For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ക്ക് വിറ്റാമിന്‍ സി അത്യാവശ്യം: കാരണങ്ങളിങ്ങനെ

|

കുട്ടികളുടെ ആരോഗ്യത്തിന് വേണ്ടി മാതാപിതാക്കള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് നല്ലൊരു വിഭാഗം വിറ്റാമിന്‍ സിയും കുഞ്ഞിന് ലഭിക്കുന്നത്. കുഞ്ഞിന്റെ വളര്‍ച്ചക്കും വികാസത്തിനും വിറ്റാമിന്‍ സി വളരെ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും പ്രധാനപ്പെട്ടതാണ്‌. മിക്ക പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന ഈ പോഷകം ഏറ്റവും എളുപ്പത്തില്‍ ലഭ്യമാകുന്നത് തന്നെയാണ്. എന്നിരുന്നാലും ചില അവസരങ്ങളില്‍ കുട്ടികളില്‍ വിറ്റാമിന്‍ സി ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്.

Benefits Of Vitamin C

കുട്ടികള്‍ക്കുള്ള വിറ്റാമിന്‍ സിയുടെ ഉറവിടങ്ങള്‍, എത്രയാണ് കഴിക്കേണ്ടത്, എങ്ങിനെയാണ് ഇതിന്റെ കുറവ് എന്നിവയെക്കുറിച്ചെല്ലാം അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. കുട്ടികള്‍ക്ക് വിറ്റാമിന്‍ സി വളരെയധികം അത്യാവശ്യമാണ് എന്ന് നേരത്തെ പറഞ്ഞല്ലോ. ഇത് കുട്ടിയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും വളരെ അത്യാവശ്യമാണ് എന്നതാണ് സത്യം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ഗുണങ്ങള്‍

ഗുണങ്ങള്‍

കുട്ടികളിലെ മുറിവ് ഉണക്കുന്നതിന് കൊളാജന്‍ അത്യാവശ്യമാണ്. ഇതിന് സഹായിക്കുന്ന കൊളാജന്‍ ഉത്പാദിപ്പിക്കുന്നതിന് വിറ്റാമിന്‍ സി സഹായിക്കുന്നുണ്ട്. ഉയര്‍ന്ന ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ കേടുപാടിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് വിറ്റാമിന്‍ സി. ഇത് കൂടാതെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് വിറ്റാമിന്‍ സി. ഇത് കഴിക്കുന്നതിലൂടെ വെളുത്ത രക്താണുക്കളെ വര്‍ദ്ധിപ്പിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട് വിറ്റാമിന്‍ സി.

ഗുണങ്ങള്‍

ഗുണങ്ങള്‍

കുട്ടികള്‍ പെട്ടെന്ന് വീഴുകയും എല്ലുകള്‍ പൊട്ടുകയും ചെയ്യുന്നുണ്ട്. എല്ലുകളുടെ ബലമില്ലായ്മക്ക് പരിഹാരം കാണുന്നതിന് വിറ്റാമിന്‍ സി സഹായിക്കുന്നു. ആരോഗ്യമുള്ള അസ്ഥികള്‍ക്കും മികച്ചതാണ് വിറ്റാമിന്‍ സി. ഇത് വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിന്‍ ആയതു കൊണ്ട് തന്നെ ശരീരത്തില്‍ ഇത് സംഭരിക്കപ്പെടുന്നില്ല എന്നതാണ്. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് മികച്ചതായി മാറുന്നുണ്ട്.

കുഞ്ഞിന് ഏത് പ്രായത്തില്‍ വിറ്റാമിന്‍ സി നല്‍കാം?

കുഞ്ഞിന് ഏത് പ്രായത്തില്‍ വിറ്റാമിന്‍ സി നല്‍കാം?

കുഞ്ഞിന് ഏത് പ്രായത്തില്‍ വിറ്റാമിന്‍ സി നല്‍കണം എന്നുള്ളത് നമുക്ക് നോക്കാം. അമ്മയുടെ മുലപ്പാല്‍ വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ്. ഇത് കൂടാതെ പഴങ്ങളും പച്ചക്കറികളും എല്ലാം ഉപയോഗിക്കുന്നതിലൂടെ കുഞ്ഞിന് വിറ്റാമിന്‍ സി ലഭിക്കുന്നു. വൈറ്റമിന്‍ സി കുറവുള്ള ആറ് മാസത്തിന് മുകളിലുള്ള കുട്ടികള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ നല്‍കാവുന്നതാണ. ഇത് കുഞ്ഞിന്റെ വളര്‍ച്ചക്കും ശരീരഭാരത്തിനും അനുസരിച്ച് വേണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ആവശ്യത്തില്‍ കൂടുതല്‍

ആവശ്യത്തില്‍ കൂടുതല്‍

കുഞ്ഞിന് ലഭിക്കുന്ന വിറ്റാമിന്‍ സി ആവശ്യത്തില്‍ കൂടുതലാണ് എന്നുണ്ടെങ്കില്‍ അതെങ്ങനെ തിരിച്ചറിയാം എന്നതാണ് പല മാതാപിതാക്കളുടേയും സംശയം. എന്നാല്‍ കുഞ്ഞിന് ആവശ്യത്തില്‍ കൂടുതല്‍ വിറ്റാമിന്‍ സി ശരീരത്തില്‍ സ്റ്റോര്‍ ചെയ്ത് വെക്കാന്‍ സാധിക്കില്ല. ഇത്തരത്തില്‍ അധികമായി വരുന്ന വിറ്റാമിന്‍ സി കുഞ്ഞിന്റെ ശരീരം മൂത്രത്തിലൂടെ പുറത്തേക്ക് കളയുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല.

