For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിഫ്തീരിയയില്‍ നിന്നും കുട്ടിയെ രക്ഷിക്കൂ..

By Sruthi K M
|

ഡിഫ്തീരിയ രോഗത്തെക്കുറിച്ച് അധികമാര്‍ക്കും അറിവുണ്ടാകില്ല. മലയാളത്തില്‍ തൊണ്ടമുള്ള് എന്നറിയപ്പെടുന്ന ഡിഫ്തീരിയ സാധാരണയായി കുട്ടികളിലാണ് കണ്ടുവരുന്നത്. ഒന്നു മുതല്‍ അഞ്ച് വരെയുള്ള കുട്ടികളിലാണ് ഇത് ഉണ്ടാകുന്നത്. എന്നാല്‍ പ്രതിരോധ വാക്‌സിനുകളുടെ ഉപയോഗം മൂലം രോഗബാധയുണ്ടാകുന്ന കുട്ടികളുടെ പ്രായം അഞ്ചു വയസ്സിന് മുകളിലുമായിട്ടുണ്ട്.

കൊറൈനി ബാക്ടീരിയം ഡിമിഫ്തീരിയ എന്ന ബാക്ടീരിയയാണ് ഈ രോഗം ഉണ്ടാക്കുന്നത്. ഇത് തൊണ്ടയിലാണ് പെരുകുന്നത്. രോഗം പകരാന്‍ പല വഴികളുമുണ്ട്. അവ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കൂ...

രോഗം പകരുന്ന വഴികള്‍

സാധാരണയായി രോഗബാധിതരായ കുട്ടികള്‍ ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ തെറിക്കുന്ന ചെറുകണികകള്‍മൂലം അടുത്തുള്ളവര്‍ക്ക് ശ്വസനവായുവിലൂടെ പകരാം.

രോഗം പകരുന്ന വഴികള്‍

രോഗി ഉപയോഗിച്ച ഗ്ലാസുകള്‍, കളിപ്പാട്ടങ്ങള്‍, ടവ്വല്‍ ഇവ വഴിയും രോഗം പകരാവുന്നതാണ്.

ചിലരില്‍ രോഗാണുബാധ പുറമേ രോഗലക്ഷണങ്ങള്‍ കാണിക്കുകയില്ല. ഇവരെ രോഗാണുവാഹകര്‍ എന്ന് വിളിക്കുന്നു. രോഗികള്‍ 24 ആഴ്ചവരെ രോഗം പരത്തുമ്പോള്‍ രോഗാണുവാഹകര്‍ മാസങ്ങളോളം രോഗാണുവിനെ മറ്റുള്ളവരിലേക്ക് പകര്‍ത്തും.

ഒരു രോഗിക്കുചുറ്റും ഇരുപതോളം രോഗാണുവാഹകര്‍ ഉണ്ടായിരിക്കുമെന്നാണ് പറയുന്നത്. ഇടതിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലും ദരിദ്രസാഹചര്യങ്ങളിലും ഈ രോഗം പകരാന്‍ സാധ്യ ത കൂടുതലാണ്.

English summary

how to protect your child from diphtheria

Diphtheria is a bacterial infection that affects the membranes of the throat and nose.
Story first published: Thursday, June 4, 2015, 9:29 [IST]
X