For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് കൂർമ്മബുദ്ധിയും സ്മാര്‍ട്നസ്സും തേനിൽ

|

ആരോഗ്യ സംരക്ഷണത്തിന് വലിയവരേക്കാൾ ശ്രദ്ധ നൽകേണ്ടത് എന്നും കുഞ്ഞുങ്ങൾക്ക് തന്നെയാണ്. പ്രത്യേകിച്ച് വളരുന്ന പ്രായത്തിൽ അൽപം കൂടുതൽ ശ്രദ്ധ വേണം. കാരണം അവരുടെ ബുദ്ധിവികാസം സംഭവിക്കുന്ന സമയം കൂടിയാണ് അത്. കുട്ടികളുടെ ഭക്ഷണത്തിന്‍റേയും ആരോഗ്യത്തിന്‍റേയും കാര്യത്തിൽ എന്നും അമ്മമാർക്ക് ടെൻഷൻ തന്നെയാണ്. കാരണം രോഗപ്രതിരോധ ശേഷി വളരെ കുറഞ്ഞ അവസ്ഥയിലൂടെയാണ് ഓരോ കുഞ്ഞും വളർന്ന് കൊണ്ടിരിക്കുന്നത്. എന്നാൽ കുഞ്ഞിന് വളർച്ചക്ക് വേണ്ട പോഷകങ്ങളും വിറ്റാമിനും ന്യൂട്രിയന്‍സും ഇടക്കിടക്ക് കൊടുക്കേണ്ടത് അത്യാവശ്യമാണ്.

Most read:ബ്ലീച്ചിങ് പ്രഗ്നൻസി ടെസ്റ്റ് നേരത്തേയറിയും ഗർഭംMost read:ബ്ലീച്ചിങ് പ്രഗ്നൻസി ടെസ്റ്റ് നേരത്തേയറിയും ഗർഭം

ആരോഗ്യ സംരക്ഷണത്തിന് എങ്ങനെയെല്ലാം ശ്രദ്ധിക്കണം എന്നത് അമ്മമാർക്ക് പലപ്പോഴും വെല്ലുവിളി തന്നെയാണ്. കുഞ്ഞിന്‍റെ ആരോഗ്യത്തിന് വേണ്ടി അൽപം തേൻ നൽകാവുന്നതാണ്. ഇത് നിങ്ങളുടെ കുഞ്ഞിന്‍റെ ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുന്നതാണ് എന്നത് ശ്രദ്ധേയമാണ്. കുഞ്ഞിന് വേണ്ടി അൽപം തേൻ നൽകിയാൽ അത് കുഞ്ഞിന്‍റെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കി കുഞ്ഞിന് ആരോഗ്യവും ഊര്‍ജ്ജവും നൽകുന്നതിന് തേൻ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

 ചുമയും ജലദോഷവും

ചുമയും ജലദോഷവും

കുഞ്ഞിനെ ഇടക്കിടെ ബാധിക്കുന്ന ഒന്നായിരിക്കും ചുമയും ജലദോഷവും എല്ലാം. ഇതിനെതിരെ പ്രതിരോധിക്കുന്നതിന് വേണ്ടി മരുന്ന് കൊടുക്കും മുൻപ് ശ്രദ്ധിക്കേണ്ട ചിലതുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് മരുന്ന് കൊടുക്കുമ്പോൾ ഉള്ള ദോഷഫലങ്ങൾ. എന്നാൽ ഇനി കുഞ്ഞിന് ചുമയും ജലദോഷവും വന്നാൽ അ‍ല്‍പം തേൻ നൽകാവുന്നതാണ്. ഇത് കുഞ്ഞിന്‍റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

 വിശപ്പ് വർദ്ധിപ്പിക്കുന്നതിന്

വിശപ്പ് വർദ്ധിപ്പിക്കുന്നതിന്

കുഞ്ഞിന്‍റെ വിശപ്പില്ലായ്മ പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിനെ ബാധിക്കുന്നത്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി കുഞ്ഞിന് വിശപ്പുണ്ടാവുന്നതിന് തേൻ അൽപം കൊടുക്കാവുന്നതാണ്. വിശപ്പ് വർദ്ധിപ്പിക്കുന്നതിലൂടെ അത് കുഞ്ഞിനെ കൂടുതൽ ഭക്ഷണം കഴിക്കുന്നതിന് പ്രേരിപ്പിക്കുന്നു. മാത്രമല്ല കൂടുതൽ ഭക്ഷണം കഴിക്കുന്നത് ഹിമോഗ്ലോബിന്‍റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

