For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  കുട്ടികളിലെ ചിക്കൻപോക്സ്-കാരണവും ചികിൽസയും പ്രതിരോധവും

  |

  ചിക്കൻപോക്സ് വളരെയെളുപ്പത്തിൽ പടർന്നു പിടിക്കുന്ന ഒരു രോഗമാണ്. ഹെർപ്സ് വൈറസ് സമൂഹത്തിലെ അംഗമായ വാരിസെല്ല സോസ്റ്റർ വൈറസ് ആണ് ചിക്കൻപോക്സിനു ഹേതുവായ രോഗാണു. ഷിങ്കിൾസ് എന്ന രോഗമുണ്ടാക്കുന്നതും ഈ വൈറസ് ആണ്.

  ചിക്കൻപോക്സ് ദേഹത്ത് മുഴുവൻ ചുവന്ന പാടുകളും നീർപ്പോളകളും ഉണ്ടാക്കുന്നു. പോളകൾ വരുന്നതോടെ പനിയും ഉണ്ടാകാറുണ്ട്.

  രോഗിയുടെ ചുമയും തുമ്മലും രോഗം പടർത്തും

  രോഗിയുടെ ചുമയും തുമ്മലും രോഗം പടർത്തും

  ചിക്കൻപോക്സ് സാധാരണ രണ്ടു തവണ വരാറില്ല. ഇനി അഥവാ വരികയാണെങ്കിൽ ശക്തി കുറഞ്ഞതായിരിക്കും. കുട്ടികൾക്ക് ചിക്കൻപോക്സ് വന്നാൽ അവരെ ഒരിക്കലും സ്കൂളിലേക്കൊ മറ്റ് പൊതുസ്ഥലത്തേക്കോ അയക്കരുത്. അത് മറ്റുള്ളവരിലേക്ക് പടർന്നു പിടിക്കും. പോളകൾ പ്രത്യക്ഷപ്പെടുന്നതിനു രണ്ടു ദിവസം മുൻപ് തന്നെ രോഗാണു ശക്തി പ്രാപിക്കുകയും വായുവിലൂടെ പടർന്നു പിടിക്കുകയും ചെയ്യും. ശരീരത്തിലുണ്ടാകുന്ന പോളകൾ മുഴുവൻ കരിഞ്ഞ് അവയെ ആവരണം ചെയ്തിരിക്കുന്ന പൊറ്റകൾ ഉണങ്ങി വീഴുന്നത് വരെയുള്ള സമയം രോഗസംക്രമണത്തിന്റെയാണ്.

  അസുഖമുള്ള ആളുമായി ഒരു തരത്തിലുള്ള സമ്പർക്കവും പാടില്ല. പോളകളുമായോ അതിനുള്ളിലെ ദ്രാവകവുമായോ സമ്പർക്കമുണ്ടായാൽ രോഗം ഉറപ്പായും പകരും. രോഗിയുടെ ചുമയും തുമ്മലും രോഗം പടർത്തും.

  പ്രതിരോധ കുത്തിവെയ്പ്പ്

  പ്രതിരോധ കുത്തിവെയ്പ്പ്

  പത്തു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് രോഗം വരാൻ എളുപ്പമാണ്. അതുകൊണ്ടു രോഗികളെ മാറ്റിപ്പാർപ്പിക്കുകയോ അല്ലെങ്കിൽ രോഗമില്ലാത്തവരെ മാറ്റിപ്പാർപ്പിക്കുകയോ ചെയ്തേ മതിയാവൂ. പ്രതിരോധശക്തി കുറഞ്ഞ കുഞ്ഞുങ്ങൾക്ക് ചിക്കൻപോക്സ് വരാനെളുപ്പമാണ്.

  അമ്മക്ക് ചിക്കൻപോക്സ് വരികയോ അല്ലെങ്കിൽ അമ്മ ചിക്കൻപോക്സിനുള്ള പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഒരു വയസ്സിനു താഴെയുള്ള മുല കുടിക്കുന്ന കുഞ്ഞിന് അസുഖം വരില്ല. ഇനി അഥവാ വന്നാലും അത് വളരെ ശക്തി കുറഞ്ഞതായിരിക്കും.