പാര്‍ശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങള്‍

എന്നാല്‍ ചില കുട്ടികളില്‍ ശരീരത്തിന് ആവശ്യത്തിലും അധികം വിറ്റാമിന്‍ സി ഉണ്ടാവുന്നുണ്ട്. ഇത് ചെറിയ ചില അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. അതില്‍ ചിലത് താഴെ പറയുന്നു. മനംപിരട്ടല്‍, വയറുവേദന, ഡയറിയ പോലുള്ള അവസ്ഥകള്‍ കുട്ടികളില്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. കുഞ്ഞിന് ഏതൊക്കെ ഭക്ഷണങ്ങളില്‍ നിന്നാണ് വിറ്റാമിന്‍ സി ലഭിക്കുന്നത് എന്നതിനെക്കുറിച്ചും എല്ലാ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ടതാണ്.

വിറ്റാമിന്‍ സിയുടെ സ്രോതസ്സുകള്‍

വിറ്റാമിന്‍ സിയുടെ സ്രോതസ്സുകള്‍

ഉണക്കമുന്തിരി, ഉരുളക്കിഴങ്ങ്, മുളപ്പിച്ച ധാന്യങ്ങള്‍, മധുര നാരങ്ങ, നാരങ്ങ, ഗ്രീന്‍ പീസ്, കിവി പഴം, സ്‌ട്രോബെറി, പച്ചമുളക്, തക്കാളി, സിട്രസ് പഴങ്ങള്‍ (ഓറഞ്ച്, നാരങ്ങ, നാരങ്ങ, അവയുടെ ജ്യൂസുകള്‍), കാബേജ്, ബ്രോക്കോളി, കോളിഫ്‌ലവര്‍, ചീരയും മറ്റ് ഇലക്കറികളും, മിക്ക ധാന്യങ്ങളും ഭക്ഷ്യ ഉല്‍പന്നങ്ങളും പാനീയങ്ങളും എന്നിവയെല്ലാം വിറ്റാമിന്‍ സിയുടെ കലവറയാണ്.

വിറ്റാമിന്‍ സി കുറവെങ്കില്‍ ലക്ഷണം

വിറ്റാമിന്‍ സി കുറവെങ്കില്‍ ലക്ഷണം

കുട്ടികളില്‍ വിറ്റാമിന്‍ സി കുറവെങ്കില്‍ എന്തൊക്കെയാണ് ലക്ഷണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. വിറ്റാമിന്‍ സിയുടെ അഭാവം ഇവരുടെ ശരീരത്തില്‍ ഉണ്ടെങ്കില്‍ ഇനി പറയുന്ന ലക്ഷണം ശ്രദ്ധിക്കേണ്ടതാണ്. മൂക്കില്‍ നിന്ന് രക്തം വരുന്നത്, അനീമിയ, വരണ്ട മുടി, മോണ വീക്കവും രക്തസ്രാവവും, ചര്‍മ്മം വരണ്ടതാവുന്നത്. പല്ലിലെ ഇനാമല്‍ പോവുന്നത്, രോഗപ്രതിരോധ ശേഷി കുറവ്, മുറിവ് ഉണങ്ങാന്‍ കാലതാമസം, എളുപ്പത്തില്‍ എല്ലുകള്‍ പൊട്ടുന്നത്, കൈകാലുകളില്‍ ഉണ്ടാവുന്ന ചതവ് എന്നിവയെല്ലാമാണ് ലക്ഷണങ്ങള്‍.

കൗമാരം ആരോഗ്യത്തിലേക്ക് വഴിമാറാന്‍ ഈ പോഷകങ്ങള്‍കൗമാരം ആരോഗ്യത്തിലേക്ക് വഴിമാറാന്‍ ഈ പോഷകങ്ങള്‍

പ്രസവത്തിന് ശേഷമുള്ള അണുബാധ അറിയാതെ പോയാലുള്ള അകടംപ്രസവത്തിന് ശേഷമുള്ള അണുബാധ അറിയാതെ പോയാലുള്ള അകടം

English summary

Benefits Of Vitamin C For Children In Malayalam

Here in this article we are sharing some benefits of vitamin C for children in malayalam. Take a look.
Story first published: Wednesday, April 27, 2022, 18:14 [IST]
X
Desktop Bottom Promotion