 മുറിവുണക്കുന്നതിന്

മുറിവുണക്കുന്നതിന്

കുഞ്ഞുങ്ങളുടെ കാര്യത്തിൽ അമ്മമാരെ ഇടക്കിടക്ക് ആധി പിടിപ്പിക്കുന്ന ഒന്നാണ് വീണ് മുറിവാകുന്നത്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് തേൻ ഉപയോഗിക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ മുറിവുണക്കി അത് മൂലം ഉണ്ടാവാന്‍ ഇടയുള്ള അണുബാധയെ തടഞ്ഞ് നിർത്തുന്നു. അതുകൊണ്ട് ഇനി വീണ് മുറിവാകുമ്പോള്‍ മുറിവിൽ അൽപം തേന്‍ പുരട്ടിയാൽ മതി. പൊള്ളലേറ്റാലും നിസ്സാര പൊള്ളലാണെങ്കിൽ അൽപം തേൻ പുരട്ടിയാൽ മതി.

ശരീരത്തിന് കരുത്ത്

ശരീരത്തിന് കരുത്ത്

പല കുട്ടികളും ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ അൽപം പുറകിലോട്ടായിരിക്കും. എന്നാൽ ശരീരത്തിന് കരുത്ത് നൽകാനും ആരോഗ്യത്തിനും ഏറ്റവും അധികം സഹായിക്കുന്ന കൂട്ടത്തിൽ തേനും ഒട്ടു പുറകിലല്ല. ഇത് കുഞ്ഞിന്‍റെ ശരീരത്തിന് കരുത്ത് നൽകുന്നുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും തേൻ തന്നെയാണ് മികച്ചത്.

തലച്ചോറിന്‍റെ ആരോഗ്യത്തിന്

തലച്ചോറിന്‍റെ ആരോഗ്യത്തിന്

പഠിക്കുന്നത് മറന്ന് പോവുന്നു, പഠിക്കാന്‍ ബുദ്ധിയില്ല എന്നീ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് നമുക്ക് അൽപം തേൻ കുഞ്ഞിന് നൽകാവുന്നതാണ്. ഇത് നാഡീ ഞരമ്പുകളെ ഉദ്ദീപിപ്പിച്ച് തലച്ചോറിലേക്ക് രക്തപ്രവാഹം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാൽ ദിവസവും കുഞ്ഞിന് തേൻ നൽകേണ്ടതില്ല. അതുപോലെ തന്നെ കൊടുക്കുന്ന അളവും അൽപം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു.

എല്ലുകൾക്ക് ആരോഗ്യം

എല്ലുകൾക്ക് ആരോഗ്യം

കുഞ്ഞ് എപ്പോൾ വീണാലും കൈയ്യം കാലും പൊട്ടുന്നത് പലപ്പോഴും അമ്മമാരെ വിഷമിപ്പിക്കുന്ന ഒന്നാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കുഞ്ഞിന് തേൻ നൽകാവുന്നതാണ്. ഇതിലുള്ള കാൽസ്യം ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്. ഇത് കുഞ്ഞിന്‍റെ എല്ലിനും പല്ലിനും ആരോഗ്യം നൽകുകയും കുഞ്ഞിന്‍റെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് സംശയിക്കാതെ കുഞ്ഞിന് തേൻ കൊടുക്കാവുന്നതാണ്. എന്നാൽ എന്തും അധികമാവുമ്പോൾ ഉണ്ടാവുന്ന പ്രശ്നം മുൻകൂട്ടി കണ്ട് വളരെ കുറച്ച് മാത്രമേ നൽകാൻ പാടുള്ളൂ.

ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന്

ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന്

ശരീരത്തിന് ടോക്സിനെ പുറന്തള്ളുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട് തേൻ. ഇത് ദിവസവും അല്‍പം കുഞ്ഞിന് നൽകിയാൽ വിഷാംശത്തെ പുറന്തള്ളി കുഞ്ഞിനെ ഉഷാറാക്കുന്നു. എന്നാൽ രണ്ട് വയസ്സിൽ താഴെയുള്ള കുഞ്ഞിന് തേൻ നൽകരുത്. ഇതിലുള്ള മധുരത്തിന്‍റെ അളവ് അൽപം കൂടുതലാണ്. ഇത് കുഞ്ഞിന് മറ്റ് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ ഏത് കുഞ്ഞിനാണെങ്കിലും പുതിയ ഒരു ശീലം തുടങ്ങുന്നതിന് മുൻപ് ഡോക്ടറെ കണ്ട് നിർദ്ദേശങ്ങൾ സ്വീകരിക്കേണ്ടതാണ്.

English summary

Health Benefits Of Honey For Children

Here in this article we are discussing about the health benefits of honey for children. Read on.
Story first published: Saturday, December 7, 2019, 10:50 [IST]
X
Desktop Bottom Promotion