For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് തൈര് കുഴച്ച് ചോറ് കൊടുക്കണം,കാരണം

|

ആരോഗ്യസംരക്ഷണം മുതിര്‍ന്നവർക്ക് മാത്രമല്ല കുട്ടികൾക്കും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കൊടുക്കുന്ന ഭക്ഷണത്തിലും കുഞ്ഞിന്റെ കാര്യം വളരെയധികം പ്രാധാന്യം അർഹിക്കുന്നതാണ്. കാരണം കുഞ്ഞിന്റെ വളർച്ചക്ക് ഓരോ ദിവസം കൊടുക്കുന്ന ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. കാരണം കുഞ്ഞ് വളരെ കുറച്ച് ഭക്ഷണം മാത്രമേ കഴിക്കുകയുള്ളൂ. എന്നാൽ പലപ്പോഴും ഇത് കഴിപ്പിക്കാൻ അമ്മമാർ പെടുന്ന പാട് ചില്ലറയല്ല. അതുകൊണ്ട് തന്നെ എങ്ങനെയെല്ലാം ഭക്ഷണം കൊടുക്കാം എന്നത് അമ്മമാരെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെയാണ്. എന്നാൽ ഇനി കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്പോൾ അൽപം തൈര് കുഴച്ച് കുറച്ച് നോക്കൂ. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെ മികച്ചതാണ്.

<strong>most read: സിസേറിയൻ ശ്രദ്ധിച്ചില്ലെങ്കിൽ ജീവിതം ദുരിതം</strong>most read: സിസേറിയൻ ശ്രദ്ധിച്ചില്ലെങ്കിൽ ജീവിതം ദുരിതം

കുഞ്ഞിന് ചെറുപ്പത്തിൽ വളരെയധികം ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. ഇത്തരം ആരോഗ്യ പ്രതിസന്ധികളെക്കുറിച്ച് ആവലാതിപ്പെടുന്നവരാണ് അമ്മമാർ. എന്നാൽ തൈര് കൂട്ടി ചോറ് കൊടുക്കുമ്പോൾ അത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. രോഗങ്ങളെ അകറ്റി നിർത്തുന്നതിനും കുഞ്ഞിന്റെ ആരോഗ്യത്തിനും മികച്ചതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികൾക്കും കുഞ്ഞിനെ മിടുക്കനാക്കുന്നതിനും സഹായിക്കുന്നുണ്ട്. തൈര് കുഴച്ച് ചോറ് കഴിച്ചാൽ അത് കുഞ്ഞിന്റെ ആരോഗ്യം എന്നും നിലനിർത്തുന്നു. ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

കുഞ്ഞിന് ദിവസവും തൈരിട്ട് അൽപം ചോറ് കുഴച്ച് കൊടുത്താൽ അത് കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് വയറ്റിൽ രോഗങ്ങൾ ഉണ്ടാക്കുന്ന ബാക്ടീരിയയെ ഇല്ലാതാക്കി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് കുഞ്ഞിനെ സഹായിക്കുന്നു തൈര് കൂട്ടിയ ഒരുരുള ചോറ്. ആരോഗ്യത്തിന്റെ കാര്യത്തിൽ ഇത് വളരെ മികച്ചതാണ്.

നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

ചെറിയ കുട്ടികളിൽ ദഹന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് മനസ്സിലാക്കാൻ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അമ്മമാർ വളരെയധികം ശ്രദ്ധിച്ചാൽ മാത്രമേ മനസ്സിലാവുകയുള്ളൂ. അതുകൊണ്ട് തന്നെ കുഞ്ഞിന് ദിവസവും തൈര് കുഴച്ച് ചോറ് കൊടുത്താൽ ഒരു കാരണവശാലും കുഞ്ഞിന് ദഹന പ്രശ്നങ്ങൾ ഉണ്ടാവുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തൈരും ചോറും.

