For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞുങ്ങളിലെ വയറുവേദന കാരണവും ചികിൽസയും

|

മാതാപിതാക്കൾ കുഞ്ഞുങ്ങളെ ഡോക്ടറുടെ അടുത്ത് കൊണ്ടു പോകുന്നതിന്റെ പ്രധാന കാരണം അവർക്ക് വരുന്ന വയറുവേദനയാണ്. വയറുവേദന അനുഭവിച്ചിട്ടില്ലാത്ത ഒരു കുഞ്ഞു പോലും ഉണ്ടാകില്ല. പലപ്പോഴും ഈ വയറുവേദന ഗൗരവമുള്ളതായിരിക്കില്ല.

g

എങ്കിലും കുഞ്ഞിന്റെ വയറുവേദനയെ പൂർണ്ണമായി തള്ളിക്കളയാനും പാടില്ല. കാരണം ചിലപ്പോൾ അത് ഗൗരവമേറിയ ഏതെങ്കിലും രോഗത്തിലേക്കുള്ള ചൂണ്ടുപലകയാവാം.

 പല കാരണങ്ങൾ കൊണ്ട് വയറുവേദന വരാം. അവ എന്തൊക്കെയാണെന്നു നോക്കാം.

പല കാരണങ്ങൾ കൊണ്ട് വയറുവേദന വരാം. അവ എന്തൊക്കെയാണെന്നു നോക്കാം.

• ഭക്ഷണസാധനങ്ങളോടുള്ള അലർജി

• മലബന്ധം കാരണം വയറിന്റെ താഴ് ഭാഗത്ത് വേദന വരാം

• അസിഡിറ്റി കൊണ്ട് വയറിന്റെ മേൽഭാഗത്ത് വേദന വരാം

• ഭക്ഷ്യവിഷബാധ വയറുവേദനയുടെ ഒരു പ്രധാന കാരണമാണ്. ഇത് വൈറസ് കൊണ്ടോ ബാക്ടീരിയ കൊണ്ടോ ഉണ്ടാകാം.

• ഗ്യാസ്ട്രോഎന്ററൈറ്റിസ് വയറുവേദനയുടെ മറ്റൊരു പ്രധാന കാരണമാണ്. വൈറസ് കൊണ്ടോ ബാക്ടീരിയ കൊണ്ടോ ഉണ്ടാകുന്ന ഈ രോഗത്തിൽ വയറുവേദനക്ക് പുറമെ ഛർദ്ദിയും വയറിളക്കവുമുണ്ടാകുന്നു

• മൈഗ്രേൻ തലവേദനയുണ്ടാകുമ്പോൾ പലപ്പോഴും വയറുവേദനയും ഛർദ്ദിയും ഉണ്ടാകുന്നതായി കാണാറുണ്ട്. ഇതിനെ മൈഗ്രേൻ വയറുവേദന എന്നു വിശേഷിപ്പിക്കുന്നു.

• വയറുവേദനയുടെ മറ്റൊരു കാരണമാണ് എയറോഫാഗിയ. ഈ രോഗമുള്ളവർ വായു അധികമായി ഉള്ളിലേക്കെടുക്കുകയും ഇത് വയറിലെത്തി വേദനയുണ്ടാക്കുകയും ചെയ്യുന്നു. ഏമ്പക്കം, ഇക്കിൾ, നെഞ്ചെരിച്ചിൽ തുടങ്ങിയവയും ഈ അസുഖം കൊണ്ടുണ്ടാകാം.

• രോഗമല്ലാത്ത മറ്റ് ഏതെങ്കിലും ബാഹ്യമായ കാരണം കൊണ്ടും വയറുവേദന വരാം. ഉദാഹരണത്തിനു ഏതെങ്കിലും കീടങ്ങളുടെ കടിയേറ്റാൽ കുഞ്ഞുങ്ങൾക്ക് വയറുവേദന വരാം. കറുത്ത ചിലന്തി കടിച്ചാൽ കുഞ്ഞുങ്ങൾക്ക് വയറുവേദനയുണ്ടാകാറുണ്ട്.

