കുട്ടിയ്ക്ക് അസുഖം വരുന്നതു തടയാം

Posted By: Super
Subscribe to Boldsky

അമ്മമാര് തങ്ങളുടെ കുട്ടികളുടെ ഭക്ഷണക്കാര്യത്തില്‍ ആശങ്കയുള്ളവരായിരിക്കും. നിങ്ങളുടെ കുട്ടിക്ക് ആരോഗ്യകരമായ ആഹാരമാണോ നല്‍കുന്നത്? അവര്‍ക്ക് പ്രോട്ടീനുകള്‍ ആവശ്യമായ അളവില്‍ ലഭിക്കുന്നുണ്ടോ?

വിറ്റാമിനുകളുടെയും ആന്‍റി ഓക്സിഡന്‍റുകളുടെയും അവസ്ഥ എന്താണ്? എന്നിങ്ങനെ പല സംശയങ്ങളുണ്ടാകും. അതീവ ശ്രദ്ധയോടെ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുന്നത് ഏറെ പ്രയാസമുള്ള ഒരു കാര്യമാണ്. പരീക്ഷിയ്ക്കൂ, ഭാഗ്യം നിങ്ങളെ തേടിയെത്തും!!

കുട്ടിയുടെ എല്ലാ പോഷക ലഭ്യതാ ആവശ്യങ്ങളും നിറവേറ്റുന്ന, വളര്‍ച്ചയിലും വികാസത്തിലും, രോഗപ്രതിരോധശേഷിയിലും സഹായിക്കുന്ന ചില സൂപ്പര്‍ ഫുഡുകളെ പരിചയപ്പെടുക.

മുട്ട

മുട്ട

പുഴുങ്ങിയോ, പൊരിച്ചോ, വറുത്തോ, എങ്ങനെ ആയാലും മുട്ട വൈവിദ്ധ്യപൂര്‍ണ്ണമായ ഒരു സൂപ്പര്‍ഫുഡാണ്. ഒന്നാം നിര പ്രോട്ടീനുകളുടെ സ്രോതസ്സാണ് ഇത്. മുട്ടയുടെ മഞ്ഞക്കരു പ്രധാന വിറ്റാമിനുകളുടെയും മിനറലുകളുടെയും ശേഖരവും, കുട്ടിക്ക് നിര്‍ബന്ധമായും നല്കേണ്ടതുമാണ്.

ചെമ്പല്ലി മത്സ്യം

ചെമ്പല്ലി മത്സ്യം

മത്സ്യങ്ങള്‍ ആഹാരത്തിലുള്‍പ്പെടുത്താന്‍ പല കാരണങ്ങളുണ്ട്. ചെമ്പല്ലി ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയതും തലച്ചോറിന്‍റെ വികാസത്തിനും, കാഴ്ചയ്ക്കും, സഹായിക്കുന്നതും മറ്റ് ആരോഗ്യ ഗുണങ്ങള്‍ നല്കുന്നതുമാണ്.

അണ്ടിവര്‍ഗ്ഗങ്ങള്‍

അണ്ടിവര്‍ഗ്ഗങ്ങള്‍

പിസ്റ്റാഷിയോ, വാല്‍നട്ട്, ഉണക്കമുന്തിരി, ഈന്തപ്പഴം, ഉണക്കിയ അത്തിപ്പഴം തുടങ്ങിയ വിവിധ ഇനങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ഒരു പിടി വീതം ഇവ കുട്ടിക്ക് നല്കാം. നിങ്ങളുടെ കുട്ടി അവ കഴിക്കുന്നതിന് വിസമ്മതിച്ചാല്‍ ഉണക്കിയ പഴങ്ങളും അണ്ടിപ്പരിപ്പുകളുമുപയോഗിച്ചുള്ള ചിക്കി ലഘുഭക്ഷണമായി നല്കുക.

ബെറികള്‍

ബെറികള്‍

വലുപ്പത്തില്‍ കാര്യമില്ല. ഈ ചെറിയ, നല്ല നിറമുള്ള പഴങ്ങള്‍ ഉയര്‍ന്ന അളവില്‍ പോഷകങ്ങള്‍ അടങ്ങിയതാണ്. അവ കുട്ടികള്‍ക്കുള്ള സാലഡില്‍ ചേര്‍ക്കാം. സ്ട്രോബെറി, ബ്ലുബെറി, മള്‍ബെറി തുടങ്ങിയവ ഏറെ മികച്ചവയാണ്. കൂടാതെ അവ മറഞ്ഞിരിക്കുന്ന ഒട്ടേറെ ഗുണങ്ങള്‍ ഉള്ളവയുമാണ്.

കക്കയിറച്ചി

കക്കയിറച്ചി

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക, പ്രോട്ടീന്‍ ഉത്പാദനം, കോശങ്ങളുടെ പ്രവര്‍ത്തനം, ഡിഎന്‍എ പരിചരണം എന്നിവയ്ക്ക് സിങ്ക് അനിവാര്യമാണ്. കക്കയിറച്ചി ഉയര്‍ന്ന അളവില്‍ സിങ്ക് ലഭ്യമാക്കും.

