For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് തൂക്കം കൂട്ടാനും വിശപ്പിനും അവില്‍ ഇങ്ങനെ

|

കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏത് അമ്മമാരും അല്‍പം ടെന്‍ഷനില്‍ ആയിരിക്കും. ഓരോ പ്രായം കഴിയുന്തോറും കുഞ്ഞിന് എന്ത് നല്‍കണം എന്ത് നല്‍കരുത് എന്നതിനെക്കുറിച്ച് അല്‍പം ചിന്തിക്കേണ്ടതാണ്. കുഞ്ഞിന്റെ ആരോഗ്യം തന്നെയാണ് ഏറ്റവും പ്രധാനം. അതുകൊണ്ട് തന്നെ കുഞ്ഞിന് കൊടുക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധയും പരിചരണവും അത്യാവശ്യമാണ്. ഓരോ അവസ്ഥയിലും കുഞ്ഞിന് എന്ത് നല്‍കണം എന്ത് നല്‍കരുത് എന്ന കാര്യം അറിഞ്ഞിരിക്കണം.

<strong>Most read: പ്ലാസന്റയിലെ പ്രശ്‌നങ്ങള്‍ അമ്മയറിയണം അല്ലെങ്കില്‍</strong>Most read: പ്ലാസന്റയിലെ പ്രശ്‌നങ്ങള്‍ അമ്മയറിയണം അല്ലെങ്കില്‍

അമ്മമാര്‍ പലപ്പോഴും കുഞ്ഞിന് തൂക്കവും ആരോഗ്യവും വര്‍ദ്ധിക്കുന്നതിന് വേണ്ടി പലതും നല്‍കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തെ കൃത്യമായാണ് സഹായിക്കുന്നത് എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ നല്‍കാന്‍ പാടുകയുള്ളൂ. ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് അവില്‍. കുട്ടികള്‍ക്ക് അവില്‍ നല്‍കുന്നതിലൂടെ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും കുഞ്ഞിന് നല്ല തൂക്കവും ആരോഗ്യവും നല്‍കുന്നതിന് സഹായിക്കുന്നുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

പെട്ടെന്ന് ദഹിക്കുന്നു

പെട്ടെന്ന് ദഹിക്കുന്നു

കുഞ്ഞിന് എപ്പോഴും ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി അമ്മമാര്‍ നെട്ടോട്ടമോടുന്ന അവസ്ഥ നമ്മള്‍ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ അവില്‍ കുഞ്ഞിന് നല്‍കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദഹന പ്രശ്‌നങ്ങള്‍ ഉള്ള കുഞ്ഞുങ്ങള്‍ക്ക് പലപ്പോഴും അവില്‍ വെള്ളം നല്‍കാറുണ്ട് അമ്മമാര്‍.

 കുഞ്ഞിന്റെ തൂക്കം വര്‍ദ്ധിപ്പിക്കാന്‍

കുഞ്ഞിന്റെ തൂക്കം വര്‍ദ്ധിപ്പിക്കാന്‍

കുഞ്ഞിന്റെ തൂക്കം വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട് അവില്‍. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പം കുഞ്ഞിന് തൂക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് അവില്‍. അതിന് വേണ്ടി അവില്‍ നേന്ത്രപ്പഴം മിക്‌സ് ചെയ്ത് പാല്‍ ഒഴിച്ച് കുഞ്ഞിന് നല്‍കുന്നത് കുഞ്ഞിന്റെ തൂക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. കുഞ്ഞിന് രണ്ട് മൂന്ന് വയസ്സിന് ശേഷം അവില്‍ കൊടുക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്.

 അയേണ്‍ ധാരാളം

അയേണ്‍ ധാരാളം

അയേണിന്റെ അളവ് അവിലില്‍ ധാരാളം ഉണ്ട്. അതുകൊണ്ട് തന്നെ കുഞ്ഞിന് ഉണ്ടാവുന്ന രക്തക്കുറവ് അയേണിന്റെ കുറവ് വിളര്‍ച്ച എന്നീ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് അവില്‍ കൊടുക്കുന്നത്. അവില്‍ കൊടുക്കുന്നതിലൂട ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കുഞ്ഞിന് നല്‍കുന്നതിലൂടെ പല ആരോഗ്യപ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് അവില്‍.

കാര്‍ബോഹൈഡ്രേറ്റ് കലവറ

കാര്‍ബോഹൈഡ്രേറ്റ് കലവറ

കാര്‍ബോഹൈഡ്രേറ്റ് കലവറയാണ് അവില്‍. ഇത് ഉപ്പുമാവ് ആക്കി കുഞ്ഞിന് എന്നും രാവിലെ നല്‍കുന്നതിലൂടെ ഇത് കുഞ്ഞിനെ സ്മാര്‍ട്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കുഞ്ഞിന്റെ അമിതവണ്ണമുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ധാരാളം ഫൈബര്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് തന്നെയാണ് അമിതവണ്ണമെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. ഇത് കുഞ്ഞിനെ സ്മാര്‍ട്ടാക്കുന്നതിനും വിശപ്പുണ്ടാക്കുന്നതിനും സഹായിക്കുന്നുണ്ട്.

