For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും!

|

പങ്കാളിയിൽ നിന്ന് വേർപെട്ട് കുട്ടിയെ ഒറ്റയ്ക്ക് വളർത്തുന്ന രക്ഷിതാവിന്റെ ജോലി പ്രയാസകരമാണ്. ഈ അവസ്ഥയിൽ രക്ഷിതാവിന് പല കർത്തവ്യങ്ങളും തീരുമാനങ്ങളും എടുക്കുന്നത് ഒറ്റയ്ക്ക് ചെയ്യേണ്ടി വരികയും ചെയുന്നു. ഒറ്റയ്ക്ക് കുട്ടിയെ വളർത്തുന്ന രക്ഷിതാവ് എന്ന നിലയിൽ വെല്ലുവിളികളെ എതിരിടാൻ ചില ഫലപ്രദമായ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതായി വരുന്നതാണ്.

f

രക്ഷിതാവിന് ഒറ്റയ്ക്ക് കുട്ടിയെ എങ്ങിനെ നല്ല രീതിയിൽ വർത്താം എന്നതിനെ കുറിച്ച് നമുക്ക് വായിക്കാം.

ഒറ്റയ്ക്കുള്ള രക്ഷാകർതൃത്വം എന്നത് എന്ത്?

ഒറ്റയ്ക്കുള്ള രക്ഷാകർതൃത്വം എന്നത് എന്ത്?

പങ്കാളിയുടെ സഹായമില്ലാതെ മാതാവ്/പിതാവ് കുട്ടിയെ ഒറ്റയ്ക്ക് വളർത്തുന്നതിനെ ആണ് ഒറ്റയ്ക്കുള്ള രക്ഷാകർതൃത്വം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനുള്ള കാരണങ്ങൾ പലതായിരിക്കാം. ഉദാഹരണത്തിന്, പങ്കാളിയുടെ മരണം, പങ്കാളിയുമായി പിരിഞ്ഞത്, എന്നിങ്ങനെ.

ഒരു 500 വർഷം പുറകിലേക്ക് പോയാൽ, രക്ഷാകർതൃത്വം എന്നത് വേറെ രീതിയിലായിരുന്നു. ഒരു ചൊല്ലുണ്ട്, "ഒരു ഗ്രാമം തന്നെ വേണം ഒരു കുട്ടിയെ വളർത്തുവാൻ" എന്ന്. അത് സത്യവുമായിരുന്നു. അന്നത്തെ കാലത്ത് മാതാപിതാക്കൾ, മുത്തശ്ശൻ-മുത്തശ്ശിമാർ, അമ്മായിമാർ, അമ്മാവന്മാർ, അടുത്ത ബന്ധുക്കൾ എന്നിവരെല്ലാം ചേർന്ന കൂട്ടുകുടുംബത്തിലായിരുന്നു കുട്ടികൾ വളർന്നിരുന്നത്. പോകെപ്പോകെ, സമയവും വികസനവും മാറുന്നതിനനുസരിച്ച് 'ഗ്രാമം' ചുരുങ്ങി, ഇല്ലാതായിക്കൊണ്ടേയിരിക്കുന്നു. മനുഷ്യന്റെ വളർച്ചയിൽ സമൂഹത്തിന്റെ പങ്ക് വളരെ വലുതാണ്. എന്നാൽ, സമൂഹവുമായി ബന്ധമില്ലാതായാൽ, നമ്മുടെ സ്വഭാവത്തിലും അത് പ്രതികൂലമായി ബാധിക്കും.

 ഒരു രക്ഷിതാവ് മാത്രം ഉള്ളതിന്റെ പ്രശ്‌നങ്ങൾ :

ഒരു രക്ഷിതാവ് മാത്രം ഉള്ളതിന്റെ പ്രശ്‌നങ്ങൾ :

നിങ്ങൾ പങ്കാളിയിൽ നിന്ന് ഡൈവോഴ്സ് ചെയ്തതോ, പങ്കാളി മരണപ്പെടുകയോ, മറ്റുചില കാരണങ്ങളാൽ പങ്കാളിയിൽ നിന്ന് വേർപെട്ട് കഴിക്കുകയോ ചെയുന്ന ആളായിരിക്കാം. കുറേ നാളുകളായി കുട്ടിയെ ഒറ്റയ്ക്ക് വളർത്തുന്ന രക്ഷിതാവായിരിക്കാം നിങ്ങൾ. കാരണങ്ങൾ എന്തുതന്നെ ആയാലും, നിങ്ങളുടെ ചുറ്റുമുള്ള ആളുകൾക്ക് ഞങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാട് മാറാത്തിടത്തോളം കാലം നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പെട്ടെന്ന് അറുതി വരികയില്ല.

