For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് ഈ ഭക്ഷണം കൊടുക്കുന്നത് വിഷത്തിന് തുല്യം

|

കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്പോള്‍ അമ്മമാര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ മതി അത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തെ വളരെ പ്രതികൂലമായി തന്നെ ബാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം കാണിക്കുന്ന അശ്രദ്ധ കുഞ്ഞിനെ വളരെ വലുതായി തന്നെ ബാധിക്കുന്നു. കുഞ്ഞിന്റെ ആരോഗ്യത്തിന് ഏതൊക്കെ തരത്തിലുള്ള ഭക്ഷണങ്ങള്‍ കൊടുക്കാം കൊടുക്കരുത് എന്നതിനെക്കുറിച്ച് അമ്മമാര്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു.

കുഞ്ഞിന് ആരോഗ്യം വര്‍ദ്ധിക്കട്ടെ എന്ന് കരുതി അമ്മമാര്‍ ഭക്ഷണം നല്‍കുമ്പോള്‍ അത് കുഞ്ഞിന് എത്രത്തോളം ആരോഗ്യ പ്രതിസന്ധികള്‍ വഴിയേ ഉണ്ടാക്കുന്നുണ്ട് എന്ന കാര്യത്തെക്കുറിച്ച് അമ്മമാര്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ കുഞ്ഞുങ്ങളുടെ രോഗപ്രതിരോധ ശേഷിയെ വളരെ എളുപ്പത്തില്‍ തകര്‍ക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് എങ്ങനെയെല്ലാം ഇത് ബാധിക്കുന്നുണ്ട് എന്ന കാര്യം കൃത്യമായി അറിഞ്ഞതിനു ശേഷം നിങ്ങള്‍ കുഞ്ഞിന് ഭക്ഷണം കൊടുക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.

<strong>Most read: കുഞ്ഞാവയുടെ കന്നിക്കുളി ശ്രദ്ധയോടെ വേണം, കാരണം</strong>Most read: കുഞ്ഞാവയുടെ കന്നിക്കുളി ശ്രദ്ധയോടെ വേണം, കാരണം

ചില ഭക്ഷണങ്ങള്‍ കുഞ്ഞിന് കൊടുക്കുമ്പോള്‍ പതിവില്‍ കൂടുതല്‍ ശ്രദ്ധ അത്യാവശ്യമാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് വില്ലനാവുന്നത് എന്ന കാര്യം തീര്‍ച്ചയായും അറിയേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ഇനി പറയുന്ന ഭക്ഷണങ്ങള്‍ ഒരു കാരണവശാലും കുഞ്ഞിന് കൊടുക്കാന്‍ പാടില്ല. ഏതൊക്കെയെന്ന് നോക്കാം.

കൃത്യമായി തിളപ്പിക്കാത്ത പാല്‍

കൃത്യമായി തിളപ്പിക്കാത്ത പാല്‍

പാല്‍ കുട്ടികള്‍ക്ക് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ പാല്‍ കുഞ്ഞിന് കൊടുക്കുമ്പോള്‍ അത് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ വളരെ വലുതാണ്. എന്നാല്‍ നല്ലതു പോലെ തിളപ്പിക്കാത്ത പാല്‍ കുഞ്ഞിന് കൊടുക്കുമ്പോള്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തിന് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. ഇത് കുഞ്ഞിന്റെ ദഹന വ്യവസ്ഥയെ വളരെ മോശമായി ബാധിക്കുന്നു. രോഗപ്രതിരോധ ശേഷി കുറക്കുന്നതിനും കാരണമാകുന്നു. പ്രത്യേകിച്ച് 12 വയസ്സിനു താഴെയുള്ള കുട്ടികളെങ്കില്‍. ഒരിക്കലും കുഞ്ഞിന് തിളപ്പിക്കാത്ത പാല്‍ കൊടുക്കരുത്.

