For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ ബാധ; കുട്ടികളിലും ഗുരുതര അപകടമാണ്

|

മനുഷ്യ രാശിക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന ഭീകരനെ പിടിച്ച് കെട്ടുന്നതിന് സാധിക്കാതെ വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. എന്നാല്‍ ഇതിനെ നമുക്ക് വിദഗ്ധമായി പ്രതിരോധിക്കുന്നതിന് സാധിക്കുന്നുണ്ട്. ശ്രദ്ധിക്കേണ്ടതു പോലെ ശ്രദ്ധിച്ചാല്‍ ഇത്തരം വൈറസ് ബാധയില്‍ നിന്ന് നമുക്ക് നമ്മുടെ കുടുംബത്തെ സംരക്ഷിക്കാവുന്നതാണ്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം അവര്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കുകയാണ് ആദ്യം വേണ്ടത്. എന്നാല്‍ രോഗത്തെ ഒരു പരിധി വരെ നമുക്ക് അകറ്റി നിര്‍ത്തുന്നതിനും വൈറസ് ബാധക്ക് പരിഹാരം കാണുന്നതിനും വേണ്ടി ശ്രദ്ധ തന്നെയാണ് അത്യാവശ്യം.

ബീറ്റ്‌റൂട്ട് അമ്മക്കും കുഞ്ഞിനും ഗുണങ്ങളേറെബീറ്റ്‌റൂട്ട് അമ്മക്കും കുഞ്ഞിനും ഗുണങ്ങളേറെ

എന്നാല്‍ കോവിഡ് ബാധ കുട്ടികളെ എങ്ങനെ ബാധിക്കുന്നുണ്ട് എന്ന് പലര്‍ക്കും അറിയില്ല. കുട്ടികളെ ബാധിക്കുന്നതിലുപരി കുഞ്ഞിന് ഇതിനെക്കുറിച്ച് എങ്ങനെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാം എന്നുള്ളത് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒരു പ്രശ്‌നം തന്നെയാണ്. കുഞ്ഞിനെ രോഗം ബാധിക്കുമ്പോള്‍ അത് എങ്ങനെയെല്ലാം ശ്രദ്ധിക്കണം എന്നും കുഞ്ഞിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം. കുഞ്ഞിന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു ഘട്ടമാണ് ഈ ഘട്ടം. കൂടുതല്‍ അറിയുന്നതിന് വായിക്കൂ.

കുട്ടികളില്‍ സാധ്യത കുറവ്

കുട്ടികളില്‍ സാധ്യത കുറവ്

കുട്ടികളില്‍ രോഗബാധക്കുള്ള സാധ്യത വളരെ കുറവാണ്. എന്നാലും അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് നല്ലതല്ല. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് കുട്ടികളില്‍ ഗുരുതരാവസ്ഥ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം കുട്ടികളില്‍ രോഗം ബാധിക്കുന്നതിനുള്ള സാധ്യത വളരെ വിരളമാണ്. രോഗം ബാധിച്ചാലും അത് ഗുരുതരാവസ്ഥയിലേക്ക് എത്തുന്നില്ല എന്നുള്ളത് തന്നെയാണ് കാര്യം. അതുകൊണ്ട് കുട്ടികള്‍ക്ക് രോഗബാധ ഉണ്ടാവുന്നതിനുള്ള സാഹചര്യം ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

രോഗത്തെക്കുറിച്ച് കുട്ടികളോട് പറയുക

രോഗത്തെക്കുറിച്ച് കുട്ടികളോട് പറയുക

എന്താണ് കൊറോണ വൈറസ് ബാധയെന്നും എന്താണ് ഇതിന്റെ ഗുരുതരാവസ്ഥ എന്നും കുഞ്ഞിനെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കുറച്ച് മുതിര്‍ന്ന കുട്ടികളാണെങ്കില്‍ രോഗം ബാധിച്ചാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും പറഞ്ഞ് മനസ്സിലാക്കുന്നതിന് ശ്രദ്ധിക്കണം. കുട്ടികളില്‍ രോഗത്തെക്കുറിച്ചും രോഗധയെക്കുറിച്ചും പല വിധത്തിലുള്ള തെറ്റിദ്ധാരണകള്‍ക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അതിനെ ഇല്ലാതാക്കുന്നതിന് ആദ്യം ശ്രദ്ധിക്കേണ്ടത്.

 രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍

കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അതിനെ എത്തരത്തിലുള്ള രോഗബാധയാണ് എന്ന് തിരിച്ചറിയാനാണ് ശ്രദ്ധിക്കേണ്ടത്. രോഗം ബാധിച്ച കുട്ടികളില്‍ ചുമ, മൂക്കൊലിപ്പ്, വയറിളക്കം, തലവേദന, ദഹന പ്രശ്‌നങ്ങള്‍ എന്നിവക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതിനെ പ്രതിരോധിക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം ലക്ഷണങ്ങളോടൊപ്പം ചില കുട്ടികളില്‍ പനിയും കാണപ്പെടുന്നുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഇതെല്ലാം കൊറോണബാധയുടെ ലക്ഷണങ്ങളാണ് എന്ന് കുഞ്ഞിനെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രദ്ധിക്കണം.

കുട്ടികളില്‍ ക്വാറന്റൈന്‍

കുട്ടികളില്‍ ക്വാറന്റൈന്‍

വിദേശത്ത് നിന്ന് വന്ന കുട്ടികളാണെങ്കില്‍ രോഗബാധ പകരാതിരിക്കുന്നതിന് ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ ക്വാറന്റൈനില്‍ കഴിയുന്ന കുട്ടികള്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്. രോഗത്തെക്കുറിച്ചും രോഗവ്യാപനത്തെക്കുറിച്ചും പലപ്പോഴും കുട്ടികളില്‍ ഭീതിയും മാനസിക അസ്വസ്ഥതയും ഉണ്ടാക്കുന്നുണ്ട്. ഇതിന് മാതാപിതാക്കളും ആവശ്യമെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരും പൂര്‍ണ പിന്തുണ നല്‍കേണ്ടത് അത്യാവശ്യമാണ്.

 വ്യക്തി ശുചിത്വം മനസ്സിലാക്കിപ്പിക്കുക

വ്യക്തി ശുചിത്വം മനസ്സിലാക്കിപ്പിക്കുക

കുഞ്ഞിന് കൈ കഴുകേണ്ടതിന്റെ ആവശ്യകതയും കൈ കഴുകിയില്ലെങ്കില്‍ സംഭവിക്കാവുന്ന അപകടത്തേയും കുറിച്ച് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നുണ്ട്. എങ്ങനെ കൈ കഴുകണം, എത്ര സെക്കന്റ് നേരം കൈകഴുകണം, കഴുകുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നുള്ള കാര്യങ്ങള്‍ വളരെയധികം കുഞ്ഞിന് മനസ്സിലാക്കിക്കൊടുക്കേണ്ടതാണ്.

 സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്

സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്

കുഞ്ഞിന്റെ സാമൂഹിക ഇടപെടലുകള്‍ പരിമിതപ്പെടുത്തുക. ഇത് COVID-19 ന്റെ വ്യാപനം മന്ദഗതിയിലാക്കുന്നതിനുള്ള പ്രധാന കാര്യമാണ് എന്ന് കുഞ്ഞിനെ പറഞ്ഞ് മനസ്സിലാക്കിപ്പിക്കുക. രോഗബാധയുള്ള കുട്ടികളെ പുറത്ത് വിടാതിരിക്കുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് മറ്റ് കുട്ടികളിലേക്ക് കൂടി രോഗം ബാധിക്കുന്നതിന് കാരണമാകുന്നുണ്ട്.ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ സാമൂഹിക വ്യാപനത്തെ നമുക്ക് ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കാവുന്നതാണ്.

English summary

Children and Coronavirus Disease

Here in this article we are discussing about children and coronavirus disease. Take a look.
Story first published: Wednesday, March 25, 2020, 13:30 [IST]
X
Desktop Bottom Promotion