For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ കുട്ടി കൂടുതല്‍ കണ്ണു ചിമ്മുന്നുവോ?

നിങ്ങളുടെ കുട്ടി കൂടുതല്‍ കണ്ണു ചിമ്മുന്നുവോ?

|

കുട്ടികളുടെ പല പ്രശ്‌നങ്ങളും ചിലപ്പോള്‍ വേണ്ട രീതിയില്‍ തിരിച്ചറിയാന്‍ മാതാപിതാക്കള്‍ക്കാവില്ല. പലരും ഇതു ചിലപ്പോള്‍ വെറുതേ കാണിയ്ക്കുന്നതാകും, അല്ലെങ്കില്‍ ഇതില്‍ ഇത്ര വലിയ കാര്യമില്ല എന്നെല്ലാം കരുതുന്നതുമാകും. എന്നാല്‍ നാം അവഗണിയ്ക്കുന്ന പല കാര്യങ്ങളും അത്ര നിസാര പ്രശ്‌നങ്ങളാകണമെന്നില്ല, ചിലപ്പോള്‍ പല പ്രശ്‌നങ്ങളുടേയും തുടക്കമയോ അല്ലെങ്കില്‍ ചില പ്രശ്‌നങ്ങളോ തന്നെയാകാം, ഇത്.

ഉദാഹരണമായി കണ്ണും നാം ചിമ്മാറുണ്ട്. ഇതില്‍ കുട്ടികളും മുതിര്‍ന്നവരും കുഞ്ഞുങ്ങളുമെല്ലാം തന്നെ പെടും. കണ്ണു ചിമ്മുന്ന കാര്യം ചിലപ്പോള്‍ നാം ശ്രദ്ധിയ്ക്കാറു പോലുമില്ല. ഇതു മറ്റേതു പ്രക്രിയ പോലെയും നമ്മുടെ ശരീരത്തില്‍ നടത്തുന്ന സ്വഭാവിക പ്രക്രിയ എന്നു മാത്രമേ കരുതാറുള്ളൂ. വാസ്തവത്തില്‍ ഇതു ശരീരത്തിലെ സ്വാഭാവിക പ്രക്രിയ തന്നെയാണ്.

എന്നാല്‍ ചിലര്‍ കൂടുതല്‍ തവണ കണ്ണു ചിമ്മുന്നതു കാണാം. ഇത് ചിലരുടെ സ്വഭാവിക പ്രക്രിയയായിരിയ്ക്കും.

കാലിലെ നീരു നിസാരമാക്കരുത്, കാരണം....കാലിലെ നീരു നിസാരമാക്കരുത്, കാരണം....

എന്നാല്‍ ചില കുട്ടികളും ഇങ്ങനെ കണ്ണു കൂടുതല്‍ ഇറുക്കിയടയ്ക്കുന്നതു
കാണാം. . നാം പലപ്പോഴും ഇത് അത്ര കാര്യമാക്കാറല്ല. കാര്യമാക്കിയാല്‍ തന്നെ ഇപ്പോഴത്തെ കാലത്ത് ടിവി, കമ്പ്യൂട്ടര്‍, മൊബൈല്‍ എന്നിവയുടെ അമിത ഉപയോഗം കാരണം ഇതുണ്ടാകുമെന്നു പറയുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരം വഴക്കു പറച്ചിലില്‍ ഒതുക്കി നിര്‍ത്തേണ്ട ഒന്നല്ല, കണ്ണു ചിമ്മല്‍. ഇതെക്കുറിച്ചു കൂടുതലറിയൂ,

സ്‌ട്രെയിന്‍

സ്‌ട്രെയിന്‍

കണ്ണിനെ സ്‌ട്രെയിന്‍ വരുന്നതില്‍ നിന്നും സംരക്ഷിയ്ക്കുവാനുള്ള സ്വാഭാവികമായ വഴിയാണ് കണ്ണു ചിമ്മുന്നത്. സാധാരണ ഗതിയില്‍ കുട്ടി 3-17 തവണ ഒരു മിനിറ്റില്‍ കണ്ണു ചിമ്മിത്തുറക്കും. എന്നാല്‍ ഇതിനേക്കാള്‍ കൂടുതലുണ്ടെങ്കില്‍ ഇത് തീര്‍ച്ചയായും ശ്രദ്ധിയ്‌ക്കേണ്ടതാണ്. കാരണം ഇത് പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടുമുണ്ടാകാം.

