For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് ഈ പാല്‍ കൊടുക്കുമ്പോള്‍ ശ്രദ്ധ

|

സോയ മിൽക്ക് അഥവാ സോയാ പാലിന്റെ ഗുണവിശേഷങ്ങളെ പറ്റി നിങ്ങൾ ഒരുപാട് കേട്ടിട്ടുണ്ടാവും.. ഇന്ന് ലോകമെമ്പാടും വ്യത്യസ്തതരത്തിലുള്ള രുചിഭേദങ്ങളിൽ സോയാ മിൽക്ക് ലഭ്യമാണ്. അതുകൊണ്ടുതന്നെ ഒരിക്കലെങ്കിലും നിങ്ങളത് കുടിച്ചു നോക്കിയിട്ടുണ്ടായിരിക്കുമെന്ന കാര്യം തീർച്ചയാണ്.

<strong>Most read: ഗര്‍ഭധാരണം പെട്ടെന്നാക്കും യോഗാസനങ്ങള്‍</strong>Most read: ഗര്‍ഭധാരണം പെട്ടെന്നാക്കും യോഗാസനങ്ങള്‍

എന്നാൽ നിങ്ങളുടെ പിഞ്ചോമനകളുടെ ഭക്ഷണ ക്രമങ്ങളുടെ പട്ടികയിലേക്ക് സോയാ മിൽക്കിനെ കൂടി തിരഞ്ഞെടുക്കുമ്പോൾ തീർച്ചയായും വേണ്ട മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞുങ്ങളുടെ തീൻമേശയിൽ സോയ മിൽക്ക് എന്ന വിഭവം കൂടി കൂട്ടിച്ചേർക്കുന്നതിനു മുമ്പായി നിങ്ങൾളതിന്റെ ഗുണദോഷങ്ങളെപ്പറ്റി പൂർണ്ണമായും അറിഞ്ഞിരിക്കണ്ടേ..! ആദ്യമേ നമുക്ക് സോയ മിൽക്കിൻറെ ഗുണങ്ങളെക്കുറിച്ച് കൂടുതൽ അറിയാം

സോയ പാലും പശുവിൻ പാലും

സോയ പാലും പശുവിൻ പാലും

പോഷകാഹാര ലഭ്യതയെ കണക്കിലെടുക്കുമ്പോൾ സോയ പാലും പശുവിൻ പാലും തമ്മിൽ വളരെയധികം വ്യത്യാസങ്ങൾ ഉണ്ട്. പശുവിൻപാലിൽ ഏകദേശം 146 കലോറികൾ അടങ്ങിയിട്ടുണ്ട് എന്ന് കണക്കാക്കിയിരിക്കുന്നു. എന്നാൽ ഒരു കപ്പ് സോയാ മിൽക്കിൽ വെറും 100 കലോറികൾ മാത്രമാണ് അടങ്ങിയിരിക്കുന്നത്. പാലിലെ കൊഴുപ്പിന്റെ അംശത്തെ കണക്കിലെടുക്കുമ്പോഴും പശുവിൻ പാൽ തന്നെ മുൻപന്തിയിൽ നിൽക്കുന്നു. പശുവിൻപാലിൽ 8 ഗ്രാം കൊഴുപ്പ് അടങ്ങിയിരിക്കുമ്പോൾ സോയ പാലിൽ 4 ഗ്രാം മാത്രമാണ് അടങ്ങിയിരിക്കുന്നത്.

സോയ പാലും പശുവിൻ പാലും

സോയ പാലും പശുവിൻ പാലും

ഇനി പ്രോട്ടീനുകളുടെ കാര്യം കണക്കിലെടുക്കുകയാണെങ്കിൽ സോയാ മിൽക്കിലും പശുവിൻപാലിലും യഥാക്രമം 7 ഗ്രാം, 8 ഗ്രാം എന്നീ അളവിൽ പ്രോട്ടീനുകൾ അടങ്ങിയിരിക്കുന്നു.. വിശേഷപ്പെട്ട ഒരു കാര്യം എന്തെന്നാൽ പശുവിൻപാലിൽ ഫൈബറിന്റെ അളവ് ഒട്ടുംതന്നെ അടങ്ങിയിട്ടില്ല. എന്നാൽ ഒരു കപ്പ് സോയാ മിൽക്ക് നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് 2 ഗ്രാം ഫൈബർ സമ്മാനിക്കും.

