For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ കഫക്കെട്ടിന് ഈ ഇലക്കിഴി മരുന്ന്‌

കുട്ടികളിലെ കഫക്കെട്ടിന് ഈ ഇലക്കിഴി മരുന്ന്‌

|

കുട്ടികളേയും കുഞ്ഞുങ്ങളേയും മുതിര്‍ന്നവരേയുമെല്ലാം ഒരുപോലെ അലട്ടുന്ന ഒന്നാണ് കഫക്കെട്ടും തുടര്‍ന്നുള്ള ശ്വാസതടസവും ചുമയുമെല്ലാം ഇതിനെല്ലാം പ്രധാനപ്പെട്ട കാരണം അണുബാധ കന്നെയാണ്.

മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ക്കാണ് ഈ പ്രശ്‌നം പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുക. ഇത്തരം കഫക്കെട്ട് അണുബാധയായി മാറി പലപ്പോഴും ആന്റിബയോട്ടിക്‌സ് വരെ കഴിയ്‌ക്കേണ്ട അവസ്ഥയില്‍ എത്തുകയും ചെയ്യും.

കുഞ്ഞുങ്ങളിലും കുട്ടികളിലും രോഗ പ്രതിരോധ ശേഷി കുറവായതു കാരണം കഫക്കെട്ടു പെട്ടെന്നുണ്ടാകുകയും ചെയ്യും. ഇതു ചുമയിലേയ്ക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങളിലേയ്ക്കുമെല്ലാം വഴിയൊരുക്കുകയും ചെയ്യും.

കപ്പയുടെ വിഷദോഷം തീര്‍ക്കാന്‍ മീന്‍കറി ഒപ്പം വേണംകപ്പയുടെ വിഷദോഷം തീര്‍ക്കാന്‍ മീന്‍കറി ഒപ്പം വേണം

കുട്ടികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും കഫക്കെട്ടിനായി ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കുന്നതിനേക്കാള്‍ എന്തു കൊണ്ടും ഗുണകരം പ്രകൃതി ദത്ത മരുന്നുകള്‍ തന്നെയാണ്. യാതൊരു ദോഷവും വരുത്താത്ത ധാരാളം പ്രകൃതിദത്ത മരുന്നുകള്‍ ഇതിനായി നമുക്കു തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ.

കുഞ്ഞുങ്ങളുടേയും കുട്ടികളുടേയും വേണമെങ്കില്‍ മുതിര്‍ന്നവര്‍ക്കു തന്നെയും ഗുണം ചെയ്യുന്ന, കഫക്കെട്ടില്‍ നിന്നും ആശ്വാസം നല്‍കുന്ന ഇത്തരം ചില മരുന്നു പ്രയോഗങ്ങളെക്കുറിച്ചറിയൂ,

തുളസി

തുളസി

തുളസി കഫക്കെട്ടിനും ചുമയ്ക്കുമുളള പ്രകൃതിദത്ത മരുന്നാണ്. തുളസിയുടെ നീര് പിഴിഞ്ഞെടുത്ത് അല്‍പം തേനും ചേര്‍ത്ത് ദിവസവും രണ്ടു മൂന്നു നേരം അടുപ്പിച്ചു കൊടുക്കുന്നത് ഏറെ നല്ലതാണ്. ഇത് ചുമയില്‍ നിന്നും കഫക്കെട്ടില്‍ നിന്നും ആശ്വാസം നല്‍കുന്ന ഒന്നാണ്. തുളസിയും തേനുമെല്ലാം അണുബാധകളെ ചെറുക്കാന്‍ ഏറെ നല്ലതാണ്.

പനിക്കൂര്‍ക്ക

പനിക്കൂര്‍ക്ക

ഇതുപോലെയാണ് പനിക്കൂര്‍ക്കയും. കുട്ടികളുളള വീട്ടില്‍ നിര്‍ബന്ധമായും ഉണ്ടായിരിയ്‌ക്കേണ്ട ഒരു സസ്യമാണിത്. പനിക്കൂര്‍ക്ക വാട്ടിപ്പിഴിഞ്ഞു നീരെടുത്ത് ഇതില്‍ തേനും ചേര്‍ത്തു കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കും നല്‍കാം. ഇതും കഫക്കെട്ടും ചുമയും മാറുന്നതിന് ഏറെ നല്ലതാണ്. ഇതും മൂന്നു നേരം നല്‍കുന്നതു ഗുണം ചെയ്യും. പനിക്കൂര്‍ക്കയുടെ ഇല വാട്ടി കുട്ടികളുടേയും കുഞ്ഞുങ്ങളുടേയും നിറുകയില്‍ ഇടുന്നത് പനിയും ജലദോഷവുമെല്ലാം ശമിപ്പിയ്ക്കാനുളള നല്ലൊരു വഴി കൂടിയാണ്പനിക്കൂര്‍ക്കയുടെ ഇല ഇടിച്ചു പിഴിഞ്ഞ് ഈ നീരില്‍ കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്ത് കുട്ടികള്‍ക്കു നല്‍കാം. ഇത് കോള്‍ഡ്, ചുമ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു പരിഹാരമാണ്.