ഫേഷ്യല്‍ ടിക്‌സ്

ഫേഷ്യല്‍ ടിക്‌സ്

ഫേഷ്യല്‍ ടിക്‌സ് എന്ന ഒരു അവസ്ഥ കാരണം കുട്ടികള്‍ കൂടുതല്‍ തവണ കണ്ണു ചിമ്മിത്തുറക്കാം. കണ്ണിനു ചുറ്റുമുളള മസിലുകളെ ബാധിയ്ക്കുന്ന ഒരു പ്രശ്‌നമാണിത്. അമിതമായ ദേഷ്യമുളള കുട്ടികളില്‍ ഫേഷ്യല്‍ ടിക്‌സ് എന്ന പ്രശ്‌നം കണ്ടു വരാറുണ്ട്. കുട്ടികളിലെ അമിതമായ ദേഷ്യം നിയന്ത്രിയ്ക്കുവാനുള്ള സൈക്കോളജിക്കള്‍ സമീപനങ്ങളാണ് ഇവിടെ വേണ്ടത്.

കുട്ടികളില്‍ ഷോര്‍ട്ട് സൈറ്റ്

കുട്ടികളില്‍ ഷോര്‍ട്ട് സൈറ്റ്

കുട്ടികളില്‍ ഷോര്‍ട്ട് സൈറ്റ് അഥവാ മയോപ്പിയയുടെ ഒരു ലക്ഷണം കൂടിയാണിത്. അകലെയുള്ള വസ്തുക്കള്‍ കാണാനും അകലെയുള്ളതു വായിക്കാനുമെല്ലാം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരു അവസ്ഥയാണിത്. നിയര്‍ സൈറ്റെഡ്‌നെസ് എന്നും ഇത് അറിയപ്പെടുന്നു. ഇത്തരം ഘട്ടങ്ങളില്‍ കുട്ടിയ്ക്കു ഗ്ലാസ് സഹായം വേണ്ടി വന്നേക്കും.

അലര്‍ജി

അലര്‍ജി

അലര്‍ജിയും കുട്ടികള്‍ കണ്ണ് ഇത്തരത്തില്‍ ഇറുക്കിയടയ്ക്കാനുളള കാരണമാകാറുണ്ട്. കണ്ണില്‍ നിന്നും കൂടുതല്‍ വെള്ളം വരുന്നതാകും, ഒരു പ്രശ്‌നം. അലര്‍ജി പ്രശ്‌നങ്ങള്‍ തന്നെയാകും, ഇത്തരത്തില്‍ കണ്ണില്‍ നിന്നും വെള്ളം വരുന്നതിനു പുറകിലും.

കണ്ണിനുണ്ടാകുന്ന ഡ്രൈനസ്

കണ്ണിനുണ്ടാകുന്ന ഡ്രൈനസ്

കണ്ണിനുണ്ടാകുന്ന ഡ്രൈനസ്, അതയാത് ഡ്രൈ ഐ കണ്ണ് ഇറുക്കിയടയ്ക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഇത് കണ്ണ് ഇറുക്കിയടയ്ക്കുന്നതിനു മാത്രമല്ല, കണ്ണില്‍ ഒരു എരിയുന്ന തോന്നല്‍ ഉണ്ടാക്കുകയും ചെയ്യും. കുട്ടി കണ്ണ് ഇതു കൊണ്ട് തിരുമ്മുകയും ചെയ്യാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ ഡോക്ടറെ കണ്ട് കണ്ണിലൊഴിയ്ക്കാനുള്ള മരുന്നുകള്‍ ഉപയോഗിയ്‌ക്കേണ്ടിയും വരും.

സ്‌ട്രെയിനാണ്

സ്‌ട്രെയിനാണ്

കണ്ണിലുണ്ടാകുന്ന സ്‌ട്രെയിനാണ് കണ്ണ് കുട്ടി ഇറക്കിയടയ്ക്കുന്നതിന് മറ്റൊരു കാരണമായി പറയാനുള്ളത്. ഇതിന് കാരണങ്ങള്‍ പലതുണ്ടാകാം, മങ്ങിയ വെളിച്ചത്തില്‍ വായിക്കുന്നതും അമിതമായി വായിക്കുന്നതും ടിവി, കമ്പ്യൂട്ടര്‍, മൊബൈല്‍ ഉപയോഗവുമെല്ലാം ഇതില്‍ പ്രധാനപ്പെട്ടവ തന്നെയാണ്. ഇതെല്ലാം കുട്ടി കണ്ണ് ഇറുക്കിയടയ്ക്കുന്നതിന് കാരണമാകാറുണ്ട്. ഉറക്കക്കുറവും ഇതിനു കാരണമാകുന്നു.

