For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരുപിടി ഓട്‌സ് കുട്ടിയ്ക്കു നല്‍കും ഒരുപാടു ഗുണം

ഒരുപിടി ഓട്‌സ് കുട്ടിയ്ക്കു നല്‍കും ഗുണം

|

ആരോഗ്യകരമായ ഭക്ഷണങ്ങളുടെ ലിസ്‌റ്റെടുത്തു നോക്കിയാല്‍ നമ്മുടെ മനസില്‍ ഓടിയെത്തുന്ന ഭക്ഷണങ്ങളില്‍ ഒന്നാകും, ഒാട്‌സ്. ഏതു പ്രായക്കാര്‍ക്കും ഏത് അസുഖമുള്ളവര്‍ക്കും ധൈര്യമായി കഴിയ്ക്കാവുന്ന ഒരു ഭക്ഷണമാണിത്. നാരുകളും പോഷകങ്ങളുമെല്ലാം ഒരുപോലെ അടങ്ങിയ, ആരോഗ്യത്തിനു യാതൊരു ദോഷവും വരുത്താത്ത ഭക്ഷണമാണിത്.

മുതിര്‍ന്നവര്‍ക്കു മാത്രമല്ല, കുട്ടികള്‍ക്കും ധൈര്യമായി നല്‍കാവുന്ന ഒന്നാണ് ഓട്‌സ്. കൊഴുക്കാവുന്ന എന്നല്ല, കൊടുക്കണം എന്നാണ് പറയേണ്ടത്. കുട്ടിയ്ക്കു നല്‍കുന്ന ഭക്ഷണങ്ങളില്‍ ഒന്ന് ഓട്‌സ് ആക്കാം. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയെങ്കിലും ഇത് കുട്ടിയുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും കുട്ടികള്‍ക്കു നല്‍കുന്ന ഒന്നാണ്. ഇവര്‍ക്ക് ആരോഗ്യം നല്‍കുന്ന, ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്ന ഒന്നാണ് ഓട്‌സ്.

ആറു മാസത്തിനു ശേഷമുള്ള ഏതു കുട്ടികള്‍ക്കും ഓട്‌സ് കൊടുക്കാമെന്നതാണ് വാസ്തവം. ആറു മാസം എന്ന കണക്കു പറയുന്നത് ആറു മാസം വരെ കുട്ടികള്‍ക്ക് മുലപ്പാല്‍ മാത്രമേ നല്‍കാവൂ എന്നതാണ് പൊതുവേ പറയാറ്.

കുട്ടികള്‍ക്ക് ഓട്‌സ് നല്‍കണം എന്നു പറയുന്നതിന്റെ ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ധാരാളം നാരുകള്‍

ധാരാളം നാരുകള്‍

ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണമാണ് ഓട്‌സ്. ഇതു കൊണ്ടു തന്നെ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് അത്യുത്തമവുമാണ്. കുട്ടികളുടെ ദഹനേന്ദ്രിയത്തിന് സാധാരണ ശക്തി മുതിര്‍ന്നവരേക്കാള്‍ കുറവാണ്. ഇതുകൊണ്ടുതന്നെ ദഹന പ്രശ്‌നങ്ങള്‍ പെട്ടെന്നു തന്നെ ബാധിച്ചേക്കും. പെട്ടെന്നു ദഹിയ്ക്കുന്ന ഭക്ഷണമാണ് ഓട്‌സ്. ദഹന പ്രശ്‌നങ്ങള്‍ ഭയക്കാതെ കുട്ടിയ്ക്കു നല്‍കാന്‍ സാധിയ്ക്കുന്ന ഭക്ഷണം.

മലബന്ധം

മലബന്ധം

പല കുട്ടികളേയും അലട്ടുന്ന പ്രശ്‌നമാണ് മലബന്ധം. പ്രത്യേകിച്ചും ചെറിയ കുട്ടികളെ. ആവശ്യത്തിനുള്ള വെള്ളത്തിന്റെ പോരായ്മയും നാരുകളുള്ള ഭക്ഷണത്തിന്റെ കുറവുമെല്ലാം കാരണം. ഇതിനെല്ലാമുള്ള നല്ലൊരു പ്രതിവിധിയാണ് ഓട്‌സ്. കുടലിന്റെ ആരോഗ്യത്തിന് ഏറെ സഹായകമായ ഇത് മലം കുടലിലൂടെ പെട്ടെന്നു നീങ്ങാനും മലവിസര്‍ജനം എളുപ്പമാക്കാനും സഹായിക്കുന്നു. ഇതിലെ നാരുകളാണ് സഹായിക്കുന്നത്.