ഇരുപത്തിനാലു മണിക്കൂറിനകം വേദന കുറയുന്നില്ലെങ്കിൽ അല്ലെങ്കിൽ വേദന കൂടുതലാവുകയാണെങ്കിൽ കുഞ്ഞിനെ ഉടൻ ഡോക്ടറുടെ അടുത്ത് എത്തിക്കണം. ചിലപ്പോൾ അത് മറ്റ് ഏതെങ്കിലും ഗൗരവകരമായ രോഗത്തിന്റെ ലക്ഷണമാകാം.

വയറുവേദനക്ക് കാരണമാവുന്ന ഗൗരവകരമായ രോഗങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.

• അപ്പൻഡിസൈറ്റിസ്. ഇത് ഉടനടി ചികിൽസ ആവശ്യമുള്ള ഒരു രോഗമാണ്. ഇല്ലെങ്കിൽ ജീവനു തന്നെ ആപത്ത് സംഭവിക്കും. ഈ രോഗത്തിൽ വയറിനുള്ളിലെ അപ്പൻഡിക്സിൽ അണുബാധയുണ്ടാവുകയും അതിൽ പഴുപ്പ് നിറയുകയും ചെയ്യുന്നു. എത്രയും പെട്ടെന്നു അത് നീക്കം ചെയ്തില്ലെങ്കിൽ കുഞ്ഞിനു ആപത്താണ്.

• വയറിലുണ്ടാകുന്ന ട്യൂമർ കൊണ്ട് വയറു വേദന വരാം.

• പിത്താശയത്തിലുണ്ടാകുന്ന കല്ല് കൊണ്ട് വയറു വേദന വരാം.

• വയറിലുണ്ടാകുന്ന അൾസർ വയറുവേദനയുണ്ടാക്കുന്ന മറ്റൊരു രോഗമാണ്. വയറിനകത്ത് കുടലിനെ ആവരണം ചെയ്തിരിക്കുന്ന പാളികളിലാണ് ഇത് രൂപപ്പെടുക. പെപ്റ്റിക് അൾസർ എന്ന രോഗാവസ്ഥയിൽ കുഞ്ഞുങ്ങൾക്ക് രാത്രി വയറുവേദനയുണ്ടാകും.

• കുഞ്ഞുങ്ങൾ അറിയാതെ വിഷാംശമുള്ളതെന്തെങ്കിലും സ്പർശിക്കുകയോ, തിന്നുകയോ, ശ്വസിക്കുകയോ ചെയ്ത് ശരീരത്തിൽ വിഷാംശം കലർന്നാൽ വയറുവേദന വരാം.

• ഹെർണിയ കൊണ്ട് വയറുവേദന വരാം.

• ദഹനനാളികളിലുണ്ടാകുന്ന അണുബാധ മൂലം വയറുവേദന വരാം.

• എന്ന രോഗാവസ്ഥയിൽ കഠിനമായ വയറുവേദനയുണ്ടാകാം. ഈ രോഗത്തിൽ കുടൽ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നു

• കുഞ്ഞ് അറിയാതെ എന്തെങ്കിലും വിഴുങ്ങിയാൽ അതായത് നാണയം, മുത്ത്, മഞ്ചാടിക്കുരു എന്നിവ കുഞ്ഞിനു കഠിനമായ വയറുവേദനയുണ്ടാകും.

വയറുവേദന കഠിനമല്ലെങ്കിൽ ഡോക്ടറെ കാണണമെന്നില്ല. പക്ഷെ അപകടമൊന്നുമില്ലെന്നുറപ്പ് വരുത്താൻ ഡോക്ടറെ കണ്ട് ടെസ്റ്റുകൾ ചെയ്യുന്നതാണ് നല്ലത്.

ഇനി കുഞ്ഞിനെ എപ്പോൾ ഡോക്ടറെ കാണിക്കണമെന്നാലോചിക്കാം

താഴെപ്പറയുന്ന രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുഞ്ഞിനെ വേഗം ഡോക്ടറുടെ അടുത്തെത്തിക്കണം.

താഴെപ്പറയുന്ന രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുഞ്ഞിനെ വേഗം ഡോക്ടറുടെ അടുത്തെത്തിക്കണം.

