For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് തെളിഞ്ഞ ഓര്‍മ്മക്ക് കറിവെച്ച മീന്‍

|

നിങ്ങളുടെ കുട്ടിയുടെ ഭക്ഷണത്തില്‍ മത്സ്യം ചേര്‍ക്കുന്നത് പ്രധാനപ്പെട്ട പോഷകങ്ങള്‍ കുഞ്ഞിലേക്ക് എത്തുന്നതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മത്സ്യം എന്ന് പറയുന്നത് രുചികരവും അതേസമയം സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണമാണ് എന്നുള്ളതാണ് സത്യം. എന്നാല്‍ ഉയര്‍ന്ന അളവില്‍ മെര്‍ക്കുറി അടങ്ങിയ മത്സ്യം വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. ഇത് വളരെയധികം അമ്മമാര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മത്സ്യം കുഞ്ഞിന് നല്‍കുന്നതിലൂടെ അത് ആവശ്യത്തിന് കാല്‍സ്യവും പ്രോട്ടീനും എല്ലാം കുഞ്ഞിലേക്ക് എത്തിക്കുന്നുണ്ട്.

ബീജക്കുറവോ, ഗര്‍ഭധാരണത്തിന് ഇത്ര ബീജം നിര്‍ബന്ധം

ഒമേഗ 3 ഫാറ്റി ആസിഡിന്റെ കലവറയാണ് മത്സ്യം എന്ന കാര്യത്തില്‍ സംശയം വേണ്ട. മത്സ്യം കഴിക്കാത്ത കുട്ടികള്‍ക്ക് അതുകൊണ്ട് തന്നെയാണ് അമ്മമാര്‍ മീനെണ്ണ വാങ്ങി നല്‍കുന്നതും. ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചക്ക് ഇത് വളരെയധികം സഹായകമാണ്. എന്തൊക്കെ ഗുണങ്ങളാണ് കുഞ്ഞിന് മത്സ്യം നല്‍കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

 കുഞ്ഞിന്റെ ബുദ്ധിശക്തി

കുഞ്ഞിന്റെ ബുദ്ധിശക്തി

കുഞ്ഞിന്റെ ബുദ്ധിശക്തിയുട കാര്യത്തില്‍ എല്ലാ അമ്മമാരും അല്‍പം അങ്കലാപ്പില്‍ പെടുന്നവരാണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിനും കുഞ്ഞിന് തലച്ചോറിന്റെ ആരോഗ്യത്തിനും ബുദ്ധിശക്തിക്കും വേണ്ടി ഭക്ഷണകാര്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്താവുന്നതാണ്. മത്സ്യത്തിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും തികച്ചും അത്യാവശ്യമാണ്.

 കുഞ്ഞിന്റെ ബുദ്ധിശക്തി

കുഞ്ഞിന്റെ ബുദ്ധിശക്തി

കുട്ടികളിലെ തലച്ചോറിന്റെ വളര്‍ച്ചക്ക് ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നല്ലതാണ്. ഇത് തലച്ചോറിലെ RNA, DNAh പ്രവര്‍ത്തന പ്രക്രിയയെ പ്രശ്‌നത്തിലാക്കുന്നു. മത്തിയിലാണ് ഒമേഗ 3 ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ളത്. ഇത് കുഞ്ഞിന്റെ തലച്ചോറിലെ നാഡികളെ ഉത്തേജിപ്പിക്കുകയും ബുദ്ധിശക്തിക്ക് സഹായിക്കുകയും ചെയ്യുന്നുണ്ട്. ഓര്‍മ്മക്കുറവിനെ പരിഹരിച്ച് കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിച്ചെടുക്കുന്നതിനുള്ള അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ നിങ്ങളുടെ കുഞ്ഞിന്റെ ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും വര്‍ദ്ധിക്കുന്നു.

കുഞ്ഞിന്റെ ഉന്‍മേഷം

കുഞ്ഞിന്റെ ഉന്‍മേഷം

കുഞ്ഞിന്റെ ഉന്മേഷവും ഊര്‍ജ്ജവും എല്ലാം വര്‍ദ്ധിപ്പിക്കുന്നതിനും സ്മാര്‍ട്ട് ആക്കുന്നതിനും മികച്ചതാണ് മത്സ്യം. സ്ഥിരമായി മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന കുഞ്ഞിന് വിഷാദാവസ്ഥ വരാനുള്ള സാധ്യത കുറവാണെന്നും പഠനങ്ങള്‍ കണ്ടെത്തി. മത്സ്യത്തിലെ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ വിഷാദത്തിനെതിരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കും. ഇത് കുഞ്ഞിനെ കൂടുതല്‍ സ്മാര്‍ട്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം സഹായിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ട്.

കുട്ടികള്‍ക്ക് ഏതൊക്കെ മത്സ്യങ്ങള്‍ എങ്ങനെയൊക്കെ?

