For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൈപ്പോതൈറോയ്ഡിസം കുട്ടികളിൽ

By Sankari
|

വളർച്ചയുടെ പടവുകൾ കുഞ്ഞുങ്ങൾ പടിപടിയായി കയറി തുടങ്ങുന്ന കാലത്ത് നിങ്ങളുടെ പിഞ്ചോമനയെ ശരിയായ വളർച്ചയിൽ നിന്നും പിറകോട്ട് വലിക്കുന്ന ഒന്നാണ് ഹൈപ്പോതൈറോയ്ഡിസം എന്ന രോ​ഗം.

F

കുട്ടികളുടെ തലച്ചോറ്, എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ച, കരള്‍, ഹൃദയം, ശ്വാസകോശം, കിഡ്നി, ആമാശയം എന്നുവേണ്ട ശരീരത്തിലെ ഓരോ കോശത്തിന്റെയും ഉപാപചയപ്രവര്‍ത്തനങ്ങള്‍ (Metabolism) നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഹോര്‍മോണുകളാണ് എന്നുള്ളപ്പോൾ ഇത്തരമൊരു രോ​ഗം വരാതെയും വന്നാൽ ഫലപ്രദമായ ചികിത്സയിലൂടെതടയുകയും ചെയ്യുക എന്നതാണ് പരമ പ്രധാനം. മന്ദഗതിയിലുള്ള വളർച്ചാ നിരക്ക്, ക്ഷീണം എന്നിവയാണ് കുട്ടികളിൽ ഹൈപ്പോതെറോയിഡിസത്തിന്റെ പ്രധാന ലക്ഷണങ്ങൾ ആയി ഉണ്ടാകുക.

 തൈറൊയിഡ് ഗ്രന്ഥി

തൈറൊയിഡ് ഗ്രന്ഥി

തൈറോക്സിന്‍, ട്രൈ-അയിഡൊ- തൈറൊക്സിന്‍ എന്നീ രണ്ട് ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കലാണ് പ്രധാന ധര്‍മ്മം. ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ തൈറോയിഡ് ഗ്രന്ഥിയെ ആശ്രയിച്ചാണ് നടപ്പിലാകുന്നത്.മസ്തിഷ്കത്തില്‍ സ്തിതിചെയ്യുന്ന പിയൂഷ ഗ്രന്ഥി തൈറീയിഡ് ഗ്രന്ഥിയുടെ ഉല്പാദനത്തെ നിയന്ത്രിച്ച് സഹായിക്കുന്നു.

തൈറൊയിഡ് ഗ്രന്ഥി യിലെ മറ്റൊരു ഉല്പാദന വസ്തുവാണ് 'കാല്‍സിടോണ്‍' എല്ലുകളില്‍ നിന്നും കാല്‍സ്യം പുറത്തേക്ക് പോകുന്നതിനെ തടയലാണിതിന്‍െറ ധര്‍മ്മം.രക്തത്തില്‍ കാല്‍സ്യത്തിന്‍െറ അളവ് അധികരിക്കാതെ നില്കാന്‍ കാല്‍സിടോണ്‍ ആവശ്യമാണ്.രക്തത്തില്‍ കാല്സ്യത്തിന്‍െറ അളവ് കൂടുമ്പോള്‍ കാല്‍സിടോണ്‍ ഉല്പാദനം വര്‍ധിക്കുകയും കാല്‍സ്യം കുറയുകയും കാല്‍സ്യം കുറഞ്ഞാല്‍ കാല്‍സിടോണ്‍ ഉല്പാദനം കുറയുകയും ഇതിന്‍െറ പ്രവര്‍ത്തന ഫലമായി രക്തത്തിലെ കാല്‍സ്യം തോത് നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ രക്‌തത്തിലേക്കു നേരിട്ടു കലരുന്നു. തൈറോയ്ഡ്, പിറ്റ്യൂട്ടറി, അഡ്രിനൽ തുടങ്ങിയവയും ആ ഗണത്തിൽ പെടുന്നു.

