For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് രാത്രി കടുത്ത ചുമയോ, ഒറ്റമൂലികൾ ഇതാ

|

കുഞ്ഞിന്‍റെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. പ്രത്യേകിച്ച് കാലാവസ്ഥ ഇത്തരത്തിൽ മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയുള്ളപ്പോൾ. കുട്ടികളെ ഈ അവസ്ഥയിൽ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒന്നാണ് ചുമ. പ്രത്യേകിച്ച് രാത്രിയിലാണ് കുഞ്ഞിന് ചുമ വർദ്ധിക്കുന്നത്. ഇത് അമ്മയുടേയും കുഞ്ഞിന്‍റേയും ഉറക്കത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് പിന്നീട് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നുണ്ട്. ചെറിയ കുട്ടികളില്‍ ഏറ്റവും അധികം വില്ലനാവുന്ന ഒന്ന് തന്നെയാണ് ചുമ.

Most read: ഗർഭകാലത്ത് ഏറ്റവും പ്രധാന്യമുള്ള സ്കാനിംങ് ഈ ആഴ്ചMost read: ഗർഭകാലത്ത് ഏറ്റവും പ്രധാന്യമുള്ള സ്കാനിംങ് ഈ ആഴ്ച

ചുമയെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങൾ ചെയ്യാം എന്ന് നോക്കാവുന്നതാണ്. ഡോക്ടറുടെ അടുത്തേക്ക് ഓടുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. നല്ല മികച്ച ഒറ്റമൂലികൾ കൊണ്ട് കുഞ്ഞിന്‍റെ ചുമയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഫലപ്രദമായ ഈ ഒറ്റമൂലികൾ കുഞ്ഞിന് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കുന്നുമില്ല. ഇത് കുഞ്ഞിനെ എങ്ങനെയെല്ലാം സഹായിക്കുന്നു എന്നും നമുക്ക് നോക്കാം.

 യൂക്കാലിപ്റ്റസ് ഓയിൽ

യൂക്കാലിപ്റ്റസ് ഓയിൽ

കുഞ്ഞിന്‍റെ ചുമയെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് അൽപം യൂക്കാലിപ്റ്റസ് ഓയിൽ ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി കുഞ്ഞ് കിടക്കുന്ന സ്ഥലത്തും തലയിണയിലും അൽപം യൂക്കാലിപ്റ്റസ് ഓയിൽ എടുത്ത് പുരട്ടി കിടക്കാവുന്നതാണ്. ഇത് കുഞ്ഞിന്‍റെ ശ്വസനം ഈസിയാക്കുകയും ചുമയെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ നിങ്ങളുടെ കുഞ്ഞിന് രണ്ട് വയസ്സിൽ കുറവാണ് എങ്കിൽ ഇത് ഉപയോഗിക്കരുത്.

സൂപ്പ് നല്‍കാം

സൂപ്പ് നല്‍കാം

സൂപ്പ് നൽകുന്നത് കുഞ്ഞിൻറെ ചുമയെ പ്രതിരോധിക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. നല്ല വെജിറ്റബിൾസ് ഇട്ട് അൽപം സൂപ്പ് തയ്യാറാക്കി ഇളം ചൂടുള്ള അവസ്ഥയിൽ കുഞ്ഞിന് നൽകാവുന്നതാണ്. ഇത് അടഞ്ഞ തൊണ്ടയേയും അമിത ചുമയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലൂടെ നിങ്ങളുടെ കുഞ്ഞിൽ ഉണ്ടാവുന്ന നിർജ്ജലീകരണം എന്ന അവസ്ഥക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്.

മഞ്ഞൾപ്പാൽ

മഞ്ഞൾപ്പാൽ

കുഞ്ഞിന് ചുമക്ക് നല്ലൊരു മികച്ച ഒറ്റമൂലിയാണ് മഞ്ഞൾപ്പാൽ. അൽപം പാൽ തിളപ്പിച്ച് അതിൽ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി മിക്സ് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ കുഞ്ഞിന് ചുമയിൽ നിന്ന് എന്നന്നേക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. അരഗ്ലാസ്സ് നൽകിയാൽ തന്നെ കുഞ്ഞിന്‍റെ ആരോഗ്യം മെച്ചപ്പെടുന്നുണ്ട്.

തേനും മഞ്ഞളും

തേനും മഞ്ഞളും

തേനും മഞ്ഞളും കുഞ്ഞിന് ചുമക്ക് നൽകാവുന്ന നല്ല മികച്ച ഒറ്റമൂലിയാണ്. ഇത് കഴിക്കുന്നതിലൂടെ കുഞ്ഞിന്റെ ചുമ എന്നന്നേക്കുമായി ഇല്ലാതാവുന്നു. നമ്മുടെ അടുക്കളയിൽ എപ്പോഴും ലഭ്യമായ നല്ല കിടിലൻ ഒറ്റമൂലിയാണ് തേനും മഞ്ഞളും ഇത് രണ്ടും ഉപയോഗിക്കുന്നതിലൂടെ കുഞ്ഞിന്റെ ചുമയെ നമുക്ക് പൂർണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്.

മഞ്ഞളിന്റെ വേര്

മഞ്ഞളിന്റെ വേര്

മ‍ഞ്ഞള്‍ തന്നെയാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പ്രധാന ഘടകം. മഞ്ഞളിന്റെ വേര് ചെറിയ രീതിയിൽ ചൂടാക്കി അത് പുകക്കുന്നത് കുഞ്ഞിന്റെ ചുമക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ്. പുക കുഞ്ഞ് ശ്വസിച്ച് വിടുന്നതിലൂടെ ചുമയും ഇല്ലാതാവുന്നുണ്ട്.

തേനും ഇഞ്ചിയും

തേനും ഇഞ്ചിയും

തേനും ഇഞ്ചിയും ഉപയോഗിക്കുന്നതും കുഞ്ഞിന്റെ ചുമക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ്. ഇത് രണ്ടും അൽപം മിക്സ് ചെയ്ത് കടിച്ച് തിന്നുന്നതോ ഇഞ്ചി നീര് തേനിൽ മിക്സ് ചെയ്ത് കഴിക്കുന്നതോ നിങ്ങളുടെ കുഞ്ഞിന്റെ ചുമയെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് തൊണ്ട വേദന പോലുള്ള പ്രശ്നങ്ങൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

തുളസിയും തേനും

തുളസിയും തേനും

തുളസി നീരും തേനും കുഞ്ഞിന്റെ ചുമക്ക് നല്ലൊരു പ്രതിവിധിയാണ്. ഇത് രണ്ടും മിക്സ് ചെയ്ത് കഴിക്കുന്നതിലൂടെ അത് കുഞ്ഞിന്റെ ചുമ ഇല്ലാതാക്കി ആരോഗ്യവും കരുത്തും കുഞ്ഞിന് നൽകുന്നു. തൊണ്ടയിലെ അസ്വസ്ഥത പരിഹരിക്കുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തുളസിയും തേനും. ഇത് അണുബാധയിൽ നിന്നും കുഞ്ഞിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എന്നാൽ ഒരു കാരണവശാലും രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇതൊന്നും നൽകരുത്.

English summary

Effective Cough Remedies for Kids at Night

Here in this article we have listed some of the effective cough remedies for Kids at night, read on
Story first published: Wednesday, September 25, 2019, 18:36 [IST]
X
Desktop Bottom Promotion