  ലക്ഷണങ്ങൾ

  ലക്ഷണങ്ങൾ

  ചിക്കൻപോക്സിന്റെ പ്രധാന ലക്ഷണങ്ങൾ ത്വക്കിലുണ്ടാകുന്ന തടിപ്പുകളും പോളകളുമാണ്. വൈറസുമായി സമ്പർക്കത്തിൽ വന്നു ഏകദേശം 21 ദിവസത്തിനുള്ളിൽ രോഗം പ്രത്യക്ഷപ്പെടും. കുട്ടികൾക്ക് ഏകദേശം 200 മുതൽ 500 വരെ പോളകളുണ്ടാവും.

  ഈ പോളകൾക്ക് പുറമെ പനി, തലവേദന, വയറുവേദന, തൊണ്ടയടപ്പ്, വിശപ്പില്ലായ്മ, ക്ഷീണം എന്നിവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.

  ചിക്കൻപോക്സിന്റെ പ്രധാന ലക്ഷണമായ പോളകൾ ആദ്യമായി മുഖം, തലയോട്ടി, ശരീരത്തിന്റെ പുറംഭാഗം, വയറ് എന്നിവിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ഈ പോളകളിൽ ചലം നിറഞ്ഞിരിക്കും. അസഹ്യമായ ചൊറിച്ചിലുണ്ടാകും. കൂടാതെ വായിലും ഗുഹ്യപ്രദേശത്തും കൺപോളകളിലും ഇവ പ്രത്യക്ഷപ്പെടാറുണ്ട്. ആദ്യം പ്രത്യക്ഷപ്പെടുന്ന പോളകൾ ഉണങ്ങി വീഴുന്നതിനനുസരിച്ച് പുതിയവ ഉണ്ടായിക്കൊണ്ടിരിക്കും. എക്സിമ എന്ന ത്വക്ക് രോഗമുള്ള കുട്ടികൾക്ക് ചിക്കൻപോക്സ് വരുമ്പോൾ ഏകദേശം ആയിരത്തോളം പോളകൾ കണ്ടുവരാറുണ്ട്. പോളകൾ ഏതാനും ദിവസം കൊണ്ട് പൊഴിഞ്ഞ് പോകുമെങ്കിലും ചിക്കൻ പോക്സ് എന്ന രോഗത്തിനു വൈദ്യസഹായം തേടുന്നതാണ് നല്ലത്.

  ചില കുട്ടികൾക്ക് ശരീരത്തിലെ പോളകൾക്ക് പുറമേ കടുത്ത പനിയുണ്ടാകും. 102 ഡിഗ്രിക്ക് മേലെയുള്ള പനി ദിവസങ്ങളോളം നീണ്ടു നിൽക്കും. പോളകൾ പൊട്ടി ചലം പുറത്തേക്കൊഴുകും. കടുത്ത ക്ഷീണമുണ്ടാകും. എഴുന്നേറ്റിരിക്കാനും നടക്കാനും പലപ്പോഴും ശ്വാസം കഴിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടും. കഴുത്ത് അനക്കാനും തിരിക്കാനും ഒക്കെ ബുദ്ധിമുട്ടനുഭവപ്പെടും. തുടർച്ചയായി ഛർദ്ദിയുണ്ടാകും. നിർത്താതെ ചുമക്കും. കടുത്ത വയറു വേദനയുണ്ടാകും.

  മുകളിൽപ്പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ കുഞ്ഞിനെ എത്രയും പെട്ടെന്ന് ഡോക്ടറുടെ അടുത്ത് കൊണ്ടു പോകണം. ചിക്കൻ പോക്സ് ആണെന്ന് സംശയം തോന്നിയാൽ ഡോക്ടറെ കാണുന്നതാണ് എന്തുകൊണ്ടും നല്ലത്.

   ചികിൽസ

  ചികിൽസ

  ഡോക്ടർക്ക് ശരീര പരിശോധനകൊണ്ട് രോഗം തിരിച്ചറിയാൻ കഴിയും. ചിലപ്പോൾ രക്തപരിശോധന ആവശ്യമായി വന്നേക്കാം.