 നിങ്ങൾ ഈ പറയുന്ന പ്രശ്നങ്ങൾ നേരിടേണ്ടതായോ അല്ലാതെയോ വന്നേക്കാം :

നിങ്ങൾ ഈ പറയുന്ന പ്രശ്നങ്ങൾ നേരിടേണ്ടതായോ അല്ലാതെയോ വന്നേക്കാം :

1. അച്ചടക്കം പഠിപ്പിക്കുവാൻ ഒരേയൊരു രക്ഷിതാവേ ഉള്ളു എന്ന സ്ഥിതിയായതിനാൽ വീട്ടിൽ അച്ചടക്കം നിലനിർത്തുക എന്നത് പ്രയാസമേറിയ കാര്യമാണ്. ഇത് കുട്ടിയുടെ പെരുമാറ്റരീതികളെ സാരമായി ബാധിക്കുവാനും സാധ്യതയുണ്ട്.

2. നിങ്ങളുടെ കുട്ടി തന്റെ കൂട്ടുകാർ അവരുടെ അച്ഛനമ്മമാരോടൊത്ത് കഴിയുന്നത് അസൂയയോടെ നോക്കുന്നത് കാണുമ്പോൾ നിങ്ങൾക്ക് അതിയായ ദുഃഖം അനുഭവപ്പെട്ടേക്കാം. കുട്ടിയിൽ അസൂയയോ സംശയമോ ജനിക്കാൻ സാധ്യതയുള്ളതിനാൽ പുതിയ ബന്ധങ്ങളിൽ ഏർപ്പെടുക എന്നതും ബുദ്ധിമുട്ടേറിയ കാര്യമാണ്.

3. ഒരേയൊരു രക്ഷകർത്താവാണെങ്കിൽ അയാൾ/അവൾ കുട്ടിയുമായി വളരെയധികം ആത്മബന്ധം ഉണ്ടാകുകയും, ഇതിനാൽ കുട്ടിയുമായി പിരിഞ്ഞിരിക്കാൻ ബുദ്ധിമുട്ടാകുകയും ചെയ്യുന്നു. ഇതുമൂലം കുട്ടിക്ക് വീട്ടിൽ നിന്ന് മാറിനിൽക്കാൻ കഴിയാത്ത അവസ്ഥ വരുന്നു.

 കുട്ടിയെ നോക്കൽ

കുട്ടിയെ നോക്കൽ

കുട്ടിയെ നോക്കൽ, വീട്ടുജോലികൾ, ജോലി, ഇങ്ങനെ ഒരുപാട് ചുമതലകൾ മൂലം രക്ഷകർത്താവിന് സ്വന്തം കാര്യം നോക്കുവാൻ സമയം ലഭിക്കാതെ വരുന്നു. കൂടാതെ, അവർക്ക് മാനസിക പിരിമുറുക്കവും സമ്മർദ്ദവും ഏറുന്നു.

വരുമാനം കുറഞ്ഞാൽ, കുട്ടിയുടെ ആരോഗ്യകാര്യത്തിൽ മതിയായ ശ്രദ്ധ ചെലുത്താൻ കഴിയാതെയും വരുന്നു.

 ഗുണങ്ങളും ദോഷങ്ങളും

ഗുണങ്ങളും ദോഷങ്ങളും

ഇനി ഒരേയൊരു രക്ഷാകർതൃത്വം ഉള്ളതിന്റെ ഗുണങ്ങളും ദോഷങ്ങളും ഏതൊക്കെയെന്ന് നോക്കാം :

ഒരേയൊരു രക്ഷിതാവ് ഉള്ളതിന്റെ ഗുണങ്ങൾ :

സാമ്പത്തിക പ്രശ്നങ്ങൾ, വിശ്വാസ്യതയുടെ പ്രശ്നങ്ങൾ എന്നിവയെല്ലാം ഉണ്ടെങ്കിലും ഒരു രക്ഷിതാവ് മാത്രം ഉള്ളതിന് ഗുണങ്ങളുമുണ്ട്.