 തൈറോയ്ഡ് ഹോർമോൺ

തൈറോയ്ഡ് ഹോർമോൺ

തൈറോയ്ഡ് എന്ന വാക്കിന്റെ അർഥം ഷീൽഡ് അഥവാ സംരക്ഷണം എന്നാണ്. ശരീരത്തിന്റെ എല്ലാവിധത്തിലുമുളള വളർച്ച, ശരീരത്തിന്റെ വിവിധ ദൈനംദിന പ്രവർത്തനങ്ങൾ, ബിഎംആർ (ബേസൽ മെറ്റാബോളിക് റേറ്റ് - വിവിധ അവയവങ്ങളുടെ പ്രവർത്തനത്തിനു ദൈനംദിനം ചെലവാകുന്ന ഊർജത്തിന്റെ തോത്), അനുനിമിഷമുളള ശാരീരികമാറ്റങ്ങൾ ഇവയെ നിയന്ത്രിക്കുന്നതിൽ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾക്കു സുപ്രധാന പങ്കുണ്ട്.ലിപ്പിഡ് മെറ്റബോളിസം, കാർബോ ഹൈഡ്രേറ്റ് മെറ്റബോളിസം എന്നിവയെ ഉത്തേജിപ്പിക്കുന്നു.

തൈറോയ്ഡ് ഹോർമോൺ എല്ലാവിധ ശാരീരിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നു. വിവിധ ശാരീരികപ്രവർത്തനങ്ങളുടെ താളം നിയന്ത്രിക്കുന്നതിൽ തൈറോയ്ഡിനു പ്രധാന പങ്കുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയിലെ ആരോഗ്യപ്രശ്നങ്ങൾ അതുകൊണ്ടു തന്നെ കൂടുതൽ പരിഗണന അർഹിക്കുന്നു. വ്യക്‌തിയുടെ സ്വഭാവവും പെരുമാറ്റരീതികളും നിയന്ത്രിക്കുന്ന ഗ്രന്ഥിയാണു തൈറോയ്ഡ്. ദേഷ്യം, തന്റേടം തുടങ്ങിയവയെല്ലാം തൈറോയ്ഡിന്റെ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് പഠനങ്ങൾ സൂചിപ്പിയ്ക്കുന്നു.

 ഹൈപ്പോതൈറോയ്ഡിസം എന്നാലെന്ത്?

ഹൈപ്പോതൈറോയ്ഡിസം എന്നാലെന്ത്?

തൈറോയ്ഡ് ഹോർമോണുകളുടെ അളവു കുറയുന്ന അവസ്‌ഥയാണു ഹൈപ്പോ തൈറോയ്ഡിസം. ദൈനംദിനപ്രവർത്തനങ്ങൾക്ക് ആവശ്യമായ അളവിൽ തൈറോയ്ഡ് ഹോർമോൺ ഉത്പാദനം നടക്കാത്ത അവസ്‌ഥയാണിത്. ശരീരത്തിൽ അയഡിന്റെ കുറവ് വരുത്തുന്ന രോഗമാണ് ഹൈപോതൈറോയിഡിസം എന്ന് പൊതുവെ പറയാറുണ്ട്. സമുദ്രോത്പന്നങ്ങളാണ് അയഡിന്റെ പ്രധാന സ്രോതസ്സ് കടലിലെ മത്സ്യങ്ങളും പച്ചക്കറികളും. മുട്ട, ചീര എന്നിങ്ങനെ പോഷക പ്രദമായ ആഹാരങ്ങളിലൂടെ ഇവയെ മറികടക്കാം.

തൈറോയിഡിനെ നിയന്ത്രിക്കുന്ന പിറ്റിയൂറ്ററി ഗ്രന്ഥിക്ക് ഉണ്ടാകുന്ന രോഗങ്ങള്‍ മൂലവും ഹൈപ്പോ തൈറോയിഡിസം വരാനിടയുണ്ട്. ശരീരത്തിലെ അയഡിന്റെ അഭാവവും ഹൈപ്പോ തൈറോയിഡിസത്തിന് കാരണമാകാം.

തൈറോയിഡ് ഹോര്‍മോണിന്റെ തോതിലുണ്ടാകുന്ന മാറ്റങ്ങള്‍ കൂടുതലായി ബാധിക്കുന്നത് ശാരീരിക പ്രവര്‍ത്തനങ്ങളെയാണ്. ശരീരത്തിനു ക്ഷീണമുണ്ടാകുന്നതുള്‍പ്പെടെ പല മാറ്റങ്ങളും ഉണ്ടാകാം. ഹൈപ്പോതൈറോയിഡിസം മെഡിക്കേഷനിലൂടെ നിയന്ത്രിക്കാനാകും.

ഗോയ്റ്റര്‍

ഗോയ്റ്റര്‍

തൈറോയ്ഡ് ഗ്രന്ഥിയുടെ വലുപ്പക്കൂടുതലാണു ഗോയ്റ്റര്‍ എന്ന അവസ്ഥ. കഴുത്തിനു മുന്നില്‍ വലിയ മുഴയായിട്ടാണ് ഇവ കാണുക. തൈറോയ്ഡ് ഗ്രന്ഥികളിലെ കോശങ്ങളുടെ എണ്ണം കൂടുന്നതു മൂലമാണിത്. അയഡിന്‍റെ കുറവാണു ഗോയ്റ്ററിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്.

