For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  കുഞ്ഞുങ്ങളെ എങ്ങനെ അനുസരണയുള്ളവരാക്കാം

  |

  കുഞ്ഞുങ്ങളുടെ വളർച്ചയിലെ ഏറ്റവും നിർണ്ണായക ഘട്ടമാണ് അവർ എതിർക്കാൻ തുടങ്ങുന്നത്. അല്ലെങ്കിൽ അനുസരിക്കാൻ വിസമ്മതിക്കുന്നത്. ഇത്തരത്തിൽ അവർ പെരുമാറുന്നത് അച്ഛനമ്മമാരെ ബുദ്ധിമുട്ടിക്കാനൊ വിഷമത്തിലാക്കാനോ അല്ല. അവർക്ക് അച്ഛനമ്മമാരോട് വ്യക്തി വൈരാഗ്യം ഇല്ല. മാതാപിതാക്കളെ പരസ്യമായി നാണംകെടുത്താനല്ല അവർ ഇത്തരത്തിൽ പെരുമാറുന്നത്.

  g

  അത് വളർച്ചയുടെ ഒരു ഘട്ടമാണ്. ജീവിതത്തിലെ വളരെ ആകർഷകമായ ഒരു കാലഘട്ടത്തിലൂടെയാണ് അവർ കടന്നുപോകുന്നത്. അവർക്ക് ഓടാം, ചാടാം, മുതിർന്നവരെപ്പോലെ പെരുമാറാം, സ്വന്തമായി ഭക്ഷണം കഴിക്കാം, വസ്ത്രങ്ങൾ സ്വയം ധരിക്കാം. അവർക്ക് സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടെന്നു അവർ മനസ്സിലാക്കി തുടങ്ങുന്നു. സംസാരിക്കാനും തനിക്ക് പറയാനുള്ളത് പറയാനും കഴിയുന്നു. തന്റെ അച്ഛനുമമ്മയും എന്തെല്ലാം ചെയ്യുന്നുവോ അതെല്ലാം തനിക്കും ചെയ്യാൻ കഴിയുന്നു. പുതിയതായി ഒരുപാട് കാര്യങ്ങൾ കാണുകയും പഠിക്കുകയും ചെയ്യുന്നു. കുഞ്ഞുങ്ങൾക്ക് ജീവിതം അവരുടെ കുഞ്ഞിക്കയ്യിലൊതുങ്ങി എന്ന ചിന്തയാണ് മുന്നിട്ട് നിൽക്കുന്നത്.

  y

  ഈ ഘട്ടത്തിലാണ് അച്ഛനുമമ്മയും നിയന്ത്രണങ്ങളുമായി എത്തുന്നത്. അവർക്ക് കുഞ്ഞുങ്ങൾ, ചെറിയ കുട്ടികൾ മാത്രമാണ്. അവർ പുതിയ വ്യക്തികളായ വിവരം എറ്റവും ഒടുവിൽ അറിയുന്നത് മാതാപിതാക്കൾ ആണ്. അവർ കുഞ്ഞുങ്ങൾക്ക് വേണ്ടി തീരുമാനം എടുക്കുന്നു. അവർ എന്തു ചെയ്യണമെന്നും എന്തു ചെയ്യാൻ പാടില്ലെന്നും പറയുന്നു. ഒരു പ്രത്യേകരീതിയിൽ പെരുമാറാൻ നിർബന്ധിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ മുകുളങ്ങളെ അവ വളർന്നു വരുമ്പോഴേക്കും പറിച്ചെറിയുന്നു.

  kk

  കുഞ്ഞുങ്ങൾ താൻ അച്ഛനമ്മമാരിൽ നിന്നും വേറിട്ട ഒരു വ്യക്തിയാണ് എന്നു ജീവിതത്തിൽ തിരിച്ചറിയുന്ന നിമിഷം മുതലാണ് ജീവിതം മാറി മറിയുന്നത്. കുഞ്ഞുങ്ങൾ സ്വയം തങ്ങൾ വേറിട്ട വ്യക്തികളാണെന്ന് അംഗീകരിക്കുന്നു. അച്ഛനമ്മമാർക്ക് അത് അംഗീകരിക്കാൻ ബുദ്ധിമുട്ടാവുന്നു. ഇവിടെ നിന്നും പ്രശ്നങ്ങൾ ആരംഭിക്കുന്നു,

  kk

  നമ്മുടെ കുഞ്ഞു വളരുന്നതോടെ നമുക്ക് നമ്മുടെ ബാല്യകാലം തിരിച്ചു കിട്ടുന്നു. ചിന്തിച്ചാല്‍ തികച്ചും വിഡ്ഡിത്തമെന്ന് തോന്നുന്ന കാര്യങ്ങള്‍ പോലും നാം കുഞ്ഞിനോടൊത്ത് ആസ്വദിച്ച് ചെയ്യും. തലയണ കൊണ്ട് യുദ്ധം ചെയ്യല്‍, ഇക്കിളി കൂട്ടല്‍ , കുസൃതി തമാശകള്‍ തുടങ്ങിയവ നമ്മുടെ ജീവിതത്തിന്‍െറ ഭാഗമാകുമ്പോള്‍ കുഞ്ഞിനോടൊത്ത് ചിരിക്കാനും ആനന്ദിക്കാനുമുള്ള അവസരങ്ങള്‍ വര്‍ധിക്കുന്നു.