വൈറ്റ് ബ്രെഡ്

വൈറ്റ് ബ്രെഡ്

ബ്രഡ് കുട്ടികളുടെ ഭക്ഷണത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ വൈറ്റ് ബ്രഡ് കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ അതില്‍ പ്രോട്ടീന്‍ ഗ്ലൂട്ടണ്‍ വളരെ വലിയ തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹിക്കാന്‍ വളരെയധികം പ്രശ്‌നമാണ്. പ്രത്യേകിച്ച് ആറു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് വൈറ്റ്‌ബ്രെഡ് കൊടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് ദഹനേന്ദ്രിയത്തിന്റെ പ്രവര്‍ത്തനങ്ങളെ വളരെയധികം പ്രതിസന്ധിയില്‍ ആക്കുന്നു.

പിസ

പിസ

ഇന്നത്തെ കാലത്ത് ചില ന്യൂജനറേഷന്‍ അച്ഛനമ്മമാര്‍ കുഞ്ഞിന് അവരെന്ത് കഴിക്കുന്നു അത് തന്നെ നല്‍കാന്‍ ശ്രമിക്കുന്ന ഒരു പ്രവണത കാണിക്കുന്നുണ്ട്. അതുകൊണ്ട് ജങ്ക്ഫുഡുകളും ഒരിക്കലും ഇതില്‍ ഒഴിവാക്കാന്‍ ശ്രമിക്കാത്തതാണ്. പിസ ഇത്തരത്തില്‍ കുഞ്ഞിന് അനാരോഗ്യമുണ്ടാക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ്. ഇതിലുള്ള അനാരോഗ്യകരമായ കൂട്ട് പലപ്പോഴും ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് കുഞ്ഞിന് ചെറുപ്പത്തിലേ അമിതവണ്ണവും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം ഇത്തരം ഭക്ഷണങ്ങള്‍ കുഞ്ഞിന് കൊടുക്കുന്നതിന്.

 മിഠായി

മിഠായി

മിഠായി ഇഷ്ടപ്പെടാത്ത കുട്ടികള്‍ ഉണ്ടാവില്ല. എന്നാല്‍ മിഠായിയില്‍ അടങ്ങിയിട്ടുള്ള കളര്‍, മധുരം എന്നിവയെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്. ഇത് കുഞ്ഞിന്റെ ദഹന വ്യവസ്ഥയെ വളരെ ദോഷകരമായി ബാധിക്കുന്നു. പലപ്പോഴും കുഞ്ഞിന് വയറു വേദന പോലുള്ള അവസ്ഥകളിലേക്ക് പല മിഠായികളും എത്തിക്കുന്നു. ഇത് മാത്രമല്ല കുഞ്ഞിന്റെ പല്ലിന് പോട് വരുന്നതിനും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലേക്കും ഇത് നമ്മുടെ കുഞ്ഞുങ്ങളെ എത്തിക്കുന്നു.

<strong>Most read: ഗര്‍ഭിണികളിലെ വജൈനയിലെ മാറ്റം ഇങ്ങനെയാണ്‌</strong>Most read: ഗര്‍ഭിണികളിലെ വജൈനയിലെ മാറ്റം ഇങ്ങനെയാണ്‌

 കേക്ക്, കുക്കീസ്

കേക്ക്, കുക്കീസ്

കേക്ക് കുക്കീസ് എന്നിവ പലപ്പോഴും കുഞ്ഞിന്റെ ഇഷ്ടഭക്ഷണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നവയാണ്. എന്നാല്‍ കുഞ്ഞ് ഇത് കഴിക്കുമ്പോള്‍ അത് കുഞ്ഞിന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പിന്നീടാണ് മനസ്സിലാകുന്നത്. കൂടുതല്‍ അളവില്‍ ഇതില്‍ കലോറി അടങ്ങിയിട്ടുണ്ട്. മാത്രമല്ല ധാരാളം മധുരവും ഇതിലെല്ലാം ഉണ്ട്. മുതിര്‍ന്നവര്‍ക്ക് തന്നെ അനാരോഗ്യമായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയിലേക്കാണ് ഇത് നമ്മളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ അത് എത്രത്തോളം വില്ലനായി മാറുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത് എന്നതും അറിഞ്ഞിരിക്കണം.

