For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടിവളര്‍ച്ച ശരിയായി നടക്കാന്‍ കോഡ്ലിവര്‍ ഓയില്‍

കുട്ടിയ്‌ക്കെന്നും നല്‍കൂ കോഡ് ലിവര്‍

|

കുട്ടികള്‍ക്കു നല്‍കേണ്ട, കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പല വൈറ്റമിനുകളുമുണ്ട്. ചിലപ്പോള്‍ ഭക്ഷണത്തില്‍ നിന്നും തന്നെ ഇവര്‍ക്ക് ഇതു ലഭിച്ചില്ലെന്നും വരും. കാരണ പലപ്പോഴും പല കുട്ടികളും ആരോഗ്യകരമായ ഭക്ഷണം കഴിയ്ക്കുവാന്‍ മടിയ്ക്കുന്നവരാണ്.

കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഒന്നണ് കോഡ് ലിവര്‍ ഓയില്‍. കോഡ് ഫിഷില്‍ നിന്നും എടുക്കുന്നതാണ് കോഡ് ലിവര്‍ ഓയില്‍. ഇൗ മത്സ്യം ഇതിന്റെ മാംസത്തേക്കാള്‍ കൂടുതല്‍ ലിവര്‍ ഓയിലിനാണ് പേരു കേട്ടിട്ടുളളതും.

ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വൈറ്റമിന്‍ എ, വൈറ്റമിന്‍ ഡി എന്നിവ ധാരാളം കോഡ് ലിവര്‍ ഓയിലില്‍ അടങ്ങിയിട്ടുണ്ട്. മോണോ, പോളി അണ്‍ സാച്വറേറ്റഡ് ഫാറ്റി ആസിഡുകള്, സാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ എന്നിവയും ഇതില്‍ ധാരാളമുണ്ട്. ഇതു കൊണ്ടു തന്നെ കുട്ടികള്‍ക്ക് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കാന്‍ സാധിയ്ക്കുന്ന ഒന്നാണിത്.

കോഡ് ലിവര്‍ ഓയില്‍ കുട്ടികള്‍ക്കു നല്‍കുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ,

വൈറ്റമിന്‍ ഡി

വൈറ്റമിന്‍ ഡി

കുട്ടികള്‍ക്ക് അത്യാവശ്യമായ ഒരു വൈറ്റമിനാണ് വൈറ്റമിന്‍ ഡി. ഇത് കാല്‍സ്യം ശരീരം ആഗിരണം ചെയ്യുവാനും അത്യാവശ്യമാണ്. കോഡ് ലിവര്‍ ഓയില്‍ വൈററമിന്‍ ഡിയുടെ നല്ലൊരു ഉറവിടമാണ്.

ടൈപ്പ് 1 ഡയബെറ്റിസ്

ടൈപ്പ് 1 ഡയബെറ്റിസ്

ടൈപ്പ് 1 ഡയബെറ്റിസ് കുട്ടികളില്‍ ധാരാളമായി കണ്ടു വരുന്ന ഒന്നാണ്. കോഡ് ലിവര്‍ ഓയില്‍ കുട്ടികള്‍ക്കു നല്‍കുന്നത് ഈ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡുകളാണ് ഈ ഗുണം പ്രധാനമായും നല്‍കുന്നത്.

ബ്രെയിന്‍ വളര്‍ച്ചയ്ക്ക്

ബ്രെയിന്‍ വളര്‍ച്ചയ്ക്ക്

കുട്ടികളിലെ ബ്രെയിന്‍ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ് കോഡ് ലിവര്‍ ഓയില്‍. ഈ ഓയില്‍ കുഞ്ഞായിരിയ്ക്കുമ്പോഴോ ഗര്‍ഭത്തിന്റെ അവസാനത്തെ മൂന്നു മാസങ്ങളിലോ നല്‍കിയാല്‍ ഇത് കുട്ടിയുടെ ബ്രെയിന്‍ വളര്‍ച്ചയ്ക്ക് കാര്യമായ സഹായം ചെയ്യുമെന്നു വേണം, പറയാന്‍.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ പ്രധാനപ്പെട്ട ഒന്നാണ് കോഡ് ലിവര്‍ ഓയില്‍. കുട്ടികള്‍ പെട്ടെന്നു തന്നെ അസുഖങ്ങള്‍ക്ക് അടിമപ്പെടുന്നവരുമാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് കുട്ടികള്‍ക്ക് കോഡ് ലിവര്‍ ഓയില്‍ നല്‍കുന്നത്. ഇത് കുട്ടികള്‍ക്ക് ബാക്ടീരിയല്‍, വൈറല്‍ അണുബാധകളില്‍ നിന്നും രക്ഷ നല്‍കുന്നു.

ശ്വാസകോശ സംബന്ധമായ അലര്‍ജി

ശ്വാസകോശ സംബന്ധമായ അലര്‍ജി

ശ്വാസകോശ സംബന്ധമായ അലര്‍ജിയും ഇന്‍ഫെകഷനുകളും തടയാന്‍ കോഡ് ലിവര്‍ ഓയില്‍ ഏറെ നല്ലതാണ്. പ്രത്യേകിച്ചും അപ്പര്‍ റെസ്പിരിയേറ്ററി ട്രാക് ഇന്‍ഫെക്ഷനുകള്‍. കുട്ടികള്‍ക്ക് ഈ രീതിയിലും കോഡ് ലിവര്‍ ഓയില്‍ രക്ഷ നല്‍കുന്നു.

കുട്ടികളുടെ കണ്ണിന്റെ

കുട്ടികളുടെ കണ്ണിന്റെ

കുട്ടികളുടെ കണ്ണിന്റെ ആരോഗ്യത്തിനും ഉത്തമമാണ് ഇത്. വൈറ്റമിന്‍ എ സമ്പുഷ്ടമായ ഇത് കാഴ്ച ശക്തി വര്‍ദ്ധിപ്പിയ്ക്കുന്നുവെന്നു മാത്രമല്ല, ഗ്ലൂക്കോമ പോലുളള അവസ്ഥകള്‍ തടയുകയും ചെയ്യുന്നു. കണ്ണിലേയ്ക്കുള്ള രക്തസഞ്ചാരം കൂടുതല്‍ മെച്ചപ്പെടുന്നു. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡാണ് ഈ ഗുണം നല്‍കുന്നത്.

കുട്ടികളിലെ ഡിപ്രഷന്

കുട്ടികളിലെ ഡിപ്രഷന്

കുട്ടികളിലെ ഡിപ്രഷന് ഏറ്റവും നല്ലൊരു പ്രതിവിധിയാണ് കോഡ് ലിവര്‍ ഓയില്‍. ഇത് ഡിപ്രഷന്‍ സാധ്യത 30 ശതമാനം വരെ കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. കുട്ടികളിലെ ഗ്യാസ്ട്രിക് അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും കോഡ് ലിവര്‍ ഓയില്‍ നല്‍കുന്നത് നല്ലൊരു പരിഹാരം തന്നെയാണ്.

Read more about: kid കുട്ടി
English summary

Cod Liver Oil Benefits For Your Kid

Cod Liver Oil Benefits For Your Kid, Read more to know about,
Story first published: Tuesday, July 16, 2019, 15:28 [IST]
X
Desktop Bottom Promotion