For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടിയെ തടിപ്പിയ്ക്കും ചെറുപയര്‍ കോമ്പോ

കുട്ടിയെ തടിപ്പിയ്ക്കും ചെറുപയര്‍ കോമ്പോ

|

കുട്ടികളുടെ ആരോഗ്യം അച്ഛനമ്മമാരുടെ വലിയ പ്രശ്‌നം തന്നെയാണ്. പ്രത്യേകിച്ചും ഭക്ഷണം കഴിയ്ക്കാന്‍ മടിയ്ക്കുന്ന കുട്ടികളുടെകാര്യത്തില്‍.

വളരുന്ന പ്രായത്തില്‍ ഉയരത്തിനൊപ്പം ശരീരത്തിന് തൂക്കവും അല്‍പം പുഷ്ടിയുമെല്ലാം വേണം. അല്ലെങ്കില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകും. പ്രതിരോധ ശേഷി കുറയും.

കുട്ടികളുടെ തടി, അല്ലെങ്കില്‍ തൂക്കം എങ്ങനെയെങ്കിലും കൂട്ടിയാല്‍ പോരാ, ആരോഗ്യകരമായി വേണം, ഇതു ചെയ്യാന്‍. അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ പലതാണ്. കാരണം ആരോഗ്യകരമല്ലാത്ത തൂക്കവും തടിയും ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാക്കാം.

കുട്ടികളുടെ തൂക്കത്തിന് ആരോഗ്യകരമായ ചില വഴികളിലൂടെ ശ്രമിയ്ക്കാം. ഇതെക്കുറിച്ചറിയൂ

വെണ്ണയും നെയ്യുമെല്ലാം

വെണ്ണയും നെയ്യുമെല്ലാം

വെണ്ണയും നെയ്യുമെല്ലാം കുട്ടിക്കു പുഷ്ടി നല്‍കാനും ആരോഗ്യം നല്‍കാനും നല്ലതാണ്. കുഞ്ഞിന്‌ നല്‍കുന്ന പരിപ്പിലും പച്ചക്കറികളിലും അല്‍പം വെണ്ണ, നെയ്യ്‌, ഒലീവ്‌ എണ്ണ എന്നിവ ചേര്‍ക്കുക. കുട്ടികള്‍ക്കു ചോറിലോ അല്ലെങ്കില്‍ കഴിയ്ക്കുന്ന ഭക്ഷണത്തിലോ വെണ്ണയും അല്‍പം ഇന്തുപ്പും ചേര്‍ത്തു കൊടുക്കുന്നത് ശരീര പുഷ്ടിയ്ക്കു സഹായിക്കുന്ന ഒന്നാണ്.

തൈരു പാലുമെല്ലാം

തൈരു പാലുമെല്ലാം

തൈരു പാലുമെല്ലാം നല്ലതാണ്. ഇവ കൊഴുപ്പു നീക്കാത്തവയാകണം. പാല് കൊഴുപ്പുള്ളതും പാട നീക്കാത്തതും. തൈര് കൊഴുപ്പുള്ളത്. അതായത് നെയ്യു നീക്കാത്തത്. കുട്ടികള്‍ക്കു ചോറിലോ അല്ലെങ്കില്‍ കഴിയ്ക്കുന്ന ഭക്ഷണത്തിലോ വെണ്ണയും അല്‍പം ഇന്തുപ്പും ചേര്‍ത്തു കൊടുക്കുന്നത് ശരീര പുഷ്ടിയ്ക്കു സഹായിക്കുന്ന ഒന്നാണ്.

ബദാം, കശുവണ്ടിപരിപ്പ്‌

ബദാം, കശുവണ്ടിപരിപ്പ്‌

കുഞ്ഞുങ്ങളുടെ ആഹാരത്തില്‍ അണ്ടിപരിപ്പ്‌ ഉള്‍പ്പെടുത്തുക.ബദാം, കശുവണ്ടിപരിപ്പ്‌ തുടങ്ങിയവ ധാന്യങ്ങള്‍ക്കൊപ്പം നല്‍കുക.ബദാമും പാലും ചേര്‍ത്താല്‍ കുട്ടികള്‍ക്കു ശരീര പുഷ്ടി ലഭിയ്ക്കും. ബദാം കുതിര്‍ത്ത് അരച്ചു പാലില്‍ ചേര്‍ത്തോ പൊടിച്ചു പാലില്‍ ചേര്‍ത്തോ കുട്ടികള്‍ക്കു നല്‍കുക. ഇടയ്‌ക്കിടെ ഉണക്കമുന്തിരി നല്‍കുക.

കപ്പലണ്ടി

കപ്പലണ്ടി

ഇഡ്ഡലിക്കും ദോശയ്‌ക്കും ഒപ്പം നിലക്കടല അഥവാ കപ്പലണ്ടി ചമ്മന്തി നല്‍കുക. കപ്പലണ്ടി പുഴുങ്ങി നല്‍കുന്നത് ഏറെ നല്ലതാണ്. ഇത് ശരീരത്തിന്റെ തൂക്കവും പുഷ്ടിയും വര്‍ദ്ധിപ്പിയ്ക്കും.