സോയ മിൽക്കും അതിൽ അടങ്ങിയിരിക്കുന്ന കാൽഷ്യവും

സോയ മിൽക്കും അതിൽ അടങ്ങിയിരിക്കുന്ന കാൽഷ്യവും

കാൽസ്യത്തിൻറെ കാര്യത്തിൽ പശുവിൻപാലും ആയി താരതമ്യപ്പെടുത്തുമ്പോൾ സോയാ മിൽക്ക് ഒരുപടി പുറകിലാണ്. അതുകൊണ്ട് തന്നെ നിങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങൾക്കായി സോയാ മിൽക്ക് തിരഞ്ഞെടുക്കുകയാണെങ്കിൽ, ശിദ്ധികരിച്ച സോയാ മിൽക്ക് തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. അവയിൽ വിറ്റാമിൻ എ, ഡി, ബി, കാൽസ്യം, ഫോളേറ്റ് തുടങ്ങിയ പോഷകഘടകങ്ങൾ ധാരാളമായി കൂട്ടി ചേർത്തിട്ടുണ്ടാകും.

സോയ മിൽക്കും അതിൽ അടങ്ങിയിരിക്കുന്ന കാൽഷ്യവും

സോയ മിൽക്കും അതിൽ അടങ്ങിയിരിക്കുന്ന കാൽഷ്യവും

സോയാ മിൽക്കിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നായ ഫൈറ്ററ്റ്സ് പലപ്പോഴും കുഞ്ഞുങ്ങളുടെ ശരീരത്തിലെ കാൽസ്യത്തെ വലിച്ചെടുക്കാൻ കാരണമാകാറുണ്ട്. അതിനാൽ നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് സോയ മിൽക്ക് കൊടുക്കുകയാണെങ്കിൽ കാൽസ്യം അധികമുള്ള ഭക്ഷണസാധനങ്ങൾ അവർ കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം ആയിരിക്കണം. തൈര്, ചീസ്, മീൻ, ഓറഞ്ച് ജ്യൂസ് തുടങ്ങിയ ഭക്ഷണങ്ങളിൽ കാത്സ്യം വേണ്ടത്രളയടങ്ങിയിരിക്കുന്നു. അതുകൊണ്ട് ഇവയൊക്കെ നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്താം.

സോയാ പാൽ കുഞ്ഞുങ്ങൾ നല്ലതാണോ

സോയാ പാൽ കുഞ്ഞുങ്ങൾ നല്ലതാണോ

പശുവിൻ പാലിന് പകരമായി സോയ മിൽക്ക് ഉപയോഗിക്കുമ്പോൾ ഇത് കുഞ്ഞുങ്ങളിൽ കാൽസ്യത്തിന്റെ അപര്യാപ്തതയ്ക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.. അസ്ഥികൾ, പല്ലുകൾ, ഹോർമോൺ, പേശികൾ, നാഡീ എന്നിവയുടെ ശരിയായ വളർച്ചയ്ക്ക് അവശ്യ ഘടകമാണ് കാത്സ്യം എന്നത് അറിയാമല്ലോ.. അതുകൊണ്ടുതന്നെ വളർന്നു വരുന്ന കുട്ടികൾക്ക് പശുവിൻപാലിൽ പകരമായി സോയാ മിൽക്ക് തിരഞ്ഞെടുമ്പോൾ കാത്സ്യവും ആവശ്യ വിറ്റാമിനുകളും ഇതിൽ ശിദ്ധികരിച്ചിരിച്ചു ചേർത്തിരിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