നിറമുള്ള പഴങ്ങള്‍

നിറമുള്ള പഴങ്ങള്‍

കുട്ടികള്‍ക്ക് നല്കുന്ന പഴങ്ങളെ ആപ്പിള്‍, വാഴപ്പഴം, ഓറഞ്ച് എന്നിവയിലേക്ക് പരിമിതപ്പെടുത്തേണ്ടതില്ല. കടുത്ത നിറമുള്ള പഴങ്ങള്‍ ആണ് കൂടുതല്‍ മികച്ചത്. അതിനാല്‍ ബെറികള്‍, വത്തക്ക, മാതളനാരങ്ങ, പീച്ച് തുടങ്ങിയവയും നല്‍കാം.

പച്ചക്കറികള്‍

പച്ചക്കറികള്‍

ചീരയും ഉലുവയും ഫോളിക് ആസിഡ്, സിങ്ക് എന്നിവയുടെ മികച്ച സ്രോതസാണ്. അവ വിറ്റാമിനുകളും ലഭ്യമാക്കും. മറ്റ് പച്ചക്കറികളും കഴിക്കാം. പച്ചക്കറികള്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഡിഎന്‍എയുടെ തകരാറ് പരിഹരിക്കാനും ഫലപ്രദമാണ്.

കാബേജ്

കാബേജ്

കാബേജിന്‍റെ ഇനത്തില്‍ പെട്ട പച്ചക്കറികളുടെ കാര്യം മറന്നുപോകരുത്. കോളിഫ്ലവര്‍, ബ്രൊക്കോളി, ചുവന്ന കാബേജ് തുടങ്ങിയ ഉള്‍പ്പെടുന്നതാണിത്. ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ഘടകങ്ങള്‍ക്ക് പുറമേ, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഇവ ഫലപ്രദമാണ്.

നിറമുള്ള പച്ചക്കറികള്

നിറമുള്ള പച്ചക്കറികള്

കുട്ടികള്‍ക്ക് പച്ചക്കറികള്‍ നല്കേണ്ടത് പ്രധാനമാണ്. എന്നാല്‍ ഇലക്കറികള്ക്ക് പുറമേ ക്യാരറ്റ്, ബീറ്റ്റൂട്ട്, മഞ്ഞ- ചുവപ്പ് മുളക്, തക്കാളി, മധുരക്കിഴങ്ങ് എന്നിവ കുട്ടിയുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. അവ ആന്‍റിഓക്സിഡന്‍റുകള്‍ സമൃദ്ധമായി അടങ്ങിയതാണ്.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

ഗോതമ്പും ചോളവും ഉപയോഗിച്ചുണ്ടാക്കുന്ന റൊട്ടിക്കു പകരം പല ധാന്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന വിഭവങ്ങള്‍ കുട്ടികള്‍ക്ക് നല്കുക. ഇത് ഫൈബറും, പോഷകങ്ങളും ലഭ്യമാകാന്‍ സഹായിക്കും.

യോഗര്‍ട്ട്

യോഗര്‍ട്ട്

സാധാരണ തൈര് കുട്ടിക്ക് ഇഷ്ടമല്ലെങ്കില്‍ രുചി ചേര്‍ത്തവ നല്കാം. യോഗര്‍ട്ട് പ്രോബയോട്ടിക്സ് നിറഞ്ഞതാണ്. ഇതിലെ നല്ല ബാക്ടീരിയ വയറ്റില്‍ ചീത്ത ബാക്ടീരിയ പെരുകുന്നത് തടയുന്നു. ഇത് കുട്ടിയെ വയറ്റിലെ അണുബാധയില്‍ നിന്ന് സംരക്ഷിക്കുകയും നല്ല ആരോഗ്യം നല്കുകയും ചെയ്യുന്നു.

വെളുത്തുള്ളിയും ഉള്ളിയും

വെളുത്തുള്ളിയും ഉള്ളിയും

അലപം വായ്നാറ്റം ഉണ്ടാക്കുമെങ്കിലും വെളുത്തുള്ളിയും ഉള്ളിയും വയറ്റിലെ എച്ച്.പൈലോറി ബാക്ടീരിയയെ ചെറുക്കാന്‍ സഹായിക്കുന്നതാണ്. ഇവ കഴിച്ച ശേഷം കുട്ടിയോട് വായു കഴുകാനോ ബ്രഷ് ചെയ്യാനോ ആവശ്യപ്പെടുക. ഇത്തരത്തില്‍ വായ ശുചീകരണത്തിനുള്ള ചില നല്ല ശീലങ്ങളും പഠിക്കും.

English summary

Superfoods That Boost immunity In Children

Here are some of the superfoods that boost immunity in children. Read more to know about,