തിരക്കാണെങ്കിലും കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാം

By: Jibi Deen
Subscribe to Boldsky

പ്രസവാവധി കഴിഞ്ഞു ജോലിക്ക് പോകുന്ന എല്ലാ അമ്മമാരും ഇക്കാര്യത്തിൽ ആശങ്കയിലാണ്. ആറു മാസമോ ഒൻപത് മാസമോ ഉള്ള അവധി കഴിയുമ്പോഴും കുഞ്ഞിന് മുലപ്പാൽ ആവശ്യമാണ്. ഡബ്ള്യു എച്ച്‌ ഒ നിർദ്ദേശിക്കുന്നത് കുഞ്ഞിന് രണ്ടു വയസ്സുവരെ മുലപ്പാൽ കൊടുക്കണമെന്നാണ്.

ഇവിടെയുള്ള കുഞ്ഞുങ്ങൾക്ക് ആദ്യ കുറച്ചു മാസമാണ് മുലപ്പാൽ ലഭിക്കുന്നത്. പെട്ടെന്ന് കുപ്പിയിലേക്ക് മാറ്റുമ്പോൾ കുഞ്ഞിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. മുലപ്പാൽ പമ്പ് ചെയ്ത് സൂക്ഷിക്കുന്ന അമ്മമാരും ഈ അവസരത്തിൽ നിസ്സഹായരാകുന്നു. താഴെപ്പറയുന്ന നിർദ്ദേശങ്ങൾ സ്വീകരിച്ചാൽ മുലപ്പാൽ കൊടുക്കുന്നതുപോലെ നിങ്ങൾക്ക് ജോലിക്ക് പോകുമ്പോൾ മുലപ്പാൽ കുപ്പിയിലും കൊടുക്കാനാകും.

സമയക്രമം തീരുമാനിക്കുക

സമയക്രമം തീരുമാനിക്കുക

പ്രസവാവധി തീരുന്നതിനു മുൻപ് തന്നെ കുഞ്ഞിന് പാൽ കൊടുക്കുന്നതിനുള്ള സമയക്രമം തീരുമാനിക്കുക. പരിചാരകരെ നിങ്ങളുടെ മുന്നിൽ വച്ച് തന്നെ കുപ്പിയിലാക്കിയ മുലപ്പാൽ കുഞ്ഞിന് കൊടുത്തു ശീലിപ്പിക്കുക. അപ്പോൾ കുഞ്ഞും അതുമായി പരിചയപ്പെടും.

പാൽ സൂക്ഷിച്ചു കൊടുക്കുന്നത്

പാൽ സൂക്ഷിച്ചു കൊടുക്കുന്നത്

ഓഫീസിൽ പോകുന്നതിനു ഒരാഴ്ച മുൻപ് തന്നെ പാൽ പമ്പു ചെയ്തു സൂക്ഷിച്ചു കൊടുക്കുന്നത് തുടങ്ങുക.

പാലിന്റെ അളവിനെ

പാലിന്റെ അളവിനെ

പാലിന്റെ അളവിനെ ഓർത്തു വേവലാതിപ്പെടാതിരിക്കുക. ചിലപ്പോൾ അത് 10 മില്ലി ,15 അല്ലെങ്കിൽ 50 മില്ലി വരെ ആകാം. പതിവായി പമ്പു ചെയ്തു തുടങ്ങുമ്പോൾ നിങ്ങളുടെ തലച്ചോറിൽ സിഗ്നൽ എത്തുകയും കുഞ്ഞിനായി കൂടുതൽ പാൽ ലഭിക്കുകയും ചെയ്യും.

സ്വകാര്യ സ്ഥലം ആവശ്യപ്പെടുക

സ്വകാര്യ സ്ഥലം ആവശ്യപ്പെടുക

ജോലി സ്ഥലത്തു നിങ്ങളുടെ ഉദ്ദ്യോഗസ്ഥരോട് കുഞ്ഞിനായി മുലപ്പാൽ പമ്പു ചെയ്യാനായി സ്വകാര്യ സ്ഥലം ആവശ്യപ്പെടുക. അതിനെ വായു കടക്കാത്ത ബി പി എ ഇല്ലാത്ത കണ്ടയിനറിൽ സൂക്ഷിച്ചാൽ വീട്ടിലെത്തിയ ഉടൻ കുഞ്ഞിന് കൊടുക്കാനാകും. ഇപ്പോൾ മിക്കവാറും എല്ലാ ഓഫീസിലും ഈ സൗകര്യം ലഭ്യമാണ്.

പ്രകൃതിദത്തമായ രീതിയിൽ മുലപ്പാൽ

പ്രകൃതിദത്തമായ രീതിയിൽ മുലപ്പാൽ

രാത്രിയിൽ നിങ്ങൾക്ക് കുഞ്ഞിന് പ്രകൃതിദത്തമായ രീതിയിൽ മുലപ്പാൽ നൽകാവുന്നതാണ്. ഇതുവഴി അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനാകും.

English summary

How to make your baby comfortable with drinking breast milk from the bottle

Follow these tips to ensure your baby can still enjoy the benefits of breast milk from the bottle while you are at work.
Story first published: Thursday, June 29, 2017, 14:56 [IST]
Subscribe Newsletter