  ചിക്കൻ പോക്സിന്റെ ചികിൽസ മിക്കവാറും അതിന്റെ രോഗലക്ഷണങ്ങൾക്കാണ്. രോഗം വളരെ കടുത്തതാണെങ്കിൽ മാത്രമെ സാധാരണയായി ആന്റി വൈറൽ മരുന്നുകൾ നൽകാറുള്ളൂ. പോളകൾ കണ്ടുകഴിഞ്ഞാൽ 24 മണിക്കുറിനകം acyclovir നൽകാം.

  സിങ്ക്, polidocanol, tannis കൂടാതെ menthol എന്നിവയടങ്ങിയ ക്രീമുകളും ലോഷനുകളും പോളകളിൽ പുരട്ടാം.

  Benadryl കുഞ്ഞുങ്ങൾക്ക് കൊടുക്കാവുന്നതാണ്. പക്ഷെ ഡോക്ടറോട് അവയുടെ സുരക്ഷിതത്വത്തിനെപ്പറ്റി സംസാരിച്ച് ഉറപ്പുവരുത്തണം.

  ചൊറിച്ചിൽ തോന്നുന്നിടത്തും പോളകളിലും ഹൈഡ്രോ കോർട്ടിസോൺ ക്രീം പുരട്ടാം.

  മറ്റു രോഗങ്ങൾ ഒന്നുമില്ലാത്ത കുട്ടികൾക്ക് ആന്റി വൈറൽ മരുന്നുകൾ സാധാരണ കൊടുക്കാറില്ല. എക്സിമ പോലെയുള്ള അസുഖങ്ങൾ ഉള്ള കുഞ്ഞുങ്ങൾക്കാണ് ഇത്തരം മരുന്നുകൾ കൊടുക്കാറ്.

  ചിക്കൻ പോക്സ് ഉള്ള കുട്ടികൾക്ക് ആസ്പിരിൻ ഇബുപ്രൂഫിൻ എന്നീ മരുന്നുകൾ കൊടുക്കരുത്. ആസ്പിരിനും ചിക്കൻ പോക്സിനു കാരണമായ വാരിസെല്ല വൈറസും ചേർന്നാൽ Reye Syndrome ഉണ്ടാകും. ഇബുപ്രൂഫിൻ ചിക്കൻ പോക്സിനു ശമനമുണ്ടാക്കില്ല. പനി കുറയാൻ പാരസെറ്റമോൾ ഉപയോഗിക്കുന്നതാണ് നല്ലത്.

   ചിക്കൻ പോക്സ് ഉള്ള കുട്ടികളെ പരിചരിക്കുന്നതെങ്ങനെയെന്ന് നോക്കാം.

  ചിക്കൻ പോക്സ് ഉള്ള കുട്ടികളെ പരിചരിക്കുന്നതെങ്ങനെയെന്ന് നോക്കാം.

  ദേഹത്തുള്ള തടിപ്പുകളും പാടുകളും മാന്താൻ കുട്ടികളെ അനുവദിക്കരുത്. അവരുടെ കയ്യിലെ നഖം നിരപ്പെ വെട്ടിമാറ്റണം. ദേഹം ചൊറിഞ്ഞ് പൊട്ടി ക്കാതിരിക്കാനാണിത്. കനം കുറഞ്ഞ അയവുള്ള വസ്ത്രങ്ങൾ ധരിപ്പിക്കണം. ഇറുക്കമുള്ളതും കനമുള്ളതുമായ വസ്ത്രങ്ങൾ ധരിപ്പിക്കരുത്. കമ്പിളി വസ്ത്രങ്ങൾ നിർബന്ധമായും ഒഴിവാക്കണം. ചെറു ചൂടുവെള്ളത്തിൽ ദിവസം ദേഹം കഴുകി ക്രീമുകൾ പുരട്ടുക. കോൺസ്റ്റാർച്ചും ഒാട്ട്മീലും ശരീരത്തിലെ ചൊറിച്ചിൽ അകറ്റാൻ നല്ലതാണ്. കുളിക്കുമ്പോൾ അവ ഉപയോഗിക്കാം. കുളി കഴിഞ്ഞ് മോയിസ്ചറൈസർ പുരട്ടുന്നതും നല്ലതാണ്. വായിലെ കുരുക്കൾ പോകാനായി ഉപ്പു വെള്ളം കവിൾക്കൊള്ളാം. ചൂടുള്ള സ്ഥലത്ത് പോകരുത്. തണുത്തതും ഒട്ടും എരിവും പുളിയും ഇല്ലാത്തതുമായ ഭക്ഷണം കഴിക്കണം. വായിലെ കുരുക്കൾ കാരണം കുട്ടികൾക്ക് ചവക്കാൻ ബുദ്ധിമുട്ട് കാണും. കനം കുറഞ്ഞു മൃദുവായ ഭക്ഷണം കൊടുക്കണം.

