For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആട്ടിന്‍പാല്‍ കുട്ടിയ്ക്ക് അമൃതാണ്, കാരണം....

ആട്ടിന്‍പാല്‍ കുട്ടിയ്ക്ക് അമൃതാണ്, കാരണം....

|

കുട്ടികളുടെ ആരോഗ്യകാര്യം മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. തനിയെ ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുവാന്‍ കഴിയുന്നിടത്തോളം മാതാപിതാക്കള്‍ തന്നെ വേണം, കുട്ടികളെ ശ്രദ്ധിയ്ക്കുവാന്‍. പ്രത്യേകിച്ചും ഭക്ഷണ കാര്യത്തില്‍.

കുട്ടികള്‍ക്ക് ഏറ്റവും മികച്ച ഭക്ഷണ വസ്തുക്കള്‍ നല്‍കാന്‍ ഏറെ ശ്രദ്ധിയ്ക്കുന്നവരാണ് മാതാപിതാക്കള്‍. ഇവരുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പ്രത്യേക ശ്രദ്ധ വയ്ക്കുന്നവര്‍.

കുട്ടികള്‍ നിര്‍ബന്ധമായും കഴിച്ചിരിയ്‌ക്കേണ്ട ചില ഭക്ഷണ വസ്തുക്കളുണ്ട്. ഇതില്‍ പെട്ട ഒന്നാണ് പാല്‍. പാല്‍ കുട്ടികള്‍ക്കു നല്ലൊരു സമീകൃതാഹാരമാണെന്നു വേണം, പറയുവാന്‍. പ്രോട്ടീനും കാല്‍സ്യവും വൈറ്റമിനുകളുമെല്ലാം ഒരു പോലെ അടങ്ങിയ ഒന്നാണിത്.

എന്നാല്‍ കുട്ടികള്‍ക്ക് പൊതുവേ പശുവിന്‍ പാലിനേക്കാള്‍ മികച്ചത് ആട്ടിന്‍ പാലാണെന്നു പറയാറുണ്ട്. ഇതില്‍ വാസ്തവവുമുണ്ട്. ആട്ടിന്‍ പാല്‍ കുട്ടികള്‍ക്കു നല്‍കണം എന്നു പറയുന്നതിന്റെ ആരോഗ്യപരമായ ചില കാര്യങ്ങളെക്കുറിച്ചറിയൂ,

കുട്ടികളുടെ ദഹന ശേഷി

കുട്ടികളുടെ ദഹന ശേഷി

കുട്ടികളുടെ ദഹന ശേഷി കുറവാണ്. ആട്ടിന്‍ പാല്‍ പെട്ടെന്നു ദഹിയ്ക്കുന്ന ഒന്നാണ്. പശുവിന്‍ പാലിനേക്കാള്‍ ആട്ടിന്‍പാലിന് ദഹന ശേഷി കൂടുതലാണ്. കൊഴുപ്പു തീരെ കുറഞ്ഞ ഒന്നാണ് ആട്ടിന്‍ പാല്‍. ഇതാണ് ദഹനം എളുപ്പമാക്കുന്നതും. മീഡിയം, ഷോര്‍ട്ട് ചെയിന്‍ ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമായ ഇത് മുലപ്പാല്‍ പോലെ ദഹിയ്ക്കുവാന്‍ എളുപ്പമാണ്.

അലര്‍ജി

അലര്‍ജി

പശുവിന്‍ പാല്‍ ചിലപ്പോള്‍ ചില കുട്ടികള്‍ക്ക് അലര്‍ജിയ്ക്കു കാരണമാകാറുണ്ട്. ലാക്ടോസ് അലര്‍ജി എന്നു വേണം, പറയുവാന്‍. എന്നാല്‍ ആട്ടിന്‍ പാലിന് അലര്‍ജി പ്രശ്‌നങ്ങളില്ല. ഇതു കൊണ്ടു തന്നെ കുട്ടികള്‍ക്കു ധൈര്യമായി കൊടുക്കാവുന്ന ഒന്നാണിത്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

ആട്ടിന്‍ പാലില്‍ സെലേനിയം എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികള്‍ക്കു രോഗപ്രതിരോധ ശേഷി നല്‍കുന്നതിന് മികച്ചതാണ്. ഇതിലെ മറ്റു പോഷകങ്ങളും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.

വാണിജ്യപരമായ പരീക്ഷണങ്ങള്‍

വാണിജ്യപരമായ പരീക്ഷണങ്ങള്‍

പശുവിന്‍ പാലിനത്രയും വാണിജ്യപരമായ പരീക്ഷണങ്ങള്‍ ആട്ടിന്‍ പാലില്‍ നടക്കുന്നില്ല. കാരണം ആട്ടിന്‍ പാലിന് ആവശ്യം കുറവാണെന്നതു കൊണ്ടു തന്നെ. ഇതു കൊണ്ടു തന്നെ ആട്ടിന്‍ പാല്‍ ശുദ്ധമാകാന്‍ സാധ്യതയുമുണ്ട്. ഇത്തരം രീതിയിലും കുട്ടികള്‍ക്ക് ആട്ടിന്‍ പാല്‍ ഏറെ ഗുണകരമാണ്.

പശുവിന്‍ പാല്‍

പശുവിന്‍ പാല്‍

പശുവിന്‍ പാല്‍ പലപ്പോഴും കുട്ടികള്‍ക്ക് വയറ്റില്‍ അസിഡിറ്റിയും ഗ്യാസ്, മനംപിരട്ടല്‍ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. പശുവിന്‍ പാലിനെ അപേക്ഷിച്ച് ആട്ടിന്‍ പാലിന് ഇത്തരം പ്രശ്‌നങ്ങള്‍ കുറവാണ്. അസിഡിറ്റി പ്രശ്‌നങ്ങള്‍ കുറവാണെന്നര്‍ത്ഥം. പശുവിന്‍ പാല്‍ കുട്ടിയ്ക്ക് വയറിന് അസ്വസ്ഥതയുണ്ടാക്കുന്നുവെങ്കില്‍ ആട്ടിന്‍ പാല്‍ പ്രതീക്ഷിയ്ക്കാം. ഇതു പോലെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഒഒഴിവാക്കാനും ആട്ടിന്‍ പാല്‍ മികച്ച ഒന്നാണ്.

പ്രോട്ടീന്‍, കാല്‍സ്യം

പ്രോട്ടീന്‍, കാല്‍സ്യം

പ്രോട്ടീന്‍, കാല്‍സ്യം സമ്പുഷ്ടമായ ആട്ടിന്‍ പാലില്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ മിക്കവാറും ഘടകങ്ങളുണ്ട്. സാധാരണ ഗതിയില്‍ ഒരു വയസു മുതല്‍ കുട്ടികള്‍ക്ക് ആട്ടിന്‍ പാല്‍ കൊടുത്തു തുടങ്ങാം. നല്ല ശുദ്ധമായ ആട്ടിന്‍ പാലാണ് ഗുണം ചെയ്യുകയെന്നോര്‍ക്കുക.

English summary

Goat Milk Benefits For Your Kid

Goat Milk Benefits For Your Kid, Read more to know about
X
Desktop Bottom Promotion