സോഡ പോലുള്ള പാനീയങ്ങള്‍

സോഡ പോലുള്ള പാനീയങ്ങള്‍

കുഞ്ഞുങ്ങള്‍ വാശി പിടിക്കുമ്പോള്‍ പല അമ്മമാരും സേഡ പോലുള്ള പാനീയങ്ങള്‍ കുഞ്ഞിന് നല്‍കാന്‍ നിര്‍ബന്ധിതരാവുന്നു. എന്നാല്‍ ഇത് പലപ്പോഴും കുഞ്ഞിന് നല്‍കുന്ന ആരോഗ്യം എന്ന് പറയുന്നത് വളരെ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. ഇതില്‍ എല്ലാം വളരെ കൂടിയ തോതില്‍ പഞ്ചസാരയും കലോറിയും അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ നശിപ്പിച്ച് കുഞ്ഞിന് വില്ലനാവുന്ന പല അവസ്ഥകളിലേക്കും പൊണ്ണത്തടിയിലേക്കും നിങ്ങളെ എത്തിക്കുന്നു.

പ്രഭാത ഭക്ഷണത്തിലെ ധാന്യങ്ങള്‍

പ്രഭാത ഭക്ഷണത്തിലെ ധാന്യങ്ങള്‍

പ്രഭാത ഭക്ഷണത്തില്‍ പല വിധത്തിലുള്ള ധാന്യങ്ങളും നമ്മള്‍ കുട്ടികള്‍ക്ക് കൊടുക്കാറുണ്ട്. എന്നാല്‍ ഇത്തരം ധാന്യങ്ങള്‍ ആരോഗ്യത്തിന് വളരെ വലിയ പ്രതിസന്ധിയാണ് കുട്ടികളില്‍ ഉണ്ടാക്കുന്നത്. കാരണം ഇത് കുട്ടികളെ രോഗികളാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് അല്‍പം പരിഹാരം കാണുന്നതിന് ആരോഗ്യകരമെന്ന് കരുതി നല്‍കുന്ന പല ധാന്യങ്ങളും വളരെയധികം ശ്രദ്ധിച്ച് വേണം കുഞ്ഞിന് നല്‍കാന്‍.

പോപ്‌കോണ്‍

പോപ്‌കോണ്‍

കുട്ടികളാണെങ്കില്‍ പോലും പലരും പോപ്‌കോണിന് വാശിപിടിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തിന് ഭീഷണി ഉണ്ടാക്കുന്നതാണ് എന്നതാണ് സത്യം. മൈക്രോവേവ് പോപ്‌കോണ്‍ ആണ് കുഞ്ഞിന് വില്ലനായി മാറുന്നത്. ഇതില്‍ അടങ്ങിയിട്ടുള്ള കെമിക്കലുകള്‍ കുഞ്ഞിനെ തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങളിലേക്കും കുട്ടികളില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്കും എത്തിക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം കുഞ്ഞിന് ഇതെല്ലാം കൊടുക്കാന്‍.

തേന്‍

തേന്‍

പലരും ആരോഗ്യകരമെന്ന് കരുതി കുഞ്ഞിന് തേന്‍ കൊടുക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ നല്‍കുന്നത് കുഞ്ഞിന് പല വിധത്തിലുള്ള ഗുരുതരമായ അണുബാധ ഉണ്ടാക്കുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ ആവില്ല. ഇത് രണ്ട് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കാണ് നല്‍കുന്നെതങ്കില്‍ അത് പലപ്പോഴും കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷിയെ വരെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം കുഞ്ഞിന് മുകളില്‍ പറഞ്ഞ ഭക്ഷണങ്ങള്‍ എല്ലാം നല്‍കുന്നതിന്.

English summary

toxic foods you should never feed your kid

Everybody want the best for your child, but sometime toxic foods unknowingly feed our kids, take a look.
X
Desktop Bottom Promotion