തൈറോയ്ഡ് ഗ്രന്ഥിയില്‍ പല സ്ഥലങ്ങളിലായി കാണപ്പെടുന്ന ഗോയ്റ്ററാണു മള്‍ട്ടി നോഡുലാര്‍ ഗോയ്റ്റര്‍. തൈറോയ്ഡ് ഗ്രന്ഥി വളരുന്നതു മൂലം ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥയും ശബ്ദത്തിനു പതര്‍ച്ചയും ഉണ്ടാകാറുണ്ട്. ഹൈപ്പര്‍ തൈറോയ്ഡിസവും ഹൈപ്പോ തൈറോയ്ഡിസവും ഗോയ്റ്ററിനു കാരണമാവാം. ഇവ രണ്ടുമല്ലാതെ കാന്‍സര്‍ മൂലവും തൈറോയ്ഡ് ഗ്രന്ഥിയില്‍ വീക്കമുണ്ടാകാം.

 ഹൈപ്പോ തൈറോയ്ഡിസം കുഞ്ഞുങ്ങളിൽ പ്രധാനമായും നാല് തരത്തിൽ കാണാറുണ്ട്

ഹൈപ്പോ തൈറോയ്ഡിസം കുഞ്ഞുങ്ങളിൽ പ്രധാനമായും നാല് തരത്തിൽ കാണാറുണ്ട്

കണ്‍ജെനിറ്റല്‍ ഹൈപ്പോതൈറോയിഡിസം, ക്രോണിക് ലിംഫോറ്റിക് തൈറോയ്ഡ്, ലാട്രോജെനിക് ഹൈപ്പോതൈറോയ്ഡിസം, സെൻട്രൽ ഹൈപ്പോതൈറോയ്ഡിസം എന്നിവയാണവ. രോഗത്തിന്റെ തുടക്കത്തില്‍ ലക്ഷണങ്ങള്‍ ഉണ്ടായില്ലെങ്കിലും ചയാപചയ പ്രവര്‍ത്തനങ്ങളെ ബാധിക്കുമ്പോള്‍ ഈ ലക്ഷണങ്ങള്‍ പ്രകടമാകും

 ഹൈപ്പോ തൈറോയ്ഡിസത്തിന്റെ കാരണങ്ങൾ

ഹൈപ്പോ തൈറോയ്ഡിസത്തിന്റെ കാരണങ്ങൾ

ഹൈപ്പോതലാമസിലെയോ, പിറ്റ്യൂട്ടറി ഗ്രന്ഥിയുടെയോ കുഴപ്പങ്ങള്‍.

തൈറോയ്ഡ്ഗ്രന്ഥിയുടെ അഭാവം (Aplasia)

വൈകല്യങ്ങള്‍ (Hypoplasia)

അയഡിന്‍ എന്ന മൂലകത്തിന്റെ കുറവ്

ജനിതകപരമായ കാരണങ്ങള്‍

മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍

എക്സ്റേയുടെ ദൂഷ്യഫലങ്ങള്‍

രോഗാണുക്കളുടെ ആക്രമണം

മറ്റ് രോഗാവസ്ഥകള്‍

 ഹൈപ്പോ തൈറോയ്ഡിസം ബാധിച്ച കുട്ടികളിൽ പ്രധാനമായും കണ്ട് വരുന്ന ചില ലക്ഷണങ്ങൾ

ഹൈപ്പോ തൈറോയ്ഡിസം ബാധിച്ച കുട്ടികളിൽ പ്രധാനമായും കണ്ട് വരുന്ന ചില ലക്ഷണങ്ങൾ

. പ്രത്യേകതരത്തിലുള്ള ശബ്ദം. പ്രത്യേകിച്ചും കരയുമ്പോള്‍.

. വീര്‍ത്ത വയര്‍, പൊക്കിളിന്റെ ഭാഗത്തുണ്ടാകുന്ന ഹെര്‍ണിയ.

