For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളുടെ പല്ലിനെ വേരോടെ നശിപ്പിക്കുന്നത് ഇതാണ്

|

ആരോഗ്യ സംരക്ഷണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ദന്തസംക്ഷണവും. പ്രത്യേകിച്ച് കുട്ടികളില്‍ ഇത് അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ചില അവസ്ഥയില്‍ കുട്ടികളില്‍ പല്ലിനെ വേരോടെ ഇല്ലാതാക്കുന്ന ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതിന് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയെന്നും എങ്ങനെ ആ പ്രശ്‌നങ്ങളെ പ്രതിരോധിക്കാം എന്നും നമുക്ക് ലേഖനത്തില്‍ വായിക്കാവുന്നതാണ്. കുട്ടികള്‍ക്ക് പല തരത്തിലുള്ള ദന്ത പ്രശ്‌നങ്ങള്‍ അനുഭവപ്പെടാം, അത് നീണ്ടുനില്‍ക്കുന്ന സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം.

ഇത് പലപ്പോഴും കുഞ്ഞിന്റെ പഠനത്തെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.. പതിവ് ദന്ത പരിശോധനകളുടെ സഹായത്തോടെ മിക്ക ദന്ത പ്രശ്‌നങ്ങളും ഒഴിവാക്കാവുന്നതാണ്. അല്ലാത്ത പക്ഷം അത് കുഞ്ഞിന്റെ പല്ലിനെ വളരെയധികം നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം വരെ കൂടുതലാണ്. എന്തൊക്കെയാണ് കുട്ടികളില്‍ സാധാരണ കണ്ട് വരുന്ന ദന്തപ്രശ്‌നങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

ദന്തക്ഷയം

ദന്തക്ഷയം

സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അനുസരിച്ച്, കുട്ടിക്കാലത്തെ ഏറ്റവും സാധാരണമായ വിട്ടുമാറാത്ത രോഗങ്ങളില്‍ ഒന്നാണ് ദന്തക്ഷയം എന്ന് പറയുന്നത്. ഇത് പല്ലിന്റെ ഇനാമല്‍ എന്ന് വിളിക്കപ്പെടുന്ന കഠിനമായ പുറം പാളിയുടെ നാശത്തിലേക്ക് നയിക്കുന്ന അവസ്ഥയാണ്. ഇത് പല്ലുകളില്‍ പോടുകള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം തന്നെ കഠിനമായ വേദനയും അനുഭവപ്പെടാവുന്നതാണ്. അഞ്ച് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികളില്‍ ഏകദേശം 20% ചികിത്സിക്കാതെ ദ്രവിച്ച ഒരു പല്ലെങ്കിലും ഉണ്ട് എന്നാണ് കണക്ക് പറയുന്നത്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഓരോ കുട്ടിയിലും ദന്തക്ഷയത്തിന്റെ ലക്ഷണങ്ങള്‍ വ്യത്യസ്തമാണ് എന്ന് നമുക്കറിയാവുന്നതാണ്. എന്നാല്‍ ഇതിന്റെ സാധാരണ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. പല്ലില്‍ വെളുത്ത പാടുകള്‍. പിന്നീട് തവിട്ട് അല്ലെങ്കില്‍ കറുപ്പ് നിറം വരുന്നത്. മധുരപലഹാരങ്ങള്‍, തണുത്തതും ചൂടുള്ളതുമായ ഭക്ഷണം, പാനീയങ്ങള്‍ എന്നിവയോടുള്ള സംവേദനക്ഷമത, പല്ലില്‍ മിതമായതും കഠിനമായതുമായ വേദന, മുഖക്കുരു പോലുള്ള വീക്കം എന്നിവയെല്ലാം ഉണ്ടാവുന്നുണ്ട്. ഇതെല്ലാം പല്ലില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ചികിത്സ

ചികിത്സ

ദന്തക്ഷയത്തിനുള്ള ചികിത്സ എടുക്കുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കുട്ടിയുടെ ലക്ഷണങ്ങള്‍, പ്രായം, മൊത്തത്തിലുള്ള ആരോഗ്യം, എന്നിവയെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. ഇതിനനുസരിച്ചാണ് പലപ്പോഴും കുഞ്ഞിന് ചികിത്സ കൊടുക്കേണ്ടത്. കുഞ്ഞിന്റെ പല്ലിന്റെ ദ്രവിച്ച ഭാഗം നീക്കം ചെയ്യുകയും പകരം റീസ്റ്റോറേഷന്‍സ് എന്ന് വിളിക്കുന്ന ഒരു ഫില്ലിംഗ് മെറ്റീരിയല്‍ സ്ഥാപിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്. ചില കുട്ടികളില്‍ പോട് അടക്കുകയാണ് ചെയ്യുന്നത്. ദന്തക്ഷയത്തിന്റെ വ്യാപ്തി പരിശോധിക്കാന്‍ ഡോക്ടര്‍ ഒരു ഡെന്റല്‍ എക്‌സ്-റേ എടുത്തേക്കാവുന്നതാണ്.

