For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടിയ്ക്കു ദിവസവും നെയ് ചപ്പാത്തി നല്‍കൂ

കുട്ടിയ്ക്കു ദിവസവും നെയ് ചപ്പാത്തി നല്‍കൂ

|

ചപ്പാത്തി മലയാളികള്‍ക്ക് പണ്ട് അത്ര പരിചിതമായ ഭക്ഷണമായിരുന്നില്ലെങ്കിലും ഇന്ന് ഇത് ഏറെ പ്രാധാന്യമുളള ഒന്നാണ്. പ്രത്യേകിച്ചും പ്രമേഹം പോലെയുള്ള പല രോഗങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നു കൂടിയാണെന്നു തെളിഞ്ഞ സ്ഥിതിയ്ക്ക്.

സ്വാദുളള ഭക്ഷണമെന്നതു മാത്രമല്ല, ആരോഗ്യപരമായ പല ഗുണങ്ങളാല്‍ മികച്ചു നില്‍ക്കുന്ന ഒന്നു കൂടിയാണ് ചപ്പാത്തി. പ്രത്യേകിച്ചും ഗോതമ്പു കൊണ്ടുണ്ടാക്കുന്നതു കൊണ്ടു തന്നെ. ഇതില്‍ അരിയേക്കാള്‍ കാര്‍ബോഹൈഡ്രറ്റ് കുറവാണെന്നതാണ് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്ന്.

വൈറ്റമിന്‍ ബി, ഇ, കോപ്പര്‍, അയഡിന്‍, സിങ്ക്, മാംഗനീസ്, സിലിക്കണ്‍, ആര്‍സെനിക്, ക്ലോറിന്‍, സള്‍ഫര്‍, പൊട്ടാസ്യം, മെഗ്നീഷ്യം, കാത്സ്യം, മിനറല്‍സ് എന്നിവയുടെയെല്ലാം കലവറയാണ് ഗോതമ്പ്. ഇതു കൊണ്ടു തന്നെ ചപ്പാത്തിയ്ക്കും ഗുണമേറും. പോരാത്തതിന് നാരുകളുടെ ഏറ്റവും നല്ലൊരു ഉറവിടമാണ് ഗോതമ്പ്. നല്ല ശുദ്ധമായ, കലര്‍പ്പില്ലാത്ത ഗോതമ്പു വാങ്ങി ഉപയോഗിയ്ക്കണം എന്നു മാത്രമേയുളളൂ.

മുതിര്‍ന്നവര്‍ക്കു മാത്രമല്ല, കുട്ടികള്‍ക്കും ചപ്പാത്തി ദിവസവും നല്‍കുന്നത് ഏറെ നല്ലതാണെന്നതാണ് വാസ്തവം. ആരോഗ്യപരമായ ഗുണങ്ങള്‍ക്കും കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്കുമെല്ലാം ഇത് ഏറെ നല്ലതാണ്.

തടി കേടാക്കാതെ വയര്‍ ആര്‍ക്കും കുറയ്ക്കാംതടി കേടാക്കാതെ വയര്‍ ആര്‍ക്കും കുറയ്ക്കാം

കുട്ടികള്‍ക്കു ദഹിയ്ക്കില്ല, കഴിയ്ക്കാന്‍ മടി എന്നുള്ള കാരണങ്ങളാല്‍ പലതും ചപ്പാത്തി കുട്ടികള്‍ക്കു കൊടുക്കുവാനും മടിയ്ക്കാറുണ്ട്. എന്നാല്‍ 9 മാസം പ്രായമായ കുഞ്ഞിനു മുതല്‍ ചപ്പാത്തി നല്‍കിത്തുടങ്ങാം എന്നതാണ് വാസ്തവം.

ദിവസവും കുഞ്ഞിന് ചപ്പാത്തി നല്‍കുന്നതു കൊണ്ടുള്ള, പ്രത്യേകിച്ചും നെയ്യു പുരട്ടി ചപ്പാത്തി നല്‍കുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ,

ഊര്‍ജം

ഊര്‍ജം

കുട്ടികള്‍ക്ക് ഊര്‍ജം ഏറെ അത്യാവശ്യമാണ്. കളിയ്ക്കുവാനും പഠിയ്ക്കുവാനുമെല്ലാമായി മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ക്കാണ് ഇതിന്റെ ആവശ്യം. ചപ്പാത്തിയിലെ ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകള്‍ ഈ പ്രത്യേക ഗുണം നല്‍കുന്നവയാണ്. ഇത് കുട്ടികള്‍ക്ക് എനര്‍ജി നല്‍കുന്നു. നെയ്യും കുട്ടിയ്ക്ക് ഏറെ ഊര്‍ജം നല്‍കുന്ന ഒന്നാണ്.