കുട്ടികള്‍ക്ക് ഏതൊക്കെ മത്സ്യങ്ങള്‍ എങ്ങനെയൊക്കെ?

കുഞ്ഞുങ്ങള്‍ക്ക് ഏതൊക്കെ മത്സ്യങ്ങള്‍ എത്രയൊക്കെ അളവില്‍ നല്‍കണം എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. ഇതില്‍ സ്രാവ്, അയല, ടൈല്‍ ഫിഷ് തുടങ്ങിയ ഉയര്‍ന്ന അളവിലുള്ള മെര്‍ക്കുറി അടങ്ങിയിട്ടുള്ള കുറച്ച് ഇനം മത്സ്യങ്ങളുണ്ട്. 2-3 വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഇവ ഒഴിവാക്കണം, കാരണം ഇവ പതിവായി കഴിക്കുന്നത് ചില ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.

കുട്ടികള്‍ക്ക് ഏതൊക്കെ മത്സ്യങ്ങള്‍ എങ്ങനെയൊക്കെ?

കുട്ടികള്‍ക്ക് ഏതൊക്കെ മത്സ്യങ്ങള്‍ എങ്ങനെയൊക്കെ?

ഒരു വയസ്സിന് ശേഷം മത്സ്യം കുഞ്ഞിന് ചെറിയ രീതിയില്‍ കൊടുത്ത് തുടങ്ങാം. മത്സ്യം നിങ്ങളുടെ ഭക്ഷണത്തിലെ ഒരു പ്രധാന ഭാഗമാണ്. ആരോഗ്യകരമായ വളര്‍ച്ചയ്ക്കും ശരീരത്തിന്റെ വികാസത്തിനും ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയതാണ് ഇത്. 2-3 വയസ് പ്രായമുള്ള കുട്ടികള്‍ സ്ഥിരമായി 40-50 ഗ്രാം മത്സ്യം കഴിക്കണം. മുതിര്‍ന്നവര്‍ കുറഞ്ഞത് 80 ഗ്രാം (പരമാവധി 100 ഗ്രാം) മത്സ്യം കഴിക്കണം.

കുട്ടികളിലെ പ്രമേഹം

കുട്ടികളിലെ പ്രമേഹം

ചില കുട്ടികളില്‍ ചെറുപ്പത്തില്‍ തന്നെ പ്രമേഹം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഫിഷ് ഓയില്‍ കുട്ടികളില്‍ ടൈപ്പ് 1 പ്രമേഹം കുറയ്ക്കുന്നു. വിറ്റാമിന്‍ ഡിയുടെ ഏറ്റവും മികച്ച ഭക്ഷണ സ്രോതസ്സാണ് മത്സ്യവും അതിന്റെ ഉപോല്‍പ്പന്നങ്ങളും. മത്സ്യം കഴിക്കാന്‍ കഴിയാത്തവര്‍ക്ക്, കോഡ് ലിവര്‍ ഓയില്‍ കാപ്‌സ്യൂളുകള്‍ അല്ലെങ്കില്‍ 1 ടേബിള്‍ സ്പൂണ്‍ കോഡ് ലിവര്‍ ഓയില്‍ എന്നിവ ദിവസവും കഴിക്കാം. കുട്ടികളിലെ ടൈപ്പ് 1 പ്രമേഹം കുറയ്ക്കുന്നതിനൊപ്പം മുതിര്‍ന്നവരില്‍ സ്വയം രോഗപ്രതിരോധ പ്രമേഹവും മത്സ്യ അല്ലെങ്കില്‍ മത്സ്യ എണ്ണ ഉപഭോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫിഷ് സാല്‍മണ്‍, മത്തി, അയല, എന്നിവയില്‍ ഒമേഗ 3 കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട. ഇതെല്ലാം കുഞ്ഞിന് ഗുണം ചെയ്യുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

കുഞ്ഞിന് നല്‍കുമ്പോള്‍

കുഞ്ഞിന് നല്‍കുമ്പോള്‍

കുഞ്ഞിന് ഒരിക്കലും മത്സ്യം നല്‍കുമ്പോള്‍ വറുത്ത് നല്‍കരുത്. ഇത് മത്സ്യത്തിലെ ഒമേഗ 3 ഫാറ്റി ആസിഡിനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ കറി വെച്ച് നല്‍കുമ്പോള്‍ ഇത് യാതൊരു വിധത്തിലും ദോഷം ഉണ്ടാക്കുന്നില്ല. എന്ന് മാത്രമല്ല ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ചില പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി മത്സ്യം കറി വെച്ച് മാത്രം കുഞ്ഞിന് നല്‍കാം. ഒരിക്കലും വറുത്ത് നല്‍കാതിരിക്കുന്നതിന് ശ്രദ്ധിക്കുക.

English summary

Health Benefits Of Eating Fish For Kids

Here in this article we are discussing about the health benefits of eating fish for kids. Read on.
X
Desktop Bottom Promotion