For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈറ്റമിന്‍ ഡി കുറവ് കുട്ടികള്‍ക്ക് ഗുരുതര രോഗം...

വൈറ്റമിന്‍ ഡി കുറവ് കുട്ടികള്‍ക്ക് ഗുരുതര രോഗം...

|

ഇന്നത്തെ കാലത്ത് ചില പ്രത്യേക അവസ്ഥകള്‍ നമ്മെ ബാധിയ്ക്കുന്നുണ്ട്. ഇതില്‍ ഒന്നാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. ശരീരത്തിന് ആവശ്യമായ പല വൈറ്റമിനുകളില്‍ ഒന്നാണ് വൈറ്റമിന്‍ ഡി എന്നു വേണം, പറയുവാന്‍. പ്രത്യേകിച്ചും എല്ലുകളുടെ ആരോഗ്യത്തിന്.

എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ട ഒന്നാണ് കാല്‍സ്യം. എന്നാല്‍ കാല്‍സ്യം ശരീരം വലിച്ചെടുക്കണമെങ്കില്‍ വൈറ്റമിന്‍ ഡി അത്യാവശ്യം തന്നെയാണ് എന്നു വേണം, പറയുവാന്‍. വൈറ്റമിന്‍ ഡി ഇല്ലെങ്കില്‍ എത്ര തന്നെ കാല്‍സ്യം ശരീരത്തിലെത്തിയാലും ഇതു വലിച്ചെടുക്കുവാന്‍ ശരീരത്തിന് സാധിയ്ക്കാതെ വരും. ഇത് എല്ലുകള്‍ക്കും പല്ലുകള്‍ക്കുമെല്ലാം പ്രശ്‌നമുണ്ടാക്കുകയും ചെയ്യും.

കുട്ടിവളര്‍ച്ച ശരിയായി നടക്കാന്‍ കോഡ്ലിവര്‍ ഓയില്‍കുട്ടിവളര്‍ച്ച ശരിയായി നടക്കാന്‍ കോഡ്ലിവര്‍ ഓയില്‍

വൈറ്റമിന്‍ ഡിയുടെ കുറവ് നാം പൊതുവേ മുതിര്‍ന്നവരുടെ കാര്യത്തിലാണ് പറയുക. പൊതുവേ കുട്ടികളുടെ കാര്യത്തില്‍ നാം ഇതു കാര്യമായി എടുക്കാറില്ല. എന്നാല്‍ വൈറ്റമിന്‍ ഡി കുറയുന്നത് കുട്ടികളില്‍ പല ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നതാണ് വാസ്തവം.

വൈറ്റമിന്‍ ഡിയുടെ കുറവ് കുട്ടികളില്‍ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ്. എന്തിന്, ഗര്‍ഭകാലത്ത് അമ്മയുടെ ശരീരത്തില്‍ വേണ്ടത്ര വൈറ്റമിന്‍ ഡി ഇല്ലെങ്കില്‍ ഇതു കുഞ്ഞിനെ തന്നെ ദോഷകരമായി ബാധിയ്ക്കുന്നു. പല തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇതു കാരണമാകുന്നു.

വൈറ്റമിന്‍ ഡി മുതിര്‍ന്നവരെ പോലെ കുട്ടികള്‍ക്കും ഏറെ അത്യാവശ്യമാണെന്നു പറയുന്നതിന്റെ കാരണത്തെ കുറിച്ചറിയൂ,

കുട്ടികളില്‍

കുട്ടികളില്‍

വൈറ്റമിന്‍ ഡിയുടെ കുറവ് കുട്ടികളില്‍ നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ക്കു കാരണമാകും. തലച്ചോറിന്റെ വളര്‍ച്ചയെ ബാധിയ്ക്കും. ഇത് വൈറ്റമിന്‍ ഡി കുറവോടെ പിറന്നു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക് ഓട്ടിസം സാധ്യത കൂടുതലാണ്. അതായത് ഗര്‍ഭകാലത്ത് അമ്മയില്‍ നിന്നും കുഞ്ഞിന് ആവശ്യത്തിന് വൈറ്റമിന്‍ ഡി ലഭിച്ചില്ലെങ്കില്‍ കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ച മുരടിയ്ക്കും എന്നു വേണം, പറയാന്‍.

പ്രമേഹത്തിനുള്ള

പ്രമേഹത്തിനുള്ള

കുട്ടികളില്‍ വൈറ്റമിന്‍ ഡിയുടെ കുറവ് പ്രമേഹത്തിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. പ്രത്യേകിച്ചും ടൈപ്പ് 1 ഡയബെറ്റിസ്. കുട്ടികളില്‍ പ്രമേഹം അമിത വണ്ണത്തിനും ഹൃദയ പ്രശ്‌നങ്ങള്‍ക്കുമെല്ലാം കാരണമാകുകയും ചെയ്യുന്നു. വൈറ്റമിന്‍ ഡി കുട്ടികളിലെ പ്രമേഹ സാധ്യത അകറ്റാനുള്ള പ്രധാനപ്പെട്ട ഒരു വൈറ്റമിന്‍ തന്നെയാണെന്നു പറയാം.