  kk

  കുട്ടികളുടെ വ്യക്തിത്വത്തെ അംഗീകരിച്ചുകൊടുക്കേണ്ടത് അവരുടെ മുന്നോട്ടുള്ള വളർച്ചക്ക് അത്യാവശ്യമാണ്. അവർ അച്ഛനമ്മമാരുടെ ഇഷ്ടത്തിനൊത്ത് ആടുന്ന പാവകൾ അല്ല. അവർക്ക് സ്വാതന്ത്ര്യം വേണം. പക്ഷെ ആ സ്വാതന്ത്ര്യം എത്രത്തോളം ആകമെന്നും ഉത്തരവാദിത്വവും ആത്മവിശ്വാസവും നിറഞ്ഞ വ്യക്തികളായി അവരെ എങ്ങനെ വളർത്തി എടുക്കാം എന്നും മാതാപിതാക്കൾ മനസ്സിലാക്കിയെ കഴിയൂ. തെറ്റുകളും കുറ്റങ്ങളും തിരുത്തി ശരിയായ ദിശയിൽ കുഞ്ഞുങ്ങളെ തിരിച്ചു വിടാൻ മാതാപിതാക്കൾ പഠിക്കണം. തെറ്റ് തിരുത്തുന്നത് ഒരിക്കലും അവരുടെ ആത്മവിശ്വാസം തല്ലികെടുത്തിയിട്ടാവരുത്

  lk

  എല്ലാ കുഞ്ഞുങ്ങളും ഒരിക്കലും ഒരു പോലെയല്ല എന്നത് മാതാപിതാക്കൾ മനസ്സിലാക്കേണ്ട ഏറ്റവും പ്രധാന കാര്യമാണ്. ഒാരോ കുഞ്ഞും വ്യത്യസ്തനാണ്. ചില കുഞ്ഞുങ്ങൾ കൂടുതൽ എതിർപ്പ് പ്രകടിപ്പിക്കും. വാശി കാണിക്കും. വൈകാരികമായി പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരായിരിക്കും ചില കുഞ്ഞുങ്ങൾ ശാന്ത സ്വഭാവക്കാരായിരിക്കും. ചിലർ കരുതലോടെ പെരുമാറും. ചിലർ ഭീരുക്കളായിരിക്കും. ചില കുഞ്ഞുങ്ങൾ ഏതവസ്ഥയോടും പൊരുത്തപ്പെടും.

  അങ്ങനെ പല രീതിയിൽ പ്രതികരിക്കുന്ന അല്ലെങ്കിൽ അനുസരിക്കാൻ വിസമ്മതിക്കുന്ന, പൊട്ടിത്തെറിക്കുന്ന ഒരു കുഞ്ഞിനോട് എങ്ങനെ പെരുമാറണമെന്നു നോക്കാം.

  hk

  1. നിങ്ങൾ അവരെ മനസ്സിലാക്കുന്നു എന്ന് പ്രകടിപ്പിക്കുക

  കുഞ്ഞുങ്ങളുടെ ഇഷ്ടത്തിനു അന്ധമായി എതിരു നിക്കരുത്. രാത്രി വൈകിയും കളിക്കാൻ നിർബന്ധം പിടിക്കുന്ന കുഞ്ഞിനോട് പോയിക്കിടന്നുറങ്ങടാ എന്നു ഒച്ചയിടരുത്. രാത്രി കളിക്കുന്നത് വളരെ ആസ്വാദ്യകരമാണെന്ന് തനിക്കറിയാമെന്ന് പറഞ്ഞുനോക്കൂ. അവർ ഉടനെ വാശി പിടിക്കൽ നിർത്തും. അവരോട് ഉറങ്ങാൻ കിടന്നാൽ കഥ പറഞ്ഞുതരാമെന്നു പറയാം. ആ പ്രലോഭനത്തെ കുഞ്ഞുങ്ങൾക്ക് ചെറുക്കാനാവില്ല.

