കുട്ടിയ്ക്ക് കാഴ്ചപ്രശ്‌നമുണ്ടോയെന്നറിയൂ

Posted By: Staff
Subscribe to Boldsky

നിങ്ങളുടെ കുട്ടി പതിവായി തലവേദന, കണ്ണുകളില്‍ വേദന എന്നിവ സംബന്ധിച്ച് പരാതിപ്പെടുകയും ഇടക്കിടെ കണ്ണുതിരുമ്മുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് കാഴ്ചയിലെ പ്രശ്നത്തിന്‍റെ സൂചനയാണ്.

ചെറിയ കുട്ടികള്‍ നിങ്ങളോട് കാഴ്ച സംബന്ധമായ പ്രശ്നങ്ങള്‍ സംബന്ധിച്ച് പറയുകയില്ല. പിന്നെ എങ്ങനെയാണ് ഒരു നേത്രചികിത്സകന്‍റെ സഹായം കൂട്ടിക്ക് ആവശ്യമാണ് എന്ന് തിരിച്ചറിയുക? ഐക്കോണിക് ഹോസ്പിറ്റലിലെ കുട്ടികളുടെ നേത്ര ചികിത്സകനും, കോങ്കണ്ണ് സ്പെഷ്യലിസ്റ്റുമായ ഡോ. പ്രാചി ആഗ്ഷേ കുട്ടികളുടെ കാഴ്ച തകരാറ് മനസിലാക്കാന്‍ സഹായിക്കുന്ന പത്ത് ലക്ഷണങ്ങളെക്കുറിച്ച് പറയുന്നു. ഉറക്കം വരുമ്പോള്‍ കണ്ണ് തിരുമ്മുന്നത് സാധാരണമാണെങ്കിലും എല്ലായ്പ്പോഴും ഇത് ചെയ്യുന്നത് പ്രശ്നത്തിന്‍റെ സൂചനയാണ്.

തലവേദന

തലവേദന

വൈകുന്നേരങ്ങളില്‍ പതിവായി തലവേദനയുണ്ടാകുന്നത് കാഴ്ചാസംബന്ധമായ തകരാറിന്‍റെ സൂചനയാണ്.

ഒരു കണ്ണടച്ചുള്ള നോട്ടം

ഒരു കണ്ണടച്ചുള്ള നോട്ടം

കുട്ടികള്‍ കളിക്കുമ്പോള്‍ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്ഥമായ ഒരു കാര്യമാണിത്. കുട്ടി മിക്കപ്പോഴും ഒരു കണ്ണടച്ച് വായിക്കുകയും ടിവി കാണുകയുമൊക്കെ ചെയ്യുന്നത് ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ്.

തീഷ്ണമായ വെളിച്ചത്തോടുള്ള അകല്‍ച്ച

തീഷ്ണമായ വെളിച്ചത്തോടുള്ള അകല്‍ച്ച

കണ്ണിന് പ്രശ്നമുണ്ടെങ്കില്‍ കടുത്ത വെളിച്ചം കുട്ടിക്ക് അസ്വസ്ഥതയുണ്ടാക്കും. തുടര്‍ന്ന് വെളിച്ചം കുറഞ്ഞ ഒരു സ്ഥലത്തേക്ക് മാറുമ്പോള്‍ ഏറെ സമയത്തേക്ക് കുത്തുകള്‍ ഉള്ളതായി കാണപ്പെടും.

കോങ്കണ്ണ്

കോങ്കണ്ണ്

ചില കുട്ടികള്‍ തമാശയായി കോങ്കണ്ണ് ഉള്ളത് പോലെ കാണിക്കും. എന്നാല്‍ വായിക്കുമ്പോഴും, ടിവി കാണുമ്പോഴും കോങ്കണ്ണുള്ളതായി കാണുന്നവെങ്കില്‍ ഒരു നേത്രചികിത്സകനെ സമീപിച്ച് കണ്ണ് പരിശോധിക്കണം.

തലയുടെ അസ്വഭാവികമായ നില

തലയുടെ അസ്വഭാവികമായ നില

കുട്ടി തല ചരിച്ച് പിടിച്ചാണോ നോക്കുന്നത് എന്ന് ശ്രദ്ധിക്കുക. ഇടക്കിടെ ഇങ്ങനെ ചെയ്യുന്നുവെങ്കില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

കാണുന്നതിന് വളരെ അടുത്ത് ചെല്ലുക

കാണുന്നതിന് വളരെ അടുത്ത് ചെല്ലുക

കണ്ണിന് തകരാറുള്ള ഏറെ കുട്ടികളും ടിവിയോട് വളരെ അടുത്തിരിക്കുകയും, പുസ്തകങ്ങള്‍ കണ്ണിനോട് ചേര്‍ത്ത് പിടിച്ച് വായിക്കുകയും ചെയ്യും. അവര്‍ക്ക് ശരിയായി കാണാന്‍ സാധിക്കാത്തതിനാലാണ് ഇത്.

കൃഷ്ണമണിയുടെ അസ്ഥിരത

കൃഷ്ണമണിയുടെ അസ്ഥിരത

കൃഷ്ണമണി നിരീക്ഷിക്കാന്‍ കുട്ടിയെ ഏതാനും സെക്കന്‍ഡ് നേരത്തേക്ക് പിടിച്ചിരുത്തുക പ്രയാസമുള്ള കാര്യമായിരിക്കും. എന്നാല്‍ മറ്റെന്തെങ്കിലും ലക്ഷണങ്ങള്‍ കാണുന്നുവെങ്കില്‍ അത് സ്ഥിരീകരിക്കാനായി നിരീക്ഷിക്കേണ്ടതാണ്. കൃഷ്​ണമണി സ്ഥിരമായി ചലിച്ചുകൊണ്ടിരിക്കുന്നുവെങ്കില്‍ കാഴ്ച തകരാറോ, നേത്ര രോഗങ്ങള്‍ മൂലമോ ആകാം.

ചുവപ്പ് നിറം

ചുവപ്പ് നിറം

ചെറിയ കുട്ടികളുടെ കണ്ണിലെ ചുവപ്പ് നിറം എന്തുകൊണ്ടാണ് എന്ന് അറിയാതെ വന്നാല്‍ വളരെ ആശങ്കയുണ്ടാക്കുന്നതാണ്. മിക്കവാറും ഇത് ചെങ്കണ്ണ് അല്ലെങ്കില്‍ മറ്റെന്തെങ്കിലും നേത്രരോഗങ്ങള്‍ മൂലമാണെന്ന അനുമാനത്തിലാവും നിങ്ങളെത്തുക. കുട്ടിക്ക് കണ്ണടയും ആവശ്യമായി വരും.

കണ്ണിലെ വേദന

കണ്ണിലെ വേദന

മേല്‍ പറഞ്ഞ ലക്ഷണങ്ങള്‍ കുട്ടിയുടെ കണ്ണില്‍ വേദനയ്ക്ക് കാരണമാകും. കുട്ടിയുടെ കാഴ്ച മങ്ങാന് ഇടയാക്കും എന്നതാണ് ഇതിന് കാരണം. കുട്ടി ഇടക്കിടെ കണ്ണു വേദനിക്കുന്നതായി പരാതിപ്പെടുന്നുവെങ്കില്‍ കണ്ണു പരിശോധിക്കാന്‍ വൈകിക്കരുത്.

English summary

Signs That Your Kid Has Vision Problems

Here are some of the signs that your kid has vision problems. Read more to know about,
Story first published: Monday, February 29, 2016, 18:00 [IST]
Subscribe Newsletter