പ്രമേഹം

പ്രമേഹം

പല കുട്ടികളിലും ഇപ്പോഴത്തെ കാലത്ത് പ്രമേഹം കണ്ടു വരുന്നുണ്ട്. ഭക്ഷണ ശീലവും വ്യായാമക്കുറവുമെല്ലാം കാരണം. പ്രത്യേകിച്ചും അമ്മയ്ക്കു ഗര്‍ഭകാല പ്രമേഹം അഥവാ ജെസ്റ്റഷണല്‍ ഡയബെററിസുണ്ടെങ്കില്‍. ഇതിനുളള നല്ലൊരു പ്രതിവിധിയാണ് ഒ്ാട്‌സ് കഴിയ്ക്കുന്നത്. മുതിര്‍ന്നവരെ പോലെ കുട്ടികള്‍ക്കും ഓട്‌സ് പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്.

തടി

തടി

കുട്ടിക്കാലത്തു പ്രമേഹമുള്ളതും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളുമെല്ലാം ചില കുട്ടികള്‍ക്ക് അമിത വണ്ണമുണ്ടാക്കുന്നു. ഇത്തരം പൊണ്ണത്തടിയുള്ള കുട്ടികള്‍ക്കു പറ്റിയ നല്ലൊരു മരുന്നാണ് ഇത്തരം ഭക്ഷണം. ഓട്‌സ് പൊതുവേ കൊഴുപ്പു തീരെക്കുറഞ്ഞ ഒന്നാണ്. ദഹനം എളുപ്പമാക്കി തടിയും വയറുമെല്ലാം നിയന്ത്രിച്ചു നിര്‍ത്തുന്ന ഒന്നാണിത്. അതേ സമയം ആരോഗ്യകരമായ തൂക്കം നല്‍കുകയും ചെയ്യും.

അനീമിയ

അനീമിയ

വിളര്‍ച്ചാ പ്രശ്‌നം കുട്ടികളെ ബാധിയ്ക്കുന്ന ഒന്നാണ്. പല കുട്ടികള്‍ക്കും അനീമിയ ഒരു പ്രശ്‌നം തന്നെയാണ്. ഓട്‌സ് ഇതിനുള്ള നല്ലൊരു പരിഹാരമാണ്. അയേണ്‍ സമ്പുഷ്ടമാണ് ഓട്‌സ്. ഇത് വിളര്‍ച്ച പരിഹരിയ്ക്കാന്‍ സഹായിക്കും.

ഒരുപിടി ഓട്‌സ് കുട്ടിയ്ക്കു നല്‍കും ഒരുപാടു ഗുണം

ചെറുപ്രായത്തില്‍ ഒാട്‌സ് കഴിയ്ക്കുന്ന കുട്ടികളില്‍ ആസ്തമ പോലെയുളള രോഗങ്ങള്‍ക്കുള്ള സാധ്യത കുറവാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതിലെ മഗ്നീഷ്യം കുട്ടികളുടെ മസിലിന് ഉറപ്പു നല്‍കുന്ന ഒന്നാണ്.

കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിനും

കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിനും

കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിനും ബുദ്ധി ശക്തിയ്ക്കുമെല്ലാം ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഭക്ഷണമാണ് ഓട്‌സ്. വളരുന്ന കുട്ടിയ്ക്ക് ഏറെ ഉത്തമമായ ഒന്ന്.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

പെട്ടെന്നു തന്നെ അസുഖങ്ങള്‍ പിടി പെടാന്‍ സാധ്യതയുള്ള വിഭാഗമാണ് കുട്ടികള്‍. പ്രത്യേകിച്ചും സ്‌കൂള്‍ പ്രായത്തില്‍. ഇതിനുള്ള സ്വാഭാവിക വഴി ശരീരത്തിന് പ്രതിരോധ ശേഷി ഉണ്ടാക്കുക എന്നതാണ്. കുട്ടികള്‍ക്കു പ്രതിരോധ ശേഷി നല്‍കാന്‍ ഒരുപിടി വൈറ്റമിനുകളുടെ കലവറയായ ഓട്‌സ് ഏറെ നല്ലതാണ്.

