For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞുങ്ങളെ വലക്കും ആ വയറുവേദന നിസ്സാരമല്ല: കാരണങ്ങള്‍ ഇങ്ങനെ

|

നിങ്ങളുടെ കുഞ്ഞിനേയും ബാധിക്കുന്നുണ്ട്. എന്നാല്‍ കുഞ്ഞിന് വയറു വേദന ഇല്ലാതാക്കുന്നതിന് വേണ്ടി അമ്മമാര്‍ പല മാര്‍ഗ്ഗങ്ങളും തേടുന്നു. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പൊടിമരുന്നുകള്‍ തേടുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും മുതിര്‍ന്നവരെയാണ് അസിഡിറ്റി ബാധിക്കുന്നത്. എന്നാല്‍ ഈ അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കുട്ടികളെ ബാധിക്കുന്ന ഇത്തരം അവസ്ഥകള്‍ക്ക് പിന്നിലെ കാരണങ്ങള്‍, പരിഹാരങ്ങള്‍, ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

Gastritis in Kids

ഗ്യാസ്‌ട്രൈറ്റിസ് എന്നത് പലപ്പോഴും ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉണ്ടാക്കുന്ന ആരോഗ്യാവസ്ഥയാണ്. എന്നാല്‍ അത് കുഞ്ഞുങ്ങളില്‍ എന്തുകൊണ്ട് സംഭവിക്കുന്നു എന്നുള്ളത് പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുന്നുണ്ട്. കുട്ടികളില്‍ ഉണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നും നമുക്ക് നോക്കാം.

എന്താണ് ഗ്യാസ്‌ട്രൈറ്റിസ്?

എന്താണ് ഗ്യാസ്‌ട്രൈറ്റിസ്?

ഗ്യാസ്‌ട്രൈറ്റിസ് എന്നത് ആമാശയം വീര്‍ക്കുന്ന രോഗാവസ്ഥയാണ്. എന്നാല്‍ ഇതിന് കുഞ്ഞുങ്ങളില്‍ എങ്ങനെ പിടിമുറുക്കാന്‍ സാധിക്കും എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ആമാശയത്തില്‍ നിന്ന് സ്രവിക്കുന്ന ദഹന ആസിഡുകളില്‍ നിന്ന് ആമാശയ പാളിയെ സംരക്ഷിക്കുന്ന മ്യൂക്കോസ എന്ന മ്യൂക്കസിന്റെ ഒരു സംരക്ഷിത പാളിയുണ്ട് ആമാശയത്തില്‍. എന്നാല്‍ ബാക്ടീരിയ മൂലം ഇതിന് വീക്കം സംഭവിക്കുമ്പോള്‍ അത് ഗുരുതരാവസ്ഥയിലേക്ക് എത്തുന്നു. ഈ അവസ്ഥയാണ് ഗ്യാസ്‌ട്രൈറ്റിസ് എന്ന് പറയുന്നത്.ഗ്യാസ്‌ട്രൈറ്റിസ് പെട്ടെന്ന് അക്യൂട്ട് ഗ്യാസ്‌ട്രൈറ്റിസ് ആയി മാറുന്നുണ്ട്. ഇത് പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നതിന് സാധ്യതയുണ്ട്. ഇതില്‍ വേദന വളരെ കൂടുതലായിരിക്കും. എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് പല വിധത്തിലുള്ള അസ്വസ്ഥതകളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അല്ലെങ്കില്‍ കുട്ടികളില്‍ ബാറ്ററികള്‍ പോലുള്ള വസ്തുക്കള്‍ വിഴുങ്ങുന്നത് എല്ലാം ഇത്തരത്തിലുള്ള അവസ്ഥകളിലേക്ക് നിങ്ങളുടെ കുഞ്ഞിനെ എത്തിക്കുന്നു.

കാരണങ്ങള്‍

കാരണങ്ങള്‍

എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങള്‍ എന്നുള്ളത് എല്ലാ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ടതാണ്. ഗ്യാസ്‌ട്രൈറ്റിസ് എന്നിവ പതിയെ ആണ് വളര്‍ന്ന് വരുന്നത്. ഇത് കൂടുതല്‍ അസ്വസ്ഥതകളിലേക്ക് പിന്നീട് എത്തിക്കുകയും ചെയ്യുന്നുണ്ട്. മസാലകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കുഞ്ഞിന് അധികം നല്‍കുമ്പോള്‍ അത് ഇത്തരം അവസ്ഥകളിലേക്ക് എത്തിക്കുന്നുണ്ട്. വിട്ടുമാറാത്ത ഗ്യാസ്‌ട്രൈറ്റിസ് കൂടുതല്‍ ഹാനികരമാണ് എന്നതാണ് സത്യം. കാരണം ഇത് ആമാശയത്തിലെ ആവരണത്തെ സാവധാനത്തില്‍ നശിപ്പിക്കുകയും അത് പിന്നീട് ക്യാന്‍സര്‍ പോലുള്ള അവസ്ഥകള്‍ക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്. കുട്ടികളില്‍ ഗ്യാസ്‌ട്രൈറ്റിസിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ബാക്ടീരിയ അണുബാധ

