For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് നിറമല്ല ബുദ്ധിയാണ് ബീറ്റ്‌റൂട്ട്

|

ബീറ്റ്‌റൂട്ട് ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒരു പച്ചക്കറിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും മുതിര്‍ന്നവരിലും കുട്ടികളിലും ഒരു പോലെ സഹായിക്കുന്നുണ്ട് ബീറ്റ്‌റൂട്ട്. ധാരാളെ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബീറ്റ്‌റൂട്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ബീറ്റ്‌റൂട്ട് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. കുട്ടികള്‍ ഓടിക്കളിക്കുമ്പോഴും മറ്റ് ആക്ടിവിറ്റീസില്‍ ഏര്‍പ്പെടുമ്പോഴും ക്ഷീണം തോന്നാതിരിക്കുന്നതിനുള്ള ഘടകവും ഇതിലുണ്ട്. ഇതില്‍ ന്യൂട്രേറ്റിന്റെ അളവ് കൂടുതലായതു കൊണ്ടാണ് ഇത്തരം അവസ്ഥകള്‍ സംജാതമാകുന്നതും. ബീറ്റ്‌റൂട്ടിന്റെ ഇലകളും കുഞ്ഞിന് നല്‍കുന്ന ആരോഗ്യം ചില്ലറയല്ല. അത്രക്കധികം പോഷക സമ്പുഷ്ടമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

<strong>most read: പ്രസവം വരെ പെണ്ണറിയുന്നില്ല ഗര്‍ഭധാരണം,കാരണമിതാണ്‌</strong>most read: പ്രസവം വരെ പെണ്ണറിയുന്നില്ല ഗര്‍ഭധാരണം,കാരണമിതാണ്‌

ബീറ്റ്‌റൂട്ടില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഓക്‌സിജന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നുണ്ട്. ഇത് കുഞ്ഞുങ്ങളില്‍ ഉണ്ടാവുന്ന തളര്‍ച്ച മാറ്റുന്നതിനും സഹായിക്കുന്നു. മാത്രമല്ല വിറ്റാമിന്‍ സിയുടെ കലവറയാണ് ബീറ്റ്‌റൂട്ട്. എല്ലിനും പല്ലിനും മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കുഞ്ഞിന് കൊടുക്കുന്നതിലൂടെ അത് ഏതൊക്കെ തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട് എന്ന് നോക്കാം.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം മികച്ചതാണ് ബീറ്റ്‌റൂട്ട്. എന്നാല്‍ ബീറ്റ്‌റൂട്ട് സാധാരണ പോലെ കുട്ടികള്‍ കഴിക്കണം എന്നില്ല. അതിന് വേണ്ടി കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ നമുക്ക് ബീറ്റ്‌റൂട്ട് തയ്യാറാക്കാവുന്നതാണ്. ഒരു കഷ്ണം ബ്രെഡ് എടുത്ത് അതില്‍ അല്‍പം വെണ്ണ പുരട്ടി അതിന് മുകളില്‍ ഒരു കഷ്ണം ബീറ്റ്‌റൂട്ട് വെച്ച് ബേക്ക് ചെയ്ത് കുഞ്ഞിന് കൊടുത്താല്‍ അത് ഏത് കുഞ്ഞും ഇഷ്ടത്തോടെ തന്നെ കഴിക്കുന്നു. അതുകൊണ്ട് തന്നെ കുഞ്ഞിന് കഴിക്കാന്‍ ബ്രേക്ക്ഫാസ്റ്റ് ആയി ഇത് നല്‍കാവുന്നതാണ്. ഇത് കുഞ്ഞിന്റെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കുഞ്ഞിന്റെ തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ മികച്ചതാണ് ഇത്.

മികച്ച ദഹനത്തിന്

മികച്ച ദഹനത്തിന്

മികച്ച ദഹനത്തിന് സഹായിക്കുന്നുണ്ട് ബീറ്റ്‌റൂട്ട്. കുഞ്ഞുങ്ങളെ വളരെയധികം അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് പലപ്പോഴും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ബീറ്റ്‌റൂട്ട്. ഇതില്‍ ഫൈബറിന്റെ അളവ് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ പല ആരോഗ്യ പ്രതിസന്ധികളും വയറിന്റെ അസ്വസ്ഥതകളും പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട് ബീറ്റ്‌റൂട്ട്. പെട്ടെന്ന് ദഹിക്കുന്ന തരത്തിലുള്ള ഗുണങ്ങളാണ് ഇതിലുള്ളത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബീറ്റ്‌റൂട്ട്.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

കുട്ടികളില്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ബീറ്റ്‌റൂട്ടില്‍ അല്‍പം ആപ്പിളും വാള്‍നട്ടും മറ്റ് നട്‌സും ഇട്ട് കൊടുക്കുന്നത് കുഞ്ഞിന്റെ ബ്രേക്ക്ഫാസ്റ്റ് ഉഷാറാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കുട്ടികളില്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ടെന്‍ഷനടിക്കുന്ന അച്ഛനമ്മമാര്‍ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട.