ഒസിഡി

ഒസിഡി

ഒസിഡി ഒരു സൈക്കോളജിക്കല്‍ അവസ്ഥയാണ്. ഒബ്‌സസീവ് കംപെല്‍സീവ് ഡിസോര്‍ഡര്‍ എന്ന അവസ്ഥയാണിത്. ഇതിന്റെ പല ലക്ഷണങ്ങളില്‍ ഒന്നു കൂടിയാണ് അടിക്കടി കണ്ണുകള്‍ ചിമ്മുന്ന ഈ അവസ്ഥ. ഒസിഡി അല്‍പം കൂടുതലാകുന്ന അവസ്ഥയാണിത്. പലപ്പോഴും ഒസിഡി തുടക്കത്തില്‍ തിരിച്ചറിയാന്‍ കഴിയാതെ വരുന്നു. കുട്ടികളെ പെരുമാറ്റ വൈകല്യത്തിന്റെ പേരില്‍ മാതാപിതാക്കള്‍ വഴക്കു പറയുകയാണു ചെയ്യാറ്. അല്ലാതെ ഇത് ഒസിഡി ആണെന്നു പലപ്പോഴും തിരിച്ചറിയാറില്ല.

ബ്ലെഫാറൈറ്റിസ്

ബ്ലെഫാറൈറ്റിസ്

ബ്ലെഫാറൈറ്റിസ് എന്ന അവസ്ഥ പലപ്പോഴും കുട്ടികളില്‍ കണ്ണിങ്ങനെ ചിമ്മിയടയ്ക്കാന്‍ കാരണമാകാറുണ്ട്. ഇത് ബാക്ടീരിയ കാരണമോ അല്ലെങ്കില്‍ താരന്‍ അമിതമാകുന്നതു കാരണമോ കണ്ണിലുണ്ടാകുന്ന അവസ്ഥയാണ്. ഇതും കുട്ടികളില്‍ പൊതുവേ കണ്ടു വരാറുണ്ട്. ഇത് കണ്ണ് കൂടുതല്‍ തവണ ചിമ്മിത്തുറക്കാന്‍ കാരണമാകുന്ന അവസ്ഥ തന്നെയാണ്.

കുട്ടികള്‍ക്ക് കൃത്യമായ ചെക്കപ്പിലൂടെ

കുട്ടികള്‍ക്ക് കൃത്യമായ ചെക്കപ്പിലൂടെ

കുട്ടികള്‍ക്ക് കൃത്യമായ ചെക്കപ്പിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്തുവാന്‍ സാധിയ്ക്കും. സൈക്കോളജി സംബന്ധമായ പ്രശ്‌നങ്ങളെങ്കില്‍ ഇതിന് അനുസരിച്ചുള്ള പ്രതിവിധികള്‍ തേടുക.

കണ്ണിനെ പൊടിയില്‍

കണ്ണിനെ പൊടിയില്‍

കണ്ണിനെ പൊടിയില്‍ നിന്നും അമിതമായ സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷിയ്ക്കുകയെന്നതു പ്രധാനമാണ്. ഇതിനായി ഗ്ലാസുകള്‍ ഉപയോഗിയ്ക്കാം. ഇതുപോലെ കണ്ണുകളുടെ വരണ്ട സ്വഭാവം മാറാനായി ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഉപയോഗിയ്ക്കാം. ഇതും കണ്ണുകളുടെ വരണ്ട സ്വഭാവം മാറാന്‍ സഹായിക്കും. കുട്ടികള്‍ക്ക് സ്‌ട്രെസില്‍ നിന്നും മോചനം ന്ല്‍കുക. മെഡിറ്റേഷന്‍ , യോഗ തുടങ്ങിയവ കുട്ടികളെ പരിശീലിപ്പിയ്ക്കാം. ആരോഗ്യകരമായ ജീവിത ശൈലി ശീലിപ്പിയ്ക്കുക. ഇതു പോലെ പോഷക സമൃദ്ധമായ ഭക്ഷണവും. കണ്ണിന്റെ ആരോഗ്യത്തിനും ശരീരത്തിന്റെ ആകെയുളള ആരോഗ്യത്തിനും ഇത് ഏറെ പ്രധാനമാണ്.

Read more about: kid കുട്ടി
English summary

Reasons For Excessive Blinking Of Eyes In Kids

Reasons For Excessive Blinking Of Eyes In Kids, Read more to know about,
X
Desktop Bottom Promotion