വൈറ്റമിനുകളും

വൈറ്റമിനുകളും

ശരീരത്തിന് ആവശ്യമായ ധാരാളം വൈറ്റമിനുകളും ഗോതമ്പു കൊണ്ടുണ്ടാക്കുന്ന ചപ്പാത്തിയിലുണ്ട്. ഇതില്‍ ക്ലോറോഫില്‍, വൈറ്റമിന്‍, ധാതുക്കള്‍ എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്. ക്ലോറോഫില്‍ രക്തശുദ്ധീകരണത്തിന് ഏറെ നല്ലതാണ്. വൈറ്റമിന്‍ ബി കോംപ്ലക്‌സും ധാതുക്കളുമെല്ലാം ഏറെ നല്ലതാണ്. നെയ്യിലും ധാരാളം വൈറ്റമിനുകളുണ്ട്.

പ്രമേഹ സാധ്യത

പ്രമേഹ സാധ്യത

കുട്ടികളിലും ചിലപ്പോള്‍ പ്രമേഹ സാധ്യതയുണ്ട്. പ്രത്യേകിച്ചും പാരമ്പര്യമോ അമിത വണ്ണമോ ഉണ്ടെങ്കില്‍. ഇത്തരം സാധ്യതകള്‍ ഒഴിവാക്കാനുള്ള ഏറ്റവും നല്ല വഴിയാണ് നെയ്യു പുരട്ടിയ ചപ്പാത്തി. നെയ്യ് ചപ്പാത്തിയിലെ ഗ്ലൈസമിക് ഇന്‍ഡെക്‌സ് വീണ്ടും കുറയ്ക്കുന്നു. ഇതു കൊണ്ടു തന്നെ രക്തത്തിലെ പഞ്ചസാരയുടെ തോതും നിയന്ത്രിച്ചു നിര്‍ത്തുന്നു. പ്രമേഹത്തിനും തടി കൂടാതിരിയ്ക്കാനും നെയ്യു പുരട്ടിയ ചപ്പാത്തിയാണ് കൂടുതല്‍ നല്ലതെന്നു പറയാം.

ദഹനേന്ദ്രിയ ആരോഗ്യത്തിനും

ദഹനേന്ദ്രിയ ആരോഗ്യത്തിനും

കുട്ടികളുടെ ദഹനേന്ദ്രിയ ആരോഗ്യത്തിനും മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ക്കും ഏറെ മികച്ചതാണ് ചപ്പാത്തിയും ഒപ്പം നെയ്യും. നെയ്യ് കുടലിലൂടെയുള്ള ഭക്ഷണ സഞ്ചാരം എളുപ്പമാക്കും. കുടലിനെ ശാന്തമാക്കും. ശോധന വര്‍ദ്ധിപ്പിയ്ക്കും. ചപ്പാത്തിയിലെ ഫൈബറുകളും ഈ പ്രത്യേക ഗുണം നല്‍കുന്നവ തന്നെയാണ്. മലബന്ധം പല കുട്ടികളേയും അലട്ടുന്നതു കൊണ്ടു തന്നെ ഇതിനുള്ള ഏറ്റവും നല്ല പരിഹാരമാണിത്. ദഹനവും എളുപ്പമാണ്.

 അയേണ്‍

അയേണ്‍

ചപ്പാത്തി-നെയ്യു കോമ്പോ അയേണ്‍ സമ്പുഷ്ടമാണ്. പല കുട്ടികളേയും അലട്ടുന്ന പ്രശ്‌നമാണ് അനീമിയ അഥവാ വിളര്‍ച്ച. ഇതിനുളള നല്ലൊരു പ്രതിവിധിയാണ് ചപ്പാത്തിയെന്നു വേണം, പറയാന്‍. ഗോതമ്പ് അയേണ്‍ സമ്പുഷ്ടമാണ്. നെയ്യും കുട്ടികളില്‍ രക്തപ്രസാദമുണ്ടാകാന്‍ സഹായിക്കുന്ന ഒന്നാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ ഏതു പ്രായക്കാരേയും ബാധിയ്ക്കും. ക്യാന്‍സര്‍ സാധ്യത തടയാനുള്ള ഒരു വഴി കൂടിയാണ് ചപ്പാത്തിയും നെയ്യും ചേര്‍ത്തു കുട്ടിയ്ക്കു നല്‍കുന്നത്. ചപ്പാത്തിയിലെ സെലേനിയമാണ് ഈ ഗുണം നല്‍കുന്നത്. നെയ്യും ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ നല്ലൊരു പദാര്‍ത്ഥമാണ്. ഇതും ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു.