• ഒരാഴ്ചയിലധികം സമയം വേദന നീണ്ടുനിന്നാൽ

• കടുത്ത വേദന വയറിന്റെ ഒരു ഭാഗത്തു നിന്നും മറുഭാഗത്തേക്ക് നീങ്ങിയാൽ

• വേദന കൂടുകയോ ഇടവിട്ടു വേദന വരുകയോ ചെയ്താൽ

• പുക്കിളിനു ചുറ്റും വേദന വന്നാലും വയറിന്റെ ഇടതുവശത്ത് വേദന വന്നാലും ഡോക്ടറെ കാണണം

• ശരീരോഷ്മാവ് 100 ഡിഗ്രി കടന്നാൽ

• ശ്വാസമെടുക്കാൻ കുഞ്ഞിനു ബുദ്ധിമുട്ടുണ്ടെന്നു തോന്നിയാൽ

• കുഞ്ഞ് വല്ലാതെ വിളറി വിയർത്ത് അസുഖക്കാരനെപ്പോലെ കാണപ്പെട്ടാൽ

• ഛർദ്ദി പന്ത്രണ്ടു മണിക്കൂറിൽ കൂടുതൽ നീണ്ടുനിന്നാൽ

• കുഞ്ഞിനു തീരെ വിശപ്പില്ലാതെയായാൽ

• ഛർദ്ദിയിൽ രക്തം കണ്ടാൽ

• മൂത്രമൊഴിക്കാൻ കുഞ്ഞിനു ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ

• രണ്ടു ദിവസത്തിൽ കൂടുതൽ വയറിളക്കം നീണ്ടു നിന്നാൽ

• ത്വക്കിൽ ചുവന്ന പാടുകളും തടിപ്പുമുണ്ടായാൽ

• ശരീരഭാരം പെട്ടെന്നു കുറഞ്ഞാൽ

• വയറു വല്ലാതെ മുറുകിയ പോലെ കാണപ്പെട്ടാൽ

• വയറിൽ എന്തെങ്കിലും മുറിവ് ഉണ്ടായതിനു ശേഷമാണ് അസ്വസ്ഥതകൾ അനുഭവപ്പെടുന്നതെങ്കിൽ

വെള്ളം കുടിക്കാൻ കുഞ്ഞിനെ ശീലിപ്പിക്കുക

വെള്ളം കുടിക്കാൻ കുഞ്ഞിനെ ശീലിപ്പിക്കുക

ഡോക്ടറെ കാണിക്കുമ്പോൾ ഡോക്ടർ ആദ്യം തന്നെ വേദന എന്തുകൊണ്ടുണ്ടാകുന്നു എന്നു തിട്ടപ്പെടുത്താൻ ശ്രമിക്കും. അണുബാധ, ഭക്ഷ്യവിഷബാധ, അലർജി എന്നിവക്കൊന്നും മറ്റ് ടെസ്റ്റുകളുടെ ആവശ്യമില്ല. കൂടുതൽ ഗൌരവമേറിയ രോഗങ്ങൾ ഉണ്ടെന്നു സംശയിക്കുന്നുണ്ടെങ്കിൽ ഡോക്ടർ മറ്റു ടെസ്റ്റുകൾ ചെയ്യാനാവശ്യപ്പെടും.

മലം, മൂത്രം, രക്തം ഇവയുടെ പരിശോധനയുണ്ടാകും. വയറിന്റെ എക്സ്റേ, ആന്തരാവയവങ്ങൾ പരിശോധിക്കാൻ സിടി സ്കാൻ എന്നിവയുണ്ടാകും. രോഗത്തിന്റെ തീവ്രത അനുസരിച്ച് ഡോക്ടറുടെ യുക്തം പോലെ മറ്റ് ടെസ്റ്റുകൾ ചെയ്യാൻ ആവശ്യപ്പെടാം. ഒരു സ്പെഷലിസ്റ്റ് ഡോക്ടർ കുഞ്ഞിനെ പരിശോധിക്കുന്നത് നന്നായിരിക്കും.