കുട്ടികളുടെ ചര്‍മത്തിന്

കുട്ടികളുടെ ചര്‍മത്തിന്

കുട്ടികളുടെ ചര്‍മത്തിന് ചേര്‍ന്നൊരു മരുന്നു കൂടിയാണ് ഓട്‌സ്. ചര്‍മത്തിന് തിളക്കം നല്‍കും. ചര്‍ത്തിലെ ചൊറിച്ചിലും എക്‌സീമ, ചുവന്നു തിണിര്‍ത്ത പാടുകള്‍, തടിപ്പ് എന്നിവയെല്ലാം മാറാന്‍ ഓട്‌സ് നല്ലതാണ്. കഴിയ്ക്കുക മാത്രമല്ല, ഇത് വെള്ളത്തിലോ പാലിലോ നനച്ച് കുട്ടികളുടെ ചര്‍മത്തില്‍ പുരട്ടുകയും ചെയ്യാം.

പാലില്‍

പാലില്‍

കുട്ടികള്‍ക്ക് ഓട്‌സ് പാലില്‍ വേവിച്ചു നല്‍കുന്നതു തന്നെയാണ് ഏറെ നല്ലത്. ഇത് ഗുണങ്ങള്‍ ഇരട്ടിയാക്കും. ഓട്‌സ് നല്ലപോലെ വെന്തു എന്നുറപ്പു വരുത്തുക. നല്ല പോലെ വേവാത്ത ഓട്‌സ് ദഹനം മെച്ചപ്പെടുത്തുകയല്ല, ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുക.

ഇന്‍സ്റ്റന്റ് ഓട്‌സ്

ഇന്‍സ്റ്റന്റ് ഓട്‌സ്

ഇന്‍സ്റ്റന്റ് ഓട്‌സ്, കളറും മധുരവും ചേര്‍ത്തവയൊന്നും കുട്ടിയ്ക്കു നല്‍കരുത്. ഇത്തരം വഴികള്‍ ഓട്‌സിന്റെ ആരോഗ്യ ഗുണങ്ങള്‍ കളയുകയാണ് ചെയ്യുക. ഇതില്‍ കുട്ടികളുടെ ഇഷ്ടാനുസരണം പഴങ്ങളോ നട്‌സോ പോലുള്ളവ ചേര്‍ത്തു നല്‍കിയാല്‍ ഗുണം വര്‍ദ്ധിയ്ക്കും. സ്വാദും. പഞ്ചസാരയ്ക്കു പകരം തേനോ കല്‍ക്കണ്ടമോ ചേര്‍ക്കാം. ചെറിയ കുട്ടികള്‍ക്കുള്ള കുറുക്കിനു പകരം ഓട്‌സ് കുറുക്കി നല്‍കാം. റെഡിമെയ്ഡ് ബേബി ഫുഡുകള്‍ ഒഴിവാക്കി പകരം ആരോഗ്യകരമായ ഓട്‌സ് നല്‍കുന്നത് ഏറെ നല്ലതാണ്.

ഒാട്‌സ്

ഒാട്‌സ്

ഒാട്‌സ് കുറുക്കി കഴിയ്ക്കാന്‍ മടിയെങ്കില്‍ കുട്ടികള്‍ക്ക് ഇത് മറ്റു രൂപങ്ങളിലും നല്‍കാം. ഉപ്പുമാവോ ദോശയോ മറ്റോ ആയി ഇതു തയ്യാറാക്കാം. എന്നാല്‍ കുറുക്കി കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം.

Read more about: kid baby health കുട്ടി
English summary

Health Benefits Of Oats For Kids And Babies

Health Benefits Of Oats For Kids And Babies, Read more to know about,
X
Desktop Bottom Promotion