  ചിക്കൻ പോക്സ് ഒരു മാരകരോഗമല്ല. കണക്ക് പ്രകാരം അമ്പതിനായിരം രോഗികളിൽ ഒരാൾ മാത്രമാണ് മരണത്തിനു കീഴടങ്ങുന്നത്. പക്ഷെ അതു വരാതിരിക്കാനുള്ള മുൻകരുതൽ എടുക്കണം. കുട്ടികൾക്കുണ്ടാവുന്ന വേദനയിൽ നിന്നും അവരെ രക്ഷിക്കാൻ അതാണു മാർഗ്ഗം.

  . കുത്തിവെപ്പ് കഴിഞ്ഞ് കുഞ്ഞിനു എന്തെങ്കിലും അസുഖം തോന്നിയാൽ ഉടൻ ഡോക്ടറുടെ അടുത്ത് കൊണ്ടു പോകണം.

  കുത്തിവെപ്പിന് ചില െചറിയ പാർശ്വഫലങ്ങൾ ഉണ്ടാകാം. ചെറിയ പനി, മേലുവേദന ചെറിയ തോതിൽ മേലൊക്കെ തടിപ്പ് എന്നിവയുണ്ടാകാം. പക്ഷെ ഇത് സാരമാക്കാനില്ല. കുത്തിവെപ്പ് എടുത്താലുള്ള മെച്ചം ഈ ചെറിയ പ്രശ്നങ്ങളെയൊക്കെ കവച്ചു വെക്കുന്നതാണ്. കുത്തിവെപ്പിനെ തുടർന്ന് ഷിങ്കിൾസ് എന്ന രോഗമുണ്ടാകുമോ എന്ന ആശങ്ക പരക്കെ കണ്ടുവരുന്നു. എന്നാൽ ഇത് അടിസ്ഥാനമില്ലാത്ത ഒരു പേടിയാണ്.

  കുട്ടികൾ മറ്റ് പ്രശ്നങ്ങളൊന്നുമില്ലാതെ തന്നെ ചിക്കൻ പോക്സിൽ നിന്നും മുക്തരാകാറുണ്ട്. പക്ഷെ ഈ വൈറസ് ശരീരത്തിൽ തന്നെ തുടരുകയും പിന്നീട് ഷിങ്കിൾസ് എന്ന രോഗമുണ്ടാക്കുകയും ചെയ്യുന്നു.

  ചിക്കൻ പോക്സിനെ തുടർന്ന് Reye's Syndrome, ന്യൂമോണിയ, നിർജ്ജലീകരണം, എൻസെഫലൈറ്റിസ് സ്ട്രെപ്റ്റോക്കോക്കൽ ഇൻഫക്ഷൻ എന്നിയുണ്ടാകാം.

  ഏറെ വേദനയും ബുദ്ധിമുട്ടും ഉണ്ടാക്കുന്ന ഒരു രോഗമാണ് ചിക്കൻപോക്സ്. മരണകാരണമാവില്ലെങ്കിലും അതു വരാതെ സൂക്ഷിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.

  English summary

  chickenpox-in-kids-causes-treatment-and-prevention

  chicken pox appears as whole red spots and flakes. The fever is caused by the pneumonia,
  Story first published: Thursday, July 19, 2018, 15:30 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more