കുഞ്ഞുങ്ങൾക്ക് വയറുവേദന പലപ്പോഴും ഉണ്ടാവാറുണ്ട്. ചില മുൻകരുതലുകൾ മാതാപിതാക്കൾ എടുക്കുകയാണെങ്കിൽ വയറുവേദന ഇടക്കിടെ വരുന്നത് ഒഴിവാക്കാം.പലപ്പോഴും കുഞ്ഞുങ്ങളുടെ വയറുവേദന ദഹനക്കുറവ്,മലബന്ധം, അണുബാധ എന്നിവ കൊണ്ടാണുണ്ടാകുന്നത്. ഇത് എങ്ങനെ തടയാമെന്നു നോക്കാം

കുഞ്ഞിനെ വാരിവലിച്ച് തിന്നാൻ അനുവദിക്കരുത്. ഭക്ഷണം കുറച്ച് കുറച്ച് കൊടുക്കണം.

പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കാൻ കുഞ്ഞിനെ ശീലിപ്പിക്കണം. ഇവയിലെ ഫൈബർ മലബന്ധം ഒഴിവാക്കും.

കുഞ്ഞിനെ വ്യക്തിശുചിത്വം ശീലിപ്പിക്കണം. ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈ വൃത്തിയായി കഴുകണമെന്നു നിഷ്കർഷിക്കുക. ഇത് അണുബാധ തടയും.

രാത്രി ഭക്ഷണം കഴിഞ്ഞ ഉടൻ ഉറങ്ങാൻ അനുവദിക്കരുത് ഇത് ദഹനക്കേടുണ്ടാക്കും.

ധാരാളം വെള്ളം കുടിക്കാൻ കുഞ്ഞിനെ ശീലിപ്പിക്കുക. ഇത് ശരീരത്തിന്റെ പൊതുവിലുള്ള ആരോഗ്യം വർദ്ധിപ്പിക്കും.

വയറുവേദനക്ക് കൊടുക്കാവുന്ന ചില മരുന്നുകൾ താഴെപ്പറയുന്നു. പക്ഷെ ഇവ ഒരിക്കലും ഡോക്ടറുടെ അനുമതി ഇല്ലാതെ കൊടുത്തുകൂടാ.

വയറുവേദനക്ക് കൊടുക്കാവുന്ന ചില മരുന്നുകൾ താഴെപ്പറയുന്നു. പക്ഷെ ഇവ ഒരിക്കലും ഡോക്ടറുടെ അനുമതി ഇല്ലാതെ കൊടുത്തുകൂടാ.

അസിഡിറ്റിക്ക് പെപ്സിഡ് , സാൻടാക്ക് പോലെയുള്ള അന്റാസിഡുകൾ കൊടുക്കാം.

ഗ്യാസ് കൊണ്ടുണ്ടാവുന്ന വയറുവേദനക്ക് ഗ്യാസ് എക്സ്, മൈലാന്റ്ാ ഗ്യാസ് എന്നീ മരുന്നുകൾ കൊടുക്കാം.

ഇമോഡിയം, പെപ്റ്റോ ബിസ്മോൾ എന്നിവ വയറിളക്കമുണ്ടാവുമ്പോൾ ഉണ്ടാകുന്ന വയറുവേദന അകറ്റുന്നു.

ഡോക്സിസൈക്കിലിൻ വിവിധ ബാക്ടീരിയ കൊണ്ടുള്ള അണുബാധക്ക് നല്ലതാണ്.

കാമിലോഫിൻ ഗോൾബ്ലാഡർ, കിഡ്നി എന്നിവയിലെ കല്ലുകൾക്ക് നൽകിവരുന്നു.

ഫാമോടൈഡിൻ അൾസറിനു നൽകുന്നതാണ്.

ഈ മരുന്നുകളുടെ വിവരണം മാതാപിതാക്കളുടെ അറിവിലേക്ക് മാത്രമായുള്ളതാണ്. ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് മാത്രമെ കുഞ്ഞുങ്ങൾക്ക് മരുന്നു നൽകാവൂ..

English summary

stomach-pain-in-children-causes-treatment-and-home

Stomach ache in children are common, if parents, could take some precautions, it can be avoided
X
Desktop Bottom Promotion