ശക്തമായ അമ്മ - കുട്ടി ബന്ധം:

ശക്തമായ അമ്മ - കുട്ടി ബന്ധം:

കുട്ടിയുടെ കാര്യങ്ങൾ നിങ്ങൾ ഒറ്റയ്ക്ക് നോക്കുന്നത് നിങ്ങൾ തമ്മിൽ വളരെ പ്രത്യേക ആത്മബന്ധം ഉടലെടുക്കുവാൻ സഹായിക്കുന്നു. ഇത് രണ്ട് രക്ഷകർത്താക്കൾ ഉണ്ടാകുമ്പോൾ ഉള്ളതിനെക്കാൾ ശക്തമായ അടുപ്പമായിരിക്കും. കുട്ടിയുടെ മേൽ ഒറ്റയ്ക്ക് അവകാശം ഉള്ള രക്ഷകർത്താവിനും കുട്ടിയുടെ ജീവിതത്തിൽ പ്രധാന സ്വാധീനമുള്ള കുട്ടിയുടെ കൂടെയല്ലാത്ത രക്ഷകർത്താവിനും ഇത് ബാധകമാണ്.

നിങ്ങൾക്ക് കുട്ടിയുടെ മേൽ ഒറ്റയ്ക്കുള്ള പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കി, അതിന് ഒരു കോട്ടവും തട്ടാതെ സൂക്ഷിക്കുക.

നിങ്ങൾക്ക് കുട്ടിയുമായിട്ടുള്ള അടുപ്പം ശക്തമല്ല എന്ന് തോന്നുന്നുവെങ്കിൽ അത് തിരുത്തുവാൻ ശ്രമിക്കുക.

നിങ്ങളുടെ കുട്ടിയും നിങ്ങളുമായുള്ള ബന്ധം ഒരിക്കലും അവസാനിക്കുകയില്ല എന്ന് മാത്രമല്ല, അത് കുട്ടിക്ക് 18 വയസ്സ് തികഞ്ഞാലും ശക്തിപ്പെട്ടുകൊണ്ടേയിരിക്കും.

 സാമൂഹിക പിന്തുണയുണ്ടാകുക :

സാമൂഹിക പിന്തുണയുണ്ടാകുക :

"ഒരു കുട്ടിയെ വളർത്താൻ ഒരു ഗ്രാമം തന്നെ വേണം' എന്ന് ചൊല്ലുണ്ടെങ്കിലും, ഒരേയൊരു രക്ഷിതാവുള്ള കുടുംബങ്ങളിലും ഇത് പ്രാവർത്തികമാകാറുണ്ട്. ഒരു രക്ഷിതാവ് മാത്രമുള്ള കുട്ടികളെ പിന്തുണയ്ക്കാൻ ഒരുപാട് ആളുകളുമുണ്ട്. മിക്ക കേസുകളിലും ബന്ധുക്കൾ കുട്ടിയുടെ ജീവിതത്തിൽ പ്രത്യേക സ്ഥാലം വഹിക്കാറുണ്ട്. സ്വന്തം കുടുംബത്തോടൊപ്പം കഴിയാത്ത ഏക രക്ഷകർത്താവ് തന്നെ പോലെയുള്ള ഏക രക്ഷകർത്താക്കളുടെ സംഘം, പള്ളി, സിനഗോഗ് എന്നിങ്ങനെയുള്ള ഇടങ്ങളിൽ അംഗമാകുകയും ചെയ്യുന്നു.

ഇത് കുട്ടിയുടെ വ്യക്തിത്വവികാസത്തിനും ഗുണം ചെയ്യുന്നു.

ഉത്തരവാദിത്വങ്ങൾ പങ്കുവയ്ക്കുന്നത് :

ഉത്തരവാദിത്വങ്ങൾ പങ്കുവയ്ക്കുന്നത് :

കുട്ടിയെ ഒറ്റയ്ക്ക് വളർത്തുന്ന രക്ഷകർത്താവിനു ചില ചുമതലകൾ മാത്രം അല്ല, മറിച്ച്, വീടിന്റെ മുഴുവൻ ഉത്തരവാദിത്വവും അവരുടെ ചുമലിൽ ആയിരിക്കും. ഇത് കുട്ടികൾക്ക് തങ്ങളുടെ പ്രാധാന്യം സ്വയം മനസ്സിലാക്കുവാനും അതിനനനുസരിച്ച് പെരുമാറുവാനും പ്രാചോദനം നൽകുന്നു. കുട്ടികളെ അവർ വീട്ടിലേക്കാണ് ചെയ്യുന്ന ജോലിയുടെ പേരിൽ അഭിനന്ദിനിക്കുകയും പുകഴ്ത്തുകയും ചെയ്യുക.

