For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന്റെ വളര്‍ച്ചയെ പോഷിപ്പിക്കും ധാന്യങ്ങള്‍ ഇവയെല്ലാം

|

കുട്ടികള്‍ക്ക് കൊടുക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ നാമെല്ലാവരും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇതില്‍ അറിഞ്ഞിരിക്കേണ്ടത് നാം കിഞ്ഞിന് കൊടുക്കുന്ന ഓരോ ഭക്ഷണവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതില്‍ തന്നെ കൊടുക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ കുട്ടികള്‍ക്ക് വളര്‍ച്ചക്ക് ആവശ്യമായ പോഷകാഹാരങ്ങള്‍ നല്‍കണമെന്ന് തന്നെയാണ് ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹം. അതിനായി നമ്മള്‍ ആരോഗ്യഗുണമുള്ള പലതരം പോഷകാഹാരങ്ങള്‍ കുട്ടിക്ക് നല്‍കാന്‍ നമ്മളില്‍ പലരും ആഗ്രഹിക്കുന്നുണ്ട്.

Grains That Should Be Part Of Your Growing Child Diet

ഇരട്ടക്കുട്ടികളെ മുലയൂട്ടേണ്ടത് ഇങ്ങനെയാണ്ഇരട്ടക്കുട്ടികളെ മുലയൂട്ടേണ്ടത് ഇങ്ങനെയാണ്

എന്നാല്‍ എന്തൊക്കെ ഭക്ഷണങ്ങള്‍ നിങ്ങള്‍ കഴിക്കണം, എന്തൊക്കെ കഴിക്കരുത്, എന്തൊക്കെ കുഞ്ഞിന് കൊടുക്കണം എന്നുള്ളത് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒന്നാണ്. ഇഷ്ടമുള്ളത് മാത്രം കഴിക്കുക എന്നതാണ് കുട്ടികളുടെ രീതി. അതുകൊണ്ടുതന്നെ അവരുടെ പോഷകാഹാരത്തിന്റെ കാര്യത്തില്‍ അമ്മമാര്‍ പലപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികള്‍ ഇഷ്ടപ്പെടുന്ന പോഷകാഹാരങ്ങള്‍ ഏതൊക്കെയെന്ന് അറിയാന്‍ ഇവിടെ ഈ ലേഖനം വായിക്കൂ....

റാഗി

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്ന ഒരു സൂപ്പര്‍ ധാന്യമാണ് റാഗി. കുട്ടികളിലെ അസ്ഥികളുടെ ആരോഗ്യം, ദന്ത ആരോഗ്യം, കുട്ടിയുടെ മൊത്തത്തിലുള്ള വളര്‍ച്ച എന്നിവയ്ക്ക് അത്യാവശ്യമായ കാല്‍സ്യം ഇതില്‍ അടങ്ങിയിട്ടുണ്ട്. അത് കൂടാതെ ഹീമോഗ്ലോബിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്ന അയണ്‍, വിറ്റാമിന്‍ സി എന്നിവയും റാഗിയില്‍ ഘാരാളം അടങ്ങിയിട്ടുണ്ട്

കുട്ടികളുടെ ഭക്ഷണത്തില്‍ മുളപ്പിച്ച റാഗി ചേര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത്തരത്തില്‍ കുഞ്ഞിന് നല്‍കുമ്പോള്‍ ഇത് ശരീരത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. മാത്രമല്ല അതിശയകരമായ രുചിയുമാണിതിന്. നിങ്ങളുടെ കുഞ്ഞ് മുതിര്‍ന്നവ കുഞ്ഞാണെങ്കില്‍ വീട്ടില്‍ മുതിര്‍ന്ന ഒരു കുട്ടി ഉണ്ടെങ്കില്‍ റാഗി ഉപയോഗിച്ചുള്ള കഞ്ഞി കുഞ്ഞിന് പ്രഭാത ഭക്ഷണമായി നല്‍കാവുന്നതാണ്. ഇതെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തിന് എന്തുകൊണ്ടും മികച്ചതാണ്.

തിന

തിന ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു സൂപ്പര്‍ ധാന്യമാണ്. ഇത് കുഞ്ഞിന്റെ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ചേര്‍ക്കേണ്ട ഒന്ന് തന്നെയാണ്. ഇതില്‍ കുഞ്ഞിന്റെ വളര്‍ച്ചയെ സഹായിക്കുന്ന ഉയര്‍ന്ന പ്രോട്ടീനുകളും ഫൈബറും തിനയില്‍ അടങ്ങിയിട്ടുണ്ട്. അയണിന്റെയും കാല്‍സ്യത്തിന്റെയും സമ്പന്നമായ ഉറവിടം കൂടിയാണിത്. നിങ്ങളുടെ കുഞ്ഞിന്റെ അസ്ഥികളെ ശക്തിപ്പെടുത്തുന്നതിന് ഈ രണ്ട് ധാതുക്കളും വളരെയധികം സഹായകമാണ്. വളരെയധികം ഗുണങ്ങളുള്ളതിനാല്‍, ആരാണ് ഈ അത്ഭുതകരമായ ധാന്യം കുഞ്ഞിന് സ്ഥിരമായി കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ബാര്‍ലി

ബാര്‍ലിയും കുഞ്ഞിന്റെ ഭക്ഷണത്തില്‍ ചേര്‍ക്കാവുന്ന ഒന്നാണ്. അവശ്യ വിറ്റാമിനുകളും ധാതുക്കളും പ്രത്യേകം അടങ്ങിയിട്ടുള്ളതിനാല്‍ ആരോഗ്യപരമായ പല ഗുണങ്ങളും ബാര്‍ലി കുഞ്ഞിന് നല്‍കുന്നുണ്ട്. നാരുകളുടെ സമ്പന്നമായ ഉറവിടമാണ് ബാര്‍ലി, ഇത് കൂടാതെ ബാര്‍ലിയില്‍ മഗ്‌നീഷ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി1, സെലിനിയം എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്. പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിനും കുട്ടികളുടെ ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കുന്നതിനും ഈ ധാന്യം എന്തുകൊണ്ടും മികച്ചതാണ്.

ചോളം

ചോളം പല കുട്ടികള്‍ക്കും വളരെയധികം ഇഷ്ടമുള്ള ഒന്നാണ്.
കുട്ടികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും അവിഭാജ്യമായ പ്രോട്ടീന്‍, ഫൈബര്‍, അയണ്‍, മഗ്‌നീഷ്യം തുടങ്ങിയ പോഷകങ്ങള്‍ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കുഞ്ഞിന്റെ അസ്ഥികളുടെ ആരോഗ്യം, ഹൃദയാരോഗ്യം, ദഹനം, രക്തചംക്രമണം എന്നിവ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. ചോളം നല്‍കുന്നതിലൂടെ അതെല്ലാം നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി വളരെയധികം സഹായിക്കുന്നതാണ്.

English summary

Grains That Should Be Part Of Your Growing Child Diet

Here we are sharing some grains that should part of your growing child diet. Take a look.
Story first published: Monday, April 12, 2021, 18:23 [IST]
X
Desktop Bottom Promotion