സോയാ പാൽ കുഞ്ഞുങ്ങൾ നല്ലതാണോ

സോയാ പാൽ കുഞ്ഞുങ്ങൾ നല്ലതാണോ

പശുവിൻ പാലിനോട് ഒട്ടും തന്നെ താൽപര്യമില്ലാത്ത കുട്ടികൾക്കായി സോയാ മിൽക്ക് തിരഞ്ഞെടുക്കാം. എങ്കിലും ഇതുപയോഗിക്കുമ്പോൾ കുട്ടികൾക്ക് അലർജിയുണ്ടാക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ, തീരുമാനമെടുക്കുന്നതിന് മുമ്പ് ഒരു ശിശുരോഗവിദഗ്ദ്ധന്റെ നിർദ്ദേശം തേടുന്നത് വളരെയധികം ഫലപ്രദമായിരിക്കും.

പാർശ്വഫലങ്ങൾ ഉണ്ടാകുമോ

പാർശ്വഫലങ്ങൾ ഉണ്ടാകുമോ

പശുവിൻ പാലിന് പകരമായി പലരും സോയാ പാൽ ഉപയോഗിക്കാറുണ്ട്. എന്നാൽ പല സന്ദർഭങ്ങളിലും സോയ പാൽ കുഞ്ഞുങ്ങളിൽ ഗുരുതരമായ അലർജി പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. സോയ മിൽക്കിൽ കാണപ്പെടുന്ന പ്രോട്ടീനുകൾ, പലതരം ചർമ്മപ്രശ്നങ്ങൾക്കും, മനംപിരട്ടലിനും വയറുവേദനയ്ക്കും ഒക്കെ കാരണമാകുമെന്ന് പറയപ്പെടുന്നു.

പാർശ്വഫലങ്ങൾ ഉണ്ടാകുമോ

പാർശ്വഫലങ്ങൾ ഉണ്ടാകുമോ

പശുവിൻ പാൽ ഒരു മികച്ച പ്രോട്ടീൻ സ്രോതസ്സായി അറിയപ്പെടുന്നു. സോയാ പാലിൽ പ്രോട്ടിന്റെ അളവ് വളരെ കുറവാണെന്ന് കണക്കാക്കിയിരിക്കുന്നു. സോയാ മിൽക്ക് കൂടുതലായി കുടിക്കുന്ന കുഞ്ഞുങ്ങൾക്ക് ഭാവിയിൽ പ്രോട്ടീനുകളുടെ അപര്യാപ്തത ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് പറയപ്പെടുന്നുണ്ട്. ഇത് രക്തസമ്മർദ്ദം കൂടാനും കാരണമായേക്കാം.

പാർശ്വഫലങ്ങൾ ഉണ്ടാകുമോ

പാർശ്വഫലങ്ങൾ ഉണ്ടാകുമോ

സോയാ പാലിൽ ഫൈറ്റോസ്ട്രോജൻസ് ധാരാളമായി അടങ്ങിയിട്ടുണ്ട് - ഇത് സ്തനാർബുദത്തെ തടഞ്ഞു നിർത്തുന്നതിന് സഹായകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപോലെ തന്നെ ഫൈറ്റോസ്ട്രോജൻസിന്റെ അളവ് ശരീരത്തിൽ അധികമായി വർദ്ധിക്കുന്നത് വഴി കുട്ടികളിൽ നേരത്തെതന്നെ ആർത്തവം കണ്ടുവരുന്നു എന്നും ചില സ്രോതസ്സുകൾ പറയുന്നുണ്ട്. എന്നിരുന്നാലും ഈ കണ്ടെത്തലുകൾ സ്ഥിരീകരിക്കാനായി കൂടുതൽ ഗവേഷണം ആവശ്യമാണ്.

Read more about: kids milk പാല്‍
English summary

Is Soy Milk Good For Toddlers

Keep reading to find out the benefits of soy milk for toddlers.
Story first published: Tuesday, May 14, 2019, 17:58 [IST]
X
Desktop Bottom Promotion