For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് രോഗപ്രതിരോധശേഷി ഉറപ്പ് നല്‍കും ജ്യൂസ്

|

കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഓരോ അമ്മമാരും വളരെയധികം പ്രതിസന്ധിയില്‍ ആവുന്ന ഒരു കാലമാണ് ഇപ്പോള്‍. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളത് അമ്മമാരെ കണ്‍ഫ്യൂഷനില്‍ ആക്കുന്നുണ്ട്. മഴക്കാലവും കോവിഡും എല്ലാം കൂടി കുട്ടികള്‍ക്ക് ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. ഇതല്ലാതെ തന്നെ കുഞ്ഞിന് ഇടക്കിടെയുണ്ടാവുന്ന പനിയും ജലദോഷവും ചുമയും എല്ലാം രോഗപ്രതിരോധ ശേഷി കുറവാണ് എന്നതിന്റെ സൂചനയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്.

ആര്‍ത്തവരക്തത്തിന്റെ നിറം പറയും ഗര്‍ഭം പെട്ടെന്നോ?ആര്‍ത്തവരക്തത്തിന്റെ നിറം പറയും ഗര്‍ഭം പെട്ടെന്നോ?

കുട്ടികള്‍ക്കായി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ജ്യൂസുകള്‍ ഉപയോഗിച്ച് നിങ്ങളുടെ കുഞ്ഞിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാവുന്നതാണ്. വിറ്റാമിന്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് എല്ലായ്‌പ്പോഴും എളുപ്പമല്ല. കാരണം കുട്ടികളായത് കൊണ്ട് തന്നെ പലപ്പോഴും അതിന് വഴങ്ങണം എന്നില്ല. എന്നാല്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി കുട്ടികള്‍ക്ക് കൊടുക്കേണ്ട ജ്യൂസുകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ കുഞ്ഞിന് ലഭിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ് കുഞ്ഞിന് നല്‍കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ കുഞ്ഞിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എന്നാല്‍ ഓറഞ്ച് ജ്യൂസ് കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. എന്നാല്‍ ഓറഞ്ച് ജ്യൂസ് എങ്ങനെ തയ്യാറാക്കണം എന്നുള്ളത് പലര്‍ക്കും അറിയില്ല. ഓറഞ്ച് ജ്യൂസ് തയ്യാറാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാവുന്നതാണ്.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

രണ്ട് ഓറഞ്ച് തൊലി കളഞ്ഞത്, ഒരു മാങ്ങ തൊലി കളഞ്ഞത്, രണ്ട് കാരറ്റ് തൊലി കളഞ്ഞത് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇത് എല്ലാം നല്ലതുപോലെ വൃത്തിയാക്കി മിക്‌സിയില്‍ ഇട്ട് അടിച്ച് ജ്യൂസ് ആക്കുക. അല്‍പം വെള്ളം മാത്രമേ ഒഴിക്കാന്‍ പാടുള്ളൂ. മധുരം വേണമെന്നുണ്ടെങ്കില്‍ അല്‍പം തേന്‍ ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങളുടെ കുഞ്ഞിന് ദിവസവും ഒരു നേരവും നല്‍കാവുന്നതാണ്. ഇതിലൂടെ കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുന്നതാണ്.

ഗുണങ്ങള്‍

ഗുണങ്ങള്‍

ഓറഞ്ചില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തെ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് നോക്കാവുന്നതാണ്. എന്നാല്‍ ഓറഞ്ച് കുഞ്ഞിന് നല്‍കുമ്പോള്‍ കുരു ഇല്ലാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിറ്റാമിന്‍ സി ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ആരോഗ്യത്തിന് വെല്ലുവിളിയാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാവുന്നതാണ്. ഇത് രോഗപ്രതിരോധ ശേഷിയും വൈറല്‍ ഇന്‍ഫെക്ഷനേയും ഇല്ലാതാക്കുന്നുണ്ട്.

ചീര ജ്യൂസ്

ചീര ജ്യൂസ്

വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിരിക്കുന്ന ചീര നിങ്ങളുടെ കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച ഭക്ഷണമാണ. പക്ഷേ നിങ്ങളുടെ കുഞ്ഞ് സെലക്ടീവ് ഈറ്റര്‍ ആണെങ്കില്‍ ചീര കഴിക്കുന്നത് അല്‍പം പ്രയാസമേറിയ ഒന്നാണ്. അതുകൊണ്ട് തന്നെ കുഞ്ഞിന് ഇഷ്ടപ്പെടുന്ന രീതിയില്‍ വേണം എപ്പോഴും ഭക്ഷണം നല്‍കുന്നതിന്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ കുഞ്ഞിന് നല്‍കാവുന്നതാണ്. ഈ ചീര സ്മൂത്തി കുട്ടികളെ ഒരു ചോക്ലേറ്റ് ട്രീറ്റ് പോലെ തോന്നേണ്ടതാണ് അതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് ഇതെല്ലാമാണ്.