ബാക്ടീരിയ അണുബാധ

ബാക്ടീരിയ മൂലമുണ്ടാവുന്ന അണുബാധയാണ് ശ്രദ്ധിക്കേണ്ട കാര്യം. ഹലിക്കോബാക്റ്റര്‍ പൈലോറി അണുബാധയാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത്. മിക്ക ആളുകളുടെയും ശരീരത്തില്‍ ബാക്ടീരിയയെ ഇല്ലാതാക്കുന്നതിനുള്ള സംവിധാനം ഉണ്ട്. എന്നാല്‍ ചിലരില്‍ ഇത് പലപ്പോഴും പ്രവര്‍ത്തനരഹിതമാവുന്നത് കൂടുതല്‍ ബാക്ടീരിയകളുടെ അണുബാധക്ക് കാരണമാകുന്നുണ്ട്. ഇത് കുട്ടികളില്‍ വളരെയധികം ഗുരുതരാവസ്ഥ ഉണ്ടാക്കുന്നുണ്ട്.

പ്രത്യേക മരുന്നുകള്‍

പ്രത്യേക മരുന്നുകള്‍

ചില പ്രത്യേക മരുന്നുകള്‍ കുഞ്ഞിന് നല്‍കുന്നതും ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ആസ്പിരിന്‍, ഐബുപ്രോഫെന്‍ തുടങ്ങിയ വേദനസംഹാരികളുടെ സ്ഥിരമായ ഉപയോഗമാണ് ഇത്തരം അപകടത്തിലേക്ക് കുട്ടികളെ തള്ളിനീക്കുന്നത്. ഈ മരുന്നുകള്‍ വയറ്റിലെ പാളിയെ സംരക്ഷിക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒരു പ്രധാന പ്രക്രിയക്ക് തടസ്സമായി വര്‍ത്തിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം

കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം

കുട്ടികളിലുണ്ടാവുന്ന മാനസിക സമ്മര്‍ദ്ദം ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഒരു രോഗം അല്ലെങ്കില്‍ മുറിവ് അല്ലെങ്കില്‍ മറ്റേതെങ്കിലും കാരണത്താല്‍ ഉണ്ടാകുന്ന കടുത്ത സമ്മര്‍ദ്ദം കുട്ടികളില്‍ ഗുരുതരമായ ഗ്യാസ്‌ട്രൈറ്റിസിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ നിന്ന് കുഞ്ഞിനെ മോചിപ്പിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്.

 സ്വയം രോഗപ്രതിരോധ പ്രശ്‌നങ്ങള്‍

സ്വയം രോഗപ്രതിരോധ പ്രശ്‌നങ്ങള്‍

ചിലരുടെ ശരീരത്തില്‍ പലപ്പോഴും രോഗപ്രതിരോധ പ്രതിസന്ധികള്‍ സ്വയം ഉണ്ടാവുന്നുണ്ട്. ഇത് ഗ്യാസ്‌ട്രൈറ്റിസ് എന്ന അവസ്ഥയില്‍ ആമാശയ പാളിയെ നശിപ്പിക്കുന്നു. ഇത് വീക്കം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ വിറ്റാമിന്‍ ബി 12 ന്റെ കുറവും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ടൈപ്പ് 1 പ്രമേഹം, ഹാഷിമോട്ടോസ് രോഗം തുടങ്ങിയ മറ്റ് സ്വയം രോഗപ്രതിരോധ പ്രശ്‌നമുള്ളവരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നത്. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

കുട്ടികളില്‍ ഉണ്ടാവുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടതാണ്. അത് ഏതൊരു മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ടതാണ്. ഇതില്‍ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ടും ആദ്യ ലക്ഷണം എന്ന് പറയുന്നത് വയറുവേദനയാണ്. വയറ്റില്‍ നിന്നുണ്ടാവുന്ന രക്തസ്രാവം, ഛര്‍ദ്ദിയും ഓക്കാനവും, വയറ് നിറഞ്ഞിരിക്കുന്ന അവസ്ഥയും ഭക്ഷണം കഴിക്കുന്നതിന് തോന്നാത്ത അവസ്ഥയും, അമിതമായ വയറു വേദന, വിശപ്പില്ലായ്മ

എന്നിവയാണ് കുട്ടികളില്‍ ഉണ്ടാവുന്ന ലക്ഷണങ്ങള്‍. ഇതില്‍ ചിലതെങ്കിലും കണ്ടാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

അമ്മയുടെ ആരോഗ്യം പറയും ആണോ പെണ്ണോ....അമ്മയുടെ ആരോഗ്യം പറയും ആണോ പെണ്ണോ....

ഇരട്ടക്കുട്ടികളെ മുലയൂട്ടേണ്ടത് ഇങ്ങനെയാണ്ഇരട്ടക്കുട്ടികളെ മുലയൂട്ടേണ്ടത് ഇങ്ങനെയാണ്

English summary

Gastritis in Kids - Causes, Symptoms And Treatment Malayalam

Here in this article we are sharing some causes, symptoms and treatment of gastritis in kids in malayalam. Take a look.
X
Desktop Bottom Promotion