Just In
Don't Miss
- Automobiles
എംപിവികൾക്ക് പകിട്ട് മങ്ങുന്നു; 2021 ഫെബ്രുവരിയിലെ വിൽപ്പന കണക്കുകൾ ഇങ്ങനെ
- News
ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും നേരിട്ട് പങ്കെന്ന് സ്വപ്ന സുരേഷിന്റെ മൊഴി
- Sports
IND vs ENG: 'സംതുലിതമായ ടീമല്ല', ഇംഗ്ലണ്ട് ടീം തിരഞ്ഞെടുപ്പിനെ വിമര്ശിച്ച് നാസര് ഹുസൈന്
- Movies
മണിക്കുട്ടന് സ്പൊണ്ഡെനിയസ് ആയിട്ട് കളിക്കുന്നു, പ്ലാന്ഡ് അല്ല, കൂട്ടുകാരോട് അഡോണി
- Travel
താമസിച്ചു വരുന്നതു മുതല് തെറ്റായ പാക്കിങ് വരെ! ക്യാംപിങ്ങില് ഒഴിവാക്കേണ്ട കാര്യങ്ങള്
- Finance
പെട്രോളിന് 75 രൂപ, ഡീസലിന് 68 രൂപ?; ഇന്ധനങ്ങള് ജിഎസ്ടി പരിധിയില് വന്നാല്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കുഞ്ഞിനെ വലക്കും പ്രശ്നത്തിന് കുഞ്ഞുകഷ്ണം ഇഞ്ചി
ഇഞ്ചി ശരിക്കും അമൃതിന്റെ ഗുണം ചെയ്യുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയമില്ല. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. എന്നാൽ കുഞ്ഞുങ്ങളുടെ കാര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ അതുണ്ടാക്കുന്ന ആധിയും ടെൻഷനും ചില്ലറയല്ല അമ്മമാർക്ക്. കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി അമ്മമാർ ആഞ്ഞ് പരിശ്രമിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നുള്ളത് ശ്രദ്ധേയമാണ്. പണ്ടു മുതൽ തന്നെ ആരോഗ്യത്തിന് വേണ്ടി നെട്ടോട്ടമോടുന്നവർക്ക് ഇഞ്ചി എന്നത് ഒരു അമൃത് തന്നെയാണ്.
Most read: കുഞ്ഞിന് കുറുക്ക് നൽകൂ ആരോഗ്യവുംതൂക്കവും കൂട്ടാന്
ആരോഗ്യ ഗുണങ്ങൾ ധാരാളമുള്ള ഒന്നാണ് ഇഞ്ചി. എന്നാൽ അത് കുട്ടികൾക്ക് നൽകുമ്പോൾ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഉള്ളത് എന്ന കാര്യം അറിഞ്ഞിരിക്കണം. കുഞ്ഞിന് ഇടക്കിടെയുണ്ടാവുന്ന അണുബാധ പനി, വൈറൽ ഇൻഫെക്ഷൻ എന്നീ പ്രതിസന്ധികൾക്ക് നമുക്ക് ഇഞ്ചി ഒരു പരിഹാരമായി നൽകാം. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇഞ്ചി കുഞ്ഞിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുണ്ട്. കൂടുതൽ വായിക്കാൻ...

ദഹന പ്രശ്നങ്ങൾക്ക്
കുഞ്ഞിനെ എപ്പോഴും ബാധിക്കുന്ന ഒന്നാണ് ദഹന സംബന്ധമായ പ്രശ്നങ്ങൾ. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാറുണ്ട്. എന്നാൽ തൊട്ടപ്പുറത്ത് അടുക്കളയിൽ ഉള്ള പരിഹാരം പലരും മറക്കുന്നു. കുഞ്ഞിന്റെ ദഹന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പ്രധാനപ്പെട്ട ഒറ്റമൂലികളില്‍ ഒന്നാണ് ഇഞ്ചി. അൽപം ഇഞ്ചി നീര് പിഴിഞ്ഞ് കുഞ്ഞിന് കൊടുത്താൽ മതി. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ദഹന സംബന്ധമായ എല്ലാ പ്രതിസന്ധികൾക്കും പെട്ടെന്ന് ഇതിലൂടെ പരിഹാരം കാണുന്നതിന് കഴിയുന്നുണ്ട്.