കുട്ടികളുടെ വളര്‍ച്ച

കുട്ടികളുടെ വളര്‍ച്ച

കുട്ടികളുടെ വളര്‍ച്ച മുരടിപ്പിയ്ക്കുന്ന ഒന്നാണ് വൈറ്റമിന്‍ ഡിയുടെ കുറവെന്നു വേണം, പറയുവാന്‍. കാരണം കുട്ടികളിലെ വളര്‍ച്ചയെന്നു പറയുന്നത് എല്ലിന്റെ വളര്‍ച്ചയാണ്. എല്ലിന് നീളം വയ്ക്കുമ്പോഴാണ് കുട്ടികള്‍ക്ക് ഉയരം വര്‍ദ്ധിയ്ക്കുന്നത്. അതായത് എല്ലു വളര്‍ച്ചയാണ് കുട്ടികളുടെ വളര്‍ച്ചയില്‍ പ്രധാനപ്പെട്ടതെന്നു വേണം, പറയുവാന്‍. എല്ലിന്റെ വളര്‍ച്ചയ്ക്ക് കാല്‍സ്യം ഏറെ അത്യാവശ്യമാണ്. കാല്‍സ്യം എത്ര തന്നെ ശരീരത്തില്‍ എത്തിയാലും ഇത് ശരീരത്തിന് ആഗിരണം ചെയ്യണമെങ്കില്‍ വൈറ്റമിന്‍ ഡി അത്യാവശ്യമാണ്. അതായത് കുട്ടികളുടെ മാനസിക വളര്‍ച്ചയില്‍ മാത്രമല്ല, ശാരീരിക വളര്‍ച്ചയിലും വൈററമിന്‍ ഡി പ്രധാനം തന്നെയാണ്. വൈറ്റമിന്‍ ഡി കുറവെങ്കില്‍ കുട്ടികള്‍ക്ക് എല്ലിനു പെട്ടെന്നു തന്നെ കേടുപാടുകള്‍ ഉണ്ടാകും, ഭാവിയിലും ഇതു പ്രശ്‌നം സൃഷ്ടിയ്ക്കും.

 പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

വൈറ്റമിന്‍ ഡി ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നതിനും അത്യാവശ്യമാണ്. ഇതിന്റെ കുറവ് പെട്ടെന്നു തന്നെ രോഗങ്ങള്‍ വരാന്‍ കാരണമാകും. പ്രത്യേകിച്ചും കുട്ടികള്‍ക്ക് പ്രതിരോധ ശേഷി പൊതുവേ കുറവാണ്. വൈറ്റമിന്‍ ഡി കുറവെങ്കില്‍ ഈ പ്രശ്‌നം കൂടുതലായി ഉണ്ടാകും. പെട്ടെന്നു തന്നെ കുട്ടികള്‍ക്കു രോഗങ്ങളുണ്ടാകും, എന്നു വേണം, പറയുവാന്‍. ശരീരത്തിന് പ്രതിരോധ ശേഷി ന്ല്‍കുന്ന നല്ലൊന്നാന്തരം വൈറ്റമിനാണ് വൈറ്റമിന്‍ ഡി.

കുട്ടികളുടെ എല്ലിന് മാത്രമല്ല, പല്ലിനും

കുട്ടികളുടെ എല്ലിന് മാത്രമല്ല, പല്ലിനും

കുട്ടികളുടെ എല്ലിന് മാത്രമല്ല, പല്ലിനും വൈററമിന്‍ ഡിയുടെ കുറവ് ദോഷം വരുത്തും. ഇതിനു പുറമേ മസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. മസിലിനു കരുത്തു കുറയും, പെട്ടെന്നു തന്നെ മുറിവുകളുണ്ടാകും. കുട്ടികളിലെ മസില്‍ വേദനയ്ക്കുള്ള പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ ഡിയുടെ കുറവെന്നു വേണം, പറയുവാന്‍. കുട്ടികള്‍ക്ക് ഉയരം വര്‍ദ്ധിയ്ക്കില്ല. ക്ഷീണവും തളര്‍ച്ചയുമെല്ലാം അനുഭവപ്പെടും. അണുബാധകള്‍ പെട്ടെന്നു തന്നെ കുട്ടിയെ പിടികൂടും. മുടി കൊഴിയാനും ഈ പ്രത്യേക വൈറ്റമിന്‍ കുറവ് വഴിയൊരുക്കും.

സൂര്യപ്രകാശം

സൂര്യപ്രകാശം

വൈറ്റമിന്‍ ഡിയുടെ പ്രധാനപ്പെട്ട ഉറവിടം സൂര്യപ്രകാശം തന്നെയാണ്. കുട്ടികളെ സൂര്യ വെളിച്ചത്തില്‍, വീടിനു പുറത്തു കളിയ്ക്കുവാന്‍ അനുവദിയ്ക്കുക. ഇതിന് അവരെ പ്രേരിപ്പിയ്ക്കുക. പ്രത്യേകിച്ചും കറുത്ത നിറത്തിലുള്ളവര്‍ക്ക് കൂടുതല്‍ നേരം സൂര്യ പ്രകാശം ഏല്‍്‌ക്കേണ്ടി വരും. ഇതിനു പുറമേ മുട്ട, മീന്‍ പോലുള്ള ചില പ്രത്യേക ഭക്ഷണ വസ്തുക്കളും വൈറ്റമിന്‍ ഡി ലഭ്യമാക്കാന്‍ സഹായിക്കുന്നു. വൈറ്റമിന്‍ ഡിയുടെ കുറവ് ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. കുട്ടികളെ ബാധിയ്ക്കുന്ന ക്യാന്‍സറിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ് ഇത്.

Read more about: kid കുട്ടി
English summary

Vitamin D Deficiency Effects On Kids

Vitamin D Deficiency Effects On Kids, Read more to know about,
Story first published: Wednesday, July 17, 2019, 15:08 [IST]
X
Desktop Bottom Promotion