<strong>Most read: കുഞ്ഞിന് ഒരു സ്പൂണ്‍ തൈര് രാവിലെ; രോഗങ്ങളേ ഇല്ല</strong>Most read: കുഞ്ഞിന് ഒരു സ്പൂണ്‍ തൈര് രാവിലെ; രോഗങ്ങളേ ഇല്ല

ന്യൂട്രിയന്‍സസ് കലവറ

ന്യൂട്രിയന്‍സസ് കലവറ

ന്യൂട്രിയന്‍സ് കലവറയാണ് അവില്‍. ഇത് കുഞ്ഞിന് പ്രഭാത ഭക്ഷണമായി കൊടുക്കാവുന്നതാണ്. അതിന് വേണ്ടി അവിലില്‍ അല്‍പം മുളപ്പിച്ച ധാന്യങ്ങളും കടലയും മറ്റും ഇട്ട് പ്രഭാത ഭക്ഷണമായി കൊടുക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത് കുഞ്ഞിന് നല്‍കാവുന്നതാണ്. കുഞ്ഞിന്റെ തളര്‍ച്ചയും ക്ഷീണവും എല്ലാം മാറ്റി മിടുക്കനാക്കാന്‍ നല്ലതാണ് ഇത്.

 ഭക്ഷണത്തിന്റെ അലര്‍ജി

ഭക്ഷണത്തിന്റെ അലര്‍ജി

ഭക്ഷണത്തിന്റെ അലര്‍ജി പല കുട്ടികളേയും വലക്കുന്ന ഒന്നാണ്. എന്നാല്‍ ഗ്ലൂട്ടണ്‍ അളവ് അവിലില്‍ കുറവാണ്. ഇത് കുഞ്ഞിന്റെ ഭക്ഷണത്തിന്റെ അലര്‍ജി കുറക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും വയറു വേദന പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് അത്. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ അലര്‍ജി കുട്ടികളില്‍ കുറക്കുന്നുണ്ട്.

<strong>Most read: കുഞ്ഞോമനക്ക് നല്‍കണം ഈ ജ്യൂസുകള്‍, കാരണം</strong>Most read: കുഞ്ഞോമനക്ക് നല്‍കണം ഈ ജ്യൂസുകള്‍, കാരണം

 വിശപ്പിന്

വിശപ്പിന്

പല കുട്ടികള്‍ക്കും വിശപ്പ് കുറവായിരിക്കും. ഇത് തന്നെയാണ് അമ്മമാരെ അലട്ടുന്ന പ്രശ്‌നവും. കാരണം കുഞ്ഞിന് വിശപ്പില്ലാത്തത് കാരണം ആവശ്യത്തിന് പ്രോട്ടീനും മറ്റും എത്തുന്നില്ല എന്ന അവസ്ഥ കുഞ്ഞില്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരംകാണുന്നതിന് വേണ്ടിയും വിശപ്പ് ഉണ്ടാവുന്നതിന് വേണ്ടിയും നമുക്ക് അവില്‍ കുഞ്ഞിന് നല്‍കാവുന്നതാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

കുഞ്ഞിന് അവല്‍ നല്‍കുന്നത്

കുഞ്ഞിന് അവല്‍ നല്‍കുന്നത്

കുഞ്ഞിന് അവല്‍ പല വിധത്തില്‍ നല്‍കാവുന്നതാണ്. എപ്പോഴും കുഞ്ഞിന് ഇഷ്ടപ്പെടുന്ന രീതിയില്‍ വേണം നല്‍കുന്നതിന്. അതിന് വേണ്ടി അല്‍പം അവല്‍, രണ്ട് ഈന്തപ്പഴം, അരക്കപ്പ് പാല്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. അതിന് വേണ്ടി അല്‍പം അവല്‍ എടുത്ത് അത് കുതിര്‍ത്തെടുക്കുക. അതിലേക്ക് ഈന്തപ്പഴം ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക. അരക്കപ്പ് വെള്ളം ചൂടാക്കി അതില്‍ ഈന്തപ്പഴം ഇട്ട് ഇളക്കുക. ഇത് വെള്ളത്തില്‍ ചാലിച്ച് കഴിഞ്ഞ ശേഷം അരക്കപ്പ് പാല്‍ ഒഴിക്കുക. ഇതിലേക്ക് അവില്‍ ചേര്‍ത്ത് നല്ലതു പോലെ കുറുകി വരുമ്പോള്‍ വാങ്ങി വെക്കണം. ഇതില്‍ അല്‍പം അണ്ടിപ്പരിപ്പും മുന്തിരിയും കൂടി ചേര്‍ക്കാവുന്നതാണ്.

ഇത് തണുത്ത് കഴിഞ്ഞാല്‍ കുഞ്ഞിന് നല്‍കാവുന്നതാണ്.

<strong>Most read: ഗര്‍ഭകാലത്തെ അകം പരിശോധന എങ്ങനെ?</strong>Most read: ഗര്‍ഭകാലത്തെ അകം പരിശോധന എങ്ങനെ?

English summary

health benefits of poha for kids

We have listed some of the health benefits of poha for kids, take a look
X
Desktop Bottom Promotion