്യ ഒരുക്കുക

രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി ഒരു ദിനചര്യ തയ്യാറാക്കാന്‍ യൂനിസെഫ് നിര്‍ദേശിക്കുന്നു. ദിവസം മുഴുവന്‍ അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ ഒരു ട്രാക്ക് സൂക്ഷിക്കാന്‍ ഇത് മാതാപിതാക്കളെ സഹായിക്കും. പഠനത്തിനും ഹോബികള്‍ക്കും രസകരമായ സമയത്തിനുമായി ഓരോ സമയം അനുവദിക്കാന്‍ ഒരു ടൈംടേബിള്‍ നിങ്ങളുടെ കുട്ടിയെ സഹായിക്കും.

കൊവിഡ് സുരക്ഷ പഠിപ്പിക്കുക

കൊവിഡ് സുരക്ഷ പഠിപ്പിക്കുക

സുരക്ഷിതമായ അകലം പാലിക്കുന്നതിനെക്കുറിച്ചും കൈ ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക. 20 സെക്കന്‍ഡ് നേരത്തേക്ക് ചില പ്രവര്‍ത്തനങ്ങള്‍ ഉപയോഗിച്ച് കൈ കഴുകുന്നത് ഒരു രസകരമായ പ്രവര്‍ത്തനമാക്കി മാറ്റുക. അവര്‍ എത്ര തവണ മുഖത്ത് സ്പര്‍ശിക്കുന്നുവെന്ന് അറിയാന്‍ ഒരു ഗെയിമിലൂടെയോ മറ്റോ സാധിക്കും. ഏറ്റവും കുറഞ്ഞ് സ്പര്‍ശിക്കുന്നവര്‍ക്ക് ഒരു ചെറിയ സമ്മാനം നല്‍കുക.

മോശം പെരുമാറ്റം കണ്ടാല്‍

മോശം പെരുമാറ്റം കണ്ടാല്‍

കുട്ടികള്‍ ദിവസം മുഴുവന്‍ വീട്ടിലുണ്ടാകുമ്പോള്‍ നിങ്ങളുടെ ജോലികള്‍ക്ക് തടസം നിന്ന് ക്ഷോഭവും ക്ഷീണവും ഉണ്ടാകുന്നത് സാധാരണമാണ്. നിങ്ങളുടെ കുട്ടിയെ മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തിക്കൊണ്ടോ അല്ലെങ്കില്‍ വീട്ടു മുറ്റത്ത് നടത്തുന്നതിലൂടെയോ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് ദേഷ്യം തോന്നുകയും നിങ്ങളുടെ കുട്ടിയെ തല്ലുകയും ചെയ്താല്‍, 10 - 15 സെക്കന്‍ഡ് ശ്വാസോഛ്വാസം ക്രമീകരിക്കുക. ഇത് തല്‍ക്ഷണം ശാന്തമാക്കാന്‍ നിങ്ങളെ സഹായിക്കും.

Most read:കൊവിഡ് 19: ആസ്ത്മാ രോഗികള്‍ ഇവ അറിയുകMost read:കൊവിഡ് 19: ആസ്ത്മാ രോഗികള്‍ ഇവ അറിയുക

ശാന്തത പാലിക്കുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക

ശാന്തത പാലിക്കുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക

സമ്മര്‍ദ്ദകരമായ ഈ സമയങ്ങളില്‍ ഉടനീളം ശാന്തത പാലിക്കുന്നത് കഠിനമായിരിക്കും. നിങ്ങള്‍ തനിച്ചല്ലെന്ന് ഓര്‍മ്മിക്കുക. ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാവരും സമാനമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. സ്വയം ഒരു ഇടവേള നല്‍കി വിശ്രമവും രസകരവുമായ എന്തെങ്കിലും ചെയ്യാന്‍ കുറച്ച് സമയം നീക്കിവയ്ക്കുക. നിങ്ങളുടെ കണ്ണുകള്‍ അടച്ച് നിങ്ങളുടെ ചിന്തകള്‍ ക്രമീകരിക്കുക. സന്തോഷകരമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനൊപ്പം നിങ്ങളുടെ ചിന്തകള്‍ക്ക് ഒരു നല്ല ദിശാബോധവും നല്‍കുക.

കോവിഡ് 19 നെക്കുറിച്ച് സംസാരിക്കുക

കോവിഡ് 19 നെക്കുറിച്ച് സംസാരിക്കുക

കോവിഡ് 19 നെക്കുറിച്ച് നിങ്ങളുടെ കുട്ടികളുമായി സംസാരിക്കുക. പകര്‍ച്ച വ്യാധിയെക്കുറിച്ച് അവര്‍ക്ക് ധാരാളം ചോദ്യങ്ങളുണ്ടാകാം. നിങ്ങള്‍ അവരെ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കുക. നിങ്ങളുടെ കുട്ടികളില്‍ കുറച്ച് ആത്മവിശ്വാസം വളര്‍ത്തുക, അവര്‍ക്ക് എന്തിനെക്കുറിച്ചും എല്ലാ കാര്യങ്ങളെക്കുറിച്ചും നിങ്ങളോട് സംസാരിക്കാന്‍ കഴിയും.

English summary

Parenting Tips During The Coronavirus outbreak

To help parents and carers handle lock down with their children, the UNICEF has some tips for parenting during coronavirus outbreak. Read on to know more.
Story first published: Tuesday, March 31, 2020, 13:16 [IST]
X
Desktop Bottom Promotion