കുഞ്ഞുങ്ങളിലെ ഛർദ്ദി
കുഞ്ഞുങ്ങളിലെ ഛർദ്ദി ഇത്തരത്തിൽ പ്രതിസന്ധികൾ അമ്മമാർക്ക് ചില്ലറയല്ല ഉണ്ടാക്കുന്നത്. അതിനെ പരിഹരിക്കുന്നതിന് വേണ്ടി മരുന്നും മന്ത്രവും തേടുന്ന അമ്മമാർക്ക് ഇനി ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് വേണ്ടി അൽപം ഇഞ്ചി നീര് ഉപ്പിട്ട് കൊടുക്കാവുന്നതാണ്. ഇത് ഛർദ്ദി, മനം പിരട്ടൽ എന്നീ അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ പാര്‍ശ്വഫലങ്ങളില്ലാതെ ഉപയോഗിക്കാവുന്ന ഒന്നാണ് ഇഞ്ചി നീര്.

വയറു വേദന
കുട്ടികളിൽ സ്ഥിരമായി കാണപ്പെടുന്ന ഒരു അനാരോഗ്യകരമായ അവസ്ഥയാണ് വയറു വേദന. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി അമ്മമാർ കരയുമ്പോൾ അതിന് നല്ലൊരു പ്രതിവിധിയാണ് ഇഞ്ചി നീര്. ഇതിൽ അൽപം നാരങ്ങ നീരും കൂടി പിഴിഞ്ഞ് കഴിക്കുന്നതിലൂടെ അത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ കുഞ്ഞിന്റെ വയറു വേദനക്ക് പരിഹാരം കാണുന്നതിന് ഈ കിടിലൻ ഒറ്റമൂലി ഉപയോഗിക്കാവുന്നതാണ്.

രോഗപ്രതിരോധ ശേഷിക്ക്
രോഗപ്രതിരോധ ശേഷി കുഞ്ഞുങ്ങളിൽ വർദ്ധിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്യാമോ അതെല്ലാം ചെയ്യാൻ അമ്മമാർ ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ അതിനെ എങ്ങനെയെല്ലാം വർദ്ധിപ്പിക്കാം എന്നത് ഒരു ചോദ്യചിഹ്നമായി മാറുന്നുണ്ട്. ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് ഉള്ള നല്ലൊരു മികച്ച ഒറ്റമൂലിയാണ് ഇഞ്ചി. ഇഞ്ചി ഉപയോഗിക്കുന്നതിലൂടെ അത് കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നുണ്ട്. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ എല്ലാം പൂർണമായും ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു.

നെഞ്ചെരിച്ചില്‍
കുഞ്ഞുങ്ങളിലെ നെഞ്ചെരിച്ചിൽ പലപ്പോഴും തിരിച്ചറിയാൻ പ്രയാസമായിരിക്കും. അതിന് പരിഹാരം കാണുന്നതിന് വേണ്ടി അമ്മമാർ നെട്ടോട്ടോടുമ്പോൾ അടുക്കളയിൽ ഇതിനെല്ലാം പരിഹാരമുണ്ട് എന്നതാണ് സത്യം. ഒരു കഷ്ണം ഇഞ്ചി നീര് ഉപ്പ് മിക്സ് ചെയ്ത് കുഞ്ഞിന് കൊടുത്ത് നോക്കൂ. ഇത് കുഞ്ഞിന്റെ നെഞ്ചെരിച്ചിലും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

ചുമയും ജലദോഷവും
ചുമയും ജലദോഷവും പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് കഫ് സിറപ്പും മറ്റും കഴിക്കുമ്പോൾ അത് കുഞ്ഞുങ്ങളിൽ എന്തൊക്കെ അസ്വസ്ഥതകള്‍ വേറെ ഉണ്ടാക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കണം. അതുകൊണ്ട് തന്നെ ചുമക്കും ജലദോഷത്തിനും പരിഹാരം കാണുന്നതിന് അൽപം ഇഞ്ചിനീര് നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഉണ്ടാവുന്ന പല പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ശ്വാസതടസ്സം
ചെറിയ കുട്ടികളെ എപ്പോഴും വലക്കുന്ന ഒന്നാണ് ശ്വാസം മുട്ടൽ, ബ്രോങ്കൈറ്റിസ് തുടങ്ങിയവ. ഈ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഇഞ്ചി തിളപ്പിച്ച വെള്ളം കുഞ്ഞിന് നൽകാവുന്നതാണ്. ഇത് കുഞ്ഞിന് കൊടുക്കുന്നതിലൂടെ ശ്വാസതടസ്സം, ശ്വാസം മുട്ടൽ എന്നീ അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് കുഞ്ഞിന് നൽകാവുന്ന ഒന്നാണ് ഇഞ്ചി. എന്നാൽ കുഞ്ഞിന് എന്ത് നൽകുമ്പോഴും യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ല എന്നും അലർജി പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവില്ല എന്നും ഉറപ്പ് വരുത്തേണ്ടതാണ്.