. താഴ്ന്ന ശരീരോഷ്മാവ്. വരണ്ടതൊലി

. പ്രായത്തിനുള്ള ആരോ​ഗ്യം ഇല്ലാതെ വരിക

. ഭക്ഷണം കഴിക്കാനുള്ള പ്രയാസം

. ഉറക്കം ഇല്ലാതെ വരികയോ, കൂടുതൽ ഉറങ്ങുകയോ ചെയ്യുക

. കുറ‍ഞ്ഞ പ്രതിരോധ ശേഷി

മേൽ പറഞ്ഞവയെല്ലാം ഹൈപ്പോ തൈറോയ്ഡിസം ബാധിച്ച കുട്ടികളിൽ പ്രധാനമായും കാണുന്ന അവസ്ഥാവിശേഷങ്ങളാണ്.

 എങ്ങനെ പ്രതിരോധിക്കാം?

എങ്ങനെ പ്രതിരോധിക്കാം?

വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സ തുടരുന്നതിനോടൊപ്പം ഓരോ ഘട്ടത്തിലും രോഗത്തിന്റെ തീവ്രത അല്ലെങ്കില്‍ അതില്‍ വന്ന കുറവ് മനസ്സിലാക്കാന്‍ ഡോക്ടര്‍ നിശ്ചയിക്കുന്ന കാലയളവിലെ രക്തപരിശോധന, സ്കാനിങ് തുടങ്ങിയ പരിശോധനാമാര്‍ഗങ്ങളും (Screening) അവലംബിക്കേണ്ടതാണ്.

 ഹൈപ്പോ തൈറോയ്ഡിസം ബാധിച്ച കുട്ടികൾക്കുള്ള ചികിത്സ

ഹൈപ്പോ തൈറോയ്ഡിസം ബാധിച്ച കുട്ടികൾക്കുള്ള ചികിത്സ

കുഞ്ഞുങ്ങളുടെ മാനസിക-ശാരീരിക വളര്‍ച്ചകളില്‍ അത്യന്താപേക്ഷിതമാണ് തൈറോയ്ഡ് ഹോര്‍മോണുകള്‍. ഈ ഹോര്‍മോണുകളുടെ അളവിലെ ഏറ്റക്കുറച്ചിലുകള്‍മൂലം സാധാരണഗതിയില്‍ ഈ രോഗാവസ്ഥ ആരാലും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ് പതിവ്. എത്രയും നേരത്തെ രോഗനിര്‍ണയം നടത്തുന്നുവോ അത്രയും ഗുണപരമായ മാറ്റങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടാകും. എന്തെന്നാല്‍ തലച്ചോറിന്റെയും മറ്റും വളര്‍ച്ച ധ്രുതഗതിയില്‍ നടക്കുന്നത് 2-3 വയസ്സിനുള്ളിലാണ്. ആയതിനാല്‍ നേരത്തെതന്നെ ചികിത്സ ആരംഭിക്കുക. ഹൈപ്പോ തൈറോയിഡിസമുണ്ടോയെന്ന് സംശയം തോന്നിയാല്‍ പരിശോധനകള്‍ക്ക് വിധേയമാകുക. രോഗമുണ്ടെന്ന് സ്ഥിരീകരിച്ചാല്‍ എത്രയും വേഗം ചികിത്സ ആരംഭിക്കുകയാണ് വേണ്ടത്. മെഡിക്കേഷനിലൂടെ ലക്ഷണങ്ങള്‍ പരിഹരിക്കുകയെന്നതാണ് ചികിത്സയുടെ പ്രാരംഭഘട്ടം

ഹൈപ്പോ തൈറോയ്ഡിസം കണ്ടെത്തി കഴിഞ്ഞാൽ കുട്ടികളെ ഡോക്ടർ നിർദ്ദേശിക്കുന്ന സമയങ്ങളിൽ മരുന്ന് നൽകുകയും മികച്ച ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഏറെ പ്രധാനം. 3 വയസുവരെ അതീവ പ്രാധാന്യമുള്ള ,സമയമായതനാൽ ഡോക്ടർമാർ നിർദ്ദേശിക്കുന്ന ക്രമങ്ങൾ പൂർണ്ണമായും പാലിക്കുക. അയഡിൻഅടങ്ങുന്ന പോഷകാഹാരങ്ങൾ ഉൾപ്പെടുത്തുക. കൃത്യമായ ചര്യകളിലൂടെയും, മരുന്നുകളുടെയും സഹായത്താൽ ഹൈപ്പോ തൈറോയ്ഡിസത്തെ ഫലപ്രദമായി പ്രതിരോധിക്കാവുന്നതാണ്.

English summary

hypothyroidism-in-children-causes-symptoms

Hypotyrodynamis is one of the key factors in recurring growth of your kid during your child's growth,
Story first published: Wednesday, July 18, 2018, 11:19 [IST]
X
Desktop Bottom Promotion