TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
കുട്ടികളിലെ മലബന്ധത്തിന് ശാശ്വത പരിഹാരം
കുട്ടികളില് മലബന്ധം പതിവാണ്. പ്രത്യേകിച്ചും കുട്ടികളില്. രാവിലെ തിരക്കിനിടയില് ഓടുന്നതും നേരാംവണ്ണം ഭക്ഷണം കഴിയ്ക്കാത്തതും ടോയ്ലററില് സമയം ചെലവാക്കുന്നതി്നു ലഭിയ്ക്കുന്ന കുറവുമെല്ലാം ഇതിനുള്ള കാരണങ്ങളാകാറുണ്ട്.
ചെറുപ്പത്തിലുള്ള മലബന്ധം പലപ്പോഴും ജീവിതകാലം മുഴുവന് കുടലിന്റേയും വയറിന്റേയും ആരോഗ്യം തകരാറിലാകാന് കാരണമാകാറുണ്ട്. കുട്ടിയ്ക്കുണ്ടാകുന്ന അസ്വസ്ഥതകളും വിശപ്പു കുറവുമെല്ലാം മറ്റു പല പ്രശ്നങ്ങളും. സ്ഥിരമായുള്ള മലബന്ധം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേയ്ക്കും നയിക്കുകയും ചെയ്യുന്നു.
കുട്ടികളില് ദിവസവും ശോധനയില്ലാത്തതുതന്നെയാണ് മലബന്ധത്തിന്റെ ഏറ്റവും പ്രധാനലക്ഷണം. കുട്ടി ദിവസം ഒരു തവണയെങ്കിലും മലവിസര്ജനം ചെയ്യണം. ഇത് രാവിലെ ഒരേ നേരത്തില് തന്നെ ദിവസവും പോകുന്നുവെങ്കില് നല്ല ശോധയുടെ ലക്ഷണമാണ്.
മലബന്ധത്തിന് മരുന്നുകളെ ആശ്രയിക്കുന്നത് അത്ര നല്ല പരിപാടിയില്ല. കാരണം ഇത് ചിലപ്പോള് ശീലമായി മാറിയേക്കാം. ഇതുകൊണ്ടുതന്നെ ഇതില്ലാതെയുള്ള വഴികള് നോക്കുന്നതാകും നല്ലത്.
കുട്ടികളിലെ മലബന്ധമൊഴിവാക്കാന് സഹായിക്കുന്ന ചില പ്രത്യേക ഘടകങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ,
ഒലീവ് ഓയിലും നാരങ്ങാനീരും
കുട്ടികള്ക്ക് 1 ടീസ്പൂണ് ഒലീവ് ഓയിലും 1 ടീസ്പൂണ് നാരങ്ങാനീരും കലര്ത്തി രാവിലെ വെറുംവയറ്റില് കൊടുക്കുക. ഇത് മലബന്ധത്തിനുളള നല്ലൊരു പരിഹാരമാണ്. കുട്ടികള്ക്കു ദോഷം വരുത്തുകയുമില്ല.
കറ്റാര്വാഴ
കറ്റാര്വാഴയും കുട്ടികളിലെ മലബന്ധത്തിനുളള നല്ലൊരു പരിഹാരമാണ്. 2 ടീസ്പൂണ് കറ്റാര്വാഴ ജെല് 1 ഗ്ലാസ് ഇളംചൂടുവെള്ളത്തില് കലര്ത്തി കുടിയ്ക്കുന്നത് മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്.
തൈര്
കുട്ടികള്ക്ക് ദിവസവും ഒരു ബൗള് തൈര് കൊടുക്കുന്നത് ഏറെ നല്ലതാണ്. കാല്സ്യം മുതലായ ആരോഗ്യഗുണങ്ങള്ക്കൊപ്പം മലബന്ധമകറ്റാനും ഇത് ഏറെ നല്ലതാണ്.
മോളാസസ്
മോളാസസ് കുട്ടികള്ക്കു നല്കുന്നതും മലബന്ധത്തില് നിന്നുളള രക്ഷയാണ്. ബ്ലാക്സ്ട്രാപ് മൊളാസസില് മഗ്നീഷ്യം ധാരാളമുണ്ട്. ഇതാണ് മലബന്ധമകറ്റാന് സഹായിക്കുന്നത്.
ഉണക്കമുന്തിരി
ഉണക്കമുന്തിരി വെള്ളത്തിലിട്ടു കുതിര്ത്ത് ഈ വെള്ളം കുടിയ്ക്കുന്നതും ഉണക്കമുന്തിരി കഴിയ്ക്കുന്നതും കുട്ടികളിലെ മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്.
നെയ്യ്
രാത്രി കിടക്കാന് നേരം ഒരു സ്പൂണ് നെയ്യും 1 ഗ്ലാസ് ചൂടുവെള്ളവും കുട്ടിയ്ക്കു നല്കുക. ഇത് രാവിലെയുള്ള ശോധനയ്ക്കു നല്ലതാണ്. അല്ലെങ്കില് രാവിലെ വെറുംവറ്റിലും ഇതു ചെയ്യാം.
ഫൈബറടങ്ങിയ ഭക്ഷണങ്ങള്
ധാരാളം ഫൈബറടങ്ങിയ ഭക്ഷണങ്ങള് കുട്ടികള്ക്കു നല്കുക. പച്ചക്കറികളും പഴവര്ഗങ്ങളും മുളപ്പിച്ച ധാന്യങ്ങളുമെല്ലാം ഗുണം ചെയ്യും.
വെള്ളവും
വെള്ളവും ഇതുപോലെ ആരോഗ്യകരമായ പാനീയങ്ങളും ധാരാളമായി കുട്ടികള്ക്കുള്ള ഭക്ഷണശീലങ്ങളില് ഉള്പ്പെടുത്തുക.
പ്രത്യേക പഴവര്ഗങ്ങള്
ചില പ്രത്യേക പഴവര്ഗങ്ങള് കുട്ടികള്ക്കു നല്കുന്നത് മബന്ധത്തില് നിന്നുള്ള നല്ലൊരു പരിഹാരമാണ്. ഓറഞ്ച്, ആപ്പിള്, പേരയ്ക്ക, പ്രൂണ്സ്, പഴം എ്ന്നിവ ഏറെ നല്ലതാണ്.
കളികള്.
കുട്ടികള്ക്കുള്ള നല്ലൊരു വ്യായാമമാണ് ദേഹമനങ്ങിയുളള കളികള്. ശാാരീരികഅധ്വാനം കുടല് പ്രവര്ത്തനങ്ങളെ സഹായിക്കും. ഇത് മലബന്ധം പോലുളള പ്രശ്നങ്ങള് പരിഹരിയ്ക്കാനും സഹായിക്കും.
ചൂടുവെള്ളം
രാവിലെ എഴുന്നേറ്റാലുടന് കുട്ടിയ്ക്ക് ഒരു ഗ്ലാസ് ചൂടുവെള്ളം നല്കി ടോയ്ലറ്റില് പോകുകയെന്ന ശീലം വളര്ത്തിയെടുക്കുക. ഇത് മലബന്ധത്തിനുള്ള പരിഹാരമാണ്.