For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ക്ക് തൈരുസാദവും ചപ്പാത്തിയും നല്‍കാം

|

kid
കുട്ടികള്‍ക്ക് പോഷകത്തോടൊപ്പം അവരുടെ ആവശ്യങ്ങള്‍ക്കിണങ്ങിയ ഭക്ഷണമാണ് കൊടുക്കേണ്ടത്. ജീവിതരീതികളും കാലാവസ്ഥയും അനുസരിച്ച് പല രാജ്യങ്ങളിലേയും കുട്ടികള്‍ക്ക് പലതരം ഭക്ഷണങ്ങളാണ് കൊടുക്കേണ്ടതും. അമേരിക്കയിലെയും യൂറോപ്പിലെയും ഭക്ഷണരീതിയല്ല ഇന്ത്യയിലെ കുട്ടികളുടേത്.

കുട്ടികള്‍ക്ക് വിപണിയില്‍ ലഭിക്കുന്ന ബേബി ഫുഡുകള്‍ നല്‍കുന്ന രീതി സാര്‍വത്രികമാണ്. എന്നാല്‍ ഇവയേക്കാളും നല്ലത് വീട്ടില്‍ തന്നെ പാചകം ചെയ്യുന്ന ഭക്ഷണങ്ങള്‍ കൊടുക്കുകയാണ്. കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാതരം പോഷകങ്ങളുമടങ്ങിയ ഭക്ഷണം വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ.

തൈരുസാദം അല്ലെങ്കില്‍ കേര്‍ഡ് റൈസ് കുട്ടികള്‍ക്ക് നല്‍കാന്‍ സാധിക്കുന്ന നല്ലൊരു ഭക്ഷണമാണ്. നന്നായി വേവിച്ച് ചോറില്‍ തൈരും ഉപ്പും ചേര്‍ത്ത് നല്‍കാം. ഉപ്പിനു പകരം വേണമെങ്കില്‍ അല്‍പം മധുരം ചേര്‍ത്താല്‍ കുട്ടികള്‍ക്ക് കൂടുതല്‍ താല്‍പര്യമുണ്ടാകും. ഇത് ദഹിക്കുവാനും കഴിയ്ക്കുവാനും എളുപ്പമാണ്. യാതൊരു വിധ മസാലകളും ചേര്‍ന്നിട്ടില്ലെന്നതാണ് ഇതിന്റെ ഗുണം വര്‍ദ്ധിപ്പിക്കുന്നു. തൈരുസാദത്തില്‍ കാല്‍സ്യവും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്.

പരിപ്പും ചോറും ഒരുമിച്ചു വേവിച്ച് നെയ്യു ചേര്‍ക്കുന്ന ഭക്ഷണവിഭവമാണ് ഖിച്ചടി എന്ന് അറിയപ്പെടുന്നത്. ഇതും കുട്ടികള്‍ക്കു നല്‍കുന്ന ഭക്ഷണമാണ്.

ചപ്പാത്തി കുട്ടികള്‍ക്ക് വളരെ നല്ലതാണ്. എന്നാല്‍ ഇത് ചിലപ്പോള്‍ കടിച്ചിറക്കാന്‍ ബുദ്ധിമുട്ടായേക്കും. ചപ്പാത്തിയില്‍ നല്ലപോലെ നെയ്യ് പുരട്ടിക്കൊടുത്താല്‍ ഈ പ്രശ്‌നം പരിഹരിക്കാം. നെയ്യ് കുട്ടികളുടെ വളര്‍ച്ചക്കും ബുദ്ധിശക്തിക്കും പ്രധാനമാണ്. 10 വയസു വരെയെങ്കിലും കുട്ടികള്‍ക്ക് നെയ്യ് കൊടുക്കണമെന്നാണ് പറയുക. നെയ്യ് പുരട്ടിയ ചപ്പാത്തി കുട്ടികള്‍ക്ക് നല്‍കുന്നത് ശീലമാക്കുക.

ഗോതമ്പ് കുട്ടികള്‍ക്കു കൊടുക്കാനുള്ള നല്ലൊരു മാര്‍ഗമാണ് ദാലിയ. നുറുക്കിയ ഗോതമ്പ് വേവിച്ചു നല്‍കുന്ന രീതിയാണിത്. ഇത് കാര്യമായി കടിച്ചുചവയ്ക്കുകയും വേണ്ടിവരാറില്ല. നുറുക്കു ഗോതമ്പ് വേവിച്ച് അതില്‍ അല്‍പം പാലൊഴിച്ച് നല്‍കിയാല്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്യും. ഗോതമ്പരിയുടെ കൂടെ പച്ചക്കറികളിട്ടു വേവിച്ച് നെയ് ചേര്‍ത്തും നല്‍കാം.

പാല്‍ക്രീം ചേര്‍ത്ത വെജിറ്റബിള്‍ കറിയോ അല്ലെങ്കില്‍ ചിക്കനോ കുട്ടിക്ക് ചോറു നല്‍കുമ്പോള്‍ കൂടെ നല്‍കാം. ചോറിനൊപ്പം പരിപ്പും നിര്‍ബന്ധമാക്കണം. ചോറും പരിപ്പും നെയ്യും ചേര്‍ത്ത് കൊടുക്കാം. കറിയും അല്ലെങ്കിലും ഇറച്ചിയും മാറിമാറി നല്‍കുന്നതും നല്ലതാണ്. കുട്ടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ധാരാളം പോഷകങ്ങള്‍ ഇത്തരമൊരു ഭക്ഷണക്രമത്തിലൂടെ ലഭിക്കും.

ഇത്തരം ഭക്ഷണങ്ങള്‍ ചെറുപ്പത്തില്‍ തന്നെ കുട്ടികളെ ശീലിപ്പിക്കുന്നത് പോഷകത്തോടൊപ്പം നല്ലൊരു ഭക്ഷണക്രമം വളര്‍ത്തിയെടുക്കാന്‍ കുട്ടികളെ സഹായിക്കുകയും ചെയ്യും.

English summary

Toddler, Indian, Diet, Toddler Diet, Indian Diet, Food, Baby Food, Curd Rice, കുട്ടി, ഭക്ഷണം, പോഷകം, ഗോതമ്പ്, അരി, ചപ്പാത്തി, നെയ്യ്, തൈരുസാദം

When you finally start giving your toddler solid food, packed baby foods or cereals are not your only options. In the Indian context it becomes very important to come up with Indian foods that your baby can eat.
Story first published: Monday, November 28, 2011, 14:25 [IST]
X
Desktop Bottom Promotion