ബുദ്ധിയ്ക്കും

ബുദ്ധിയ്ക്കും

കുട്ടിയുടെ ബുദ്ധിയ്ക്കും വളര്‍ച്ചയ്ക്കും ഒരുപോലെ ഉത്തമമാണ് ചപ്പാത്തിയും നെയ്യും. നെയ്യിലെ പോഷകങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നു. ഗോതമ്പിലെ പോഷകങ്ങളും ഓര്‍മയ്ക്കു ബുദ്ധിയ്ക്കുമെല്ലാം ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ചപ്പാത്തിയില്‍ നെയ്യു പുരട്ടി നല്‍കുമ്പോള്‍ കുട്ടിയുടെ ശരീരത്തിന്റെ വളര്‍ച്ച മാത്രമല്ല, ബുദ്ധിപരമായ വളര്‍ച്ചയും കൂടിയാണ് സംഭവിയ്ക്കുന്നത്.

കുട്ടികള്‍ക്ക് കരുത്തു നല്‍കാന്‍

കുട്ടികള്‍ക്ക് കരുത്തു നല്‍കാന്‍

കുട്ടികള്‍ക്ക് കരുത്തു നല്‍കാന്‍ മികച്ചൊരു ഭക്ഷമാണ് ചപ്പാത്തിയും ഒപ്പം നെയ്യും. അമിതമായ വണ്ണമില്ലാതെ തന്നെ തൂക്കം കൂട്ടും. ആരോഗ്യം നല്‍കും, മസിലുകള്‍ക്ക് ഉറപ്പു നല്‍കും. ശരീരത്തിന് കരുത്തുണ്ടാക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് ഗോതമ്പും ഒപ്പം നെയ്യും.

എല്ലിന്റെ ആരോഗ്യത്തിനും

എല്ലിന്റെ ആരോഗ്യത്തിനും

എല്ലിന്റെ ആരോഗ്യത്തിനും ചപ്പാത്തി, നെയ്യു കോമ്പോ ഏറെ നല്ലതാണ്. എല്ലിന്റെ വളര്‍ച്ചയും ആരോഗ്യവുമാണ് കുട്ടികളില്‍ ഉയരമായി വരുന്നത്. കുട്ടികളെ സംബന്ധിച്ചിടത്തോളം വളര്‍ച്ചയെന്നു പറയുന്നത് തടി വയ്ക്കുന്നത്ല്ല, മറിച്ച് ഉയരം വയ്ക്കുന്നതാണ്. കുട്ടികളുടെ എല്ലിന് ബലവും കരുത്തുമേകാന്‍, ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലു സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഏറെ നല്ലതാണ് ചപ്പാത്തിയും ഒപ്പം നെയ്യുമെന്നു വേണം, പറയാന്‍.

കുട്ടികള്‍ക്ക് കഴിയ്ക്കാന്‍ മടിയുള്ള ഇലക്കറികളും

കുട്ടികള്‍ക്ക് കഴിയ്ക്കാന്‍ മടിയുള്ള ഇലക്കറികളും

കുട്ടികള്‍ക്ക് കഴിയ്ക്കാന്‍ മടിയുള്ള ഇലക്കറികളും മറ്റം കഴിപ്പിയ്ക്കാന്‍ ഉള്ള എളുപ്പ വഴി കൂടിയാണ്. സ്റ്റഫ്ഡ് ആയി ചപ്പാത്തിയുണ്ടാക്കാം, ഇതില്‍ ഇലകളും പച്ചക്കറികളുമെല്ലാം ചേര്‍ത്തു പറാത്ത പോലെ തയ്യാറാക്കാം. പല തരം പോഷകങ്ങള്‍ കുട്ടിയ്ക്കു ലഭിയ്ക്കുവാന്‍ ഇത് ഏറെ സഹായിക്കും.

English summary

Health Benefits Of Ghee Coated Roti For Kids

Health Benefits Of Ghee Coated Roti For Kids, Read more to know about,
X
Desktop Bottom Promotion