അയേണ്‍ അളവ്

അയേണ്‍ അളവ്

അയേണിന്റെ അളവ് വളരെയധികം കൂടുതലുള്ള ഒന്നാണ് ബീറ്റ്‌റൂട്ട്. ഇത് രക്തത്തിലെ ഓകസിജന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നു. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എല്ലാ വിധത്തിലുള്ള ഗുണങ്ങളും ഇതിലൂടെ ലഭിക്കുന്നു. വിറ്റാമിന്‍ സിയുടെ കലവറയായതു കൊണ്ടും രോഗപ്രതിരോധ ശേഷി വളരെയധികം വര്‍ദ്ധിപ്പിക്കുന്നുണ്ട്. കുട്ടികളുടെ ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ബീറ്റ്‌റൂട്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ രക്തക്കുറവും വിളര്‍ച്ചയും കുട്ടികളെ ബാധിക്കുകയേ ഇല്ല. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്നുണ്ട് ബീറ്റ്‌റൂട്ട്. കുട്ടികളില്‍ രോഗങ്ങള്‍ പെട്ടെന്ന് പിടികൂടുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് ബീറ്റ്‌റൂട്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കൊണ്ട് വ്യത്യസ്തമായ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സ്മൂത്തികളും മറ്റും തയ്യാറാക്കി നല്‍കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കുട്ടികളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

കുട്ടികളിലും ദഹനം കൃത്യമായില്ലെങ്കില്‍ അത് പലപ്പോഴും മലബന്ധം പോലുള്ള പ്രതിസന്ധികളിലേക്ക് നയിക്കുന്നു. അതിന് പരിഹാരം കാണുന്നതിന് ബീറ്റ്‌റൂട്ട് മികച്ചതാണ്. ബീറ്റ്‌റൂട്ടില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട് ഇത് ദഹന പ്രശ്‌നങ്ങളെ പരിഹരിച്ച് മലബന്ധം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സംശയിക്കാതെ തന്നെ കുട്ടികള്‍ക്ക് ഇത് കൊടുക്കാവുന്നതാണ്.

 ശരീരം ക്ലീന്‍ ചെയ്യുന്നു

ശരീരം ക്ലീന്‍ ചെയ്യുന്നു

കുട്ടികളായാലും വലിയവരായാലും ശരീരത്തില്‍ ടോക്‌സിന്‍ അടങ്ങിയിട്ടുണ്ടാവും. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ബീറ്റ്‌റൂട്ട്. ഒരു ഗ്ലാസ്സ് ബീറ്റ്‌റൂട്ട് ജ്യൂസ് കുഞ്ഞിന് കൊടുക്കുകയാണെങ്കില്‍ അത് കുഞ്ഞ് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. പ്രത്യേകിച്ച് പിത്താശയത്തിലേയും കിഡ്‌നിയുടേയും ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നുണ്ട് ബീറ്റ്‌റൂട്ട്. അത് കുഞ്ഞാണെങ്കിലും വലിയവരാണെങ്കിലും മികച്ച ഗുണമാണ് നല്‍കുന്നത്.

ഗര്‍ഭാവസ്ഥയില്‍

ഗര്‍ഭാവസ്ഥയില്‍

ഗര്‍ഭാവസ്ഥയിലുള്ള കുട്ടികളുടെ സ്‌പൈനല്‍ കോഡിന് ഉറപ്പ് നല്‍കുന്നതിനും കോശവളര്‍ച്ചക്കും ഫോളിക് ആസിഡ് അത്യാവശ്യമാണ്. ബീറ്റ്‌റൂട്ടില്‍ ആകട്ടെ ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഗര്‍ഭിണികള്‍ ഫോളിക് ആസിഡ് കഴിക്കുന്നതിന് എന്തുകൊണ്ടും ഡോക്ടര്‍മാര്‍ പറയാറുണ്ട്. ഫോളിക് ആസിഡ് സമ്പുഷ്ടമാണ് എപ്പോഴും ബീറ്റ്‌റൂട്ട്. അതുകൊണ്ട് തന്നെ കുട്ടികള്‍ക്കും ഗര്‍ഭാവസ്ഥയിലും ബീറ്റ്‌റൂട്ട് നല്‍കാവുന്നതാണ്.

English summary

health benefits of beetroot for kids

We have listed some health benefits of beetroot for kids, read on.
Story first published: Thursday, March 21, 2019, 11:09 [IST]
X
Desktop Bottom Promotion