കുഞ്ഞിന്റെ ഉറക്കക്കുറവ്

കുഞ്ഞിന്റെ ഉറക്കക്കുറവ്

കുഞ്ഞിന്റെ ഉറക്കക്കുറവ് പലപ്പോഴും അത് അമ്മയെ വളരെയധികം ബാധിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ അൽപം ചോറ് തൈര് കുഴച്ച് കഴിച്ച് നോക്കാം. കുഞ്ഞിന് നല്ല ഉറക്കം ലഭിക്കുന്നതിന് തൈര് സഹായിക്കുന്നു. മാത്രമല്ല തൈര് തേപ്പിച്ച് കുഞ്ഞിനെ കുളിപ്പിക്കുന്നതും നല്ല ഉറക്കം കുഞ്ഞിന് ലഭിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ആരോഗ്യ ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് തൈര് എന്ന കാര്യത്തിൽ സംശയം വേണ്ട.

ഡയറിയയെ ഇല്ലാതാക്കുന്നു

ഡയറിയയെ ഇല്ലാതാക്കുന്നു

കുഞ്ഞിന് പലപ്പോഴും ഡയറിയ പോലുള്ള പ്രതിസന്ധികൾ വളരെ വില്ലനാവുന്ന അവസ്ഥകൾ ധാരാളമുണ്ട്. വയറിന്റെ അസ്വസ്ഥത പലപ്പോഴും പല വിധത്തിൽ കുഞ്ഞിന്‍റെ ആരോഗ്യത്തെ നശിപ്പിക്കും. ശരീരത്തില്‍ നിർജ്ജലീകരണം നടക്കുന്നതിനുള്ള അവസ്ഥയും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് നല്ല തൈര് കുഴച്ച് കുഞ്ഞിന് ചോറ് കൊടുത്താൽ മതി. ഇത് കുഞ്ഞിനുണ്ടാവുന്ന വയറിന്‍റെ അസ്വസ്ഥതയെ ഇല്ലാതാക്കുന്നു.

ന്യൂട്രിയൻസ് കലവറ

ന്യൂട്രിയൻസ് കലവറ

ആരോഗ്യ പ്രതിസന്ധികൾ പലപ്പോഴും പല വിധത്തിലാണ് കുഞ്ഞിനേയും മുതിർന്നവരേയും ബാധിക്കുന്നത്. എന്നാൽ ഇതിലുള്ള ന്യൂട്രിയൻസിന്റെ കലവറ വളരെയധികം മികച്ചതാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി, കെ കാൽസ്യം എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ന്യൂട്രിയൻസിന്റെ കലവറയായതു കൊണ്ട് തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

മൂത്രാശയ പ്രതിസന്ധികൾ

മൂത്രാശയ പ്രതിസന്ധികൾ

കുട്ടികളിൽ മൂത്രാശയ സംബന്ധമായ പ്രശ്നങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് പല വിധത്തിലാണ് കുഞ്ഞിനെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ കുഞ്ഞിലെ മൂത്രാശയസംബന്ധമായ അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തൈര്. തൈരും ചോറും മിക്സ് ചെയ്ത് കുഞ്ഞിന് കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പല ആരോഗ്യ പ്രതിസന്ധികളിൽ നിന്നും കുഞ്ഞിന് പ്രതിരോധം സൃഷ്ടിക്കുന്നു.

മഞ്ഞപ്പിത്തത്തിന് പരിഹാരം

മഞ്ഞപ്പിത്തത്തിന് പരിഹാരം

മഞ്ഞപ്പിത്തം എന്ന അവസ്ഥ വളരെയധികം രൂക്ഷമാവുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് പെട്ടെന്ന് തന്നെശ്രദ്ധിക്കണം. എന്നാൽ കുഞ്ഞിന് ഇത്തരം അവസ്ഥകൾ വരാതിരിക്കുന്നതിന് വേണ്ടി തൈര് നല്ലതാണ് എന്നും തൈര് കൂട്ടി ഭക്ഷണം നൽകുന്നതിന് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ഇത് കുഞ്ഞിൽ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നു.

English summary

health benefits of curd for kids

we have listed some health benefits of curd rice for kids, read on.
Story first published: Friday, February 8, 2019, 12:18 [IST]
X
Desktop Bottom Promotion