ചേരുവകള്‍ ഇവയാണ്

ചേരുവകള്‍ ഇവയാണ്

1 വാഴപ്പഴം, മുറിച്ച് ഫ്രീസുചെയ്ത 1 കപ്പ് ബേബി ചീര 2 ടീസ്പൂണ്‍. മധുരമില്ലാത്ത കൊക്കോപ്പൊടി 1 കപ്പ് സോയ അല്ലെങ്കില്‍ ബദാം പാല്‍. ആദ്യം ബ്ലെന്‍ഡറില്‍ പാലും ചീരയും ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം വാഴപ്പഴവും കൊക്കോയും ചേര്‍ത്ത് മിശ്രിതമാക്കുക. (നുറുങ്ങ്: സമയത്തിന് മുമ്പായി വാഴപ്പഴം ഫ്രീസ് ആക്കുന്നത് ഐസ് ചേര്‍ക്കാതെ സ്മൂത്തിയെ തണുപ്പിക്കുന്നു). ഇത് കുഞ്ഞിന് നല്‍കാവുന്നതാണ്. അതിലൂടെ നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നു. അതോടൊപ്പം തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിന് വെല്ലുവിളിയാവുന്ന കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ഓരോ ദിവസവും നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉയര്‍ത്തുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കി വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതിന് മികച്ചതാണ് ചീര സ്മൂത്തി. കുഞ്ഞിന്റെ ബുദ്ധിക്കും ഉണര്‍വ്വിനും ഏറ്റവിം മികച്ചത് തന്നെയാണ് ഈ സ്മൂത്തി എന്ന കാര്യത്തില്‍ സംശയം വേണ്ട.

വിവിധ ബെറി സ്മൂത്തി

വിവിധ ബെറി സ്മൂത്തി

കുട്ടികള്‍ക്ക് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വിവിധ തരത്തിലുള്ള ബെറികള്‍. രോഗപ്രതിരോധ ബൂസ്റ്റിംഗ് ജ്യൂസുകളില്‍ ഒന്ന് ബെറി മിശ്രിതം ഒരു പ്രധാനപ്പെട്ടതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വിറ്റാമിന്‍ സി നിറഞ്ഞ സ്‌ട്രോബെറി, ബ്ലൂബെറി എന്നിവ കുട്ടികള്‍ക്ക് എന്നും പ്രിയപ്പെട്ടത് തന്നെയാണ്. അതിനാല്‍ ഇതുകൊണ്ട് ഉണ്ടാക്കുന്ന ഒരു സ്മൂത്തി കുടിക്കുന്നതില്‍ അവര്‍ വിമുഖത കാണിക്കില്ല എന്നുള്ളതാണ്. കൂടുതല്‍ വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍ എന്നിവ ഉള്‍പ്പെടുന്നതിനായി പൈനാപ്പിള്‍ കൂടി ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

ചേരുവകള്‍ ഇവയാണ്

ചേരുവകള്‍ ഇവയാണ്

1 കപ്പ് ബ്ലൂബെറി, ഫ്രോസണ്‍ 1 കപ്പ് സ്‌ട്രോബെറി, ഫ്രോസണ്‍ 1 കപ്പ് പൈനാപ്പിള്‍ കഷണങ്ങള്‍, ഫ്രോസണ്‍ 1 കപ്പ് സോയ അല്ലെങ്കില്‍ ബദാം പാല്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം കൂടി ഒരുമിച്ച് ഒരു ബ്ലെന്‍ഡറില്‍ ഇട്ട് മിക്‌സ് ചെയ്യുക. ഇതിലൂടെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. ഇത് എന്തൊക്കെ തരത്തിലാണ് നിങ്ങളുടെ കുഞ്ഞിനെ സഹായിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

ഗുണങ്ങള്‍

ഗുണങ്ങള്‍

നിങ്ങള്‍ തിരക്കിലായിരിക്കുമ്പോള്‍ കുട്ടികള്‍ക്കായി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന പാനീയങ്ങള്‍ നിര്‍മ്മിക്കുന്നത് എല്ലായ്‌പ്പോഴും പ്രായോഗികമായ കാര്യമല്ല. കാര്യങ്ങള്‍ എളുപ്പമാക്കുന്നതിന്, എല്ലാ ചേരുവകളും മുന്‍കൂട്ടി അരിഞ്ഞത്, ഒരു സിപ്ടോപ്പ് ബാഗില്‍ (അല്ലെങ്കില്‍ വീണ്ടും ഉപയോഗിക്കാവുന്ന കണ്ടെയ്‌നര്‍) ഒരൊറ്റ വിളമ്പിന് മതിയായതും ഫ്രീസുചെയ്യുന്നതും നല്ലതാണ്. മുകളില്‍ പറഞ്ഞ എല്ലാ പാനീയങ്ങളും കുഞ്ഞിന് ദിവസവും നല്‍കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

English summary

Immunity Boosting Juices For Kids

Here in this article we are discussing about the top three immunity boosting juices for kids. Read on.
X
Desktop Bottom Promotion