തേന്‍

തേന്‍

തേന്‍ ഉപയോഗിയ്ക്കുമ്പോള്‍ ചെറുതേനാണ് കൂടുതല്‍ നല്ലത്. ഇതിനാണ് ഔഷധ ഗുണം കൂടുതല്‍. ചെറിയ തേനീച്ചയില്‍ നിന്നെടുക്കുന്നതാണ് ചെറുതേന്‍, വലിയ തേനീച്ചയുടേത് വന്‍തേനും. മരുന്നു ഗുണം കൂടുതല്‍ ചെറുതേനാണ്. ഇതുപോലെ ശുദ്ധമായ തേന്‍ ഉപയോഗിയ്ക്കുക. ഇത് ഗുണം ലഭിയ്ക്കാന്‍ ഏറെ പ്രധാനമാണ്. കൃത്രിമ തേന്‍ ഗുണം നല്‍കില്ല. ശര്‍ക്കര പാനിയും മറ്റുമായി പല തരത്തിലെ തേനുകളും ഇന്നു വിപണിയില്‍ വരുന്നുണ്ട്.

തുളസിയുടെ നീരും പനിക്കൂര്‍ക്കയുടെ നീരും

തുളസിയുടെ നീരും പനിക്കൂര്‍ക്കയുടെ നീരും

തുളസിയുടെ നീരും പനിക്കൂര്‍ക്കയുടെ നീരും തുല്യ അളവില്‍ എടുത്തു കലര്‍ത്തി ഇതില്‍ തേനും ചേര്‍ത്തു നല്‍കുന്നതും ഏറെ നല്ലതാണ്. ഇത്തരം വഴികള്‍ യാതൊരു ദോഷവും വരുത്തില്ല. കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഫലപ്രദവുമാണ്.

തുളസിയും പനീക്കൂര്‍ക്കയും

തുളസിയും പനീക്കൂര്‍ക്കയും

തുളസിയും പനീക്കൂര്‍ക്കയും ചതച്ച് വൃത്തിയുള്ള തുണിയില്‍ കിഴി കെട്ടുക. ഈ കിഴി ചെറുതായി ചൂടാക്കി കുഞ്ഞിന്റെ നെഞ്ചിലും പുറത്തുമെല്ലാം വയ്ക്കുന്നതും ഏറെ നല്ലതാണ്. ഇത് 2 വയസിനു മേല്‍ പ്രായമുളള കുഞ്ഞുങ്ങളില്‍ മാത്രം പരീക്ഷിയ്ക്കുക. ഇതും കഫക്കെട്ടു മാറാന്‍ സഹായിക്കുന്ന ഒന്നാണ്.

അയമോദകം

അയമോദകം

അയമോദകം അഥവാ അജ്‌വെയ്ന്‍ കഫക്കെട്ടു മാറാന്‍ സഹായിക്കുന്ന മറ്റൊരു മരുന്നാണ്. ഇത് അല്‍പമെടുത്തു തവയിലിട്ടു ചൂടാക്കുക. ഇത് വൃത്തിയുള്ള കോട്ടന്‍ തുണിയില്‍ കിഴി കെട്ടി കുഞ്ഞുങ്ങളുടെ പുറത്തും നെഞ്ചിലും വച്ചു കൊടുക്കാം. ഇതുപോലെ ഇത് മൂക്കിനടുത്തു പിടിച്ച് ഇതിന്റെ മണം ശ്വസിയ്ക്കുന്നതും നല്ലതാണ്. കുട്ടികള്‍ ഇതിന്റെ മണം ശ്വ്‌സിയ്ക്കാന്‍ വിസമ്മതിയ്ക്കുകയാണെങ്കില്‍ ഉറങ്ങുമ്പോള്‍ ശ്വാസമെടുക്കുമ്പോള്‍ മൂക്കിനടത്തു പിടിയ്ക്കുക. ഇത് കഫക്കെട്ടില്‍ നിന്നും മോചനം നല്‍കും. ശ്വാസകോശം ക്ലിയറായി ശ്വസന തടസവും മാറും.

നാരങ്ങ

നാരങ്ങ

2 വയസു കഴിഞ്ഞ കുട്ടികളെങ്കില്‍ ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ നാലു തുളളി നാരങ്ങനീരും അര ടീസ്പൂണ്‍ തേനും കലര്‍ത്തി കുടിയ്ക്കാന്‍ കൊടുക്കുക. ഇത് കഫക്കെട്ടില്‍ നിന്നും ആശ്വസം നല്‍കാന്‍ ഏറെ നല്ലതാണ്. കോള്‍ഡ് മാറാന്‍ സഹായിക്കുന്ന ഒരു വഴി കൂടിയാണ് ചെറുചൂടുള്ള ഈ പ്രത്യേക നാരങ്ങാ, തേന്‍ വെള്ളം.

പാലില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍

പാലില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍

പാലില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുക. അണുബാധക്കെതിരെ പ്രവര്‍ത്തിക്കാനുള്ള മഞ്ഞളിന്റെ ശേഷിയാണ് കഫക്കെട്ട് ഇല്ലാതാക്കാന്‍ സഹായിക്കുന്നത്.പാലുംവെള്ളമായും ഇതു നല്‍കാം. ഇതുപോലെ തീരെ ചെറിയ കുട്ടിയെങ്കില്‍ കുറുക്കില്‍ ഒരു നുള്ളു മഞ്ഞള്‍ ചേര്‍ക്കാം.

ഉരമരുന്ന്

ഉരമരുന്ന്

ഉരമരുന്ന് ആയുര്‍വേദ കടകളില്‍ ലഭിയ്ക്കും. ഇത് ചെറിയ കുട്ടികള്‍ക്ക് മുലപ്പാലില്‍ അരച്ചു നല്‍കുകക. എന്നാല്‍ ഇതു ചെയ്യും മുന്‍പ് ഡോക്ടറുടെ നിര്‍ദേശം കൂടി സ്വീകരിയ്്ക്കുക

Read more about: kid കുട്ടി
English summary

Home Remedies To Treat Chest Congestion In Kids

Home Remedies To Treat Chest Congestion In Kids
X
Desktop Bottom Promotion