പക്വത :

പക്വത :

തങ്ങളുടെ മാതാപിതാക്കൾ കഠിനാധ്വാനം ചെയ്യുന്നത് കാണുമ്പോൾ കുട്ടികൾ അവരെ സഹായിക്കാനായി സഹകരിക്കുവാൻ തയ്യാറായേക്കാം. കൂടാതെ, ജീവിതപ്രതിസന്ധികളെ നേരിടാനും അവർ സ്വയം പഠിക്കും.

നിങ്ങളുടെ കുട്ടി വിഷമിച്ചിരിക്കുന്ന സമയത്ത് സഹാനുഭൂതിയോടെ പെരുമാറുക. കുട്ടിക്ക് പിന്തുണയും പ്രോൽസാഹനവും നൽകുക. ഇത് കുട്ടികളിൽ മുതിർന്നവരോട് സഹാനുഭൂതിയോടെയും സ്നേഹത്തോടെയും പെരുമാറണം എന്ന തോന്നൽ ജനിപ്പിക്കുന്നു.

കുട്ടിക്ക് സങ്കടം വരുന്നത് തടയുവാൻ എല്ലായെപ്പോഴും നിങ്ങൾക്ക് സാധിച്ചെന്നു വരില്ല. എങ്കിലും, അവരുടെ വികാരങ്ങളെ നല്ല രീതിയിൽ നിയന്ത്രിക്കുവാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്.

 രക്ഷകർത്താവ് എന്ന നിലയിൽ ആദർശമാതൃകയാകുക :

രക്ഷകർത്താവ് എന്ന നിലയിൽ ആദർശമാതൃകയാകുക :

ഒരു രക്ഷിതാവ് മാത്രം വളർത്തുന്ന കുട്ടികൾക്ക് തങ്ങൾക്ക് തങ്ങളുടെ രക്ഷിതാവിന്റെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്നു. ഇത് അവരെ ശരിയായ ലോകത്തിലേക്ക് തയ്യാറാക്കുവാനുള്ള ആരോഗ്യകരമായ ഒരു സമീപനമാണ്. ഭാവിയിൽ നേരിടേണ്ടതായ വെല്ലുവിളികളെ സധൈര്യം നേരിടുവാൻ ഇത് നിങ്ങളുടെ കുട്ടിയെ പ്രാപ്തമാക്കുന്നു.

തന്റെ ആവശ്യങ്ങളും കുടുംബത്തിന്റെ ആവശ്യങ്ങളും തമ്മിൽ തുലനം ചെയ്യുവാനും, മറ്റുള്ളവരുടെ ആവശ്യങ്ങളെ പരിഗണിക്കുവാനും അവർക്ക് സാധിക്കുന്നു.

മാതാപിതാക്കൾ തമ്മിലുള്ള വഴക്ക് ഇല്ലാതിരിക്കൽ :

മാതാപിതാക്കൾ തമ്മിലുള്ള വഴക്ക് ഇല്ലാതിരിക്കൽ :

ഒരേയൊരു രക്ഷിതാവേ ഉള്ളു എന്നതിനാൽ മാതാപിതാക്കൾ തമ്മിലുള്ള വഴക്ക് കാണേണ്ടതാണ് വരുന്നില്ല. ഇത് മൂലം രക്ഷകർത്താവിനും കുട്ടിക്കും ടെൻഷനും സമ്മർദ്ദവും കുറയുന്നു. പ്രത്യേകിച്ച്, പഴയ പങ്കാളി പ്രശ്നക്കാരനായാൽ.

English summary

positive-and-6-negative-effects-of-single-parenting

The parental job of separating the child separately from the partner is difficult.
Story first published: Wednesday, August 8, 2018, 14:58 [IST]
X
Desktop Bottom Promotion