  കുഞ്ഞുങ്ങളെ അവരുടെ ഇഷ്ടത്തിനു വിപരീതമായി നിർബന്ധിക്കുമ്പോൾ കുഞ്ഞിനെ മാറോട് ചേർത്ത് മുടിയിൽ തഴുകി പറയണം. അമ്മയൊ അച്ഛനൊ തന്നോട് ദേഷ്യപ്പെടുകയല്ല എന്ന ബോധം കുഞ്ഞിനുണ്ടാകണം. ഒച്ചയിടാനും ദേഷ്യം പ്രകടിപ്പിക്കാനുമുള്ള തോന്നൽ സ്വയം നിയന്ത്രിക്കണം. ക്ഷമയും ഒരേസമയം ദൃഢതയും പ്രകടിപ്പിക്കണം.

  k

  2. ശരിയായ പെരുമാറ്റം എന്തെന്ന് ഉറപ്പിച്ചു പറയുക

  ഒരു പെരുമാറ്റം ശരിയല്ല എന്നു കുഞ്ഞിനോട് ആവർത്തിച്ചു പറയണം. ദേഷ്യപ്പെടാതെ ഏറ്റവും ക്ഷമയോടെ കുഞ്ഞിനോട് പറയുക. പക്ഷെ വാക്കുകളിൽ ദൃഢനിശ്ചയം സ്ഫുരിക്കുകയും അത് കുഞ്ഞിന് മനസ്സിലാവുകയും വേണം.

  എപ്പോഴും കുഞ്ഞിനോട് ശരിയായ പെരുമാറ്റം എന്തെന്നു പറയണം.അല്ലാതെ ഒരു പ്രത്യേക രീതിയിൽ പെരുമാറരുത് എന്നു മാത്രം പറഞ്ഞാൽ പോരാ. കളിപ്പാട്ടം വലിച്ചെറിയുന്ന കുഞ്ഞിനോട് എറിയരുത് എന്നു മാത്രം പറയാതെ കളിപ്പാട്ടം കളിക്കാനുള്ളതാണ് എറിയാനുള്ളതല്ല എന്നു നിർബന്ധമായും പറയണം.

  g,

  3. പെരുമാറ്റച്ചട്ടങ്ങൾ ചിട്ടപ്പെടുത്തുക

  കൃത്യമായ പെരുമാറ്റചട്ടങ്ങൾ പാലിക്കുന്നത് കുഞ്ഞിന് അത് പിൻതുടരാൻ എളുപ്പമാകും. എന്തു ചെയ്യാമെന്നും എന്തു ചെയ്യാൻ പാടില്ലെന്നും കൃത്യമായി പറയണം. കുഞ്ഞ് എപ്പോഴും അത് മനസ്സിലാക്കി പെരുമാറുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. പക്ഷെ ഉത്തരവാദിത്വമുള്ള മാതാപിതാക്കൾ അത് ആവർത്തിച്ച് പറയുകയും കുഞ്ഞിന് മനസ്സിലാക്കികൊടുക്കുകയും വേണം. ഉൗണുമേശയിലെ പെരുമാറ്റരീതികൾ ഇത്തരത്തിൽ കുഞ്ഞിനെ പഠിപ്പിക്കാം.

  gmy

  4. വിട്ടുകൊടുക്കാൻ ശീലിക്കുക

  കുഞ്ഞിനെ എപ്പോഴും നിങ്ങളുടെ നിയന്ത്രണത്തിലൊതുക്കരുത്. ഇടയ്ക്കൊക്കെ അവരുടെ ഇഷ്ടത്തിനു വഴങ്ങണം. അത് എല്ലാ ദിവസവും അനുവദിച്ച് കിട്ടില്ല ഇന്നു മാത്രമാണ് എന്നു കുഞ്ഞിനെ ബോധ്യപ്പെടുത്തണം. ഇന്നു കുറച്ച് നേരം കൂടുതൽ കളിക്കാം ഇന്നു മാത്രം എന്നു പറഞ്ഞാൽ കുഞ്ഞിന് അത് ബോധ്യപ്പെടും. നിയന്ത്രണങ്ങൾ അയച്ചു വിടാനും മാതാപിതാക്കൾ ശീലിക്കണം.

  ttnh

  5. ബുദ്ധിമുട്ട് പിടിച്ച സന്ദർഭങ്ങൾ ഒഴിവാക്കുക

  കുഞ്ഞുങ്ങൾ ഏറ്റവും കൂടുതൽ അനുസരണക്കേട് കാട്ടുന്ന സന്ദർഭങ്ങൾ മാതാപിതാക്കൾക്ക് വളരെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. അവ ഒഴിവാക്കുക.പൊതുസ്ഥലങ്ങളിൽ ഇത്തരം അവസരങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക. അവ മാതാപിതാക്കൾക്കും കുഞ്ഞുങ്ങൾക്കും ഒരുപോലെ ദോഷകരമാണ്. വൈകാരികമായി വല്ലാത്ത ആയാസം ഉണ്ടാക്കും.

  English summary

  How to Deal With Your Kid

  It is a toddler’s job to defend everything. This is the period in your child’s development when she begins to understand that she is separate from you and can exert some control over her world
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more