സെന്‍സിറ്റീവ് പല്ലുകള്‍

സെന്‍സിറ്റീവ് പല്ലുകള്‍

സെന്‍സിറ്റീവ് പല്ലുകള്‍ ആണ് മറ്റൊരു പ്രശ്‌നം. ഇത് കുട്ടികളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇത് സംവേദനക്ഷമത കൂടുതലും പല്ലിന്റെ ഞരമ്പുകളിലെ ക്ഷയത്തിന്റെ ആദ്യ ലക്ഷണമായിരിക്കാം, ഇത് ഒരു മുന്നറിയിപ്പായി കണക്കാക്കേണ്ടതാണ്. അമിതമായ ശക്തമായ ബ്രഷിംഗ് ഇനാമല്‍ ഇല്ലാതാക്കുന്നതിന് കാരണമാകുന്നതാണ്. ഇത് സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പൊട്ടിയ പല്ലോ അല്ലെങ്കില്‍ പല്ല് അടയുന്നത് പലപ്പോഴും സെന്‍സിറ്റീവ് പല്ലുകള്‍ക്ക് കാരണമായേക്കാം. അമിതമായ ശിലാഫലകം അടിഞ്ഞുകൂടുന്നത് മോണകള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നുണ്ട്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

തണുത്ത എന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ ചെയ്തതിന് ശേഷമുള്ള അക്യൂട്ട് സെന്‍സിറ്റിവിറ്റി അല്ലെങ്കില്‍ അസ്വസ്ഥതയാണ് ശ്രദ്ധിക്കേണ്ടത്. ബ്രഷ് ചെയ്യുമ്പോഴോ ഫ്‌ലോസ് ചെയ്യുമ്പോഴോ ഇടയ്ക്കിടെയുള്ള സെന്‍സിറ്റിവിറ്റി അല്ലെങ്കില്‍ വേദന ഉണ്ടാവുന്നതാണ് മറ്റൊരു കാര്യം.

ചികിത്സ

ചികിത്സ

ഏത് തരത്തിലുള്ള ചികിത്സയാണ് വേണ്ടത് എന്നത് സെന്‍സിറ്റിവിറ്റിയുടെ കാരണത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഫ്‌ലൂറൈഡ് പ്രയോഗം ഇനാമലിനെ ശക്തിപ്പെടുത്തുകയും പല്ലിലെ സംവേദനങ്ങളുടെ സംക്രമണം കുറയ്ക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്. സെന്‍സിറ്റീവ് പല്ലുകള്‍ക്ക് മറ്റ് ചികിത്സകളൊന്നും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അവസാന ആശ്രയമായി റൂട്ട് കനാല്‍ ചെയ്യുന്നതിനാണ് ശ്രമിക്കുന്നത്. ഇത് നിങ്ങളുടെ സെന്‍സിറ്റീവ് പല്ലുകള്‍ക്ക് കാരണമാകുന്നുണ്ട്.

മോണ രോഗങ്ങള്‍

മോണ രോഗങ്ങള്‍

മോണയുടെയും വായിലെ ചുറ്റുമുള്ള ടിഷ്യൂകളുടെയും നാശത്തിന് കാരണമാകുന്ന ഗുരുതരമായ ബാക്ടീരിയ അണുബാധയാണ് മോണ രോഗങ്ങള്‍ എന്ന് പറയുന്നത്. പ്രധാനമായും, കുട്ടികളിലെ മോണരോഗങ്ങള്‍ക്ക് കാരണമാകുന്നത് ബാക്ടീരിയ അടങ്ങിയ ഫലകങ്ങള്‍ അടിഞ്ഞുകൂടുന്നതാണ്. ഇത് പലപ്പോഴും വളരെ വലിയ അസ്വസ്ഥതകളിലേക്ക് എത്തുന്നതിന് കാരണമാകുന്നുണ്ട്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ചുവന്നതോ വീര്‍ത്തതോ ആയ മോണകള്‍, പല്ല് തേക്കുമ്പോള്‍ രക്തസ്രാവം, പല്ലുകള്‍ക്കിടയില്‍ പഴുപ്പ് എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാമാണ് അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍. പ്രത്യേകിച്ച് കുട്ടികളില്‍ ഉണ്ടാവുന്ന ഇത്തരം ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

 ചികിത്സകള്‍ ഇങ്ങന

ചികിത്സകള്‍ ഇങ്ങന

പല്ല് ക്ലീന്‍ ചെയ്യുക, ടാര്‍ടാര്‍ ഇല്ലാതാക്കുക, പല്ലിന്റെ ഉപരിതലത്തില്‍ നിന്നും പല്ലുകള്‍ക്കിടയില്‍ നിന്നും മോണയുടെ അടിയില്‍ നിന്നും ്േപ്ലഖ് നീക്കം ചെയ്യല്‍ എന്നിവ മോണയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുന്നു. പല്ലുകള്‍ക്കിടയില്‍ ഫ്ലോസ് ചെയ്യല്‍, ഭക്ഷണശേഷം പതിവായി വായ കഴുകല്‍, കുട്ടികള്‍ക്കായുള്ള മൗത്ത് വാഷ് എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

വേനലില്‍ വിശപ്പും ദാഹവും ഇല്ലാതാക്കും ഭക്ഷണം: ഇവ നിര്‍ബന്ധമായും കഴിക്കണംവേനലില്‍ വിശപ്പും ദാഹവും ഇല്ലാതാക്കും ഭക്ഷണം: ഇവ നിര്‍ബന്ധമായും കഴിക്കണം

most read:അസിഡിറ്റി വെറും രണ്ടോ മൂന്നോ മിനിറ്റ് മാത്രം: 4 യോഗ സൂപ്പര്‍ ഫലം നല്‍കും

English summary

Common Dental Problems In Children, Signs And Treatment In Malayalam

Here in this article we are sharing the signs and treatment of common dental problems in children in malayalam. Take a look.
Story first published: Saturday, March 12, 2022, 13:49 [IST]
X
Desktop Bottom Promotion