ചോളം

ചോളം

ചോളം ആരോഗ്യവും ഒപ്പം തൂക്കവും പുഷ്ടിയും നല്‍കുന്ന ഒന്നാണ്. ചോളം വേവിച്ച് ഇതില്‍ അല്‍പം ബട്ടര്‍ ചേര്‍ത്തു കുട്ടികള്‍ക്കു നല്‍കാം.പോപ് കോണ്‍ ഗുണം ചെയ്യില്ല.

മുളപ്പിച്ച ധാന്യങ്ങള്‍

മുളപ്പിച്ച ധാന്യങ്ങള്‍

മുളപ്പിച്ച ധാന്യങ്ങള്‍ ഏറെ നല്ലതാണ്. ഇത് ആരോഗ്യത്തിനും ഒപ്പം തൂക്കത്തിനും ശരീര പുഷ്ടിയ്ക്കുമെല്ലാം ഏറെ നല്ലതാണ്. ഇത് ശീലമാക്കുക. ഇത് തക്കാളിയും സവാളയുമെല്ലാം ചേര്‍ത്ത് സാലഡ് രൂപതത്ില്‍ നല്‍കാം. കടല, ചെറുപയര്‍ എന്നിവയെല്ലാം ഏറെ നല്ലതാണ്. ചെറുപയര്‍ വേവിച്ചതില്‍ ശര്‍ക്കര ചേര്‍ത്തു നല്‍കാം. ഇല്ലെങ്കില്‍ പരിപ്പു പായസമായി നല്‍കാം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

അന്നജം നല്‍കിയ ഭക്ഷണങ്ങള്‍ കുട്ടികള്‍ക്കു നല്‍കുക. മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, ക്യാരറ്റ് എന്നിവയെല്ലാം ധാരാളം അന്നജം അടങ്ങിയ ഭക്ഷണങ്ങളാണ്. കാരറ്റ്‌ ഹല്‍വ, പായസം പോലെ കൊഴുപ്പ്‌ കൂടിയ ആരോഗ്യദായകങ്ങളായ മധുരപലഹാരങ്ങള്‍ നല്‍കുക .

ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ക്കൊപ്പം

ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ക്കൊപ്പം

ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ക്കൊപ്പം ആരോഗ്യദായകങ്ങളായവ നല്‍കുക. ഉദാഹരണത്തിന് നൂഡില്‍സ് നല്‍കുമ്പോള്‍ ഒപ്പും മുട്ട പാകം ചെയ്തു ചേര്‍ത്തും ക്യാരറ്റ്, ഉരുളക്കിഴങ്ങ്, ഗ്രീന്‍ പീസ് പോലുള്ളവയും നല്‍കാം. സാന്റിവിച്ച് ഉണ്ടാക്കി നല്‍കുമ്പോള്‍ പനീറും ബട്ടറും നെയ്യുമെല്ലാം ചേര്‍ത്തു നല്‍കാം.

സിങ്ക് കലര്‍ന്ന ഭക്ഷണസാധനങ്ങള്‍

സിങ്ക് കലര്‍ന്ന ഭക്ഷണസാധനങ്ങള്‍

സിങ്ക് കലര്‍ന്ന ഭക്ഷണസാധനങ്ങള്‍ നല്‍കിയാല്‍ കുട്ടികളില്‍ വിശപ്പുണ്ടാകും. ആട്ടിറച്ചി, എള്ള്, തണ്ണിമത്തന്‍ കുരു, നിലക്കടല, ബീന്‍സ്, പാലക്, ചീര, കൂണ്‍, പാല് എന്നിവ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.

നല്ല പഴുത്ത നേന്ത്രപ്പഴം

നല്ല പഴുത്ത നേന്ത്രപ്പഴം

നല്ല പഴുത്ത നേന്ത്രപ്പഴം നെയ്യില്‍ വരട്ടി നല്‍കുന്നത് കുട്ടികളില്‍ തൂക്കവും പുഷ്ടിയുമെല്ലാം കൂട്ടാന്‍ ഉത്തമമാണ്. ഇത് ദിവസവും ശീലമാക്കുക. നെയ്യു ചേര്‍ത്തു കഴിയ്ക്കാന്‍ മടിയെങ്കില്‍ ദിവസവും നല്ല പഴുത്ത ഏത്തപ്പഴം പുഴുങ്ങി നല്‍കാം. ഏത്തപ്പഴം ശര്‍ക്കരപ്പാനി ചേര്‍ത്ത് ഏത്തപ്പഴം നുറുക്കായും നല്‍കാം. ഇതു സ്ാദിഷ്ടവുമാണ്.

നല്ല പോലെ കളിയ്ക്കുക

നല്ല പോലെ കളിയ്ക്കുക

നല്ല പോലെ കളിയ്ക്കുക, നല്ല പോലെ വെള്ളം കുടിയ്ക്കുക, ഉറങ്ങുക, കുടുംബവുമൊത്തിരുന്ന് ആഹാരം കഴിയ്ക്കുക എന്നിവയെല്ലാം ശീലമാക്കുക.

Read more about: kid കുട്ടി
English summary

Healthy Weight Gain Combo Foods For Kids

Healthy Weight Gain Combo Foods For Kids, Read more to know about,
Story first published: Tuesday, February 26, 2019, 19:10 [IST]
X
Desktop Bottom Promotion